ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 30, ചൊവ്വാഴ്ച

പണ്ടൊരുനാളീ പട്ടണനടുവില്‍



Pandoru Nalee Pattana
മൂവി  : പോസ്റ്റുമാനെ കാണാനില്ല (1972)
ഗാനരചന : വയലാർ രാമവർമ്മ
ഈണം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, സി ഓ ആന്റോ
സംവിധാനം : കുഞ്ചാക്കോ
അഭിനയിച്ചവർ : പ്രേംനസീർ, വിജയശ്രീ, കെ പി ഉമ്മർ, ജയൻ, അടൂർ ഭാസി, കെ പി എ സി ലളിത തുടങ്ങിയവർ


പണ്ടൊരുനാളീ പട്ടണനടുവില്‍
പാതിരനേരം സൂര്യനുദിച്ചു
പട്ടാപ്പകലുമഹാന്മാരായി
ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു

സന്മാര്‍ഗ്ഗത്തിന്‍ കുലപതിമാരാം
തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു
അവരെത്തെരുവിലെ
വേശ്യപ്പുരകള്‍ക്കരികില്‍ക്കണ്ടു
ജനങ്ങള്‍ ചിരിച്ചു

കടലില്‍ നിന്നുവലിച്ചുകയറ്റിയ
കള്ളപ്പൊന്നിന്‍ ചാക്കുകളോടെ
കവലയിലെത്തിയ കൊലകൊമ്പന്മാര്‍
കാറിലിരുന്നു വിയര്‍ത്തുകുളിച്ചു

രാഷ്ട്രീയക്കാര്‍ കവികള്‍
സാഹിത്യാചാര്യന്മാര്‍ നേതാക്കന്മാര്‍
മദ്യനിരോധന സംഘടനക്കാര്‍
വിപ്ലവകാരികളെന്നിവരൊക്കെ

പട്ടക്കടയുടെ മുറ്റത്തേക്കു
കമഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയില്‍
കാവിയുടുത്തൊരു ഗീതായജ്ഞക്കാരന്‍
പട്ടരു മുങ്ങിമരിച്ചു


ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ



Movie  : Postmaane Kaanaanilla (1972)
Lyrics Vayalar
Music G Devarajan
Singers KJ Yesudas, P Madhuri, CO Anto
Director M Kunchacko

2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ


Oru Swapnathin Pavizha Dweepil
ഗാനം : ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ
മൂവി :   ബീന (1978)
ഗാനരചന :  അപ്പൻ തച്ചേത്
ഈണം :  കണ്ണൂർ രാജൻ
ആലാപനം :  പി സുശീല &  വാണി ജയറാം
സംവിധാനം : കെ നാരായണൻ
അഭിനയിച്ചവർ : മധു, ജയഭാരതി, ജോസ്, സത്താർ, ഉണ്ണിമേരി, സുധീർ തുടങ്ങിയവർ

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ
ഒരു ഗാനത്തിൻ ചിറകിൽ (ഒരു സ്വപ്നത്തിൻ)
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ
നിർവൃതിതൻ കതിർനാളങ്ങൾ
ദാഹമോഹനാദങ്ങൾ
(ഒരു സ്വപ്നത്തിൻ)

ആയിരമായിരം ആലോലതാരകൾ
മാടിവിളിയ്ക്കും നീലാകാശമേ (ആയിരമായിരം)
മാടിവിളിയ്ക്കും നീലാകാശമേ
നിന്റെ രത്നവിതാനതലങ്ങളിൽ
എന്നുമൊരുത്സവമേളം
നമ്മൾക്കെന്നുമൊരാനന്ദതാളം
(ഒരു സ്വപ്നത്തിൻ)

അനുഭൂതികളുടെ ലഹരിലയങ്ങളിൽ
അറിയാതലിയും നിമിഷങ്ങൾ (അനുഭൂതികളുടെ)
നമ്മളറിയാതലിയും നിമിഷങ്ങൾ
ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ
മധുരവികാരതരംഗങ്ങൾ
അതിലുണരും ജീവിതമോഹങ്ങൾ
(ഒരു സ്വപ്നത്തിൻ)


ഓർമ്മയുണ്ടോ മാൻകിടാവേ



Movie : Beena (1978)
Lyrics : Appan Thachethu
Music : Kannur Rajan
Singers : P Suseela & Vani Jayaram

2019, ഏപ്രിൽ 28, ഞായറാഴ്‌ച

ഓർമ്മയുണ്ടോ മാൻകിടാവേ


Ormayundo Mankidave
ഗാനം : ഓർമ്മയുണ്ടോ മാൻകിടാവേ
മൂവി : സ്നേഹിക്കാൻ ഒരു പെണ്ണ്  ( 1978 )
ഗാനരചന : യൂസഫലി കേച്ചേരി
ഈണം : ജി ദേവരാജൻ
ആലാപനം : പി ജയചന്ദ്രൻ & പി മാധുരി
സംവിധാനം : എൻ സുകുമാരൻ നായർ
അഭിനയച്ചവർ : സോമൻ, വാസന്തി, മീന, തിക്കുറിശ്ശി, ശങ്കരാടി, ബഹാദൂർ തുടങ്ങിയവർ

ഓർമ്മയുണ്ടോ മാൻകിടാവേ
ഒരുമിച്ചു നമ്മളോടി കളിച്ച കാലം
തമ്മിൽ ഒരിക്കലും പിരിയാത്ത
ചെറുപ്പകാലം
(ഓർമ്മയുണ്ടോ)

ചിരിച്ചാലും കരഞ്ഞാലും പരിഭവം പറഞ്ഞാലും
കാണാതിരുന്നാൽ നിൻ മിഴി നനയും (ചിരിച്ചാലും)
നിന്റെ കവിളിലെ കമലപ്പൂ കൊഴിഞ്ഞു വീഴും
വാടി കൊഴിഞ്ഞു വീഴും
(ഓർമ്മയുണ്ടോ)

മറന്നാലും മറക്കാത്ത പിരിഞ്ഞാലും പിരിയാത്ത
കൗമാര സ്നേഹത്തിന് കനക പുഷ്പം (മറന്നാലും)
എന്റെ ഹൃദയത്തിലെന്നും വിടർന്നു നിൽക്കും
നീ വിടർന്നു നിൽക്കും
(ഓർമ്മയുണ്ടോ)


മന്ത്രമുറങ്ങും ഗീതയിലൂടെ




Song : Ormayundo Mankidave
Snehikkan Oru Pennu (1978)
Lyrics : Yusafali Kecheri
Music : G Devarajan
Singers : P Jayachandran & P Madhuri

2019, ഏപ്രിൽ 27, ശനിയാഴ്‌ച

മന്ത്രമുറങ്ങും ഗീതയിലൂടെ



Manthramurangum Geethayiloode
ഗാനം : മന്ത്രമുറങ്ങും ഗീതയിലൂടെ
മൂവി : കൈയും തലയും പുറത്തിടരുതെ (1985)
രചന : മുല്ലനേഴി
ഈണം : രവീന്ദ്രൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : പി ശ്രീകുമാർ
അഭിനയിച്ചവർ : ദേവൻ, മുകേഷ്, സബിത ആനന്ദ്, നെടുമുടി വേണു, ശുഭ തുടങ്ങിയവർ

മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തു പാട്ടുകള്‍ പാടി
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തു പാട്ടുകള്‍ പാടി
ഇന്നാതാള ലയങ്ങള്‍ മാറ്റി ഭഗവാന്‍
ഉറങ്ങുകയോ .. ഉറങ്ങുകയോ
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തു പാട്ടുകള്‍ പാടി

