ഈ ബ്ലോഗ് തിരയൂ

2019, മേയ് 31, വെള്ളിയാഴ്‌ച

ദന്തഗോപുര മേഘരഥത്തില്‍


Danthagopura Megharadhathil
ഗാനം : ദന്തഗോപുര മേഘരഥത്തില്‍
ചിത്രം :  നിന്റെ രാജ്യം വരണം  (1976)
ഗാനരചന :  ശ്രീകുമാരൻ തമ്പി
ഈണം : ഭാസ്കർ ചന്ദവർകർ
ആലാപനം :  എസ് ജാനകി

ദന്തഗോപുര മേഘരഥത്തില്‍
ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി
ചഞ്ചനപവനന്‍ താരാട്ട്‌ പാടി
ഇന്ദ്രവല്ലരി വീണു മയങ്ങി
ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി

വാനില്‍ മുകിലുകള്‍ പുണരും നേരം
മണ്ണില്‍ നിഴലുകള്‍ പിണരും നേരം
വാനില്‍ മുകിലുകള്‍ പുണരും നേരം
മണ്ണില്‍ നിഴലുകള്‍ പിണരും നേരം
ഏകാന്തതയുടെ ഹൃദയവനത്തില്‍
പ്രേമകവിത തുളുമ്പും യാമം
ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി

ആദ്യരാഗ വികാരം പകരും
ഹര്‍ഷരോമാഞ്ചത്തിന്‍ കുളിരില്‍
ആദ്യരാഗ വികാരം പകരും
ഹര്‍ഷരോമാഞ്ചത്തിന്‍ കുളിരില്‍
പാതിനിദ്രയില്‍ അലയും സഖി പോല്‍
പാതിരാവും കനവുകള്‍ കാണ്മൂ

ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി
ചഞ്ചനപവനന്‍ താരാട്ട്‌ പാടി
ഇന്ദ്രവല്ലരി വീണു മയങ്ങി
ദന്തഗോപുര മേഘരഥത്തില്‍
ചന്ദ്രലേഖ സവാരി തുടങ്ങി


താരാപഥങ്ങളേ താലോലമാട്ടുന്നു മായികകാന്ത സന്ദേശം



Movie : Ninte Raajyam Varanam (1976) (Unreleased) Lyrics : Sreekumaran Thampi Music : Bhaskar Chandavarkar Singer : S Janaki

2019, മേയ് 30, വ്യാഴാഴ്‌ച

താരാപഥങ്ങളേ - പി സുശീല


Tharapadhangale
ഗാനം : താരാപഥങ്ങളേ
ചിത്രം :  ഉദയം കിഴക്കു തന്നെ (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : കെ ജെ യേശുദാസ്
ആലാപനം :  പി സുശീല
സംവിധാനം :  പി എൻ മേനോൻ
അഭിനയിച്ചവർ : സുകുമാരൻ, സുമിത്ര, സുജാത, ബാലൻ കെ നായർ, രവി മേനോൻ, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ തുടങ്ങിയവർ.

താരാപഥങ്ങളേ
താലോലമാട്ടുന്നു മായികകാന്ത സന്ദേശം
ജ്വാലാ സുമങ്ങള്‍ തന്‍ ചുണ്ടില്‍ തുളുമ്പുന്നു
മാസ്മര ജീവനസ്മേരം
താരാപഥങ്ങളേ

സൂര്യസൗന്ദര്യം തലോടുന്ന
ചൈതന്യഭാവ സങ്കേതമേ ഭൂമി
സർഗ്ഗ സങ്കല്പത്തിൻ സ്വർണ വാനങ്ങളെ
ചിത്രങ്ങളാക്കുന്ന ഭൂമി
സാഗര ഗന്ധർവ ഗാനം തുളുമ്പുന്ന
സംഗീതരന്ദ്രമാം ഭൂമി
ഈ പുണ്യഭൂമിയിൽ നിന്നിട്ടും
ഓമനേ നീ മുഖം മൂടുന്നതെന്തേ
ഈ വസന്തത്തിൻ നിശ്വാസമേറ്റിട്ടും
നീ ഗ്രീഷ്മമാകുന്നതെന്തേ
ഈ പുണ്യഭൂമിയിൽ

നിത്യ ഹരിതമാം ഈവഴിത്താരയില്‍
നിന്നു ഞാന്‍ നിന്നെ വിളിക്കും
സ്നേഹമായ് വന്നു നിന്‍
ജീവന്‍റെ ജീവനില്‍ സൗരഭ്യം നിറയ്ക്കും
മോഹമായ് വന്നു നിന്‍
ഭാവനാവേദിയില്‍ വാനവര്‍ണ്ണങ്ങള്‍ വിതയ്ക്കും
താരാപഥങ്ങളേ



Movie : Udayam Kizhakku Thanne (1978) Lyrics : Sreekumaran Thampi Music : KJ Yesudas Singer : P Suseela

സീമന്ത രേഖയിൽ ഞാനിട്ട സിന്ദൂരം


Seemantha Rekhayil
ആൽബം : ഇനിയെന്ത് പാടണം തത്തേ
ഗാനരചന : ഹരി വെട്ടൂർ
ഈണം : ഹരി വെട്ടൂർ

സീമന്ത രേഖയിൽ ഞാനിട്ട സിന്ദൂരം
എങ്ങനെ മാഞ്ഞുപോയി സീമന്തിനി
മഞ്ഞ ചെരടിൽ  തിളങ്ങി നിന്നാ മണി
താലിയിന്നെങ്ങു പോയ് സീമന്തിനി
താലിയിന്നെങ്ങു പോയ് സീമന്തിനി
തങ്ക വളയിട്ട താമര കൈകളിൽ തന്നു
നിനക്ക് ഞാൻ മന്ത്ര കോടി
തിങ്ങും വികാരം ഒതുക്കി കിനാവുകൾ
എത്രയോ നെയ്തു നീ സീമന്തിനി
എത്രയോ നെയ്തു നീ സീമന്തിനി

