ഈ ബ്ലോഗ് തിരയൂ

2019, മേയ് 18, ശനിയാഴ്‌ച

മിഴികളില്‍ ചുടുനനവുമായ്



Mizhikalil Chudu Nanavumay
മിഴികളില്‍ ചുടുനനവുമായ്
മലയാളം ആൽബം സോങ്ങ്
ഗാനരചന : ഷെരീഫ് നീലേശ്വരം
ഈണം : സത്താർ കാഞ്ഞങ്ങാട്
ആലാപനം : ഷെരീഫ് നീലേശ്വരം, രഹ്ന

മിഴികളില്‍ ചുടുനനവുമായ്
പാടാം ഞാനീ ഗാനം
മൌനരാഗം മനവീണമീട്ടും
നോവിന്‍ രാഗം ഹൃദയം പാടും ഗാനം
പൊന്നേ നീ കേള്‍ക്കാനായ് ഞാന്‍
(മിഴികളില്‍)

കാറ്റലകള്‍ക്കറിയില്ലെന്നോ
പൂവിന്റെ നൊമ്പരവും
കടല്‍ത്തിരകള്‍ കേള്‍ക്കില്ലെന്നോ
കര തേങ്ങും ഗദ്ഗദവും
മുഹബത്തിൻചൂളയിൽ
ഖല്ബിന്ന് എരിയുന്നുവോ
വിധിയൊരുക്കും കളിപ്പാട്ടമായ്
(മിഴികളില്‍)

ഖൽബിനുള്ളിൽ  പൂവായെന്നും
പ്രാണായാമം ഗന്ധം തൂവും
റൂഹുമൊരു മുകിലായെന്നും
സ്നേഹമാം പൂമഴ പെയ്യും
സുകൃതമാം ജീവാമൃതം
നുകരുവാനൊന്നാവുകാന്‍
വസന്തമിനി വന്നീടുമോ
(മിഴികളില്‍)


പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍



Malayalam Album Song
Lyrics : Sherif Neeleswaram
Music : Sathar Kanhanjad
Singers : Sherif Neeleswaram, Rehna

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