ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 8, തിങ്കളാഴ്‌ച

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ


ഗാനം : ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
ആകാശവാണി / ദൂരദർശൻ ലളിതഗാനങ്ങൾ
രചന : ഓ എൻ വി കുറുപ്പ്
സംഗീതം : ജി ദേവരാജൻ
ആലാപനം : പി ജയചന്ദ്രൻ

*---------------------------------------------------------------------------*

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ

ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്‍റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍ (ഉച്ചത്തില്‍)
എത്രയോ ദൂരമെന്നോടൊപ്പം നടന്ന്
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
താരാട്ടിന്‍ അനുയാത്ര നിദ്ര തന്‍ പടി വരെ
താമര മലര്‍മിഴി അടയും വരെ (താരാട്ടിന്‍)
(ഒന്നിനി ശ്രുതി)

രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി (രാവും പകലും)
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്‍റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലല തല്ലി ആര്‍ത്തിടുന്നൂ (ഞാനിരിയ്ക്കുമ്പോള്‍)
(ഒന്നിനി ശ്രുതി)


രാഗ ഹേമന്ത സന്ധ്യ പൂക്കുന്ന


*---------------------------------------------------------------------------*
Song : Onnini Sruthi Thazhthi Paaduka
Aakashavani Lalitha Gaanangal
Lyrics : ONV Kurup
Music : G Devarajan
Singer : P Jayachandran

1 അഭിപ്രായം:

  1. ഹൃദയത്തിൽ തട്ടുന്ന അർത്ഥവത്തായ ഒ.എൻ.വിയുടെ വരികൾ. വളരെ ഭംഗിയായി ജയചന്ദ്രൻസാർ ആലപിച്ചിരിക്കുന്നു. ഭാവ ഗായകൻ അതിമനോഹരമായി പാടിയിരിക്കുന്നു. എത്രകേട്ടാലും മതിയാകാത്ത വരികളും ആലാപനവും. മലയാളികൾക്ക് അഭിമാനിയ്ക്കാം.

    മറുപടിഇല്ലാതാക്കൂ