സ്വപ്ന വിമാനത്തിലേറി പറന്ന നിൻ
തപ്ത വിഹാരങ്ങളെങ്ങു പോയി
സ്വപ്ന വിമാനത്തിലേറി പറന്ന നിൻ
തപ്ത വിഹാരങ്ങളെങ്ങു പോയി
തന്മഴയായ് പണ്ടു പെയ്തിറങ്ങി നെഞ്ചിൽ
പൂമണം ചാലിച്ച സീമന്തിനി
പൂമണം ചാലിച്ച സീമന്തിനി
ചാലെ മരന്തങ്ങൾ മൂളുന്ന വാടിയിൽ
ചാരത്തിരുന്നൊരു സീമന്തിനി
ചേലിലാകൂന്തലിൽ ചൂടാത്ത പൂക്കളും
വാടിക്കരിഞ്ഞുപോയ് സീമന്തിനി
വാടിക്കരിഞ്ഞുപോയ് സീമന്തിനി

ആഴക്കടലിന്റെ തീരത്തൊരിത്തിരി
മൺതരിക്കൂമ്പാരം തീർത്തു നമ്മൾ
ആഴക്കടലിന്റെ തീരത്തൊരിത്തിരി
മൺതരിക്കൂമ്പാരം തീർത്തു നമ്മൾ
സങ്കൽപ്പ ഗോപുരം തച്ചുടക്കാനൊരു
വൻതിര വന്നുപോയ് സീമന്തിനി
വൻതിര വന്നുപോയ് സീമന്തിനി
എത്ര കൊടുങ്കാറ്റായി വീശിയെൻ
ജീവിത പാമരം പൊള്ളിച്ച കൂട്ടുകാരി
എത്ര മധുരപ്രതീക്ഷ തൻ പായ്ക്കപ്പൽ
ആഴിയിൽ തള്ളിച്ച സീമന്തിനി
ആഴിയിൽ തള്ളിച്ച സീമന്തിനി

നിന്റെ സ്വപ്നങ്ങളിൽ ഞാനെന്ന പാഴ്നിറം
ചേർക്കാൻ മടിച്ചൊരു കൂട്ടുകാരി
ചേർത്തിരുന്നെന്നെ നിൻ മാറോട് ചേർത്തു നീ
ഏതോ കിനാവുകൾ കണ്ടിരുന്നു
ഏതോ കിനാവുകൾ കണ്ടിരുന്നു
അഗ്നിക്കുചുറ്റും നീ വലംവെച്ചു നീ കരം
കോർത്ത് പ്രദക്ഷിണം വെച്ച നാളിൽ
നഗ്നമാം നിന്മിഴി കോണുകൾ ചുറ്റിലും
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി

എന്നും മണിയറക്കുള്ളിൽ നിൻ ശൃംഗാര
നിസ്വനം കേൾക്കാൻ കൊതിച്ചിരുന്നു
എങ്ങുപോയെന്നോർത്തു സ്വാർത്ഥമാം ചിന്തകൾ
കാടേറിയെങ്ങോ തപസ്സിരുന്നു
കാടേറിയെങ്ങോ തപസ്സിരുന്നു
കാറ്റും മഴയും നിലയത്തിങ്കളും മാഞ്ഞ
രാവിൽ നനഞ്ഞോരു സീമന്തിനി
തൂവും വിയർപ്പാലെ മാഞ്ഞതോ ഞാനിട്ട
സിന്ദൂരരേഖയെൻ സീമന്തിനി
സിന്ദൂരരേഖയെൻ സീമന്തിനി

എന്റെ നിശ്വാസകൊടും ചൂടിലെപ്പോഴോ
നിന്നെയറിഞ്ഞു ഞാൻ കൂട്ടുകാരി
എന്റെ നിശ്വാസകൊടും ചൂടിലെപ്പോഴോ
നിന്നെയറിഞ്ഞു ഞാൻ കൂട്ടുകാരി
എന്റെ സങ്കല്പത്തിലിത്ര കേടാക്കനാൽ
എന്തേ നിറക്കുന്നു കൂട്ടുകാരി
എന്തേ നിറക്കുന്നു കൂട്ടുകാരി
രാത്രിയാമങ്ങൾ തിരക്കിയെത്തും
നിലത്തിങ്കൾ കരിമ്പടം ചൂടി നിൽക്കേ
കാൽപ്പെരുമാറ്റം അകന്ന മുറ്റങ്ങളിൽ
കണ്ടില്ല നിന്നെയെൻ സീമന്തിനി
കണ്ടില്ല നിന്നെയെൻ സീമന്തിനി
കണ്ടില്ല നിന്നെയെൻ സീമന്തിനി
കണ്ടില്ല നിന്നെയെൻ സീമന്തിനി

കൊന്നപ്പൂ പൊൻ നിറം മെയ്യില്‍ മുത്താരം



Album: Iniyenthu Paadanam Thathe
Lyrics & Music : Hari Vettoor

2019, മേയ് 27, തിങ്കളാഴ്‌ച

കൊന്നപ്പൂ പൊൻ നിറം മെയ്യില്‍ മുത്താരം


Konnappoo Pon Niram
മൂവി : കിന്നരിപ്പുഴയോരം
ഗാനരചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം : എം ജി ശ്രീകുമാർ & കെ എസ്‌ ചിത്ര

കൊന്നപ്പൂ പൊൻ നിറം മെയ്യില്‍ മുത്താരം
കുടമുല്ല‌ത്തേന്‍‌കണം ചിന്നും കിന്നാരം
മുഖമലരമ്പിളീ കണിയുണര്
കനവിന്‍ കാല്‍ത്തളയില്‍ കനകമണികളണിയണിയ്
(കൊന്നപ്പൂ)

ആരിയന്‍പാടവും അരിയൊരു പൂമ്പുഴയും
അരമണിക്കിങ്ങിണിയായ് മിന്നുകയോ
ഓരിലത്താമര തളിരിലകുമ്പിളുമായ്
കുനുമണിത്തുമ്പികളേ പോരുകയോ
പാല്‍മണം പെയ്യുമീ പവിഴനിലാവില്‍
ചെമ്പൊന്നിന്‍ ചേലുള്ള തിങ്കള്‍തിടമ്പൊന്നെന്‍
നെഞ്ചില്‍ തിളങ്ങിത്തുളുമ്പുന്നുണ്ടേ
ചെങ്കദളിത്തേനിറ്റും ചില്ലുമണിപ്പൂവൊന്നെന്‍
കണ്ണിണയില്‍ ചാഞ്ചാടിപ്പാടുന്നുണ്ടേ
(കൊന്നപ്പൂ)

