ഈ ബ്ലോഗ് തിരയൂ

2018, ഡിസംബർ 31, തിങ്കളാഴ്‌ച

മൃഗമദ തിലകവും മൃദു മന്ദഹാസവും


Mrugamada Thilakavum
മൃഗമദ തിലകവും മൃദു മന്ദഹാസവും കരിനീല മിഴികളില്‍ സ്വപ്നവുമായ് പുളിയിലക്കര മുണ്ടും മുടിത്തുമ്പില്‍ പൂവും ചൂടി മൃദുലാംഗി നീ വന്നു കാത്തു നിന്നു മൃദുലാംഗി നീ വന്നു കാത്തു നിന്നു ഗായത്രീമന്ത്രം ഉണരും നാലമ്പലത്തില്‍ നിന്നും ദേവീ നീ നടയിറങ്ങി കടന്നു വന്നു നിന്റെ രൂപം മാത്രം എന്നില്‍ നിറഞ്ഞു നിന്നു ഉള്ളില്‍ നിറഞ്ഞു നിന്നു നര്‍ക്കിലയില്‍ നീ നീട്ടും വരമഞ്ഞള്‍ പ്രസാദം ഞാന്‍ വരദാനം പോലെ വാങ്ങി കുറി വരച്ചു എന്റെ ഇടനെഞ്ചില്‍ ഇലത്താളം ഉണര്‍ന്നുയര്‍ന്നു വീണ്ടും ഉണര്‍ന്നുയര്‍ന്നു


മലരണിക്കാടുകള്‍ തിങ്ങിവിങ്ങി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തൂക്കു വിളക്ക് രചന : ശിവപ്രസാദ് സംഗീതം : പി ആർ മുരളി ആലാപനം : കെ ജെ യേശുദാസ്

2018, ഡിസംബർ 25, ചൊവ്വാഴ്ച

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി




Malaranikadukal Thingivingi

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുൽകി നീക്കി

പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും

കളകളം പെയ്തുപെയ്തങ്ങുമെങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും 
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം

ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയൽ
തുരു തുരെ പൂമഴയായി പിന്നെ 

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി



മലയാളം കവിത : രമണൻ
കവി : ചങ്ങമ്പുഴ കൃഷ്ണപിള്ള




2018, ഡിസംബർ 24, തിങ്കളാഴ്‌ച

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്


Aksharamalathan Aadhyakshrathodu



അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പദശീലിന്റെ
അന്വര്‍ത്ഥവ്യാപ്തി അവര്‍ണനീയം

