ഈ ബ്ലോഗ് തിരയൂ

2019, മേയ് 10, വെള്ളിയാഴ്‌ച

പൊൻവെളിച്ചം കർണ്ണികാരപ്പൂ



Ponvelicham Karnikaarappoo
ഗാനം : പൊൻവെളിച്ചം കർണ്ണികാരപ്പൂ
മൂവി : സ്വപ്നലോകം (1983)
ഗാനരചന: ഓ എൻ  വി  കുറുപ്പ്
സംഗീതം  ജെറി അമല്‍ദേവ്‌
ആലാപനം: കെ ജെ യേശുദാസ്
സംവിധാനം : ജോൺ പീറ്റേഴ്സ്
അഭിനയിച്ചവർ : ശ്രീനാഥ്, ശാന്തികൃഷ്ണ, സത്താർ, ശുഭ, ജഗതി ശ്രീകുമാർ തുടങ്ങിയവർ

പൊൻവെളിച്ചം കർണ്ണികാരപ്പൂ
വിടർത്തും തീരമേ
വർണ്ണരാജി താലമേന്തി
നൃത്തമാടും തീരമേ
ദൂരെ ദൂരെയൊരു പൂക്കടമ്പിലൊരു
കൂടു വെച്ചു കുടിയേറുവാൻ
മോഹമെന്ന ചിറകും വിടർത്തിയൊരു
പക്ഷിയീ വഴി പറന്നുവോ
ഒഹോ ..ഓ..ഓ ഹോ
(പൊൻ‌വെളിച്ചം..)

പറക്കും കമ്പളം നിവർത്തൂ വാനമേ
പറക്കും കമ്പളം നിവർത്തൂ വാനമേ
നിറങ്ങൾ പൂക്കളങ്ങളായ് വിടർത്തും കമ്പളം
അതിന്മേലേറി നാം ഉയർന്നു പാറുവാൻ
ഇനിച്ചൊല്ലാം ഒരേ മന്ത്രം
നമുക്കൊന്നായ് പറന്നീടാം
(പൊൻ‌വെളിച്ചം..)

പറക്കും വേളയിൽ തുടിക്കും നെഞ്ചിലെ
പറക്കും വേളയിൽ തുടിക്കും നെഞ്ചിലെ
സ്വരങ്ങൾ തേൻകണങ്ങളായ്
ചൊരിഞ്ഞു പോക നാം
ഉദിക്കും താരകൾ കളിച്ചങ്ങാതികൾ
ഇവർക്കെന്നും നറും വീഞ്ഞ്
പകർന്നേകാൻ വരൂ സന്ധ്യേ
(പൊൻ‌വെളിച്ചം..)


മിന്നും മിന്നാമിന്നി



Movie : Swapnalokam (1983)
Lyrics : ONV Kurup
Music : Jerry Amaldev
Singer : Vani Jayaram

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