ഈ ബ്ലോഗ് തിരയൂ

2019, മേയ് 18, ശനിയാഴ്‌ച

പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന



Pancharakkunnine Paavada Charthunna
ഗാനം : പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
ചിത്രം :  നാടൻ പ്രേമം (1972)
ഗാനരചന : പി ഭാസ്കരൻ
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം :  ക്രോസ്സ്ബെൽറ്റ്  മണി
അഭിനയിച്ചവർ : മധു, ഷീല, കെ പി ഉമ്മർ, ശങ്കരാടി, അടൂർ ഭാസി, ടി ആർ ഓമന, പറവൂർ ഭരതൻ, എസ പി പിള്ള തുടങ്ങിയവർ.


പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
കൂട്ടിലുറങ്ങുമെന്‍ കുഞ്ഞാറ്റക്കിളിക്കൊരു
കുറിമാനം കൊണ്ടെക്കൊടുത്തുവായോ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ

കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ
കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ
കഥ ചെന്നു പറഞ്ഞു വായോ
കഥ ചെന്നു പറഞ്ഞു വായോ
ജാലകമറ നീട്ടി മറ്റാരും കാണാതെന്‍
താമരമാല കൊടുത്തുവായോ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ

വാസന്തവെണ്ണിലാവേ നീയൊന്നുമറിയില്ലല്ലോ
വാസന്തവെണ്ണിലാവേ നീയൊന്നുമറിയില്ലല്ലോ
വാടുമെന്‍ മനസ്സിന്‍ ശോകം
വാടുമെന്‍ മനസ്സിന്‍ ശോകം
നനയുന്ന കണ്ണോടെ നീ കണ്ടിട്ടില്ലല്ലോ
പ്രണയാര്‍ദ്ര ഹൃദയത്തിന്‍ സ്വപ്നം

പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
കൂട്ടിലുറങ്ങുമെന്‍ കുഞ്ഞാറ്റക്കിളിക്കൊരു
കുറിമാനം കൊണ്ടെക്കൊടുത്തുവായോ
പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ


മിഴികളില്‍ ചുടുനനവുമായ്



Movie : Naadan Premam (1972)
Lyrics : P Bhaskaran
Music : V Dakshinamoorthy
Singer : KJ Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