പൊക്കിള്‍കൊടിയില്‍ തുടങ്ങിടും ബന്ധങ്ങള്‍
അറ്റുപോകാതങ്ങു കാക്കുമമ്മ

ശ്രീലക്ഷ്മിയല്ലാതെ ആരുമില്ലവനിയില്‍
മാതാവിനെയോന്നുപമിച്ചിടാന്‍

ആകാശഗംഗയായ് അമ്മയൊഴുക്കുന്ന
അമ്മിഞ്ഞപ്പാലിന്‍ അമൃതരസം

ആസ്വദിച്ചനുഭവിച്ചേതൊരു മര്‍ത്ത്യനും
ആശ്രയമേകുമാ ധന്യജന്മം

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം

പിച്ചവെയ്ക്കുന്ന കാലിടറിയാല്‍ വന്നമ്മ
എത്തിപ്പിടിക്കുന്നു പിഞ്ചുകരം

ജീവിതസാഗര തിരയില്‍ നാം തളരുമ്പോള്‍
തുഴയുമായ് വന്നമ്മ കാത്തിടുന്നു

കതിരാടും വയലിലെ കള പോല്‍ മുളച്ചങ്ങു
കടചീയ്ക്കും കുറ്റമാം ചെയ്തികളെ

എതിരിട്ടും ശാസിച്ചും മുളയിലെ നുള്ളിയും
പരിചൊടുകാക്കുമാ പുണ്യ ദേഹം

സൂര്യനും ചന്ദ്രനും ആഴിയും പൂഴിയും
ഭൂമിക്കു തുല്യരാം തോഴര്‍ തന്നെ

എത്ര കിടാങ്ങള്‍ പിറന്നാലുമമ്മതന്‍
പെറ്റ വയറിന്നു തുല്ല്യരെല്ലാം

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം

എന്നും തിളങ്ങുന്ന പൊന്‍വിളക്കാണമ്മ
എണ്ണ വറ്റാതെ നാം കാത്തിടേണം

എന്നും തുറന്നിടും വാതായനമുള്ള
ഏകഗേഹമാണമ്മ മനം

വറ്റാതൊരീജല ശ്രോതസ്സുധാരയായ്
മക്കള്‍തന്‍ മൂര്‍ധാവില്‍ വീണിടട്ടെ

ഉണ്മ എന്താണെന്നു തേടി നടക്കേണ്ട
അമ്മയാണമ്മയാണാത്മ സത്യം

അമ്മയാണമ്മയാണാത്മ സത്യം
അമ്മയാണമ്മയാണാത്മ സത്യം


മലയാളം കവിത : അമ്മ
കവയത്രി : ശാന്താ രവീന്ദ്രൻ 
ആലാപനം : വിനോദ് 

2018, ഡിസംബർ 19, ബുധനാഴ്‌ച

പേരറിയാത്തൊരു പെൺകിടാവേ


Perariyaathoru Penkidaave

പേരറിയാത്തൊരു പെൺകിടാവേ
നിന്റെ നേരറിയുന്നു ഞാൻ പാടുന്നു
കോതമ്പു കതിരിന്റെ നിറമാണ്
പേടിച്ച പേടമാൻ മിഴിയാണ്
കയ്യിൽ വളയില്ല കാലിൽ കൊലുസ്സില്ല
മെയ്യിൽ അലങ്കാരം ഒന്നുമില്ല
ഏറുന്ന യൗവനം മാടി മറയ്ക്കുവാൻ
കീറിത്തുടങ്ങിയ ചേലയാണ്

ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും
നീയെന്നും നീയാണ് കോതമ്പു പാടത്തു
നീർ പെയ്തു പോകും മുകിലാണ്
കത്തും വറളിപോൽ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്റെ കുളിരാണ്
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്കു
കൂരയിൽ നീയൊരു കൂട്ടാണ്
ആരാന്റെ കല്ലിന്മേൽ രാകിയാഴിയുന്നോരചന്റെ
ആശതൻ കൂടാണ്
താഴയുള്ളിത്തിരിപോന്ന കിടാങ്ങൾക്കു
താങ്ങാണ് താരാട്ടു പാട്ടാണ്
പേരറിയാത്തൊരു പെൺകിടാവേ
എനിക്കേറെ പരിചയം നിന്നെ

കുഞ്ഞായിരുന്ന നാൾ കണ്ടു കിനാവുകൾ
കുഞ്ഞു വയർ നിറച്ചാഹാരം
കല്ലു മണിമാല കൈവള
ഉത്സവച്ചന്തയിലെത്തും പലഹാരം
തൊട്ടയലത്തെ തൊടിയിൽ
കയറിയൊരത്തിപ്പഴം നീയെടുത്തു തിന്നു
ചൂരൽപ്പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിന്നെത്ര മോന്തില
പിന്നെ മനസ്സിൽ കൊതിയുണർന്നാലതു
പിഞ്ചിലെ നുള്ളിയെറിയുന്നു
കൊയ്ത്തു കഴിഞ്ഞൊരു കോതമ്പു പാടത്തു