മോതിരക്കൈവിരലാല്‍ മണിമുടി മാടിയപ്പോള്‍
മനസ്സൊരു തംബുരുവായ് മൂളുകയോ
താരകത്തോടകളും തരിമണിപ്പൊന്നലുക്കും
അടിമുടി നിന്നുടലില്‍ മൂടുകയോ
കാറണിക്കോലയില്‍ പൊന്‍‌തഴപ്പായില്‍
താംബൂലത്താലത്തില്‍ താലോലം കൈപൊത്തി
കണ്ണാരം തില്ലാനപ്പാട്ടും പാടി
ചില്ലുവിളക്കാടാടും കുഞ്ഞുതിരിത്തുമ്പൂതി
തെല്ലിരുളില്‍ തഞ്ചത്തില്‍ തമ്മില്‍‌ച്ചേരാന്‍
(കൊന്നപ്പൂ)

ഒരു കുടന്ന നിലാവും


Film : Kinnarippuzhayoram
Lyrics : Mankombu Gopalakrishnan
Music : M G Radhakrishnan
Singer : M G Sreekumar

2019, മേയ് 22, ബുധനാഴ്‌ച

ഒരു കുടന്ന നിലാവും


Oru Kudanna Nilavum
ഗാനം : ഒരു കുടന്ന നിലാവും
ആൽബം  : വസന്തം
ഗാനരചന : ആർ കെ  ദാമോദരൻ
ഈണം : രവീന്ദ്രൻ
ആലാപനം : കെ എസ് ചിത്ര


ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും

തൂവാനത്തുമ്പികൾ പറന്നുപോയി
തുമ്പപ്പൂ കാവുകൾ പൊഴിഞ്ഞുപോയി
തൂവാനത്തുമ്പികൾ പറന്നുപോയി
തുമ്പപ്പൂ കാവുകൾ പൊഴിഞ്ഞുപോയി
മഞ്ഞ തൂവെയിൽ തിരിഞ്ഞുടുത്തെത്തുന്ന
മുക്കുറ്റി പെൺകിടാങ്ങൾ പിരിഞ്ഞു പോയി
സ്വപ്നം പൊളിഞ്ഞു പോയി
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്

പാണന്റെ പാട്ടുകൾ തീർന്നു പോയി
പഴമതൻ പകിട്ടുകൾ ചോർന്നു പോയി
പാണന്റെ പാട്ടുകൾ തീർന്നു പോയി
പഴമതൻ പകിട്ടുകൾ ചോർന്നു പോയി
കലയുടെ കൈകൊട്ടി കളിയുമായി നിന്നതാം
മലനാടൻ മങ്കമാർ മറഞ്ഞുപോയി
കാലം കരഞ്ഞുപോയി
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും


മനോഹരീ മനോഹരീ



Song : Oru Kudanna Nilaavum
Album : Vasantham
Lyrics : R K Damodaran
Music : Raveendran
Singer : K S Chithra

2019, മേയ് 20, തിങ്കളാഴ്‌ച

മനോഹരീ മനോഹരീ


Manohari Manohari
ഗാനം : മനോഹരീ മനോഹരീ
മൂവി : റാഗിങ്ങ്  ( 1973 )
ഗാനരചന : പി ജെ  ആന്റണി
ഈണം : എം കെ  അർജുനൻ
ആലാപനം : കെ ജെ യേശുദാസ്
അഭിനയിച്ചവർ : പി ജെ ആന്റണി, റാണിചന്ദ്ര, ശങ്കരാടി, ബാലൻ കെ നായർ, വിൻസെന്റ്, സുധീർ തുടങ്ങിയവർ

മനോഹരീ മനോഹരീ
മറഞ്ഞു നില്‍ക്കുവതെന്തേ
പരിഭവമാണോ കോപമാണോ
അരികില്‍ വരുവാന്‍ നാണമാണോ
(മനോഹരീ)

സ്നേഹമയീ നീ ചേതനയില്‍
മോഹത്തിന്‍ മധു പകരുമ്പോള്‍ (സ്നേഹമയീ)
പകരം തരുവാന്‍ എന്‍ കൈയ്യില്‍
തകര്‍ന്നൊരോടക്കുഴല്‍ മാത്രം (പകരം)
(മനോഹരീ)

പനിനീരലരേ നീയണിയും
തുഷാരബിന്ദുവിലലിവൂ ഞാന്‍
ഞാനിനിയില്ലാ നീ മാത്രം
ഞാനെന്നുള്ളതു നുണ മാത്രം
(മനോഹരീ)


പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന



Song : Manohari Manohari
Movie : Ragging (1973)
Lyrics : P J  Antony
Music : M K  Arjunan
Singer : K J  Yesudas

2019, മേയ് 18, ശനിയാഴ്‌ച

പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന



Pancharakkunnine Paavada Charthunna
ഗാനം : പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
ചിത്രം :  നാടൻ പ്രേമം (1972)
ഗാനരചന : പി ഭാസ്കരൻ
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം :  ക്രോസ്സ്ബെൽറ്റ്  മണി
അഭിനയിച്ചവർ : മധു, ഷീല, കെ പി ഉമ്മർ, ശങ്കരാടി, അടൂർ ഭാസി, ടി ആർ ഓമന, പറവൂർ ഭരതൻ, എസ പി പിള്ള തുടങ്ങിയവർ.


പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
കൂട്ടിലുറങ്ങുമെന്‍ കുഞ്ഞാറ്റക്കിളിക്കൊരു
കുറിമാനം കൊണ്ടെക്കൊടുത്തുവായോ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ

കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ
കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ
കഥ ചെന്നു പറഞ്ഞു വായോ
കഥ ചെന്നു പറഞ്ഞു വായോ
ജാലകമറ നീട്ടി മറ്റാരും കാണാതെന്‍
താമരമാല കൊടുത്തുവായോ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ

വാസന്തവെണ്ണിലാവേ നീയൊന്നുമറിയില്ലല്ലോ
വാസന്തവെണ്ണിലാവേ നീയൊന്നുമറിയില്ലല്ലോ
വാടുമെന്‍ മനസ്സിന്‍ ശോകം
വാടുമെന്‍ മനസ്സിന്‍ ശോകം
നനയുന്ന കണ്ണോടെ നീ കണ്ടിട്ടില്ലല്ലോ
പ്രണയാര്‍ദ്ര ഹൃദയത്തിന്‍ സ്വപ്നം

പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
കൂട്ടിലുറങ്ങുമെന്‍ കുഞ്ഞാറ്റക്കിളിക്കൊരു
കുറിമാനം കൊണ്ടെക്കൊടുത്തുവായോ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ


മിഴികളില്‍ ചുടുനനവുമായ്



Movie : Naadan Premam (1972)
Lyrics : P Bhaskaran
Music : V Dakshinamoorthy
Singer : KJ Yesudas

മിഴികളില്‍ ചുടുനനവുമായ്



Mizhikalil Chudu Nanavumay
മിഴികളില്‍ ചുടുനനവുമായ്
മലയാളം ആൽബം സോങ്ങ്
ഗാനരചന : ഷെരീഫ് നീലേശ്വരം
ഈണം : സത്താർ കാഞ്ഞങ്ങാട്
ആലാപനം : ഷെരീഫ് നീലേശ്വരം, രഹ്ന

മിഴികളില്‍ ചുടുനനവുമായ്
പാടാം ഞാനീ ഗാനം
മൌനരാഗം മനവീണമീട്ടും
നോവിന്‍ രാഗം ഹൃദയം പാടും ഗാനം
പൊന്നേ നീ കേള്‍ക്കാനായ് ഞാന്‍
(മിഴികളില്‍)

കാറ്റലകള്‍ക്കറിയില്ലെന്നോ
പൂവിന്റെ നൊമ്പരവും
കടല്‍ത്തിരകള്‍ കേള്‍ക്കില്ലെന്നോ
കര തേങ്ങും ഗദ്ഗദവും
മുഹബത്തിൻചൂളയിൽ
ഖല്ബിന്ന് എരിയുന്നുവോ
വിധിയൊരുക്കും കളിപ്പാട്ടമായ്
(മിഴികളില്‍)

ഖൽബിനുള്ളിൽ  പൂവായെന്നും
പ്രാണായാമം ഗന്ധം തൂവും
റൂഹുമൊരു മുകിലായെന്നും
സ്നേഹമാം പൂമഴ പെയ്യും
സുകൃതമാം ജീവാമൃതം
നുകരുവാനൊന്നാവുകാന്‍
വസന്തമിനി വന്നീടുമോ
(മിഴികളില്‍)


പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍



Malayalam Album Song
Lyrics : Sherif Neeleswaram
Music : Sathar Kanhanjad
Singers : Sherif Neeleswaram, Rehna

2019, മേയ് 16, വ്യാഴാഴ്‌ച

പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍


Paaduvan Marannu Pom
ഗാനം : പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
മൂവി : സ്വപ്നലോകം (1983)
ഗാനരചന: ഓ എൻ  വി  കുറുപ്പ്
സംഗീതം  ജെറി അമല്‍ദേവ്‌
ആലാപനം: എസ് ജാനകി
സംവിധാനം : ജോൺ പീറ്റേഴ്സ്
അഭിനയിച്ചവർ : ശ്രീനാഥ്, ശാന്തികൃഷ്ണ, സത്താർ, ശുഭ, ജഗതി ശ്രീകുമാർ തുടങ്ങിയവർ

പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍

പോകും വഴിയാകവേ പൂ ചൊരിഞ്ഞു നീ
പോകും വഴിയാകവേ പൂ ചൊരിഞ്ഞു നീ
നോവും ഹൃദയങ്ങളില്‍ തേന്‍ പകര്‍ന്നു നീ
നോവും ഹൃദയങ്ങളില്‍ തേന്‍ പകര്‍ന്നു നീ

പാടും പകല്‍ വേളകള്‍ മായും സീമയില്‍
പാടും പകല്‍ വേളകള്‍ മായും സീമയില്‍
ഏതോ കിളി കേഴുമീ തീരഭൂമിയില്‍
ഏതോ കിളി കേഴുമീ തീരഭൂമിയില്‍

പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍


മാരന്‍ രസികനെടി തോഴീ


Movie : Swapnalokam (1983)
Lyrics : O N V Kurup
Music : Jerry Amaldev
Singer : S Janaki

2019, മേയ് 15, ബുധനാഴ്‌ച

മാരന്‍ രസികനെടി തോഴീ



Maaran Rasikanedi
ഗാനം : മാരന്‍ രസികനെടി തോഴീ
തരംഗിണി ആൽബം : ശ്രവണ സംഗീതം (1996)
ഗാനരചന : യൂസുഫലി കേച്ചേരി
ഈണം : എൻ പി പ്രഭാകരൻ
ആലാപനം : പി വി പ്രീത

മാരന്‍ രസികനെടി തോഴീ
മാരന്‍ രസികനെടി തോഴീ തോഴീ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
അലര്‍ശര സരസ്സിലെ അരയന്നപ്പിടയാക്കി
എന്‍റെ മാരന്‍ രസികനെടീ

ഓണനിലാക്കോടി മാത്രമുടുത്ത ഞാന്‍
ആവണി രാത്രിയെ പോലെ
ഓണനിലാക്കോടി മാത്രമുടുത്ത ഞാന്‍
ആവണി രാത്രിയെ പോലെ
നാണിച്ചു നിന്നപ്പോള്‍ അവനെന്നെ എടുത്തൊരു
നാണിച്ചു നിന്നപ്പോള്‍ അവനെന്നെ എടുത്തൊരു
വീണയായ് മീട്ടി സഖീ
മാരന്‍ രസികനെടി തോഴീ
മാരന്‍ രസികനെടി രസികനെടി

പൂവല്ല മുള്ളല്ല തീയല്ല തേനല്ല
അനിര്‍വചനീയാനുഭൂതി
പൂവല്ല മുള്ളല്ല തീയല്ല തേനല്ല
അനിര്‍വചനീയാനുഭൂതി
ആദ്യത്തെ നിശയിലെ പിന്നത്തെ കഥയൊന്നും
ആദ്യത്തെ നിശയിലെ പിന്നത്തെ കഥയൊന്നും
ചൊല്ലുവാന്‍ വയ്യ സഖീ
മാരന്‍ രസികനെടി തോഴീ

