ഈ ബ്ലോഗ് തിരയൂ

2019, മേയ് 22, ബുധനാഴ്‌ച

ഒരു കുടന്ന നിലാവും


Oru Kudanna Nilavum
ഗാനം : ഒരു കുടന്ന നിലാവും
ആൽബം  : വസന്തം
ഗാനരചന : ആർ കെ  ദാമോദരൻ
ഈണം : രവീന്ദ്രൻ
ആലാപനം : കെ എസ് ചിത്ര


ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും

തൂവാനത്തുമ്പികൾ പറന്നുപോയി
തുമ്പപ്പൂ കാവുകൾ പൊഴിഞ്ഞുപോയി
തൂവാനത്തുമ്പികൾ പറന്നുപോയി
തുമ്പപ്പൂ കാവുകൾ പൊഴിഞ്ഞുപോയി
മഞ്ഞ തൂവെയിൽ തിരിഞ്ഞുടുത്തെത്തുന്ന
മുക്കുറ്റി പെൺകിടാങ്ങൾ പിരിഞ്ഞു പോയി
സ്വപ്നം പൊളിഞ്ഞു പോയി
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്

പാണന്റെ പാട്ടുകൾ തീർന്നു പോയി
പഴമതൻ പകിട്ടുകൾ ചോർന്നു പോയി
പാണന്റെ പാട്ടുകൾ തീർന്നു പോയി
പഴമതൻ പകിട്ടുകൾ ചോർന്നു പോയി
കലയുടെ കൈകൊട്ടി കളിയുമായി നിന്നതാം
മലനാടൻ മങ്കമാർ മറഞ്ഞുപോയി
കാലം കരഞ്ഞുപോയി
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിൻ ഈണവും
ഓർമയായ് വെറും ഓർമയായ്
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും


മനോഹരീ മനോഹരീ



Song : Oru Kudanna Nilaavum
Album : Vasantham
Lyrics : R K Damodaran
Music : Raveendran
Singer : K S Chithra

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