കണ്ണീര്‍ കതിരുകള്‍ കൊത്തിപ്പെറുക്കീ
കന്നിയിളം കിളി തളര്‍ന്നു
കണ്ണീര്‍ കതിരുകള്‍ കൊത്തിപ്പെറുക്കീ
കന്നിയിളം കിളി തളര്‍ന്നു
തണലേകാതെ തളിരേകാതെ
ഭഗവാന്‍ ഉറങ്ങുകയോ
ഭഗവാന്‍ ഉറങ്ങുകയോ, ഉറങ്ങുകയോ
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തു പാട്ടുകള്‍ പാടി

കാനന കന്യയെ പോറ്റി വളര്‍ത്തിയ
താപസനേകി ദുഃഖം
കാനന കന്യയെ പോറ്റി വളര്‍ത്തിയ
താപസനേകി ദുഃഖം
ദുഃഖസമുദ്ര തിരകളുയര്‍ത്തി
ഭഗവാന്‍ ഉറങ്ങുകയോ
ഭഗവാന്‍ ഉറങ്ങുകയോ .. ഉറങ്ങുകയോ
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തു പാട്ടുകള്‍ പാടി
ഇന്നാതാള ലയങ്ങള്‍ മാറ്റി ഭഗവാന്‍
ഉറങ്ങുകയോ .. ഉറങ്ങുകയോ
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തു പാട്ടുകള്‍ പാടി


അമ്മിഞ്ഞപ്പാലിന്നിളംചുണ്ടു




Movie : Kaiyum Thlayum Purathidaruthe (1985)
Lyrics : Mullanezhi
Music : Raveendran Master
Singer : Dr.K J Yesudas

2019, ഏപ്രിൽ 26, വെള്ളിയാഴ്‌ച

അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ


Amminjappaalinnilamchundu
ഗാനം : അമ്മിഞ്ഞപ്പാലിന്നിളംചുണ്ടു
മൂവി : അഭിനയം (1981)
ഗാനരചന : വിജയൻ
ഈണം  : കെ ജെ യേശുദാസ്  /  കെ രാഘവൻ
ആലാപനം : എസ് ജാനകി
സംവിധാനം : ബേബി
അഭിനയിച്ചവർ : ജയൻ, വിധുബാല, പ്രതാപ് ചന്ദ്രൻ, ഫിലോമിന തുടങ്ങിയവർ

അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ
അമ്മ എന്ത് ചെയ്യും
മാറിൽ തളിർവിരൽ ഓടി നടക്കുമ്പോൾ
മാറിടം വിങ്ങുന്നു കണ്ണേ .. കണ്ണേ
അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ
അമ്മ എന്ത് ചെയ്യും

ഉണരുന്ന രാത്രിയിലമ്പിളി കീറി നീ
തൊട്ടിലിലാട്ടിയുറക്കും
ഉണരുന്ന രാത്രിയിലമ്പിളി കീറി നീ
തൊട്ടിലിലാട്ടിയുറക്കും
സ്നേഹങ്ങൾ വെർപ്പൊതിരശീല  വീഴുമ്പോൾ
കൂമ്പിയടയും മിഴികൾ
പാതി കൂമ്പിയടയും മിഴികൾ
അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ
അമ്മ എന്ത് ചെയ്യും

മാറെന്തു താളം കേട്ടുകൊണ്ടെങ്ങും
മായയായമ്മയെ പുണരൂ 
മാറെന്തു താളം കേട്ടുകൊണ്ടെങ്ങും
മായയായമ്മയെ പുണരൂ 
ഉണരുമ്പോൾ നിൻവിരൽ പാദത്താലെൻറെ
മാറിൽ ചവിട്ടിയുണർത്തൂ
ഉണ്ണി മാറിൽ ചവിട്ടിയുണർത്തൂ

അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ
അമ്മ എന്ത് ചെയ്യും
മാറിൽ തളിർവിരൽ ഓടി നടക്കുമ്പോൾ
മാറിടം വിങ്ങുന്നു കണ്ണേ .. കണ്ണേ
അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ
അമ്മ എന്ത് ചെയ്യും


കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു


Song : Amminjappaalinnilamchundu
Movie : Abhinayam (1981)
Lyrics : Vijayan
Music : K J Yesudas / K Raghavan
Singer : S Janaki
Director  : Baby
Starring : Jayan, Vidhubala, Pratap Chandran, Philomina etc.

2019, ഏപ്രിൽ 24, ബുധനാഴ്‌ച

കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു



Kaalathinte kadam kathayile
തരംഗിണി ആൽബം സോങ്ങ് : കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
രചന : പി കെ ഗോപി
സംഗീതം : കണ്ണൂർ രാജൻ
ആലാപനം : കെ ജെ യേശുദാസ്

കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
വെറ്റില പുറ്റിലും ചൂട് പാളയും നാടൻ പാട്ടുമായ്
അത്തം ചിത്തിര ചോതി പാടം കൊയ്തു വരുന്നൊരെ
പൂവിളിയുണ്ടോ പൊലിവിളിയുണ്ടോ
അത്തപൂക്കളമുണ്ടോ ഇന്നത്തപ്പൂക്കളമുണ്ടോ
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു

വെള്ളിപറയില് നൂറു നൂറു മേനി അളന്നോരെ
പള്ളിയറയില് ഉച്ചക്കുറങ്ങും തംബ്രാക്കന്മാരെ
നിങ്ങടെ നാട്ടില് ചിങ്ങപ്പൂവില് കണ്ണീരോ
കണ്ണാരം പൊതി കളിക്കാതെ കാവിലൊളിച്ചു കളിക്കാതെ
കണ്ണാരം പൊതി കളിക്കാതെ കാവിലൊളിച്ചു കളിക്കാതെ
എങ്ങോ പോകുന്ന കണ്ണാം തുമ്പികൾ
എന്തെ തേങ്ങുന്നു എന്തെ തേങ്ങുന്നു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു

കന്നിവയലില് വാരി വാരി മുത്ത് വിതച്ചോർക്കു
തങ്കക്കിനാക്കളും കൊട് നടക്കും മേലാളന്മാർ
നിങ്ങടെ നാട്ടിലെ ചെല്ല കാറ്റല എങ്ങോ പോയ്‌
വെള്ളാരം കല്ലുകൾ ആടാതെ പൊന്മല നാടിനെ പുൽകാതെ
എങ്ങോ പായുന്ന നെല്ലോലക്കിളി
എന്തെ തേങ്ങുന്നു എന്തെ തേങ്ങുന്നു
(കാലത്തിന്റെ )


വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍


Tharangini Album Song : Kaalathinte kadam kathayile
Lyrics : P K Gopi
Music : Kannur Rajan
Singer : K J Yesudas

2019, ഏപ്രിൽ 23, ചൊവ്വാഴ്ച

വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍



Vedana Ninnu Vithumbunna
ഗാനം : വേദന നിന്നു വിതുമ്പുന്ന
മൂവി  : സ്വപ്നാടനം  (1976)
രചന  : പി ജെ  കെ ഈഴക്കടവ്
ഈണം  : ഭാസ്കർ ചന്ദവർക്കാർ
ആലാപനം :  കെ പി ബ്രഹ്മാനന്ദൻ
സംവിധാനം : കെ ജി ജോർജ്
അഭിനയിച്ചവർ : സോമൻ, റാണിചന്ദ്ര, പി കെ എബ്രഹാം, മല്ലിക സുകുമാരൻ, ആനന്ദവല്ലി തുടങ്ങിയവർ

വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍
കൂരമ്പെയ്യുന്ന പാഴ്ക്കിനാക്കളേ
നീറിപ്പുകയുന്ന മാനസവേദിയില്‍
മാറിമാറിവരും വര്‍ണ്ണചിത്രങ്ങളേ
വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍

സങ്കല്പസൌധം തകര്‍ന്നെന്‍ കരളിലെ
തങ്കക്കിനാക്കള്‍ ഇരുളില്‍ മറഞ്ഞുപോയ്
മണിവീണമീട്ടുവാന്‍ മധുമാസരാവുകള്‍
അണയുകയില്ലിനിയും കുളിര്‍ പകരുകയില്ലിനിയും

