ഈ ബ്ലോഗ് തിരയൂ

2019, നവംബർ 24, ഞായറാഴ്‌ച

ഐശ്വര്യദേവതേ നീയെൻ മനസ്സിലെ



Aishwaryadevathe Neeyen Manassile
മൂവി : താമരത്തോണി  (1975)
ഗാനരചന : വയലാർ
ഈണം : ആർ കെ ശേഖർ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കസ്തൂരി ശങ്കർ
സംവിധാനം : ക്രോസ്സ്ബെൽറ്റ്  മണി
അഭിനയിച്ചവർ : പ്രേംനസീർ, ജയഭാരതി, കെ പി ഉമ്മർ, രാജകോകില, അടൂർ ഭാസി, ബഹാദൂർ, നെല്ലിക്കോട് ഭാസ്കരൻ, ഫിലോമിന തുടങ്ങിയവർ.


ഐശ്വര്യദേവതേ നീയെൻ മനസ്സിലെ
ആയിരം കതകുകൾ തുറന്നൂ
ആദ്യം വലം കാൽ വച്ചകത്തു വന്നൂ
ആയിരമുഷസ്സുകൾ കൂടെ വന്നു
നിന്റെ കൂടെ വന്നു
(ഐശ്വര്യ)

ആരുടെ കരപരിലാളനത്താൽ എന്റെ
താരുണ്യപുഷ്പങ്ങൾ കുളിരു കോരി
ഇന്നു കുളിരു കോരി (ആരുടെ)
ആ വസന്തത്തിന്റെ രാജശില്പി
അങ്ങ് രാജശില്പീ
എന്റെ ഭാവനാശില്പത്തിൻ ഭാഗ്യലക്ഷ്മി
നീ ഭാഗ്യലക്ഷ്മി
(ഐശ്വര്യ)

ആരുടെ പ്രമദ കടാക്ഷങ്ങളാൽ എന്റെ
ആയിരമാശകൾക്കഴകു കൂടി
ഇന്നുമഴകു കൂടി
ആ മനോരാജ്യത്തെ ചക്രവർത്തീ അങ്ങ്
ചക്രവർത്തി
എന്റെ പ്രേമസാമ്രാജ്യത്തെ സ്വർഗ്ഗപുത്രി
നീ സ്വർഗ്ഗപുത്രീ
(ഐശ്വര്യ)


ഓടക്കുഴലേ ഓടക്കുഴലേ



Movie :  Thaamarathoni (1975)
Lyrics : Vayalar
Music : R K Sekhar
Singers : K P Brahmanandan, Kasthoori Sankar

2019, നവംബർ 19, ചൊവ്വാഴ്ച

ഓടക്കുഴലേ ഓടക്കുഴലേ


Odakkuzhale Odakkuzhale
ഗാനം : ഓടക്കുഴലേ ഓടക്കുഴലേ
ആകാശവാണി ലളിതഗാനങ്ങൾ
ഗാനരചന : ഓ എൻ വി കുറുപ്പ്
ഈണം : എം ജി രാധാകൃഷ്ണൻ
ആലാപനം : കെ എസ്‌ ചിത്ര

ഓടക്കുഴലേ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന
പൂമധു നുകർന്നവളേ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ
(ഓടക്കുഴലേ)

എത്ര മധുമയ ചുംബന പുഷ്പങ്ങൾ
ചാർത്തിച്ചു നിന്നെ കണ്ണൻ (എത്ര)
ആനന്ദഭൈരവീ രാഗനിലാവായ്
നിൻ ആത്‌മാവലിഞ്ഞൊഴുകി 
ആത്‌മാവലിഞ്ഞൊഴുകി
(ഓടക്കുഴലേ)


കണ്ണന്റെ കൈയ്യിലെ പുല്ലാങ്കുഴലേ നീ
പുണ്യവതിയല്ലോ (കണ്ണന്റെ)
മോഹനരാഗ സുധാരസത്തിന്നായ് നീ
ദാഹിച്ചു നിൽക്കയല്ലോ
നീ ദാഹിച്ചു നിൽക്കയല്ലോ
(ഓടക്കുഴലേ)

