Tharapadhangale
ഗാനം : താരാപഥങ്ങളേ
ചിത്രം : ഉദയം കിഴക്കു തന്നെ (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : കെ ജെ യേശുദാസ്
ആലാപനം : പി സുശീല
സംവിധാനം : പി എൻ മേനോൻ
അഭിനയിച്ചവർ : സുകുമാരൻ, സുമിത്ര, സുജാത, ബാലൻ കെ നായർ, രവി മേനോൻ, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ തുടങ്ങിയവർ.
താരാപഥങ്ങളേ
താലോലമാട്ടുന്നു മായികകാന്ത സന്ദേശം
ജ്വാലാ സുമങ്ങള്‍ തന്‍ ചുണ്ടില്‍ തുളുമ്പുന്നു
മാസ്മര ജീവനസ്മേരം
താരാപഥങ്ങളേ
സൂര്യസൗന്ദര്യം തലോടുന്ന
ചൈതന്യഭാവ സങ്കേതമേ ഭൂമി
സർഗ്ഗ സങ്കല്പത്തിൻ സ്വർണ വാനങ്ങളെ
ചിത്രങ്ങളാക്കുന്ന ഭൂമി
സാഗര ഗന്ധർവ ഗാനം തുളുമ്പുന്ന
സംഗീതരന്ദ്രമാം ഭൂമി
ഈ പുണ്യഭൂമിയിൽ നിന്നിട്ടും
ഓമനേ നീ മുഖം മൂടുന്നതെന്തേ
ഈ വസന്തത്തിൻ നിശ്വാസമേറ്റിട്ടും
നീ ഗ്രീഷ്മമാകുന്നതെന്തേ
ഈ പുണ്യഭൂമിയിൽ
നിത്യ ഹരിതമാം ഈവഴിത്താരയില്‍
നിന്നു ഞാന്‍ നിന്നെ വിളിക്കും
സ്നേഹമായ് വന്നു നിന്‍
ജീവന്‍റെ ജീവനില്‍ സൗരഭ്യം നിറയ്ക്കും
മോഹമായ് വന്നു നിന്‍
ഭാവനാവേദിയില്‍ വാനവര്‍ണ്ണങ്ങള്‍ വിതയ്ക്കും
താരാപഥങ്ങളേ
Movie : Udayam Kizhakku Thanne (1978)
Lyrics : Sreekumaran Thampi
Music : KJ Yesudas
Singer : P Suseela
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