Chandramouli Chathurthi Yamini
ഗാനം : ചന്ദ്രമൗലി ചതുർത്ഥിയാമിനീ
മൂവി : തീക്കനൽ (1976)
ഗാനരചന : വയലാർ രാമവർമ
ഈണം : കെ ജെ യേശുദാസ്
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : മധു
അഭിനയിച്ചവർ : മധു, ശ്രീവിദ്യ, മോഹൻ ശർമ്മ, വിധുബാല, ശങ്കരാടി, പട്ടം സദൻ, കനക ദുർഗ തുടങ്ങിയവർ.
ചന്ദ്രമൌലീ ചതുർത്ഥിയാമിനീ
ചാരുരൂപിണീ നിന്റെ
വര്‍ണ്ണശബളമാം വസന്തമേടയില്‍
വാടകയ്ക്കൊരു മുറി തരുമോ
ഒരു മുറി തരുമോ
ചന്ദ്രമൌലീ ചതുർത്ഥിയാമിനീ
നിന്റെ കൈയ്യിലെ
കളിമലര്‍ക്കുമ്പിളില്‍
നീ നിറച്ച പാനീയം
എന്റെ ചുണ്ടുകളില്‍ മദം പകരും
ചുവന്ന പാനീയം
എന്തിനിത്ര കൂടുതല്‍ കുടിച്ചൂ
എന്റെ തരളമാം ഹൃദയം
ചന്ദ്രമൌലീ ചതുർത്ഥിയാമിനീ
നിന്റെ മാറിലെ
ചിറകുള്ള ചേലയില്‍
നീ മറയ്ക്കുമാവേശം
എന്‍ ചുടുഞരമ്പിന്‍ പടം പൊഴിയ്ക്കാന്‍
തുടിയ്ക്കുമാവേശം
എന്തിനിന്നു പുല്‍കുവാന്‍ കൊതിച്ചു
എന്റെ ചപലമാം ദാഹം
ചന്ദ്രമൌലീ ചതുർത്ഥിയാമിനീ
നീല ഗഗനമേ പൂ ചൊരിയൂ നീ
Movie : Theekkanal (1976)
Lyrics : Vayalar
Music : KJ Yesudas
Singer : KJ Yesudas
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