പൊന്നംഗുലികളാൽ നിൻ കണ്ണു പൊത്തുമ്പോൾ
നിന്നെ തഴുകിടുമ്പോൾ (പൊന്നംഗുലികളാൽ)
നീലാംബരീരാഗ നീഹാരശീകര
മാലകൾ നീയണിയൂ
മണിമാലകൾ നീയണിയൂ
(ഓടക്കുഴലേ)


മദകര മംഗള നിദ്രയില്‍ നിന്നും



Akashavani Lalithaganangal.
Lyrics :  ONV Kurup
Music : MG Radhakrishnan
Singe : KS Chithra

2019, നവംബർ 15, വെള്ളിയാഴ്‌ച

മദകര മംഗള നിദ്രയില്‍ നിന്നും


Madakara Mangala Nidrayil
മൂവി :  സതി (1972)
ഗാനരചന : പി ഭാസ്കരൻ
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : പി സുശീല
സംവിധാനം : മധു
അഭിനയിച്ചവർ : മധു, ജയഭാരതി, വിൻസെന്റ്, കവിയൂർ പൊന്നമ്മ, ശങ്കരാടി, ബഹാദൂർ, എസ്‌ പി പിള്ള, രാധാമണി തുടങ്ങിയവർ.


മദകര മംഗള നിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം
മദകര മംഗള നിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം
മാദക പുഷ്പാഭരണം ചാര്‍ത്തിയ
മേദിനി ഇന്നൊരു നര്‍ത്തകിയായ്
മദകര മംഗളനിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം

പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പല്ലവ കോമള പാണികളാല്‍
ഉല്‍പ്പുല്ല മദാലസമുദ്രകള്‍ കാട്ടി
പല്ലവ കോമള പാണികളാല്‍
ഉല്‍പ്പുല്ല മദാലസമുദ്രകള്‍ കാട്ടി
മഞ്ജുള മന്ദസമീരനതേല്‍ക്കേ 
കഞ്ജുകം ഇളകും നര്‍ത്തകിയായ്

മദകര മംഗള നിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം
മാദക പുഷ്പാഭരണം ചാര്‍ത്തിയ
മേദിനി ഇന്നൊരു നര്‍ത്തകിയായ്
മദകര മംഗള നിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം


താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ



Movie : Sathi (1972)
Lyrics : P Bhaskaran
Music : V Dakshinamoorthy
Singer : P Susheela

2019, നവംബർ 10, ഞായറാഴ്‌ച

താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ


Thaarunyam, Thazhukiyunarthiya
മൂവി : തിമിംഗലം (1983)
ഗാനരചന : ചുനക്കര രാമൻകുട്ടി
സംഗീതം : ജി ദേവരാജൻ
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം : ക്രോസ്ബെൽറ്റ് മണി
അഭിനയിച്ചവർ : ശങ്കർ, ദേവി, കെ പി ഉമ്മർ, സുകുമാരി, ബാലൻ കെ നായർ, വി ഡി രാജപ്പൻ തുടണ്ടിയവർ

താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ
അനുരാഗം ചായം പൂശിയ സ്വപ്നങ്ങൾ
പനിനീരിൽ മുങ്ങിത്തോർത്തി
പവിഴങ്ങൾ വാരിയണിഞ്ഞു
പ്രിയസഖീ വാ മത്സഖീ നീ വാ
പ്രിയസഖീ വാ മത്സഖീ നീ വാ
(താരുണ്യം)

ദീപമാലകൾ ചിരിച്ചൂ
ഒളി ഒളി ഒളി മിന്നി ചിരിച്ചൂ
ഗാനവീചികൾ ഉയർന്നൂ
സുഖതരം സുഖതരമുയർന്നൂ
മലയസമീരൻ വന്നൂ വന്നൂ വന്നൂ
ദീപമാലകൾ ചിരിച്ചൂ
ഗാനവീചികൾ ഉയർന്നൂ
മലയസമീരൻ വന്നൂ വന്നൂ വന്നൂ
അരികിൽ അഴകായി ഒഴുകിയൊഴുകി വരൂ നീ
ഇനിയും അമലെ ഇന്നീ വേദിയിൽ
(താരുണ്യം)

