Kaarmukil Penninnale Thante
ഗാനം : കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ
മൂവി : കുരുക്ഷേത്രം (1970)
ഗാനരചന : പി ഭാസ്കരൻ
ഈണം : കെ രാഘവൻ
ആലാപനം : എസ് ജാനകി
സംവിധാനം : പി ഭാസ്കരൻ
അഭിനയിച്ചവർ : സത്യൻ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, പി ജെ ആന്റണി, ഭരതൻ, അടൂർ ഭവാനി, ആറന്മുള പൊന്നമ്മ തുടങ്ങിയവർ.
കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ
കമ്മലു വെച്ചു മറന്നേപോയ്
അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ
ആകാശത്തെ പാല്‍കുളങ്ങരെ
(കാര്‍മുകില്‍)
കുടമെടുത്തു പടിഞ്ഞാറേ
കടലിൽ നിന്നും പോയപ്പോള്‍
കുടമെടുത്തു പടിഞ്ഞാറേ
കടലിൽ നിന്നും പോയപ്പോള്‍
കുളികഴിഞ്ഞു കൂരിരുട്ടിന്‍
കടമ്പ കേറിപ്പോയപ്പോള്‍
മറന്നേ പോയ് .... മറന്നേ പോയ്
മാനത്തുള്ളൊരു
മണ്ണില്‍ വീണു പുതഞ്ഞേ പോയ്
(കാര്‍മുകില്‍)
കറുത്ത വാവു കടന്നു വന്നു
കമ്മലുരുക്കി കല്ലെടുത്തു (കറുത്ത)
കല്ലു കൊണ്ടൊരു കല്ല തീര്‍ത്തു
മാല തീര്‍ത്തു മാറിലിട്ടു
കാറ്റേ വാ ... കാറ്റേ വാ കാറ്റേ വാ
കള്ളം കണ്ടു പിടിക്കാന്‍ വാ
(കാര്‍മുകില്‍)
ചന്ദ്രമൗലി ചതുർത്ഥിയാമിനീ
Movie : Kurukshethram (1970)
Lyrics : P Bhaskaran
Music : K Raghavan
Singer : S Janaki
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