പൊട്ടിച്ചിരികള്‍ ഉയര്‍ന്ന പൂഞ്ചോലകള്‍
നിശ്ചലമാക്കിയ ദുര്‍ന്നിമിഷങ്ങളെ
ജന്മാന്തരങ്ങള്‍ കഴിഞ്ഞെങ്കിലും ഞങ്ങള്‍
ഒന്നിച്ചു ചേരുമോ വേദനമാറുമോ
വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍


നിത്യ ചൈതന്യ ദായകാ



Song : Vedana Ninnu Vithumbunna
Movie :  Swapnaadanam (1976)
Lyrics : P J K Eezhakkadavu
Music : Bhaskar Chandavarkar
Singers :  K P Brahmanandan

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

നിത്യ ചൈതന്യ ദായകാ



Nithya Chaithanya Dhaayaka
ഗാനം : നിത്യ ചൈതന്യ ദായകാ
മൂവി : മുത്ത്  (1976)
ഗാനരചന : കെ എസ് നമ്പൂതിരി
ഈണം : പ്രതാപ് സിംഗ്
ആലാപനം  :  രാധ വിശ്വനാഥ്
സംവിധാനം : എൻ എൻ പിഷാരടി
അഭിനയിച്ചവർ : മധു, റാണിചന്ദ്ര, സുമിത്ര, മോഹൻ ശർമ്മ, ശങ്കരാടി, അടൂർ ഭാസി തുടങ്ങിയവർ


നിത്യ ചൈതന്യ ദായകാ
കര്‍ത്താവേ ശ്രീയേശുനാഥാ
സത്യത്തിന്‍ ദീപം കൊളുത്തൂ പാരില്‍
മര്‍ത്ത്യര്‍ക്കു ശാന്തി നല്‍കൂ
(നിത്യ ചൈതന്യ)

കാലിത്തൊഴുത്തില്‍ പിറന്നൂ ഞങ്ങള്‍ക്കായ്
കാല്‍വരിക്കുന്നില്‍ ജീവന്‍ വെടിഞ്ഞു
കാരുണ്യക്കടലേ കനിവിന്‍ രൂപമേ
കൂരിരുള്‍ മാറ്റേണമേ ഭൂവിലെ
കൂരിരുള്‍ മാറ്റേണമേ
(നിത്യ ചൈതന്യ)

ലോകത്തിനെങ്ങും വെളിച്ചം പകരുന്ന
ത്യാഗത്തിന്‍ മെഴുതിരിനാളമേ
കൂരിരുള്‍ക്കാട്ടില്‍ ഞങ്ങള്‍ക്കെന്നും
നേര്‍വഴി കാട്ടേണമേ എന്നും
നേര്‍വഴി കാട്ടേണമേ
(നിത്യ ചൈതന്യ)


ഇന്നലെ രാത്രിയിൽ ഒരു കുയില്‍പ്പാട്ടുമായ്




Nithya Chaithanya Daayakaa ...
Lyrics : K S Namboothiri
Music : Prathap Singh
Singers :  Radha Viswanath
Film :  Muthu (1976)
Director : N N Pisharady
Starring : Madhu, Ranichandra, Sumithra, Mohan Sharma, Sankaradi, Adoor Bhasi etc.

ഇന്നലെ രാത്രിയിൽ ഒരു കുയില്‍പ്പാട്ടുമായ്



Innale Rathriyil
ആൽബം :  പ്രിയേ പ്രണയിനി
ഗാനരചന : അപ്പൻ തച്ചേത്
ഈണം : എ ടി ഉമ്മർ
ആലാപനം : കെ ജെ യേശുദാസ്

ഇന്നലെ രാത്രിയിൽ ഒരു കുയില്‍പ്പാട്ടുമായ്
വന്നു നീ പൊന്നശോകപ്പൂങ്കാവിൽ
ആത്മഹർഷങ്ങളേ ആനന്ദഭൈരവിയിൽ
ആലപിക്കും മധുമാസരാവിൽ
(ഇന്നലെ രാത്രിയിൽ.....)

എത്രയോ സ്വപ്നങ്ങൾ ഹേമയാമങ്ങളിൽ
ഹൃത്തടം ചുംബിച്ച കഥകളുമായ് (2)
യാത്രികർ വഴി മറന്നെത്തുമീ എകാന്ത
സത്രത്തിലെ ചുവർ ചിത്രമോ ഞാൻ (2)
(ഇന്നലെ രാത്രിയിൽ.....)


ആയിരം കാതങ്ങൾക്കപ്പുറമപ്പുറം
മായികമോഹങ്ങൾ കണിയൊരുക്കീ (2)
മാനസവീണയിൽ രാഗമധുരമാം
പ്രേമസംഗീതം വീണ്ടുമൊഴുകുകയായ്
(ഇന്നലെ രാത്രിയിൽ.....)


മാവു പൂത്തു തേൻ മാവു പൂത്തു



Album : Priye Pranayini
Lyrics : Appan Thachethu
Music : AT Ummer.
Singer : Kj Yesudas 

2019, ഏപ്രിൽ 20, ശനിയാഴ്‌ച

മാവു പൂത്തു തേൻ മാവു പൂത്തു



Maavu Poothu Then Maavu Poothu
മൂവി : കാത്തിരുന്ന നിമിഷം (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം കെ അർജുനൻ
ആലാപനം  : എസ് ജാനകി
സംവിധാനം  : ബേബി
അഭിനയിച്ചവർ  : ജയൻ, ജയഭാരതി, കമല ഹസ്സൻ, വിധുബാല, സുകുമാരൻ, സോമൻ തുടങ്ങിയവർ


മാവു പൂത്തു തേൻ മാവു പൂത്തു
മാനോടും മലഞ്ചെരുവിൽ
മയിലാടും മലഞ്ചെരുവിൽ
വാക പൂത്തൂ നെന്മേനി വാക പൂത്തു
(മാവു പൂത്തു)

ഗാനത്തിൽ കുളിച്ചു നിൽക്കും
ഗ്രാമമാം തൻ കന്യക തൻ
മാറിടമാണിയുന്ന മാണിക്യ
പൊൻപതക്കം പോലെ (ഗാനത്തിൽ)
ആറ്റിന്റെ കരയിൽ..., ആറ്റിന്റെ കരയിൽ
കുടമേറ്റി നിൽപ്പൂ ആറ്റു വഞ്ചി
പൂത്തൊരാറ്റുവഞ്ചി
മനസ്സു പോലെ എന്റെ മനസ്സു പോലെ
മാനോടും മലഞ്ചെരുവിൽ
മയിലാടും മലഞ്ചെരുവിൽ
പറന്നു പാടി പറന്നു പാടി
(മാവു പൂത്തു)

പൂജയ്ക്കു പൂവൊരുങ്ങും
പൊന്മല തൻ കടവിൽ
പുലരി തളിക്കുന്ന
പുണ്യാഹമെന്നതു പോലെ
മലരിതൾ കോരും ... മലരിതൾ കോരും
കുളിരേകി നിൽപ്പൂ മഞ്ജു തുള്ളി
തുടിക്കും മഞ്ഞുതുള്ളീ
മനസ്സു പോലെ എന്റെ മനസ്സു പോലെ
മാനോടും മലഞ്ചെരുവിൽ
മയിലാടും മലഞ്ചെരുവിൽ
ഉഷസ്സുയർന്നു പൊന്നൊളി
പടർന്നു്യു്ർന്നൂ
(മാവു പൂത്തു)


പൊന്നിൻ ചിങ്ങ പുലരികളിൽ



Movie : Kaathirunna Nimisham (1978)
Lyrics : Sreekumaran Thampi
Music : M. K. Arjunan
Singer : S Janaki
Director : Baby
Starring : Jayan, Jayabharathi, Kamal Hassan, Vidhubala, Sukumaran, Soman etc.