രാഗലോലയായ് പുണരൂ
തെരുതെരെ തെരുതെരെ പുണരൂ
രോമഹർഷങ്ങൾ ചൊരിയൂ
പ്രിയതരം പ്രിയതരം ചൊരിയൂ
സുരഭിലമീ സുമരാവിൽ രാവിൽ രാവിൽ
രാഗലോലയായ് പുണരൂ
രോമഹർഷങ്ങൾ ചൊരിയൂ
സുരഭിലമീ സുമരാവിൽ രാവിൽ രാവിൽ
മനസ്സിൻ ചെപ്പിൽ നിറച്ചൂ നിറച്ചു തരൂ നീ
മധുരം ഇനിയും സ്നേഹസുധാരസം
(താരുണ്യം)


മലരോ മധുവോ



Movie : Thimingalam (1983)
Lyrics : Chunakkara Ramankutty
Music : G. Devarajan
സിങ്ങർ  P Jayachandran
Director : Crossbelt Mani
Starring : Shankar, Devi, K P Ummer, Sukumari, Balan K Nair, V D Rajappan etc.

2019, നവംബർ 3, ഞായറാഴ്‌ച

മലരോ മധുവോ


Malaro Madhuvo
മൂവി : തിമിംഗലം (1983)
ഗാനരചന : ചുനക്കര രാമൻകുട്ടി
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല 
സംവിധാനം : ക്രോസ്ബെൽറ്റ് മണി
അഭിനയിച്ചവർ : ശങ്കർ, ദേവി, കെ പി ഉമ്മർ, സുകുമാരി, ബാലൻ കെ നായർ, വി ഡി രാജപ്പൻ തുടണ്ടിയവർ

മലരോ മധുവോ
പ്രഥമചുംബന രോമാഞ്ചമോ
മധുരശൃംഗാര സംഗീതമോ
സങ്കലപമോ സൗന്ദര്യമോ
മോഹങ്ങൾ കതിർ നീട്ടുമീസംഗമം
മലരോ മധുവോ
പ്രഥമചുംബന രോമാഞ്ചമോ
മധുരശൃംഗാര സംഗീതമോ
സങ്കലപമോ സൗന്ദര്യമോ
മോഹങ്ങൾ കതിർ നീട്ടുമീസംഗമം
മലരോ മധുവോ

മിന്നും ഒളി മിന്നും പൊന്മുത്തു കിലുങ്ങും മൊഴിയോ
എന്നും എൻ മുന്നിൽ ആ സ്വപ്നം വിടരും മിഴിയോ 
മിന്നും ഒളി മിന്നും പൊന്മുത്തു കിലുങ്ങും മൊഴിയോ
എന്നും എൻ മുന്നിൽ ആ സ്വപ്നം വിടരും മിഴിയോ
മണിയറയിൽ പ്രിയദേവനു നൽകാൻ
പ്രകൃതിയൊരുക്കിയ കനിയോ നീ തേൻകനിയോ

മലരോ മധുവോ
പ്രഥമചുംബന രോമാഞ്ചമോ
മധുരശൃംഗാര സംഗീതമോ
സങ്കലപമോ സൗന്ദര്യമോ
മോഹങ്ങൾ കതിർ നീട്ടുമീസംഗമം
മലരോ

മുല്ലപ്പൂങ്കാവിൽ പൂങ്കുയിലുകൾ പാടിയണഞ്ഞൂ
എന്നിൽ എന്നുള്ളിൽ ആ ഗാനതരംഗം ഒഴുകീ
മുല്ലപ്പൂങ്കാവിൽ പൂങ്കുയിലുകൾ പാടിയണഞ്ഞൂ
എന്നിൽ എന്നുള്ളിൽ ആ ഗാനതരംഗം ഒഴുകീ
ഇതളിതളായ് വിടരുന്നൊരു മോഹം
തേരിലൊരുങ്ങി വരുന്നൂ ഈ പൂവനിയിൽ

മലരോ മധുവോ
പ്രഥമചുംബന രോമാഞ്ചമോ
മധുരശൃംഗാര സംഗീതമോ
സങ്കലപമോ സൗന്ദര്യമോ
മോഹങ്ങൾ കതിർ നീട്ടുമീസംഗമം
മലരോ


എത്ര സ്വരങ്ങളിൽ എത്ര രാഗങ്ങളിൽ



Movie : Thimingalam (1983)
Lyrics : Chunakkara Ramankutty
Music : G. Devarajan
Singers :  KJ Yesudas, P Susheela
Director : Crossbelt Mani
Starring : Shankar, Devi, K P Ummer, Sukumari, Balan K Nair, V D Rajappan etc.

