Seemantha Rekhayil
ആൽബം : ഇനിയെന്ത് പാടണം തത്തേ
ഗാനരചന : ഹരി വെട്ടൂർ
ഈണം : ഹരി വെട്ടൂർ
സീമന്ത രേഖയിൽ ഞാനിട്ട സിന്ദൂരം
എങ്ങനെ മാഞ്ഞുപോയി സീമന്തിനി
മഞ്ഞ ചെരടിൽ തിളങ്ങി നിന്നാ മണി
താലിയിന്നെങ്ങു പോയ് സീമന്തിനി
താലിയിന്നെങ്ങു പോയ് സീമന്തിനി
തങ്ക വളയിട്ട താമര കൈകളിൽ തന്നു
നിനക്ക് ഞാൻ മന്ത്ര കോടി
തിങ്ങും വികാരം ഒതുക്കി കിനാവുകൾ
എത്രയോ നെയ്തു നീ സീമന്തിനി
എത്രയോ നെയ്തു നീ സീമന്തിനി
സ്വപ്ന വിമാനത്തിലേറി പറന്ന നിൻ
തപ്ത വിഹാരങ്ങളെങ്ങു പോയി
സ്വപ്ന വിമാനത്തിലേറി പറന്ന നിൻ
തപ്ത വിഹാരങ്ങളെങ്ങു പോയി
തന്മഴയായ് പണ്ടു പെയ്തിറങ്ങി നെഞ്ചിൽ
പൂമണം ചാലിച്ച സീമന്തിനി
പൂമണം ചാലിച്ച സീമന്തിനി
ചാലെ മരന്തങ്ങൾ മൂളുന്ന വാടിയിൽ
ചാരത്തിരുന്നൊരു സീമന്തിനി
ചേലിലാകൂന്തലിൽ ചൂടാത്ത പൂക്കളും
വാടിക്കരിഞ്ഞുപോയ് സീമന്തിനി
വാടിക്കരിഞ്ഞുപോയ് സീമന്തിനി
ആഴക്കടലിന്റെ തീരത്തൊരിത്തിരി
മൺതരിക്കൂമ്പാരം തീർത്തു നമ്മൾ
ആഴക്കടലിന്റെ തീരത്തൊരിത്തിരി
മൺതരിക്കൂമ്പാരം തീർത്തു നമ്മൾ
സങ്കൽപ്പ ഗോപുരം തച്ചുടക്കാനൊരു
വൻതിര വന്നുപോയ് സീമന്തിനി
വൻതിര വന്നുപോയ് സീമന്തിനി
എത്ര കൊടുങ്കാറ്റായി വീശിയെൻ
ജീവിത പാമരം പൊള്ളിച്ച കൂട്ടുകാരി
എത്ര മധുരപ്രതീക്ഷ തൻ പായ്ക്കപ്പൽ
ആഴിയിൽ തള്ളിച്ച സീമന്തിനി
ആഴിയിൽ തള്ളിച്ച സീമന്തിനി
നിന്റെ സ്വപ്നങ്ങളിൽ ഞാനെന്ന പാഴ്നിറം
ചേർക്കാൻ മടിച്ചൊരു കൂട്ടുകാരി
ചേർത്തിരുന്നെന്നെ നിൻ മാറോട് ചേർത്തു നീ
ഏതോ കിനാവുകൾ കണ്ടിരുന്നു
ഏതോ കിനാവുകൾ കണ്ടിരുന്നു
അഗ്നിക്കുചുറ്റും നീ വലംവെച്ചു നീ കരം
കോർത്ത് പ്രദക്ഷിണം വെച്ച നാളിൽ
നഗ്നമാം നിന്മിഴി കോണുകൾ ചുറ്റിലും
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി
എന്നും മണിയറക്കുള്ളിൽ നിൻ ശൃംഗാര
നിസ്വനം കേൾക്കാൻ കൊതിച്ചിരുന്നു
എങ്ങുപോയെന്നോർത്തു സ്വാർത്ഥമാം ചിന്തകൾ
കാടേറിയെങ്ങോ തപസ്സിരുന്നു
കാടേറിയെങ്ങോ തപസ്സിരുന്നു
കാറ്റും മഴയും നിലയത്തിങ്കളും മാഞ്ഞ
രാവിൽ നനഞ്ഞോരു സീമന്തിനി
തൂവും വിയർപ്പാലെ മാഞ്ഞതോ ഞാനിട്ട
സിന്ദൂരരേഖയെൻ സീമന്തിനി
സിന്ദൂരരേഖയെൻ സീമന്തിനി
എന്റെ നിശ്വാസകൊടും ചൂടിലെപ്പോഴോ
നിന്നെയറിഞ്ഞു ഞാൻ കൂട്ടുകാരി
എന്റെ നിശ്വാസകൊടും ചൂടിലെപ്പോഴോ
നിന്നെയറിഞ്ഞു ഞാൻ കൂട്ടുകാരി
എന്റെ സങ്കല്പത്തിലിത്ര കേടാക്കനാൽ
എന്തേ നിറക്കുന്നു കൂട്ടുകാരി
എന്തേ നിറക്കുന്നു കൂട്ടുകാരി
രാത്രിയാമങ്ങൾ തിരക്കിയെത്തും
നിലത്തിങ്കൾ കരിമ്പടം ചൂടി നിൽക്കേ
കാൽപ്പെരുമാറ്റം അകന്ന മുറ്റങ്ങളിൽ
കണ്ടില്ല നിന്നെയെൻ സീമന്തിനി
കണ്ടില്ല നിന്നെയെൻ സീമന്തിനി
കണ്ടില്ല നിന്നെയെൻ സീമന്തിനി
കണ്ടില്ല നിന്നെയെൻ സീമന്തിനി
കൊന്നപ്പൂ പൊൻ നിറം മെയ്യില്‍ മുത്താരം
Album: Iniyenthu Paadanam Thathe
Lyrics & Music : Hari Vettoor
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