പൊന്നിൻ ചിങ്ങ പുലരികളിൽ


ആൽബം : ഓണ നിലാവ്
ഗാനരചന : പി ഭാസ്കരൻ
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ചന്ദ്രശേഖരൻ & പി മാധുരി

പൊന്നിൻ ചിങ്ങ പുലരികളിൽ
കുന്നല നാട്ടിൻ മലനിരയിൽ
ഇടയ്ക്കിടയ്ക്ക് ചിരിച്ചു കാട്ടി
ഉടുക്ക് കൊട്ടണതാരാണ്
(പൊന്നിൻ)

കരിമുകിലാം ആണാളും
വെണ്മുകിലാം പെണ്ണാളും (കരിമുകിലാം)
അടുത്തുകൂടി ഇടയ്ക്കിടയ്ക്ക്
ഉടുക്ക് കൊട്ടി പാടുന്നേൻ
ഉടുക്ക് കൊട്ടി പാടുന്നേൻ
നല്ല കാലം നല്ല നേരം
നല്ല വാദ്യം തന്നേ
നാളികേര നാട്ടിൽ നിന്നും
നല്ല കാലം വന്നേ
(പൊന്നിൻ)
(പൊന്നിൻ)

കാശിത്തുമ്പ കണിയാൻത്തുമ്പ
കവിടി നിരത്തി പറഞ്ഞല്ലോ (കാശിത്തുമ്പ)
 കാട്ടിലിരും കിളി  കതിർകൊത്തി കിളി
മുക്കിലിരുന്നു വിളിക്കുന്നേ
പാണനെപ്പോൽ പടിക്കലെത്തി
ഓണത്തുമ്പി മൂളുന്നേ
കതിര് വിളഞ്ഞു കനകം കൊയ്ത്
തറയും പറയും നിറയുന്നേ
നല്ല കാലം നല്ല നേരം
നല്ല വാദ്യം തന്നേ
പുള്ളി ...... കുയിലുകൾ കൂകി
നല്ല കാലം വന്നേ
(പൊന്നിൻ)

രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും

കണ്ണാ നിന്നുടെ മുരളീരവമെൻ


Song : Ponnin Chinga Pularikalil
Album : Ona Nilavu
Lyrics : P Bhaskaran
Music : G Devarajan
Singers : K Chandrasekharan & P Madhuri

2019, ഏപ്രിൽ 17, ബുധനാഴ്‌ച

കവിത : രാത്രിമഴ


Rathri Mazha
കവിത : രാത്രിമഴ
കവി : സുഗതകുമാരി
ആലാപനം : കാവാലം ശ്രീകുമാർ

രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ
രാത്രിമഴ മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.
രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!.........ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.
ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.
രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.
രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ.

കണ്ണാ നിന്നുടെ മുരളീരവമെൻ


Malayalam Poem : Rathri Mazha
Poet : Sugathakumari
Singer : Kavalam Sreekumar

2019, ഏപ്രിൽ 16, ചൊവ്വാഴ്ച

കണ്ണാ നിന്നുടെ മുരളീരവമെൻ


Kanna Ninnude ...
Krishna Devotional Songs
Singer : P Jayachandran
Album :


കണ്ണാ നിന്നുടെ മുരളീരവമെൻ
കർണാമൃതമായ് നിറയേണം (കണ്ണാ നിന്നുടെ)
കണ്ണുകളെന്നും ഉണ്ണി നിന്നെ
കണ്ടാൽ പനിനീർ തൂകേണം (കണ്ണുകളെന്നും)
(കണ്ണാ നിന്നുടെ)


നിർമാല്യത്തിൽ നിൻ നടയിൽ ഞാൻ
നിർമല മാനസനാകേണം (നിർമാല്യത്തിൽ)
നിറമാലയിലെൻ ഹൃദയ നിവേദ്യം
നീരജ മുകുളമായ് ചെരേണം
നീരജ മുകുളമായ് ചെരേണം
(കണ്ണാ നിന്നുടെ)

പിഴയകിലുമീ ഈരടികളെല്ലാം
വഴിപാടായ് നീ വാങ്ങേണം (പിഴയകിലുമീ)
ഈണം ചേർത്തൊരെന്നിലെ നാദം
ഈരക്കുഴൽ വിളിയാകേണം
ഈരക്കുഴൽ വിളിയാകേണം
(കണ്ണാ നിന്നുടെ)

നാരായണജയമൊഴുകും കാറ്റിൽ
ഞാനരയലിലയാകേണം  (നാരായണജയമൊഴുകും)
വിരനാവേറിയ മുനയിലലിയും 
നുരമലരായ്  ഞാൻ വിരിയേണം
നുരമലരായ്  ഞാൻ വിരിയേണം
(കണ്ണാ നിന്നുടെ)


തങ്കത്തേരിൽ വാ താമരപ്പെണ്ണേ വാ




Krishna Devotional Songs
Singer : P Jayachandran
Album :

തങ്കത്തേരിൽ വാ താമരപ്പെണ്ണേ വാ


മൂവി : തിമിംഗലം (1983)
ഗാനരചന : ചുനക്കര രാമൻകുട്ടി
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : ക്രോസ്ബെൽറ്റ് മണി
അഭിനയിച്ചവർ : ശങ്കർ, ദേവി, കെ പി ഉമ്മർ, സുകുമാരി, ബാലൻ കെ നായർ, വി ഡി രാജപ്പൻ തുടണ്ടിയവർ


തങ്കത്തേരിൽ വാ താമരപ്പെണ്ണേ വാ
തൂമധു നുകരനായ്
ചിരി ചിരി ചിരിയായ് വാ
(തങ്കത്തേരിൽ)

തേൻ തേൻ തേൻ പോലെ
വിഷാദമകലുന്നൊരുന്മാദ സുരനിമിഷം (തേൻ തേൻ)
പൂ പൂ പൂ പോലെ
വികാര ശലഭങ്ങൾ
വിരുന്നു വരുമൊരു നിമിഷം (വികാര)
ചിരിച്ചു ചിരിച്ചു നീ
മധുരമധുരമായ്‌
കുളിരും തന്നെ പോ, തന്നെ പോ
(തങ്കത്തേരിൽ)

താരുണ്യം പൂത്തു
രസം തുടിച്ചിളകും
ശരം തൊടുത്തുവിടും നിമിഷം (താരുണ്യം)
രാഗത്തിലെ നീ
ഹൃദന്ത ചഷകത്തിൽ
മദം പകരുമൊരു നിമിഷം
ദാഹം നിറഞ്ഞൊരെൻ
കാമ സിരകളിൽ
പുളകം തന്നെ പോ, തന്നെ പോ
(തങ്കത്തേരിൽ)


ഉണ്ണി ഉറക്കമുണർന്നോളൂ



Movie : Thimingalam (1983)
Lyrics : Chunakkara Ramankutty
Music : G. Devarajan
Singer : K J Yesudas
Director : Crossbelt Mani
Starring : Shankar, Devi, K P Ummer, Sukumari, Balan K Nair, V D Rajappan etc.