മാരന്‍ രസികനെടി തോഴീ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
അലര്‍ശര സരസ്സിലെ അരയന്നപ്പിടയാക്കി
എന്‍റെ മാരന്‍ രസികനെടീ
രസികനെടീ രസികനെടീ

മനസ്സും മഞ്ചലും ഊഞ്ഞാലാടും



Album : Shravana Sangeetham (1996)
Lyrics : Yusufali Kecheri
Music : N P Prabhakaran
Singer : P V Preetha

2019, മേയ് 14, ചൊവ്വാഴ്ച

മനസ്സും മഞ്ചലും ഊഞ്ഞാലാടും



Manassum Manjalum
ചിത്രം :  കൽക്കി  (1984)
ഗാനരചന : കണിയാപുരം രാമചന്ദ്രൻ / മലയാറ്റൂർ രാമകൃഷ്‌ണൻ
ഈണം :  ജി ദേവരാജൻ
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം : എൻ ശങ്കരൻ നായർ
അഭിനയിച്ചവർ : അടൂർ ഭാസി, അംബിക തുടങ്ങിയവർ

മനസ്സും മഞ്ചലും ഊഞ്ഞാലാടും
മൂകമനോഹരയാമം
മോഹങ്ങൾ നെഞ്ചിൽ താരാട്ടു പാടും
പ്രേമമനോഹരയാമം
ഇനി മയങ്ങാം ഇനിയുറങ്ങാം
ഇനി നമുക്കെല്ലാം മറക്കാം

എന്റെ മുരളിയിലെ സപ്തസ്വരങ്ങളിൽ
അംഗുലീ ലാളനയാലുണർത്തി
എന്റെ സിരകളിൽ ഉണരും രാഗങ്ങളെ
സ്വപ്ന ഗാനത്തിന്നിണമാക്കൂ
ഈണമാക്കൂ

നിന്റെ വികാരത്തിൻ കാവൽപ്പുരയുടെ
എല്ലാ വാതിലുകളും തുറക്കൂ
നിന്റെ ലാവണ്യത്തിൻ കാലവറപ്പുരയിലെ 
എല്ലാ വിഭവവും വിളമ്പൂ
നീ വിളമ്പൂ
(മനസ്സും)


മനസ്വിനീ മനസ്വിനീ നിന്‍



Movie: Kalkki (1984)
Lyrics : Kaniyapuram Ramachandran / Malayattoor Ramakrishnan
Music : G Devarajan
Singer : P Jayachandran

2019, മേയ് 12, ഞായറാഴ്‌ച

മനസ്വിനീ മനസ്വിനീ നിന്‍



Manaswinee Manaswinee
ഗാനം : മനസ്വിനീ മനസ്വിനീ
ചിത്രം : കനകച്ചിലങ്ക (1966)
ഗാനരചന :  വയലാർ രാമവർമ
ഈണം :  ബാബുരാജ്
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം : എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, തിക്കുറിശ്ശി, സുകുമാരി, അടൂർ ഭാസി, മുത്തയ്യ തുടങ്ങിയവർ

മനസ്വിനീ മനസ്വിനീ നിന്‍
മാനസവീണയിലുണരുവതേതൊരു
മധുരസംഗീതം മൌനസംഗീതം
(മനസ്വിനീ)

പ്രേമതപസ്വിനി പാര്‍വതി പാടിയ
കാമുകമന്ത്രമോ
പ്രേമതപസ്വിനി പാര്‍വതി പാടിയ
കാമുകമന്ത്രമോ
അശോകവനത്തിലെ മൈഥിലി പാടിയ
വിഷാദഗാനമോ
അശോകവനത്തിലെ മൈഥിലി പാടിയ
വിഷാദഗാനമോ
പറയൂ പറയൂ
(മനസ്വിനീ)

ദേവഹംസത്തിനു ദമയന്തി നല്‍കിയ
ദൂതവാക്യമോ
ദേവഹംസത്തിനു ദമയന്തി നല്‍കിയ
ദൂതവാക്യമോ
വൃന്ദാവനത്തിലെ രാധിക പാടിയ
വൃന്ദാവനത്തിലെ രാധിക പാടിയ
വിരഹഗീതമോ
വൃന്ദാവനത്തിലെ രാധിക പാടിയ
വിരഹഗീതമോ
പറയൂ പറയൂ
(മനസ്വിനീ)


വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം



Movie : Kanakachilanka (1966)
Lyrics : Vayalar Ramavarma
Music : Baburaj
Singer : K J Yesudas

2019, മേയ് 11, ശനിയാഴ്‌ച

വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം


Verpiriyuvan Mathram
കവിത : പാഥേയം
കവി : ഓ എൻ വി കുറുപ്പ്
ആലാപനം : ഓ എൻ വി കുറുപ്പ്

വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം
വേദനകൾ പങ്കു വയ്ക്കുന്നു
ഈ വേദനകൾ ഏറ്റു വാങ്ങുന്നു
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു

കൊച്ചു സുഖദുഃഖ
മഞ്ചാടി മണികൾ ചേർത്തു വച്ചു
പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങൾ
നമ്മളും വിരിയുന്നു യാത്ര തുടരുന്നു
യാത്ര തുടരുന്നു യാത്ര തുടരുന്നു
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ

എങ്കിലും സന്ധ്യയുടെ കൈയീലെ സ്വർണവും
പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും
എങ്കിലും സന്ധ്യയുടെ കൈയീലെ സ്വർണവും
പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളിൽ കാത്തു വച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ട് അതും  പേറി
ഞാൻ യാത്ര തൂടരുന്നു
യാത്ര തൂടരുന്നു യാത്ര തൂടരുന്നു

