Maaran Rasikanedi
ഗാനം : മാരന്‍ രസികനെടി തോഴീ
തരംഗിണി ആൽബം : ശ്രവണ സംഗീതം (1996)
ഗാനരചന : യൂസുഫലി കേച്ചേരി
ഈണം : എൻ പി പ്രഭാകരൻ
ആലാപനം : പി വി പ്രീത
മാരന്‍ രസികനെടി തോഴീ
മാരന്‍ രസികനെടി തോഴീ തോഴീ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
അലര്‍ശര സരസ്സിലെ അരയന്നപ്പിടയാക്കി
എന്‍റെ മാരന്‍ രസികനെടീ
ഓണനിലാക്കോടി മാത്രമുടുത്ത ഞാന്‍
ആവണി രാത്രിയെ പോലെ
ഓണനിലാക്കോടി മാത്രമുടുത്ത ഞാന്‍
ആവണി രാത്രിയെ പോലെ
നാണിച്ചു നിന്നപ്പോള്‍ അവനെന്നെ എടുത്തൊരു
നാണിച്ചു നിന്നപ്പോള്‍ അവനെന്നെ എടുത്തൊരു
വീണയായ് മീട്ടി സഖീ
മാരന്‍ രസികനെടി തോഴീ
മാരന്‍ രസികനെടി രസികനെടി
പൂവല്ല മുള്ളല്ല തീയല്ല തേനല്ല
അനിര്‍വചനീയാനുഭൂതി
പൂവല്ല മുള്ളല്ല തീയല്ല തേനല്ല
അനിര്‍വചനീയാനുഭൂതി
ആദ്യത്തെ നിശയിലെ പിന്നത്തെ കഥയൊന്നും
ആദ്യത്തെ നിശയിലെ പിന്നത്തെ കഥയൊന്നും
ചൊല്ലുവാന്‍ വയ്യ സഖീ
മാരന്‍ രസികനെടി തോഴീ
മാരന്‍ രസികനെടി തോഴീ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവൻ എന്നെ
അലര്‍ശര സരസ്സിലെ അരയന്നപ്പിടയാക്കി
എന്‍റെ മാരന്‍ രസികനെടീ
രസികനെടീ രസികനെടീ
മനസ്സും മഞ്ചലും ഊഞ്ഞാലാടും
Album : Shravana Sangeetham (1996)
Lyrics : Yusufali Kecheri
Music : N P Prabhakaran
Singer : P V Preetha
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