2019, ഏപ്രിൽ 14, ഞായറാഴ്‌ച

ഉണ്ണി ഉറക്കമുണർന്നോളൂ



Unni Urakkamunnarnnoloo
വിഷു കവിത -
കവി : സുഗതകുമാരി
ആലാപനം : സുഗതകുമാരി

ഉണ്ണി ഉറക്കമുണർന്നോളൂ
കണ്ണ് മിഴിക്കാതെ വന്നോളൂ
ഉണ്ണി ഉറക്കമുണർന്നോളൂ
കണ്ണ് മിഴിക്കാതെ വന്നോളൂ

ശരി ഇനി കണ്ണ് തുറന്നോളൂ
ഇരു കൈയും കൂപ്പി തൊഴുതോളൂ
ശരി ഇനി കണ്ണ് തുറന്നോളൂ
ഇരു കൈയും കൂപ്പി തൊഴുതോളൂ

കണ്ണ് തിരുമ്മി തുറന്നപ്പോൾ
കണ്ണന്റെ ചിരിയല്ലോ കാണുന്നൂ
കണ്ണ് തിരുമ്മി തുറന്നപ്പോൾ
കണ്ണന്റെ ചിരിയല്ലോ കാണുന്നൂ

നിറ തിരിയിട്ട വിളക്കുണ്ട്
നിറ മുന്നിൽ നിറഞ്ഞുണ്ട്
തേച്ചു മിനുക്കിയൊരോട്ടുരുളി
ഓട്ടുരുളിക്കുള്ളിൽ എന്തെല്ലാം
നിറ തിരിയിട്ട വിളക്കുണ്ട്
നിറ മുന്നിൽ നിറഞ്ഞുണ്ട്
തേച്ചു മിനുക്കിയൊരോട്ടുരുളി
ഓട്ടുരുളിക്കുള്ളിൽ എന്തെല്ലാം

കണി വെള്ളിരിക്കയും ചെങ്കരിക്കും
കുലയുടെ മാങ്ങയുമുണ്ടല്ലോ
കുങ്കുമം തൊട്ടൊരു നാളികേരം
അന്തസ്സ് ഭാവിചിരിപ്പല്ലോ
കണി വെള്ളിരിക്കയും ചെങ്കരിക്കും
കുലയുടെ മാങ്ങയുമുണ്ടല്ലോ
കുങ്കുമം തൊട്ടൊരു നാളികേരം
അന്തസ്സ് ഭാവിചിരിപ്പല്ലോ

തട്ടത്തിൽ അമ്മതൻ പാവുമുണ്ടും
വെട്ടിത്തിളങ്ങുന്ന പൊന്നു നൂലും
ചെപ്പ് വാൽക്കണ്ണാടി വെറ്റ പാക്കും
പുത്തരി ചന്ദനം പുസ്തകവും

നിറയെ പവൻ വാരി തൂകും പോലെ
നിറമേറും  നൽ കൊന്ന പൂവുകളും
നിറയെ പവൻ വാരി തൂകും പോലെ
നിറവേലും നൽ കൊന്ന പൂവുകളും

നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതു തന്നെ വരുമല്ലോ
നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതു തന്നെ വരുമല്ലോ
കണ്മിഴിച്ചിങ്ങനെ നിന്നാലോ
ഉണ്ണികൈയ്യിങ്ങോട്ട് കാണട്ടെ
അമ്മായിക്കയിലൊരുമ്മ വെക്കും
പിന്നൊരു തൂവെള്ളി തുട്ടു വെക്കാം

നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതു തന്നെ വരുമല്ലോ
കണ്മിഴിച്ചിങ്ങനെ നിന്നാലോ
ഉണ്ണികൈയ്യിങ്ങോട്ട് കാണട്ടെ
അമ്മായിക്കയിലൊരുമ്മ വെക്കും
പിന്നൊരു തൂവെള്ളി തുട്ടു വെക്കാം

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ

Poet : Sugathakumari

2019, ഏപ്രിൽ 13, ശനിയാഴ്‌ച

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ


കവിത : ഹൃദയത്തിന്റെ ഭാഷ
കവി : രാജേഷ് അത്തിക്കയം

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ
ഞാന്‍ നിന്നോട് ചെയ്തു
ഹേമന്തം പൂവനത്തോട് ചെയ്തതുപോലെ
നീ എന്നോടും ചെയ്തു
തീരങ്ങള്‍ പുഴയെ തലോടിയ പോലെ
ഞാന്‍ നിന്നെ തലോടി
ഓളങ്ങള്‍ കരയെ പുണർന്നതുപോലെ
നീ എന്നെ  പുണര്‍ന്നു
പ്രണയമിതോ എന്‍ പ്രേയസി
നാം പ്രണയികളോ പവിഴങ്ങളോ

ഞാന്‍ നിന്നെ കാണുന്നതിന്‍ മുന്‍പും
ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം
നിന്നോടായ് മിണ്ടുന്നതിന്‍ മുന്‍പും
രാവില്‍ നിലാവ് വന്നിരിക്കാം
ഒന്നും ഞാന്‍ അറിഞ്ഞെ ഇരുന്നില്ല
നീ എന്നില്‍ നിറയും വരെയും
സ്വപ്‌നങ്ങള്‍ ഇന്നോരംബിളി പാലാഴി
ചിന്തകള്‍ ആമ്പലിന്‍ പൊയ്ക
പ്രണയമിതോ എന്‍ പ്രേയസി
ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ

നിന്നെ ഞാന്‍ അറിയുന്നതിന്‍ മുമ്പും
പൂക്കള്‍ വിരിഞ്ഞിരുന്നിരിക്കാം
നീ എന്നില്‍ അലിയുന്നതിന്‍ മുന്‍പും
പ്രാക്കള്‍ പറന്നിരുന്നിരിക്കാം
ഒന്നും ഞാന്‍ അറിഞ്ഞെ ഇരുന്നില്ല
നിന്നെ ഞാന്‍ കാണും വരെയും
ഇന്നെന്നില്‍ വിടരുന്നു പൂവുകള്‍
നെഞ്ചില്‍ കുറുകുന്നു പ്രാക്കള്‍
പ്രണയമിതോ എന്‍ പ്രേയസി
നാം പൂവുകളോ അരി പ്രാക്കളോ

സ്വപ്നത്തില്‍ വയലേലകള്‍ കണ്ടു
മുന്തിരി തോട്ടങ്ങള്‍ കണ്ടു
കുന്നിന്മേല്‍ കാറ്റാടി മരങ്ങളും
അരുവിയിന്‍ ഉറവയും കണ്ടു
താഴ്വാരം പനിനീര്‍ പൂക്കളാല്‍
പുതച്ച്ചുരങ്ങുന്നതും കണ്ടു
മലകളെ ഉമ്മവെക്കുന്ന സൂര്യന്റെ
ചുവന്നൊരു ഹൃദയവും കണ്ടു
പ്രണയമിതോ എന്‍ പ്രേയസി
നീ ഗിരിനിരയോ ഞാന്‍ സൂര്യനോ

ഇന്നോളം, ഞാന്‍ പാടിയതെല്ലാം
നിന്നെ കുറിച്ചായിരുന്നു
ഇന്നോളം ഞാന്‍ തെടിയതെല്ലാം
നിന്‍ പാതകള്‍ ആയിരുന്നു
ഇതുവരെ നീയാം പകലിനി
പിന്‍ നിലാവന്യമായിരുന്നു
ഇനിയെന്നും പ്രണയാര്‍ദ്ര സന്ധ്യയായ്
പകലും നിലാവും ലയിക്കും
പ്രണയമിതോ എന്‍ പ്രേയസി
നാം പ്രണയ സരസ്സിലെ ഹംസങ്ങളോ

ഇതേതോ മരത്തിന്റെ കൊമ്പത്തെ
കൂട്ടിലെ കിളികളീ നമ്മള്‍
എങ്ങോ മലയോരത്തു പൂത്തതാം 
നീല കുറിഞ്ഞികള്‍ നമ്മള്‍
എന്നെന്നും നിലനിന്നു പോകട്ടെ
മരവും കൊമ്പും കിളി കൂടും
ഒരുനാളും പോഴിയാതിരിക്കട്ടെ
നീലക്കുരിഞ്ഞിയും നാമും
പ്രണയമിതോ എന്‍ പ്രേയസി
നാം കിളികളോ നീല കുറിഞ്ഞികളോ


ഓലചങ്ങാലി ഓമനചങ്ങാതി



Poem : Hrudayathinte bhasha
Poet : Rajesh Athikkayam

2019, ഏപ്രിൽ 11, വ്യാഴാഴ്‌ച

ഓലചങ്ങാലി ഓമനചങ്ങാതി


Olachangali Omanachangathi
മൂവി : കിന്നരിപ്പുഴയോരം  ( 1994 )
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം : എം ജി ശ്രീകുമാർ & കെ എസ് ചിത്ര


