ഈ ബ്ലോഗ് തിരയൂ

2020, മാർച്ച് 26, വ്യാഴാഴ്‌ച

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ


Song : Brahma Muhurthathil pranasakhi nee
Movie : Bhajagovindam (1972)
Lyrics : Bichu Thirumala
Music : Jaya Vijaya
Singer : K J Yesudas


ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം
നിന്‍ സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം


ഹരികാംബോജി രാഗസരസ്സില്‍ നീ
അരയന്നക്കിളിയായീ
ഹരിണാക്ഷീ നിന്‍ ഹൃദയ ദലത്തില്‍ ഞാന്‍
ഹരിശ്രീ എഴുതിപ്പോയീ പ്രേമത്തിന്‍
ഹരിശ്രീ എഴുതിപ്പോയീ
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം


നിന്നംഗുലികള്‍ താലോലിച്ചൊരു
തംബുരുവായ് ഞാന്‍ മാറീ
നിന്നധരങ്ങളില്‍ നീയറിയാതൊരു
നിഷാദമായ് ഞാന്‍ മാറീ
കൈശികി നിഷാദമായ് ഞാന്‍ മാറീ
നിന്‍ സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി
ബ്രാഹ്മമുഹൂര്‍ത്തത്തില്‍


കേശഭാരം കബരിയിലണിയും

2020, മാർച്ച് 17, ചൊവ്വാഴ്ച

കേശഭാരം കബരിയിലണിയും


Song : Keshabharam Kabariyil
Movie : Rajahamsam(1974)
Lyrics : Vayalar Ramavarma
Music  : G Devarajan
Singer : Manoharan
Director : Hariharan
Starring : Prem Nazir, Jayabharathi, Srividya, Raghavan, MG Soman, KP Ummer,  Meena, Bahadur, Adoor Bhasi, Shankaradi.

കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികിൽ നില്പൂ
പുഷ്പ തോരണം ചാർത്തിയ പ്രകൃതി
കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ

ആയിരം ചിത്രക്കുമിളകൾ
പതിച്ചൊരാട്ടത്തിരശ്ശീ‍ലയ്ക്കരികിൽ
ആയിരം ചിത്രക്കുമിളകൾ
പതിച്ചൊരാട്ടത്തിരശ്ശീ‍ലയ്ക്കരികിൽ
പൊൻചിലങ്ക പൂച്ചിലങ്ക കിലുക്കി വരും
കുച്ചുപ്പുടി നർത്തകിമാർ
സുരയൗവനങ്ങളിൽ കാമകലയുണർത്തും നിൻ
തിരനോട്ടം പഠിക്കുവാൻ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം)

ആയിരം കുങ്കുമച്ചിറകുകൾ വിതിർക്കും
ആ രംഗ ദീപത്തിന്നരികിൽ
ആയിരം കുങ്കുമച്ചിറകുകൾ വിതിർക്കും
ആ രംഗ ദീപത്തിന്നരികിൽ
മുത്തുമണിച്ചെപ്പുകുടം കുലുക്കി വരും
മണിപ്പുരി നർത്തകിമാർ
അഭിനിവേശങ്ങളെ അന്നനട നടത്തും നിൻ
അഭിനയം പഠിക്കുവാൻ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം)


പ്രിയേ നിന്‍ ഹൃദയമൊരു

2020, മാർച്ച് 11, ബുധനാഴ്‌ച

പ്രിയേ നിന്‍ ഹൃദയമൊരു



Song : Priye Nin Hridayamoru
Movie : Rajahamsam(1974)
Lyrics : Vayalar Ramavarma
Music  : G Devarajan
Singer : KJ Yesudas
Director : Hariharan
Starring : Prem Nazir, Jayabharathi, Srividya, Raghavan, MG Soman, KP Ummer,  Meena, Bahadur, Adoor Bhasi, Shankaradi.


പ്രിയേ
പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ
അമൃതനിഷ്യന്ദിയാം
അതിലുയരുന്നതൊരപൂര്‍വരാഗം
അപൂര്‍വരാഗം അപൂര്‍വരാഗം
(പ്രിയേ)

ഉറങ്ങും എന്‍ വികാരഫണങ്ങളെ
ഉണര്‍ത്തും ഉന്മാദം  (ഉറങ്ങും)
അന്തരവയവ ധമനികളില്‍
അഗ്നികൊളുത്തുമൊരുന്മാദം
നിന്റെശബ്ദങ്ങളില്‍ ജ്വലിക്കും
എന്റെമൌനങ്ങളില്‍ വിശ്രമിക്കും
(പ്രിയേ)

തുടിയ്ക്കും എന്റെ നിശാസദനങ്ങളില്‍
അതിന്റെയാവേശം (തുടിയ്ക്കും)
സ്വപ്നസുരഭില നിദ്രകളില്‍
സ്വര്‍ഗ്ഗസുഖംതരും ആവേശം
നിന്റെദാഹങ്ങളില്‍ ജ്വലിക്കും
എന്റെമോഹങ്ങളില്‍ വിശ്രമിക്കും
(പ്രിയേ)

ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍



2020, മാർച്ച് 2, തിങ്കളാഴ്‌ച

ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍


Song : Chembakam Pookkunna
Movie : Rajahamsam(1974)
Lyrics : Vayalar Ramavarma
Music  : G Devarajan
Singer : P Madhuri
Director : Hariharan
Starring : Prem Nazir, Jayabharathi, Srividya, Raghavan, MG Soman, KP Ummer,  Meena, Bahadur, Adoor Bhasi, Shankaradi.

ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍
ചന്ദ്രഗിരിയുടെ താഴ്‌വരയില്‍
സ്വര്‍ണ്ണച്ചിറകടിച്ചെത്തീ പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍ പക്ഷീ
(ചെമ്പകം)
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

തെക്കന്‍ കാറ്റിനു തണുപ്പു കൂടി
കിളി തേനുണ്ടു തളിരുണ്ടു മദിച്ചു പാടി
നക്ഷത്ര കൊടിയുള്ള മയില്‍പ്പെണ്ണേ നിന്റെ
നൃത്തം കാണാന്‍ ഞാന്‍ വന്നൂ
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

ആടും മയിലിനു കുളിരുകോരീ അവള്‍
ആലിലയരമണികിലുക്കിപ്പാടീ
ഗന്ധര്‍വന്‍ കാട്ടിലെയിണപ്പക്ഷീ നിന്റെ
ഗാനം കേള്‍ക്കാന്‍ ഞാന്‍ നിന്നൂ
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

ആറ്റും കടവിലെ കുടിലുമേഞ്ഞൂ
അകത്തായിരമിലവര്‍ണ്ണപ്പൂ ചൊരിഞ്ഞൂ
കന്നിരാവുദിച്ചപ്പോള്‍ കിളി പാടി
രാത്രി കളിയാടീടാന്‍ നീ വരുമോ
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

പെയ്തും പെറുക്കിയും ഋതുക്കള്‍ പോയി
സ്വര്‍ഗ്ഗ വാതിലും തുറന്നിട്ടാ കിളികള്‍ പോയി
പെണ്മയില്‍ നല്‍കിയോരിളം കുഞ്ഞേ നിന്റെ
അമ്മയെ കാണാന്‍ രാരീരോ
(ചെമ്പകം)

ചിരി കൊണ്ടു ചിരിയെ പൊതിയുമ്പോൾ