ഈ ബ്ലോഗ് തിരയൂ

2019, മേയ് 12, ഞായറാഴ്‌ച

മനസ്വിനീ മനസ്വിനീ നിന്‍



Manaswinee Manaswinee
ഗാനം : മനസ്വിനീ മനസ്വിനീ
ചിത്രം : കനകച്ചിലങ്ക (1966)
ഗാനരചന :  വയലാർ രാമവർമ
ഈണം :  ബാബുരാജ്
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം : എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, തിക്കുറിശ്ശി, സുകുമാരി, അടൂർ ഭാസി, മുത്തയ്യ തുടങ്ങിയവർ

മനസ്വിനീ മനസ്വിനീ നിന്‍
മാനസവീണയിലുണരുവതേതൊരു
മധുരസംഗീതം മൌനസംഗീതം
(മനസ്വിനീ)

പ്രേമതപസ്വിനി പാര്‍വതി പാടിയ
കാമുകമന്ത്രമോ
പ്രേമതപസ്വിനി പാര്‍വതി പാടിയ
കാമുകമന്ത്രമോ
അശോകവനത്തിലെ മൈഥിലി പാടിയ
വിഷാദഗാനമോ
അശോകവനത്തിലെ മൈഥിലി പാടിയ
വിഷാദഗാനമോ
പറയൂ പറയൂ
(മനസ്വിനീ)

ദേവഹംസത്തിനു ദമയന്തി നല്‍കിയ
ദൂതവാക്യമോ
ദേവഹംസത്തിനു ദമയന്തി നല്‍കിയ
ദൂതവാക്യമോ
വൃന്ദാവനത്തിലെ രാധിക പാടിയ
വൃന്ദാവനത്തിലെ രാധിക പാടിയ
വിരഹഗീതമോ
വൃന്ദാവനത്തിലെ രാധിക പാടിയ
വിരഹഗീതമോ
പറയൂ പറയൂ
(മനസ്വിനീ)


വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം



Movie : Kanakachilanka (1966)
Lyrics : Vayalar Ramavarma
Music : Baburaj
Singer : K J Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