കിന്നരിപ്പൂവേ കിങ്ങിണി പൂവേ
മഞ്ഞണിക്കാവിൽ കുഞ്ഞരിപ്പൂവേ

ഓലചങ്ങാലി ഓമനചങ്ങാതി
ചെന്തളിരിൻ പൂന്തണലിൽ പാറി വരാമോ (ഓലചങ്ങാലി)
ആവണിപ്പാൽനിലാപ്പീലി തരാം ഞാൻ
ആലില താലിയും കൊണ്ട് വരാം ഞാൻ
കളിചിരിയിൽ തരിവളകൾ കിലുകിലുങ്ങുന്നു ഹോയ്
(ഓലചങ്ങാലി)

കണ്ണാടിക്കവിളോരം നിറമേഴുംമണിയുമ്പോൾ
കാഞ്ചനത്താരകം കണ്ണിലുദിക്കുമ്പോൾ (കണ്ണാടിക്കവിളോരം)
താമരത്തൂവിരൽ മെയ്യിൽ തലോടവേ
തങ്കനിലാവേ നിൻ ഉള്ളം തുള്ളിയോ
ഈ മണിമുകിലൊരു മണിയറ വിരിയായ്
മനമതിൽ വിതറിയ നറുമലരിതളായ്
മിഴികൾ ശലഭമായ്
(ഓലചങ്ങാലി)

പൊന്നോടക്കുഴലൂതും പുലര്‍കാലതീരങ്ങള്‍
പൊന്‍‌നിറക്കോടിയില്‍ മൂടിയൊരുങ്ങുമ്പോള്‍ (പൊന്നോടക്കുഴലൂതും)
പാഴ്‌മരച്ചില്ലകള്‍ പനിനീ‍രില്‍ മുങ്ങിയോ
പഞ്ചമമാരോ പൂങ്കാറ്റില്‍ കൊഞ്ചിയോ
ഈ മിഴിയിണയൊരു മരതകമണിയായ്
മനമതില്‍ ഉണരുമൊരനിതര ദളമായ്
കനവു കവിതയായ്
(ഓലചങ്ങാലി)

അമ്മയില്ലാത്തൊരാ കുഞ്ഞുനാൾ




Film : Kinnarippuzhayoram
Lyrics : Girish Puthenchery
Music : M G Radhakrishnan
Singer : M G Sreekumar & K S Chithra

2019, ഏപ്രിൽ 10, ബുധനാഴ്‌ച

അമ്മയില്ലാത്തൊരാ കുഞ്ഞുനാൾ


കവിത: വ്യഥനം
രചന: രാജേഷ് അത്തിക്കയം

അമ്മയില്ലാത്തൊരാ കുഞ്ഞുനാൾ എൻ വിരല്‍
അമ്മിഞ്ഞപോലെ ഞാൻ ഉണ്ടിരുന്നു
കാലം കടഞ്ഞൊരീ മെയ്യിന്നിളം ചൂടു
നല്‍കുവാന്‍ സൂര്യന്‍ ഉദിച്ചിരുന്നു
കോലം തിരിഞ്ഞൊരീ മോറില്‍ തലോടുവാൻ
കാറ്റ്  കൈകള്‍നീട്ടി വന്നിരുന്നു

രാവത്തെനിക്കായി മാനത്തൊരമ്പിളി
പൈമ്പാല്‍ക്കുടം കൊണ്ടുവന്നിരുന്നു
രാമഞ്ഞിലെന്റെ മേല്‍മൂടുവാന്‍ താരകള്‍
താരണിക്കംബളം നെയ്തിരുന്നു
രാപ്പാടി പാടുന്ന പാട്ടിലൊരമ്മതന്‍
താരാട്ടിന്നീണം നിറഞ്ഞിരുന്നു

ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍
ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍

ഉമ്മകിട്ടാക്കവിള്‍ മൂടുവാന്‍ തെന്നലില്‍
ചുംബനപ്പൂക്കള്‍ പൊഴിഞ്ഞിരുന്നു
കണ്ണീര്‍ത്തുടയ്ക്കുവാന്‍ അമ്മതന്‍ കൈപോലെ
പുല്‍നാമ്പുകള്‍ ചാഞ്ഞുനിന്നിരുന്നു
ആരും തിരിഞ്ഞുനോക്കാത്തൊരെന്‍ ബാല്യമോര്‍
ത്തേതോ മുകില്‍ക്കണ്‍നിറഞ്ഞിരുന്നു

എന്‍ പാല്‍ച്ചിരിക്കൊത്തു പുഞ്ചിരിച്ചീടുവാന്‍
പൂവുകള്‍ മത്സരം വച്ചിരുന്നു
എന്‍ കരച്ചില്‍കേട്ടകമ്പടി പാടുവാന്‍
പക്ഷികള്‍ പന്തയം ചെയ്തിരുന്നു
ഞാനുറങ്ങാന്‍ വേണ്ടി മാത്രമാവാം
സൂര്യഗോളം പടിഞ്ഞാറലിഞ്ഞിരുന്നു

നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍
നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍

മൂകം വളര്‍ന്നൊരെന്‍ തോളില്‍ ആരോ ചിലര്‍
നോവിന്‍ നുകം വച്ചുതന്നിരുന്നു
നാലണക്കാശിലും ഒരുപിടിച്ചോറിലും
ദയയുടെ നാനാര്‍ത്ഥം കണ്ടിരുന്നു
എന്‍ വാക്കുകള്‍ കേട്ടതില്ല തെല്ലും
ആരുമൊന്നും പറഞ്ഞതേയില്ലയെങ്ങും

തെണ്ടാന്‍ മടിച്ചിരുന്നെന്നെ ചിലര്‍ച്ചേര്‍ന്നു
തെണ്ടിയായ് മുദ്രണം ചെയ്തിരുന്നു
കക്കാനറിയാത്തോരെന്നെ പലര്‍ കൂടി
കള്ളനാണെന്നും വിധിച്ചിരുന്നു
ഒന്നും മൊഴിയാതിരിക്കവേ ഭ്രാന്തനെ
ന്നോര്‍ത്തവര്‍ ആട്ടിയോടിച്ചിരുന്നു

വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍
വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍

ഒന്നോര്‍ക്കുകില്‍ ഭാഗ്യവാനാണു ഞാന്‍ എന്റെ
താരതമ്യക്കണക്കിന്നെഴുത്തില്‍
ഇല്ല കടപ്പാടെനിക്കു തെല്ലും
പത്തുമാസം ചുമന്ന കണക്കൊഴികെ
ഇല്ലായെനിക്കിന്നു ബാധ്യത എന്റെ
ദു:ഖങ്ങളെ പേറും മനസ്സൊഴികെ....