2019, മേയ് 10, വെള്ളിയാഴ്‌ച

പൊൻവെളിച്ചം കർണ്ണികാരപ്പൂ



Ponvelicham Karnikaarappoo
ഗാനം : പൊൻവെളിച്ചം കർണ്ണികാരപ്പൂ
മൂവി : സ്വപ്നലോകം (1983)
ഗാനരചന: ഓ എൻ  വി  കുറുപ്പ്
സംഗീതം  ജെറി അമല്‍ദേവ്‌
ആലാപനം: കെ ജെ യേശുദാസ്
സംവിധാനം : ജോൺ പീറ്റേഴ്സ്
അഭിനയിച്ചവർ : ശ്രീനാഥ്, ശാന്തികൃഷ്ണ, സത്താർ, ശുഭ, ജഗതി ശ്രീകുമാർ തുടങ്ങിയവർ

പൊൻവെളിച്ചം കർണ്ണികാരപ്പൂ
വിടർത്തും തീരമേ
വർണ്ണരാജി താലമേന്തി
നൃത്തമാടും തീരമേ
ദൂരെ ദൂരെയൊരു പൂക്കടമ്പിലൊരു
കൂടു വെച്ചു കുടിയേറുവാൻ
മോഹമെന്ന ചിറകും വിടർത്തിയൊരു
പക്ഷിയീ വഴി പറന്നുവോ
ഒഹോ ..ഓ..ഓ ഹോ
(പൊൻ‌വെളിച്ചം..)

പറക്കും കമ്പളം നിവർത്തൂ വാനമേ
പറക്കും കമ്പളം നിവർത്തൂ വാനമേ
നിറങ്ങൾ പൂക്കളങ്ങളായ് വിടർത്തും കമ്പളം
അതിന്മേലേറി നാം ഉയർന്നു പാറുവാൻ
ഇനിച്ചൊല്ലാം ഒരേ മന്ത്രം
നമുക്കൊന്നായ് പറന്നീടാം
(പൊൻ‌വെളിച്ചം..)

പറക്കും വേളയിൽ തുടിക്കും നെഞ്ചിലെ
പറക്കും വേളയിൽ തുടിക്കും നെഞ്ചിലെ
സ്വരങ്ങൾ തേൻകണങ്ങളായ്
ചൊരിഞ്ഞു പോക നാം
ഉദിക്കും താരകൾ കളിച്ചങ്ങാതികൾ
ഇവർക്കെന്നും നറും വീഞ്ഞ്
പകർന്നേകാൻ വരൂ സന്ധ്യേ
(പൊൻ‌വെളിച്ചം..)


മിന്നും മിന്നാമിന്നി



Movie : Swapnalokam (1983)
Lyrics : ONV Kurup
Music : Jerry Amaldev
Singer : Vani Jayaram

2019, മേയ് 9, വ്യാഴാഴ്‌ച

മിന്നും മിന്നാമിന്നി



Minnum Minnaminni
ഗാനം : മിന്നും മിന്നാമിന്നി
മൂവി  : നമ്പർ വൺ  സ്നേഹതീരം ബാംഗ്ലൂർ നോർത്ത്  (1995)
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
ഈണം : ജെറി അമൽദേവ്
ആലാപനം : കെ എസ് ചിത്ര
സംവിധാനം :  സത്യൻ അന്തിക്കാട്
അഭിനയിച്ചവർ : മമ്മൂട്ടി, പ്രിയരാമൻ, ഇന്നസെന്റ്, സുകുമാരി, തിലകൻ, കവിയൂർ പൊന്നമ്മ തുടങ്ങിയവർ


മിന്നും മിന്നാമിന്നി മിന്നി മിന്നി
പൊന്നുംമുത്തായി തെന്നി തെന്നി തെന്നി
തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി
ചില്ലോലത്തുമ്പില്‍ പമ്മി പമ്മി പമ്മി പമ്മി
ആടിക്കാറ്റിന്‍ കേളിക്കൈയ്യാല്‍
പീലിക്കൊമ്പൊന്നാടിപ്പോയോ
അന്നു ചിന്നം ചിമ്മി തമ്മില്‍ തമ്മില്‍ ചുമ്പി
മാനത്തെങ്ങും പറന്നേറി താരങ്ങളായി
(മിന്നും മിന്നാമിന്നി)

ആകാശത്തെ കൊമ്പില്‍ കൊമ്പില്‍
ആയം കൊള്ളും മേഘത്തുമ്പില്‍
ഓലോലം പാറിപ്പാറിക്കേറം
ഓണത്തിങ്കള്‍തെല്ലും നുള്ളാം
ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും
ചെല്ലച്ചെമ്പില്‍ മുത്തം കല്‍ക്കണ്ടതുണ്ടുണ്ടെ
പിന്നെപ്പൊന്നും കിണ്ണത്തില്‍ പാല്‍ച്ചോറുണ്ടേ
(മിന്നും മിന്നാമിന്നി)

മുത്തംമുത്തും തമ്മില്‍ കോര്‍ക്കാം
മുല്ലപ്പൂവാല്‍ തൊട്ടില്‍ കെട്ടാം
മാറത്തെ മാറാച്ചൂടും നല്‍കാം
ജാലിപ്പൂവിന്‍തേനും നല്‍കാം
ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും
ആലില്‍ കൊമ്പില്‍ച്ചായും അണ്ണാര്‍ക്കണ്ണാ നീയും
ആരും നുള്ളാം കുഞ്ഞോളെ കണ്ണ്വക്കല്ലേ
(മിന്നും മിന്നാമിന്നി)


പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി


Movie : No. 1 Snehatheeram Bangalore North (1995)
Lyrics : Gireesh Puthenchery
Music  : Jerry Amaldev
Singer : KS Chithra

2019, മേയ് 8, ബുധനാഴ്‌ച

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി


Pookkunnitha Mulla
കവിത : പുഷ്പവാടി
കവി : കുമാരനാശാൻ

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേൻമാവ് പൂക്കുന്നശോകം (പൂക്കുന്നിതാ)
വയ്ക്കുന്നു വേലിക്ക് വർണ്ണങ്ങൾ
വയ്ക്കുന്നു വേലിക്ക് വർണ്ണങ്ങൾ

പൂവാൽ ചോക്കുന്നു
കാടന്തിമേഘങ്ങൾ പോലെ
(പൂക്കുന്നിതാ)
എല്ലാടവും പുഷ്പ ഗന്ധം പരത്തി
മെല്ലെന്നു തേക്കുന്നു വീശുന്നു വായു
(പൂക്കുന്നിതാ)

