ഈ ബ്ലോഗ് തിരയൂ

Kannur Rajan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kannur Rajan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഡിസംബർ 27, വെള്ളിയാഴ്‌ച

പത്തു പൈസായ്ക്കൊരു പാട്ടുപെട്ടി



Pathu Paisakkoru
മൂവി :  അഭിനന്ദനം  (1976)
ഗാനരചന : ശ്രീകുമാരൻ തമ്പി 
ഈണം : കണ്ണൂർ രാജൻ 
ആലാപനം :  എസ് ജാനകി
സംവിധാനം : ഐ വി ശശി 
അഭിനയിച്ചവർ : വിൻസെന്റ്, ജയഭാരതി, രവി കുമാർ, ശ്രീദേവി, സോമൻ, റാണി ചന്ദ്ര, ജനാർദ്ദനൻ, ശങ്കരാടി, അടൂർ ഭാസി, പ്രതാപ് ചന്ദ്രൻ തുടങ്ങിയവർ. 


പത്തു പൈസായ്ക്കൊരു പാട്ടുപെട്ടി 
ഒന്നുതൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി
മനസ്സു കനിഞ്ഞൊന്നു വാങ്ങിക്കണേ ഇത്
വയറിലെ വീണതന്‍ വിളിയാണേ
മനസ്സു കനിഞ്ഞൊന്നു വാങ്ങിക്കണേ ഇത്
വയറിലെ വീണതന്‍ വിളിയാണേ
വയറിലെ വീണതന്‍ വിളിയാണേ
പത്തു പൈസായ്ക്കൊരു പാട്ടുപെട്ടി 
ഒന്നുതൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി

ഏഴു സ്വരങ്ങളും ഒരു തന്ത്രിയില്‍
എല്ലാ സ്വപ്നവും ഒരു രാഗത്തില്‍
ചിലമ്പില്ലാതാടുന്ന മോഹമാണേ ഇത്
ചിരിക്കാന്‍ കൊതിക്കുന്ന കരച്ചിലാണേ
ചിലമ്പില്ലാതാടുന്ന മോഹമാണേ ഇത്
ചിരിക്കാന്‍ കൊതിക്കുന്ന കരച്ചിലാണേ
കളിവീണ എന്റെ കളിവീണാ
പത്തു പൈസായ്ക്കൊരു പാട്ടുപെട്ടി 
ഒന്നുതൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി

ഏതു വികാരവുമൊരു ശ്രുതിയില്‍
എല്ലാ ചിന്തയും ഒരു താളത്തില്‍
കളിപ്പാട്ടം മാത്രമായ് കാരുതരുതേ ഇത്  
തളിര്‍ക്കാന്‍ കൊതിയ്ക്കുന്ന ഹൃദയമാണേ
കളിവീണ എന്റെ കളിവീണാ
കളിവീണ എന്റെ കളിവീണാ

പത്തു പൈസായ്ക്കൊരു പാട്ടുപെട്ടി 
ഒന്നുതൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി
മനസ്സു കനിഞ്ഞൊന്നു വാങ്ങിക്കണേ ഇത്
വയറിലെ വീണതന്‍ വിളിയാണേ
മനസ്സു കനിഞ്ഞൊന്നു വാങ്ങിക്കണേ ഇത്
വയറിലെ വീണതന്‍ വിളിയാണേ
വയറിലെ വീണതന്‍ വിളിയാണേ



Movie : Abhinandanam (1976) Lyrics : Sreekumaran Thampi Music : Kannur Rajan Singer : S Janaki


2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ


Oru Swapnathin Pavizha Dweepil
ഗാനം : ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ
മൂവി :   ബീന (1978)
ഗാനരചന :  അപ്പൻ തച്ചേത്
ഈണം :  കണ്ണൂർ രാജൻ
ആലാപനം :  പി സുശീല &  വാണി ജയറാം
സംവിധാനം : കെ നാരായണൻ
അഭിനയിച്ചവർ : മധു, ജയഭാരതി, ജോസ്, സത്താർ, ഉണ്ണിമേരി, സുധീർ തുടങ്ങിയവർ

