ഈ ബ്ലോഗ് തിരയൂ

2019, മേയ് 4, ശനിയാഴ്‌ച

നീല ഗഗനമേ പൂ ചൊരിയൂ നീ



Neela Gaganame Poo Choriyoo Nee
ഗാനം : നീല ഗഗാനമേ പൂ ചൊരിയൂ നീ
മൂവി : സ്വപ്നലോകം  (1983)
ഗാനരചന : ഓ എൻ വി കുറുപ്പ് 
ഈണം : ജെറി അമൽദേവ്
ആലാപനം : വാണി ജയറാം
സംവിധാനം : ജോൺ പീറ്റേഴ്സ്
അഭിനയിച്ചവർ : ശ്രീനാഥ്, ശാന്തികൃഷ്ണ, സത്താർ, ശുഭ, ജഗതി ശ്രീകുമാർ തുടങ്ങിയവർ 



നീല ഗഗനമേ പൂ ചൊരിയൂ നീ
നീയൊരു പാട്ടിന്‍ നിറകുടമാകൂ (നീലഗഗനമേ)
കോള്‍മയിര്‍ കൊള്ളും ഭൂമിയില്‍ വീണ്ടും
ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍ ഇനിയാരോ (കോള്‍മയിര്‍)
(നീല ഗഗനമേ)

വെണ്മയില്‍ പീലിവിടര്‍ത്തിയ പോലെ
വെണ്‍മലര്‍മഴപോലീ ജലധാര (വെണ്മയില്‍)
ഇന്നതിലുണര്‍ന്നൊരിന്ദ്രധനുസ്സോ
സ്വര്‍ണ്ണപരാഗം സ്വര്‍ണ്ണപരാഗം ചൊരിയുന്നൂ (ഇന്നതിലുണര്‍ന്നൊ)
(നീല ഗഗനമേ)


ഏതോ സുന്ദരഗാനം പോലെ
ചേതോഹര മൃദുതാളം പോലെ (ഏതോ)
കാമുകനണിഞ്ഞൊരുള്‍ക്കുളിര്‍ പോലെ
ബ്യൂഗിളിലൂടെ ജീവിതമിവിടെ ഒഴുകുന്നൂ (കാമുകനണിഞ്ഞൊ)
(നീല ഗഗനമേ)


അല്ലിമലര്‍ക്കാവില്‍ വേലകണ്ടു



Movie : Swapnalokam (1983)
Lyrics : ONV Kurup
Music : Jerry Amaldev
Singer : Vani Jayaram

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