കണ്ണുന്നിതാ രാവിലെ പൂവു തേടി
ക്ഷീണത്താമോരാത്ത തേനീച്ച കാട്ടിൽ (കണ്ണുന്നിതാ)
പോന്നേറെയുത്സഹമുൾക്കൊണ്ടിവയ്ക്കെന്തോണം
വെള്ളുക്കുന്നുഷസ്സോയിതെല്ലാം 
(പൂക്കുന്നിതാ)

പാടങ്ങൾ പൊന്നിൻ നിറം പൂണ്ടു
പാടങ്ങൾ പൊന്നിൻ നിറം പൂണ്ടു
നീലപ്പടിപ്പറന്നെത്തി ഈ തത്തയെല്ലാം
കെടറ്റ നെല്ലിൻ കതിർക്കാമ്പു  കൊത്തി
കൂടാർന്ന ദിക്കോർത്തു  പോകുന്നു വാനിൽ
(പൂക്കുന്നിതാ)

ചന്തം ധരക്കേറെയായ് ചന്തം ധരക്കേറെയായ് 
ശീതവും പോയി അന്തിക്ക് പൂങ്കാവിലിലാളേറെയായ്
സന്തോഷമേറുന്നു ദേവാലയത്തിൽ
പൊന്തുന്നു വാദ്യങ്ങൾ വന്നൂ വസന്തം

നാഗത്തിൽ നിന്നോമനെ നിന്നെ വിട്ടീ
ലോകത്തിനാനന്ദമേകുന്നിതീശൻ (നാഗത്തിൽ)
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാൻ 
പോകല്ലേ പോകല്ലേ പൂക്കാലമേ നീ
(പൂക്കുന്നിതാ)


കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ



Poem : Pushpavadi
Poet : Kumaranasan
/

2019, മേയ് 6, തിങ്കളാഴ്‌ച

കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ


Kaarmukil Penninnale Thante
ഗാനം : കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ
മൂവി : കുരുക്ഷേത്രം  (1970)
ഗാനരചന :  പി ഭാസ്കരൻ
ഈണം :  കെ രാഘവൻ
ആലാപനം : എസ് ജാനകി
സംവിധാനം :  പി ഭാസ്കരൻ
അഭിനയിച്ചവർ : സത്യൻ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, പി ജെ ആന്റണി, ഭരതൻ, അടൂർ ഭവാനി, ആറന്മുള പൊന്നമ്മ തുടങ്ങിയവർ.

കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ
കമ്മലു വെച്ചു മറന്നേപോയ്
അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ
ആകാശത്തെ പാല്‍കുളങ്ങരെ
(കാര്‍മുകില്‍)

കുടമെടുത്തു പടിഞ്ഞാറേ
കടലിൽ നിന്നും പോയപ്പോള്‍
കുടമെടുത്തു പടിഞ്ഞാറേ
കടലിൽ നിന്നും പോയപ്പോള്‍
കുളികഴിഞ്ഞു കൂരിരുട്ടിന്‍
കടമ്പ കേറിപ്പോയപ്പോള്‍
മറന്നേ പോയ് .... മറന്നേ പോയ്
മാനത്തുള്ളൊരു
മണ്ണില്‍ വീണു പുതഞ്ഞേ പോയ്
(കാര്‍മുകില്‍)

കറുത്ത വാവു കടന്നു വന്നു
കമ്മലുരുക്കി കല്ലെടുത്തു (കറുത്ത)
കല്ലു കൊണ്ടൊരു കല്ല തീര്‍ത്തു
മാല തീര്‍ത്തു മാറിലിട്ടു
കാറ്റേ വാ ... കാറ്റേ വാ കാറ്റേ വാ
കള്ളം കണ്ടു പിടിക്കാന്‍ വാ
(കാര്‍മുകില്‍)


ചന്ദ്രമൗലി ചതുർത്ഥിയാമിനീ



Movie : Kurukshethram (1970)
Lyrics : P Bhaskaran
Music : K Raghavan
Singer : S Janaki

2019, മേയ് 5, ഞായറാഴ്‌ച

ചന്ദ്രമൗലി ചതുർത്ഥിയാമിനീ


Chandramouli Chathurthi Yamini
ഗാനം : ചന്ദ്രമൗലി ചതുർത്ഥിയാമിനീ
മൂവി : തീക്കനൽ (1976)
ഗാനരചന : വയലാർ രാമവർമ
ഈണം : കെ ജെ യേശുദാസ്
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം : മധു
അഭിനയിച്ചവർ : മധു, ശ്രീവിദ്യ, മോഹൻ ശർമ്മ, വിധുബാല, ശങ്കരാടി, പട്ടം സദൻ, കനക ദുർഗ തുടങ്ങിയവർ.

ചന്ദ്രമൌലീ ചതുർത്ഥിയാമിനീ
ചാരുരൂപിണീ നിന്റെ
വര്‍ണ്ണശബളമാം വസന്തമേടയില്‍
വാടകയ്ക്കൊരു മുറി തരുമോ
ഒരു മുറി തരുമോ
ചന്ദ്രമൌലീ ചതുർത്ഥിയാമിനീ

നിന്റെ കൈയ്യിലെ
കളിമലര്‍ക്കുമ്പിളില്‍
നീ നിറച്ച പാനീയം
എന്റെ ചുണ്ടുകളില്‍ മദം പകരും
ചുവന്ന പാനീയം
എന്തിനിത്ര കൂടുതല്‍ കുടിച്ചൂ
എന്റെ തരളമാം ഹൃദയം
ചന്ദ്രമൌലീ ചതുർത്ഥിയാമിനീ

നിന്റെ മാറിലെ
ചിറകുള്ള ചേലയില്‍
നീ മറയ്ക്കുമാവേശം
എന്‍ ചുടുഞരമ്പിന്‍ പടം പൊഴിയ്ക്കാന്‍
തുടിയ്ക്കുമാവേശം
എന്തിനിന്നു പുല്‍കുവാന്‍ കൊതിച്ചു
എന്റെ ചപലമാം ദാഹം
ചന്ദ്രമൌലീ ചതുർത്ഥിയാമിനീ