എത്ര സ്വരങ്ങളിൽ എത്ര രാഗങ്ങളിൽ


Ethra Swarangalil Ethra Ragangalil
ആൽബം : ത്രിമധുരം  (1993)
ഗാനരചന : കെ  ൽ  ശ്രീകൃഷ്ണദാസ്
ഈണം  : പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ആലാപനം :  കെ ജെ  യേശുദാസ്



കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ

എത്ര സ്വരങ്ങളിൽ എത്ര രാഗങ്ങളിൽ
എത്ര നാൾ നിന്നു ഞാൻ പാടിയാലും
നിത്യഹരിതമാം നിൻ അപദാനങ്ങൾ
ഒക്കെയും വർണ്ണിക്കാൻ ആവുമോ
കൃഷ്ണാ ഗുരുവായൂരപ്പാ

എത്ര ചായങ്ങൾ ഞാൻ ചാലിച്ചു ചാലിച്ചു
ചിത്രമെഴുതാൻ തുനിഞ്ഞാലും
എത്ര ചായങ്ങൾ ഞാൻ ചാലിച്ചു ചാലിച്ചു
ചിത്രമെഴുതാൻ തുനിഞ്ഞാലും
കണ്ണന്റെ പുണ്യ മധുരമാം രൂപത്തെ
പൂർണ്ണമായ് ഉൾക്കൊള്ളാൻ ആവുമോ
കൃഷ്ണാ ഗുരുവായൂരപ്പാ
(എത്ര സ്വരങ്ങളിൽ)

ഭൂമി തൻ സംഗീത ധാരകളെല്ലാം നിൻ
ഓടക്കുഴലിൽ ഒതുങ്ങുന്നു
ഭൂമി തൻ സംഗീത ധാരകളെല്ലാം നിൻ
ഓടക്കുഴലിൽ ഒതുങ്ങുന്നു
ഭൂമി തൻ സൗന്ദര്യ രശ്മികളെല്ലാം നിൻ
തൂമന്ദഹാസത്തിൽ തെളിയുന്നു
കൃഷ്ണാ ഗുരുവായൂരപ്പാ
(എത്ര സ്വരങ്ങളിൽ)




Album : Thrimadhuram (1993)
Lyrics : K L Sreekrishnadas
Music : Perumbavoor G Raveendranath
Singer : K J Yesudas

2019, നവംബർ 1, വെള്ളിയാഴ്‌ച

പാലാഴിത്തിരമേലെ നീരാടിയെത്തുന്ന


Paalazhithiramele Neeradiyethunna
മൂവി :  സൂര്യകാന്തി  (1977)
ഗാനരചന : Dr പവിത്രൻ
ഈണം : ജയ വിജയ
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം :  ബേബി
അഭിനയിച്ചവർ : എം ജി സോമൻ, സുകുമാരൻ, മല്ലിക സുകുമാരൻ, സുധീർ, കുതിരവട്ടം പപ്പു തുടങ്ങിയവർ.

പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ
പവിഴാധരങ്ങളാലമൃതം പൊഴിക്കുമ്പോൾ
ഒരു തുള്ളി തന്നീടുമോ
പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ

മുടിയിൽ ചൂടുവാൻ കോർത്തൊരു മാല്യത്തിൻ
മണിമുത്തെനിക്കേകുമോ
തിരുനെറ്റിയിൽ നീ ചാർത്താനൊരുക്കിയ
കളഭം നൽകീടുമോ
കളഭം നൽകീടുമോ
പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ

താരാപഥം താണ്ടി താഴത്തെ ഭൂമിയിൽ
ആരോമലേ പോരുമോ
ദാഹിക്കുമെൻ ഭിക്ഷാപാത്രം നിറയ്ക്കുമോ
സ്നേഹം പകർന്നീടുമോ
സ്നേഹം പകർന്നീടുമോ

പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ
പവിഴാധരങ്ങളാലമൃതം പൊഴിക്കുമ്പോൾ
ഒരു തുള്ളി തന്നീടുമോ
പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ


താലത്തില്‍ പാനമുന്തിരി



Movie : Sooryakanthi (1977)
Lyrics : Dr Pavithran
Music : Jaya Vijaya
Singers : P Jayachandran