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ
ഒരു ഗാനത്തിൻ ചിറകിൽ (ഒരു സ്വപ്നത്തിൻ)
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ
നിർവൃതിതൻ കതിർനാളങ്ങൾ
ദാഹമോഹനാദങ്ങൾ
(ഒരു സ്വപ്നത്തിൻ)

ആയിരമായിരം ആലോലതാരകൾ
മാടിവിളിയ്ക്കും നീലാകാശമേ (ആയിരമായിരം)
മാടിവിളിയ്ക്കും നീലാകാശമേ
നിന്റെ രത്നവിതാനതലങ്ങളിൽ
എന്നുമൊരുത്സവമേളം
നമ്മൾക്കെന്നുമൊരാനന്ദതാളം
(ഒരു സ്വപ്നത്തിൻ)

അനുഭൂതികളുടെ ലഹരിലയങ്ങളിൽ
അറിയാതലിയും നിമിഷങ്ങൾ (അനുഭൂതികളുടെ)
നമ്മളറിയാതലിയും നിമിഷങ്ങൾ
ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ
മധുരവികാരതരംഗങ്ങൾ
അതിലുണരും ജീവിതമോഹങ്ങൾ
(ഒരു സ്വപ്നത്തിൻ)


ഓർമ്മയുണ്ടോ മാൻകിടാവേ



Movie : Beena (1978)
Lyrics : Appan Thachethu
Music : Kannur Rajan
Singers : P Suseela & Vani Jayaram

2019, ഏപ്രിൽ 24, ബുധനാഴ്‌ച

കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു



Kaalathinte kadam kathayile
തരംഗിണി ആൽബം സോങ്ങ് : കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
രചന : പി കെ ഗോപി
സംഗീതം : കണ്ണൂർ രാജൻ
ആലാപനം : കെ ജെ യേശുദാസ്

കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
വെറ്റില പുറ്റിലും ചൂട് പാളയും നാടൻ പാട്ടുമായ്
അത്തം ചിത്തിര ചോതി പാടം കൊയ്തു വരുന്നൊരെ
പൂവിളിയുണ്ടോ പൊലിവിളിയുണ്ടോ
അത്തപൂക്കളമുണ്ടോ ഇന്നത്തപ്പൂക്കളമുണ്ടോ
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു

വെള്ളിപറയില് നൂറു നൂറു മേനി അളന്നോരെ
പള്ളിയറയില് ഉച്ചക്കുറങ്ങും തംബ്രാക്കന്മാരെ
നിങ്ങടെ നാട്ടില് ചിങ്ങപ്പൂവില് കണ്ണീരോ
കണ്ണാരം പൊതി കളിക്കാതെ കാവിലൊളിച്ചു കളിക്കാതെ
കണ്ണാരം പൊതി കളിക്കാതെ കാവിലൊളിച്ചു കളിക്കാതെ
എങ്ങോ പോകുന്ന കണ്ണാം തുമ്പികൾ
എന്തെ തേങ്ങുന്നു എന്തെ തേങ്ങുന്നു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു
കാലത്തിന്റെ കടം കഥയിലെ പാണൻ ചോദിച്ചു

കന്നിവയലില് വാരി വാരി മുത്ത് വിതച്ചോർക്കു
തങ്കക്കിനാക്കളും കൊട് നടക്കും മേലാളന്മാർ
നിങ്ങടെ നാട്ടിലെ ചെല്ല കാറ്റല എങ്ങോ പോയ്‌
വെള്ളാരം കല്ലുകൾ ആടാതെ പൊന്മല നാടിനെ പുൽകാതെ
എങ്ങോ പായുന്ന നെല്ലോലക്കിളി
എന്തെ തേങ്ങുന്നു എന്തെ തേങ്ങുന്നു
(കാലത്തിന്റെ )


വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍


Tharangini Album Song : Kaalathinte kadam kathayile
Lyrics : P K Gopi
Music : Kannur Rajan
Singer : K J Yesudas