നീല ഗഗനമേ പൂ ചൊരിയൂ നീ



Movie :  Theekkanal (1976)
Lyrics : Vayalar
Music : KJ Yesudas
Singer : KJ Yesudas

2019, മേയ് 4, ശനിയാഴ്‌ച

നീല ഗഗനമേ പൂ ചൊരിയൂ നീ



Neela Gaganame Poo Choriyoo Nee
ഗാനം : നീല ഗഗാനമേ പൂ ചൊരിയൂ നീ
മൂവി : സ്വപ്നലോകം  (1983)
ഗാനരചന : ഓ എൻ വി കുറുപ്പ് 
ഈണം : ജെറി അമൽദേവ്
ആലാപനം : വാണി ജയറാം
സംവിധാനം : ജോൺ പീറ്റേഴ്സ്
അഭിനയിച്ചവർ : ശ്രീനാഥ്, ശാന്തികൃഷ്ണ, സത്താർ, ശുഭ, ജഗതി ശ്രീകുമാർ തുടങ്ങിയവർ 



നീല ഗഗനമേ പൂ ചൊരിയൂ നീ
നീയൊരു പാട്ടിന്‍ നിറകുടമാകൂ (നീലഗഗനമേ)
കോള്‍മയിര്‍ കൊള്ളും ഭൂമിയില്‍ വീണ്ടും
ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍ ഇനിയാരോ (കോള്‍മയിര്‍)
(നീല ഗഗനമേ)

വെണ്മയില്‍ പീലിവിടര്‍ത്തിയ പോലെ
വെണ്‍മലര്‍മഴപോലീ ജലധാര (വെണ്മയില്‍)
ഇന്നതിലുണര്‍ന്നൊരിന്ദ്രധനുസ്സോ
സ്വര്‍ണ്ണപരാഗം സ്വര്‍ണ്ണപരാഗം ചൊരിയുന്നൂ (ഇന്നതിലുണര്‍ന്നൊ)
(നീല ഗഗനമേ)


ഏതോ സുന്ദരഗാനം പോലെ
ചേതോഹര മൃദുതാളം പോലെ (ഏതോ)
കാമുകനണിഞ്ഞൊരുള്‍ക്കുളിര്‍ പോലെ
ബ്യൂഗിളിലൂടെ ജീവിതമിവിടെ ഒഴുകുന്നൂ (കാമുകനണിഞ്ഞൊ)
(നീല ഗഗനമേ)


അല്ലിമലര്‍ക്കാവില്‍ വേലകണ്ടു



Movie : Swapnalokam (1983)
Lyrics : ONV Kurup
Music : Jerry Amaldev
Singer : Vani Jayaram

2019, മേയ് 3, വെള്ളിയാഴ്‌ച

അല്ലിമലര്‍ക്കാവില്‍ വേലകണ്ടു


Allimalarkavil Vela Kandu
മൂവി :  അങ്കത്തട്ട് (1974)
ഗാനരചന : വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം : പി മാധുരി
സംവിധാനം :  ടി ആർ രഘുനാഥ്
അഭിനയിച്ചവർ : പ്രേംനസീർ, വിജയശ്രീ, ഉമ്മർ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ശങ്കരാടി തുടങ്ങിയവർ


അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
അങ്കച്ചമയങ്ങളവിടെക്കണ്ടു
അയ്യപ്പന്‍കാവില്‍ വിളക്കുകണ്ടൂ
ആയിരം താലപ്പൊലികള്‍ കണ്ടൂ
(അല്ലിമലര്‍ക്കാവില്‍)

അരവിന്ദം പൂക്കുന്ന പൊയ്കകണ്ടൂ അതില്‍
അരയന്നപ്പക്ഷികള്‍ നീന്തുന്ന കണ്ടു
പെണ്‍കൊടിമാരെ മദംകൊണ്ടുമൂടും
പൊന്‍പൂവമ്പന്‍ കുളിക്കുന്ന കണ്ടൂ
(അല്ലിമലര്‍ക്കാവില്‍)

വയനാടന്‍പുഴയുടെ പാട്ടുകേട്ടു അതില്‍
വളകള്‍ കിലുങ്ങുന്ന സ്വപ്നങ്ങള്‍ കണ്ടു
അസ്ഥികള്‍ക്കുള്ളില്‍ പനിനീരുതൂകും
ആദ്യാനുരാഗം തുടിയ്ക്കുന്ന കണ്ടൂ
(അല്ലിമലര്‍ക്കാവില്‍)



ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ



Movie : Ankathattu (1974)
Lyrics : Vayalar Ramavarma
Music : G Devarajan
Singer : P Madhuri


2019, മേയ് 1, ബുധനാഴ്‌ച

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ



Etho Swakaryam Parayan
ഗാനം : ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
ആൽബം : ആദ്യമായ് (1999)
ഗാനരചന : ഈസ്റ്റ് കോസ്ററ് വിജയൻ
ഈണം : ബാലഭാസ്കർ
ആലാപനം : ജി വേണുഗോപാൽ

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ  കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു കുണുങ്ങി നിന്നു
കൊഞ്ചി കുണുങ്ങി നിന്നൂ
ഞാൻ സ്വയം മറന്നു
(ഏതോ സ്വകാര്യം)

ഒരു മാത്ര എന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (ഒരു മാത്ര എന്തോ)
അരികിൽ വരുകില്ലെന്നായ്
ഒന്നും കേൾക്കില്ലെന്നായ്
ഇഷ്ടം കൂടില്ലെന്നായ്
(ഏതോ സ്വകാര്യം)

ചുണ്ടിലെ തേൻകണം ചുംബനം ദാഹിച്ച
പരിഭവം ആണെന്നു ഞാനറിഞ്ഞു
കരവലയത്തിൽ ഒതുക്കി ഞാനപ്പോഴേ
അധരം കൊണ്ടധരത്തിൽ മധു നുകർന്നു
മധുര സ്വപ്നങ്ങളെ താലോലിച്ചവൾ
അന്നു കഥകൾ ചൊല്ലീ
(ഏതോ സ്വകാര്യം)


പണ്ടൊരുനാളീ പട്ടണനടുവില്‍



Album  : Aadhyamayi  (1999)
Lyrics : East Cost Vijayan
Music : Balabhaskar
Singer : G Venugopal