ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

ഇന്നലെ രാത്രിയിൽ ഒരു കുയില്‍പ്പാട്ടുമായ്



Innale Rathriyil
ആൽബം :  പ്രിയേ പ്രണയിനി
ഗാനരചന : അപ്പൻ തച്ചേത്
ഈണം : എ ടി ഉമ്മർ
ആലാപനം : കെ ജെ യേശുദാസ്

ഇന്നലെ രാത്രിയിൽ ഒരു കുയില്‍പ്പാട്ടുമായ്
വന്നു നീ പൊന്നശോകപ്പൂങ്കാവിൽ
ആത്മഹർഷങ്ങളേ ആനന്ദഭൈരവിയിൽ
ആലപിക്കും മധുമാസരാവിൽ
(ഇന്നലെ രാത്രിയിൽ.....)

എത്രയോ സ്വപ്നങ്ങൾ ഹേമയാമങ്ങളിൽ
ഹൃത്തടം ചുംബിച്ച കഥകളുമായ് (2)
യാത്രികർ വഴി മറന്നെത്തുമീ എകാന്ത
സത്രത്തിലെ ചുവർ ചിത്രമോ ഞാൻ (2)
(ഇന്നലെ രാത്രിയിൽ.....)


ആയിരം കാതങ്ങൾക്കപ്പുറമപ്പുറം
മായികമോഹങ്ങൾ കണിയൊരുക്കീ (2)
മാനസവീണയിൽ രാഗമധുരമാം
പ്രേമസംഗീതം വീണ്ടുമൊഴുകുകയായ്
(ഇന്നലെ രാത്രിയിൽ.....)


മാവു പൂത്തു തേൻ മാവു പൂത്തു



Album : Priye Pranayini
Lyrics : Appan Thachethu
Music : AT Ummer.
Singer : Kj Yesudas 

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2022, മേയ് 8 8:26 PM

    വരികൾ പാട്ടുമായി മുന്നോട്ട് പോകാൻ സഹായിക്കുന്നു. നന്ദി 🌹

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, മേയ് 8 8:28 PM

    ഇത് പോലെ പ്രിയേ പ്രണയിനി യിലെ മറ്റു പാട്ടുകൾക്കും വരികൾ പ്രതീക്ഷിക്കുന്നു 🙏

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, മേയ് 9 5:42 AM

    Please publish this song lyric
    Izha poya thamburu
    ഇഴ പോയ തംബുരു...
    🌹
    *ശ്യാമ രാഗം (2019)*
    *യേശുദാസ്*
    *തരംഗിണി*
    🌹


    ഇഴ പോയ തംബുരു
    അലയാഴിയിൽ വച്ചു
    വിടപറയുന്നൊരു
    സന്ധ്യ യായ് ഞാൻ...
    തിരമാലകൾ മീട്ടും...
    യുഗ ദീർഘ വീഖ്വല
    ശ്രുതി കളിലലിയുന്ന
    യാമമായ്‌ ഞാൻ...
    (ഇഴപോയ തംബുരു...)

    ഒരു കുറി വീണ്ടുമാ...
    പാദ പത്മങ്ങളിൽ
    ക്ഷമചൊല്ലി വീഴുമീ...
    ഷപ്ത ജന്മം...

    അപരാധ ഭാരത്താൽ
    കുനിയും ശിരസ്സിനി
    നിവരുകില്ല അവിടത്തെ
    കാൽചുവട്ടിൽ
    ഘനശ്യാമ രാഗമായ് നിറപാതി രാവിലൂടെ...
    ഇനിയെന്റെ ഏകാന്ത
    മൂകയാനം...
    (ഇഴപോയ തംബുരു...)

    വഴി പിരിയുന്നൊരീ...
    രാപ്പകൽ വേളകൾക്കിടയിലെ
    തേലവ നാളമേ നീ...
    അണയാതെ
    നിൽക്കയാണെന്റെ
    മനസ്സിന്റെ അടയാത്ത
    വാതിൽക്കൽ..
    എന്നുമെന്നും
    വരമഞ്ഞളിത്തിരി
    തൊടുവിക്കാനെത്തുമോ
    ഇനി വീണ്ടും ആവണി
    പൊൻപുലരി...
    (ഇഴപോയ തംബുരു...)

    🌹SAAGAR 🌹

    മറുപടിഇല്ലാതാക്കൂ