എന്നെ മനുഷ്യനായ് കാണും മനുഷ്യനെ
കാണുവാന്‍ ഞാനും കൊതിച്ചിരുന്നു
എന്നെ മകനായ് കരുതുന്നൊരമ്മയെ
തേടി ഞാനങ്ങിങ്ങലഞ്ഞിരുന്നു
എന്തിനെന്നെ നിങ്ങളൊറ്റപ്പെടുത്തുന്നു
നിങ്ങളോടെന്തു ഞാന്‍ തെറ്റുചെയ്തു

കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍
കാതോ പരിഹാസം കേട്ടീടുവാന്‍
കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍
കാതോ പരിഹാസം കേട്ടീടുവാന്‍

വീടും കുടിയും എനിക്കു വേണ്ട, മാവും
ആറടി മണ്ണും കരുതിടേണ്ട
രോമവും വാലും തരാനാകുമോ നിങ്ങള്‍
ആൾക്കുരങ്ങായെന്നെ മാറ്റീടുമോ
കാടും പടര്‍പ്പും ഒരുക്കീടുമോ എന്നെ
ആദിമനുഷ്യനായ് തീർത്തീടുമോ

ചോരയൊന്നെങ്കിലും ധാര രണ്ടാണ് നാം
ധാരണയില്‍പ്പോലും രണ്ടാണ് നാം
എണ്ണം തികയ്ക്കുവാന്‍ കാനേഷുമാരിയില്‍
പ്പോലുമീ ഞാനെന്ന ജന്മമില്ല
നാളെ ഓര്‍ക്കാൻ എനിക്കാരുമില്ല
ഓര്‍ക്കുവാനെന്റെ പേരുള്ള രേഖയില്ല

മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍
മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍

മണ്ണില്‍ പുഴുക്കളില്‍ തെണ്ടിയില്ല
കൊടിച്ചിപ്പട്ടിപോലും അനാഥനല്ല
ജന്തുവിന്നുച്ചനീചത്വമില്ല, കാട്ടു
നീതിയില്‍പ്പോലും തഴയലില്ല
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍
മനുഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍
മനുഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്

ചോദ്യത്തിനുള്ളില്‍ കഥയില്ലയോ
കഥയില്‍ ചോദ്യം പാടില്ലയോ
ചോദ്യത്തിനുള്ളില്‍ കഥയില്ലയോ
കഥയില്‍ ചോദ്യം പാടില്ലയോ

കഥയില്‍ ചോദ്യം പാടില്ലയോ
കഥയില്‍ ചോദ്യം പാടില്ലയോ


ഇനിയും മരിക്കാത്ത ഭൂമി - കവിത : ഭൂമിക്കൊരു ചരമഗീതം



Poem : Vyathanam
Poet : Rajesh Athikkaya

2019, ഏപ്രിൽ 8, തിങ്കളാഴ്‌ച

ഇനിയും മരിക്കാത്ത ഭൂമി - കവിത : ഭൂമിക്കൊരു ചരമഗീതം


കവിത : ഭൂമിക്കൊരു ചരമഗീതം
കവി : ഓ എൻ വി കുറുപ്പ്
ആലാപനം : കാവാലം ശ്രീകുമാർ

ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി
ഇത് നിന്റെ എന്റെയും ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍
നിഴലില്‍ നീ നാളെ മരവിക്കേ
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു മീ ഞാനും
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു
ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ടാലേ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ 
പിന്നെ നിന്നെത്തന്നെ
അല്പാല്പല്പമായ് തിന്നു
തിന്നവര്‍ തിമിര്‍ക്കവേ
ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ
അരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍ക്കൊരു
ദാഹമുണ്ടായ് ഒടുക്കത്തെ ദാഹം
തിരുഹൃദയ രക്തം കുടിക്കാന്‍
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി
മുറിവുകളില്‍ നിന്നുതിരും
ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം

അറിയാതെ ജനനിയെപ്പരിണയിച്ചൊരു
യവനതരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു
വിപണികളിലവ വിറ്റുമോന്തുന്നു വിട
നഗര മഴുമുനകള്‍ കേളി തുടരുന്നു
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു
ആടിമുകില്‍മാല കുടിനീര് തിരയുന്നു
ആതിരകള്‍ കുളിരു തിരയുന്നു
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു
ആറുകളൊഴുക്ക് തിരയുന്നു
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു
ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നു
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നിൽ നിന്നുരുവായി
നിന്നിൽ നിന്നുരുവായി
നിന്നില്‍ നിന്നുയിരാര്‍ന്നൊരെന്നില്‍
നിന്നോര്‍മകള്‍ മാത്രം

നീയെന്റെ രസനയില്‍ വയമ്പും നറും
തേനുമായ് വന്നൊരാദ്യാനുഭൂതി
നീ എന്റെ തിരി കെടും നേരത്ത്
തീര്‍ത്ഥകണമായലിയുമന്ത്യാനുഭൂതി

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതൾ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടി മാറ്റുന്നതും 
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊരുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുയർത്തുവാൻ
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാനെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാൻ എന്നിൽ നിറയുന്നു നീ എന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ
അരിയ നിന്‍ ചിറകിന്റെയൊരു തൂവലിന്‍
തുമ്പിലൊരു മാത്രയെങ്കിലൊരു മാത്രയെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ
അതു കെട്ടുപോകട്ടെ നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ
സൗരമണ്ഡലപ്പെരുവഴിയിലൂടെ
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ
സൗരമണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി
സന്താന പാപത്തിൻ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരിച്ചേറുകയല്ലീ
കരാളമൃത്യൂ

ഇനിയും മരിക്കാത്ത ഭൂമി
ഇതു നിന്റെ മൃതശാന്തി ഗീതം
ഇതു നിന്റെ എന്റെയും ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാനാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു
ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി
മൃതിയില്‍ നിനക്കാത്മശാന്തി


ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ



Poem : Bhoomikkoru Charamageetham
Poet : ONV Kurup
Singer : Kavalam Sreekumar

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ


ഗാനം : ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
ആകാശവാണി / ദൂരദർശൻ ലളിതഗാനങ്ങൾ
രചന : ഓ എൻ വി കുറുപ്പ്
സംഗീതം : ജി ദേവരാജൻ
ആലാപനം : പി ജയചന്ദ്രൻ

*---------------------------------------------------------------------------*

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ

ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്‍റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍ (ഉച്ചത്തില്‍)
എത്രയോ ദൂരമെന്നോടൊപ്പം നടന്ന്
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
താരാട്ടിന്‍ അനുയാത്ര നിദ്ര തന്‍ പടി വരെ
താമര മലര്‍മിഴി അടയും വരെ (താരാട്ടിന്‍)
(ഒന്നിനി ശ്രുതി)

രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി (രാവും പകലും)
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്‍റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലല തല്ലി ആര്‍ത്തിടുന്നൂ (ഞാനിരിയ്ക്കുമ്പോള്‍)
(ഒന്നിനി ശ്രുതി)


രാഗ ഹേമന്ത സന്ധ്യ പൂക്കുന്ന


*---------------------------------------------------------------------------*
Song : Onnini Sruthi Thazhthi Paaduka
Aakashavani Lalitha Gaanangal
Lyrics : ONV Kurup
Music : G Devarajan
Singer : P Jayachandran

2019, ഏപ്രിൽ 7, ഞായറാഴ്‌ച

രാഗ ഹേമന്ത സന്ധ്യ പൂക്കുന്ന


Raga Hemantha Sandhya
മൂവി : കിന്നരിപ്പുഴയോരം
ഗാനരചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം : എം ജി ശ്രീകുമാർ

*---------------------------------------------------------------------------*

രാഗ ഹേമന്ത സന്ധ്യ പൂക്കുന്ന
രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും
പൗർണ്ണമാസിയെ കണ്ടു ഞാൻ
ശ്യാമമേഘ സദസ്സിലെ
സ്വർണ്ണവ്യോമ ഗംഗയെ കണ്ടു ഞാൻ
കയ്യിൽ കാഞ്ചന താലമേന്തുന്ന
കുങ്കുമോദയം കണ്ടു ഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും
ഇന്ദ്രകാർമുഖം കണ്ടു ഞാൻ
കണ്ടതില്ലതിലൊന്നിലും സഖി
കണ്ടതില്ലതിലൊന്നിലും നിന്നനുപമ ചാരുത
(രാഗഹേമന്ത)

