Allimalarkavil Vela Kandu
മൂവി : അങ്കത്തട്ട് (1974)
ഗാനരചന : വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം : പി മാധുരി
സംവിധാനം : ടി ആർ രഘുനാഥ്
അഭിനയിച്ചവർ : പ്രേംനസീർ, വിജയശ്രീ, ഉമ്മർ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ശങ്കരാടി തുടങ്ങിയവർ
അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
അങ്കച്ചമയങ്ങളവിടെക്കണ്ടു
അയ്യപ്പന്‍കാവില്‍ വിളക്കുകണ്ടൂ
ആയിരം താലപ്പൊലികള്‍ കണ്ടൂ
(അല്ലിമലര്‍ക്കാവില്‍)
അരവിന്ദം പൂക്കുന്ന പൊയ്കകണ്ടൂ അതില്‍
അരയന്നപ്പക്ഷികള്‍ നീന്തുന്ന കണ്ടു
പെണ്‍കൊടിമാരെ മദംകൊണ്ടുമൂടും
പൊന്‍പൂവമ്പന്‍ കുളിക്കുന്ന കണ്ടൂ
(അല്ലിമലര്‍ക്കാവില്‍)
വയനാടന്‍പുഴയുടെ പാട്ടുകേട്ടു അതില്‍
വളകള്‍ കിലുങ്ങുന്ന സ്വപ്നങ്ങള്‍ കണ്ടു
അസ്ഥികള്‍ക്കുള്ളില്‍ പനിനീരുതൂകും
ആദ്യാനുരാഗം തുടിയ്ക്കുന്ന കണ്ടൂ
(അല്ലിമലര്‍ക്കാവില്‍)
ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
Movie : Ankathattu (1974)
Lyrics : Vayalar Ramavarma
Music : G Devarajan
Singer : P Madhuri
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