കുഞ്ഞായിരുന്ന നാൾ കണ്ടു കിനാവുകൾ
കുഞ്ഞു വയർ നിറച്ചാഹാരം
കല്ലു മണിമാല കൈവള
ഉത്സവച്ചന്തയിലെത്തും പലഹാരം
തൊട്ടയലത്തെ തൊടിയിൽ
കയറിയൊരത്തിപ്പഴം നീയെടുത്തു തിന്നു
ചൂരൽപ്പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിന്നെത്ര മോന്തില
പിന്നെ മനസ്സിൽ കൊതിയുണർന്നാലതു
പിഞ്ചിലെ നുള്ളിയെറിയുന്നു
കൊയ്ത്തു കഴിഞ്ഞൊരു കോതമ്പു പാടത്തു


മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓ എൻ വി കുറുപ്പ് കവിത -  കോതമ്പു മണികൾ
ആലാപനം : - ഓ എൻ വി കുറുപ്പ്



2018, ഡിസംബർ 18, ചൊവ്വാഴ്ച

മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി


മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി
അപ്പോൾ മധുമാസ ചന്ദ്രൻ വന്നു മടങ്ങിപ്പോയി


പാദ  വിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ
പാതിരാ പൂന്തെന്നലും മടങ്ങിപ്പോയി
കാലൊച്ച കേൾപ്പിക്കാതെൻ ജാലകൊപാദത്തിങ്കൽ
കാതോർത്ത ദേവൻ വന്നതറിഞ്ഞില്ല ഞാൻ
അറിഞ്ഞില്ല ഞാൻ തെല്ലും അറിഞ്ഞില്ല ഞാൻ


അംഗന തൈമാവിന്മേൽ രാക്കിളി
ഇരുന്നൊരു ശൃംഗാര പാട്ടുപാടി ഉണർത്തിയപ്പോൾ
മുല്ലപ്പൂ നിലാവില്ല വാതായനത്തിലെന്റെ
അല്ലികാർബാണാനില്ല ആരുമില്ല
ആരുമില്ല അടുത്താരുമില്ല


പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൾ ഇന്ത്യ റേഡിയോ ലളിതഗാനങ്ങൾ
രചന : പി ഭാസ്കരൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം  : അരുന്ധതി

https://youtu.be/6cDqkIVwz2M

2018, ഡിസംബർ 16, ഞായറാഴ്‌ച

പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും



Punchirichal Poonilavudikkum
പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും
നീ സഞ്ചരിച്ചാല്‍ പുല്‍കൊടിയും പൂക്കും
വാക്കുകളാല്‍ തേന്‍ പുഴകള്‍ തീര്‍ക്കും
നീ നോക്കി നിന്നാല്‍ മാറിലസ്ത്രമേല്‍ക്കും

വിണ്ണില്‍ നിന്നിറങ്ങി വന്ന ദേവത പോലെ
വീണയില്‍ വിടര്‍ന്ന ഗാനധാര പോലെ
പുഷ്പമായി പുഷ്യരാഗമായി
എന്റെ ഭാവനയില്‍ നൃത്തമാടും
ദേവിയാണു നീ ആടും ദേവിയാണു നീ
പാടും ദേവിയാണു നീ ആാ

കാട്ടുമുല്ല പൂത്തുണര്‍ന്ന സൗരഭം പോലെ
കാറകന്ന വാനില്‍ പൊന്നും തിങ്കള്‍ പോലെ
സ്വപ്നമായി സ്വര്‍ഗ്ഗറാണിയായി
എന്റെ കല്‍പ്പനയില്‍ കാന്തി വീശും
റാണിയാണു നീ സ്വപ്നറാണിയാണു നീ
സ്വര്‍ഗ്ഗറാണിയാണു നീ ആാ


ശർക്കര പന്തലിൽ തേൻ മഴ ചൊരിയും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : ശ്രീദേവി (1977)
ഗാനരചന : യൂസഫലി കേച്ചേരി
സംഗീതം : ജി ദേവരാജൻ
ആലാപനം : യേശുദാസ്
പ്രധാന അഭിനേതാക്കൾ : കമൽഹാസൻ, സോമൻ, ശാരദ തുടങ്ങിയർ

