ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 24, ബുധനാഴ്‌ച

കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു



Kaalathinte kadam kathayile
തരംഗിണി ആൽബം സോങ്ങ് : കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
രചന : പി കെ ഗോപി
സംഗീതം : കണ്ണൂർ രാജൻ
ആലാപനം : കെ ജെ യേശുദാസ്

കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
വെറ്റില പുറ്റിലും ചൂട് പാളയും നാടൻ പാട്ടുമായ്
അത്തം ചിത്തിര ചോതി പാടം കൊയ്തു വരുന്നൊരെ
പൂവിളിയുണ്ടോ പൊലിവിളിയുണ്ടോ
അത്തപൂക്കളമുണ്ടോ ഇന്നത്തപ്പൂക്കളമുണ്ടോ
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു

വെള്ളിപറയില് നൂറു നൂറു മേനി അളന്നോരെ
പള്ളിയറയില് ഉച്ചക്കുറങ്ങും തംബ്രാക്കന്മാരെ
നിങ്ങടെ നാട്ടില് ചിങ്ങപ്പൂവില് കണ്ണീരോ
കണ്ണാരം പൊതി കളിക്കാതെ കാവിലൊളിച്ചു കളിക്കാതെ
കണ്ണാരം പൊതി കളിക്കാതെ കാവിലൊളിച്ചു കളിക്കാതെ
എങ്ങോ പോകുന്ന കണ്ണാം തുമ്പികൾ
എന്തെ തേങ്ങുന്നു എന്തെ തേങ്ങുന്നു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു

കന്നിവയലില് വാരി വാരി മുത്ത് വിതച്ചോർക്കു
തങ്കക്കിനാക്കളും കൊട് നടക്കും മേലാളന്മാർ
നിങ്ങടെ നാട്ടിലെ ചെല്ല കാറ്റല എങ്ങോ പോയ്‌
വെള്ളാരം കല്ലുകൾ ആടാതെ പൊന്മല നാടിനെ പുൽകാതെ
എങ്ങോ പായുന്ന നെല്ലോലക്കിളി
എന്തെ തേങ്ങുന്നു എന്തെ തേങ്ങുന്നു
(കാലത്തിന്റെ )


വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍


Tharangini Album Song : Kaalathinte kadam kathayile
Lyrics : P K Gopi
Music : Kannur Rajan
Singer : K J Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