ദേവഗന്ധർവ്വ വീണ തന്നിലെ
രാഗമാലിക കേട്ടു ഞാൻ
തെന്നൽ വന്നിളം മഞ്ജരികളിൽ
ഉമ്മ വെയ്ക്കുന്ന വേളയിൽ
ഉന്മദങ്ങളുയർത്തിടും
ദലമർമ്മരങ്ങൾ ശ്രവിച്ചു ഞാൻ
രാക്കുയിലുകൾ പാടിടുന്ന
കീർത്തനങ്ങൾ കേട്ടു ഞാൻ
തേനരുവികൾ പാടിടും
സാന്ദ്രഗാന ശീലുകൾ കേട്ടു ഞാൻ
കേട്ടതില്ലതിലൊന്നിലും സഖീ
കേട്ടതില്ലതിലൊന്നിലും
നിന്‍റെ കാവ്യമാധുര്യ കാകളി
(രാഗ ഹേമന്ത)

മഞ്ഞുതുള്ളികൾ വീണു പൂവിന്‍റെ
മെയ്തരിച്ചതറിഞ്ഞു ഞാൻ
ആര്യനെ തേടൂം ഭൂമികന്യ തൻ
സൂര്യദാഹമറിഞ്ഞു ഞാൻ
മൂകരാവിലും ചക്രവാകത്തിൻ
പ്രേമതാപമറിഞ്ഞു ഞാൻ
കൊമ്പൊരുമ്മാനിണയ്ക്കു പേടമാൻ
കൺകൊടുത്തതറിഞ്ഞു ഞാൻ
കണ്ണനെ കാത്തിരിക്കും രാധ തൻ
കാമനയറിഞ്ഞു ഞാൻ
ഞാനറിഞ്ഞതിലൊന്നിലും സഖീ
ഞാനറിഞ്ഞതിലൊന്നിലും നിന്‍റെ
ദീപ്ത രാഗത്തിൻ സ്പന്ദനം
(രാഗ ഹേമന്ത)


കളഭവും കസ്തൂരിയും


*---------------------------------------------------------------------------*
Film : Kinnarippuzhayoram
Lyrics : Mankombu Gopalakrishnan
Music : M G Radhakrishnan
Singer : M G Sreekumar

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

കളഭവും കസ്തൂരിയും


ഗാനം : കളഭവും കസ്തൂരിയും
തരംഗിണി ആൽബം : സ്വീറ്റ് മേലോഡീസ്  Vol.3
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രഘു കുമാർ
ആലാപനം : കെ ജെ യേശുദാസ്

*---------------------------------------------------------------*

കളഭവും കസ്തൂരിയും
ഹർഷ പുളകവും പൂങ്കിനാവും
തളിരിളം കുമ്പിളിൽ താമര കുമ്പിളിൽ
താരുണ്യം നേദിച്ചതല്ലേ നിന്നെ
താരമ്പൻ പൂജിച്ചതല്ലേ
(കളഭവും കസ്തൂരിയും)

നീലത്തടാകത്തടങ്ങളിലോ
നീലക്കടമ്പിന്റെ പൂമൊട്ടിലോ (നീലത്തടാകത്തടങ്ങളിലോ)
നീ ഒരു നീഹാര വൈഡൂര്യമായ്
നീ ഒരു നീഹാര വൈഡൂര്യമായ്
നിരവധി ജന്മമെന്നെ കാത്തിരുന്നു
(കളഭവും കസ്തൂരിയും)

കാപ്പണി കൈവിരൽ തുമ്പുകൊണ്ടോ
കനക മയൂരത്തിൻ പീലികൊണ്ടോ (കാപ്പണി)
നീ എന്റെ  ശൃംഗാര സ്വപ്നങ്ങളെ
നീ എന്റെ  ശൃംഗാര സ്വപ്നങ്ങളെ
നിറമഴ  മിഴിയുള്ള  ചായമിട്ടു
(കളഭവും കസ്തൂരിയും)


വസുന്ധര ഒരുക്കിയല്ലോ


*---------------------------------------------------------------*
Song : Kalabhavum Kasthooriyum
Album : Tharangini Sweet Melodies - Vol. 3
Lyrics : Girish Puthenchery
Music : Raghukumar
Singers : K J Yesudas

2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

വസുന്ധര ഒരുക്കിയല്ലോ


Vasundhara Orukkiyallo
ഗാനം : വസുന്ധര ഒരുക്കിയല്ലോ
മൂവി : തോൽക്കാൻ എനിക്ക് മനസ്സില്ല (1977)
രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം : ശങ്കർ ഗണേഷ്
ആലാപനം : പി സുശീല
സംവിധാനം : ഹരിഹരൻ
അഭിനയിച്ചവർ : ജയൻ, പ്രേം നസീർ, ജയഭാരതി, സോമൻ, ഉമ്മർ, ബഹാദൂർ തുടങ്ങിയർ

*-------------------------------------------------------------------------*

വസുന്ധര ഒരുക്കിയല്ലോ വനവസന്തം
വർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം
പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂ
പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂ
ഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂ
അവഗണിപ്പൂ.....
(വസുന്ധര)


പ്രകൃതിയുടെ മിഴി നിറയെ ഹർഷബാഷ്പം
എൻ പ്രിയസഖിയുടെ തിരുമിഴിയിൽ സ്വപ്നശിൽപം
പരിഭവിച്ചാൽ സ്വയം മറന്നു കടന്നു പോകുന്നു
പരിഭവിച്ചാൽ സ്വയം മറന്നു കടന്നു പോകുന്നു
ഈ പളുങ്കണി താരുണ്യ പവിഴമല്ലികേ
പവിഴമല്ലികേ.....
(വസുന്ധര)

പാലരുവിക്കരയിലൊരു മുത്തുമണ്ഡപം
പച്ചിലക്കാടു തീർത്തു ചിത്രകംബളം
അഭിനയിച്ചു അപഹസിച്ചു
അഭിനയിച്ചു അപഹസിച്ചു
ഒഴിഞ്ഞു മാറുന്നു ഞാൻ
അകതളിരിൽ അനുരാഗപൂജ ചെയ്യുമ്പോള്‍
പൂജ ചെയ്യുമ്പോള്‍....
(വസുന്ധര)


വാടി വീണ പൂവ് പോലെ


*-------------------------------------------------------------------------*
Song : Vasundhara Orukkiyallo
Movie : Tholkan Enikku Manassilla (1977)
Lyrics : Mankombu Gopalakrishnan
Music : Shankar Ganesh
Singer : P Suseela
Director : Hariharan
Starring : Jayan, Prem Nazir, Jayabharathi, Soman, Ummer, Bahadoor etc

വാടി വീണ പൂവ് പോലെ


Vaadi Veena Poovu Pole
വാടി വീണ പൂവ്  പോലെ
മലയാളം കവിത
രചന : ജമാൽ കൊച്ചങ്ങാടി
ആലാപനം : വി ടി മുരളി

*-------------------------------------------------------*

വാടി വീണ പൂവ് പോലെ
പൊന്നു മോളെ നിൻ മുഖം
കണ്ടിടുമ്പോൾ കത്തിടുന്നു
ബാപ്പയുടെ ഖൽബകം
(വാടി വീണ)

വേനലിൽ വരണ്ട ആമ്പൽ
പൊയ്ക നിന്റെ കണ്ണുകൾ
തറയിൽ വീണു പിടഞ്ഞിടുന്നു
കനവുകൾ പരൽ മീനുകൾ

തോളിലിലം പൈതലും
കൈകൾ കോർത്ത് മാരനും
പോകും നിന്റെ തോഴികൾ
വേവുമപ്പോൾ ഈ മനം

ആശയേറെ ഉണ്ട് മോളെ
പൊന്നു കൊണ്ട് മൂടുവാൻ
ചേലു ചേർന്ന മാരനെ
കൈ ചേർത്ത് നിന്നെ അയക്കുവാൻ

ഫഖീറാണ് ബാപ്പ മോളേ
കാലിയാണെന്ന് കീശയിന്നു
നാളെ മാരൻ വന്നിടാം 
പൊന്നു നീയെന്നറിയോൻ
(വാടി വീണ)


ആരോ പാടീ അനുരാഗമാസ്മരഗാനം


*-------------------------------------------------------*
Vaadi Veena Poovu Pole