2018, ഡിസംബർ 15, ശനിയാഴ്‌ച

ശർക്കര പന്തലിൽ തേൻ മഴ ചൊരിയും


Chakkara Panthalil Thenmazha
ശർക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ
നിൻ മനോരാജ്യത്തെ രാജകുമാരി ആയി
വന്നു നില്ക്കുവാനൊരു മോഹം

ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ
കരളിൽ ഉറങ്ങും കതിർ കാണാകിളി
കാത്തിരുപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ

വീണുടയാതെ ഇരിക്കാൻ ജീവിത
വീണ തരാം ഞാൻ കയ്യിൽ
കനക സ്മരണകൾ  നീട്ടിയ നെയ്ത്തിരി
കാഴ്ചവയ്ക്കാം മുന്നിൽ
ഹൃദയം നിറയെ സ്വപ്നവുമായി നീ
മധുരം കിള്ളി തരുമോ
വിജനലതാഗൃഹ വാതലിൽ വരുമോ
വീണ മീട്ടി തരുമോ വീണ മീട്ടി തരുമോ

പ്രാണസഖീ നിൻ മടിയിൽ മയങ്ങും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെ പി എ സി നാടകഗാനങ്ങൾ
ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ

ആലാപനം : എ പി കോമള 

KPAC Drama Songs.
Lyrics : Vayalar.
Music : Devarajan.
Singer : A P Komala.

2018, ഡിസംബർ 10, തിങ്കളാഴ്‌ച

പ്രാണസഖീ നിൻ മടിയിൽ മയങ്ങും


Pranasakhi Nin Madiyil Mayangum
പ്രാണസഖീ നിൻ മടിയിൽ മയങ്ങും
വീണക്കമ്പിയിൽ ഒരു ഗാനമായ്
സങ്കൽപ്പത്തിൽ വിരുന്നു വന്നു ഞാൻ
സഖീ സഖീ വിരുന്നു വന്നൂ ഞാൻ

മനസ്സിൽ നിന്നും സംഗീതത്തിൻ
മന്ദാകിനിയായ് ഒഴുകി
സ്വരരാഗത്തിൻ വീചികളെ നിൻ
കരാംഗുലങ്ങൾ തഴുകി
തഴുകി തഴുകി തഴുകി

മദകര മധുമയ നാദസ്‌പന്ദന
മായാ ലഹരിയിലപ്പോൾ
ഞാനും നീയും നിന്നുടെ മടിയിലെ
വീണയുമലിഞ്ഞു പോയി
അലിഞ്ഞലിഞ്ഞു പോയി


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം -  കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൽബം :ആകാശവാണി ലളിതഗാനം
ഗാനം: പ്രാണസഖീ നിൻ മടിയിൽ മയങ്ങും
ഗാനരചന : പി ഭാസ്കരൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം : കെ ജെ യേശുദാസ്

Pranasakhi Nin Madiyil Mayangum
Album : Akashavani Lalithaganangal
Lyrics : P Bhaskaran
Music : M G Radhakrishnan.
Singer : K J Yesudas


2018, ഡിസംബർ 2, ഞായറാഴ്‌ച

മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ

അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്ത്തോന്നൂ
ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം 

ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു
മുള്‍ത്തേനായ്ച്ചേരുന്നു ചിത്തതാരില്‍
അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍ 

ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേള്‍പ്പിച്ച കൈരളി
പാടവഹീനയെന്നാര്‍പറയും

കൊണ്ടാടി നാനാവിചിന്തനതന്തുക്കള്‍
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്‍
കേരളത്തിന്നീയിരുള്‍ക്കുണ്ടില്‍ നിന്നൊന്നു
കേറാന്‍ പിടിക്കയറെന്തുവേറെ

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍


പുഷ്‌പാന്ഗദേ   പുഷ്‌പാന്ഗദേ  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വള്ളത്തോൾ നാരായണ മേനോൻ  കവിത : എന്റെ ഭാഷ

Vallathol Kavitha - Ente Bhasha -  Mindithudangaan Sramikkunna