ഈ ബ്ലോഗ് തിരയൂ

2019, ജൂലൈ 29, തിങ്കളാഴ്‌ച

ഇന്നലെ ഇന്നു നാളേ


Innale Innum Naale
ഗാനം : ഇന്നലെ ഇന്നു നാളേ
മൂവി : ആക്രോശം  (1982)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : ബെൻ സുരീന്ദർ
ആലാപനം : പി സുശീല
സംവിധാനം : എ ബി  രാജ്
അഭിനയിച്ചവർ : പ്രേംനസീർ, ശ്രീവിദ്യ, മോഹൻലാൽ, റാണി പദ്മിനി, ബാലൻ കെ നായർ, സത്യകല, ടി ജി രവി തുടങ്ങിയവർ.

ഇന്നലെ ഇന്നു നാളേ
ഈ യാത്ര തുടരുന്നു കാലം
കണക്കുകൾ കൂട്ടുന്നു മടയന്മാർ
ലഹരിയിൽ മുങ്ങുന്നു മിടുക്കന്മാർ
ഇന്നലെ ഇന്നു നാളേ
ഈ യാത്ര തുടരുന്നു കാലം
കണക്കുകൾ കൂട്ടുന്നു മടയന്മാർ
ലഹരിയിൽ മുങ്ങുന്നു മിടുക്കന്മാർ


വെണ്ണയായ് ഉരുകും സ്വർണ്ണമായ് തിളങ്ങും
വെണ്ണയായ് ഉരുകും സ്വർണ്ണമായ് തിളങ്ങും
കണ്മുന്നിൽ കവിത കമ്പളമാകും
അംഗങ്ങൾ തോറും ഋതുഭേദമിയലും
പെണ്മയിൽ കാണാം നീ തേടും ഉണ്മ
നീ തേടും ഉണ്മ നീ തേടും ഉണ്മ
ഇന്നലെ ഇന്നു നാളേ
ഈ യാത്ര തുടരുന്നു കാലം
കണക്കുകൾ കൂട്ടുന്നു മടയന്മാർ
ലഹരിയിൽ മുങ്ങുന്നു മിടുക്കന്മാർ


കണ്ണുനീർ പോലും തേനാക്കി മാറ്റാം
കണ്ണുനീർ പോലും തേനാക്കി മാറ്റാം
വിണ്ണെന്ന സ്വപ്നം മണ്ണിൽ വിടർത്താം
കൊഴിയാത്ത പൂക്കൾ ചുടുചുംബനങ്ങൾ
അമരത്വമാളും വസന്തോത്സവം ഞാൻ
വസന്തോത്സവം ഞാൻ വസന്തോത്സവം ഞാൻ

ഇന്നലെ ഇന്നു നാളേ
ഈ യാത്ര തുടരുന്നു കാലം
കണക്കുകൾ കൂട്ടുന്നു മടയന്മാർ
ലഹരിയിൽ മുങ്ങുന്നു മിടുക്കന്മാർ



പൂക്കാരാ പൂ തരുമോ



Movie : Aakrosham (1982)
Lyrics : Sreekumaran Thampi
Music : Ben Surendar
Singer :  P Susheela

2019, ജൂലൈ 28, ഞായറാഴ്‌ച

പൂക്കാരാ പൂ തരുമോ


Pookkara Poo Tharumo
ഗാനം : പൂക്കാരാ പൂ തരുമോ
മലയാളം നാടക ഗാനം
നാടകം : ഡോക്ടർ
ഗാനരചന : ഓ എൻ വി കുറുപ്പ്
ഈണം : ജി ദേവരാജൻ
ആലാപനം  : കവിയൂർ പൊന്നമ്മ

പൂക്കാരാ പൂ തരുമോ
പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ
പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ

ഈ കിളി വാതിലിനരികിൽ
നിൽപ്പൂ നിന്നെത്തേടി നിന്നെയും തേടീ
ഇത് വഴി വരുമോ ഇത് വഴി വരുമോ
ഒരു പനിനീർ പൂ തരുമോ
ഇത് വഴി വരുമോ ഇത് വഴി വരുമോ
ഒരു പനിനീർ പൂ തരുമോ
നീ തരുമോ
പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ

കൈ വിരലുണ്ട് മയങ്ങി വാവ കുഞ്ഞു മയങ്ങി
എൻകുഞ്ഞുറങ്ങീ
കൈ വിരലുണ്ട് മയങ്ങി വാവ കുഞ്ഞു മയങ്ങി
എൻകുഞ്ഞുറങ്ങീ
കണ്ണന് കണി കാണാൻ കണി കണ്ടുണരാൻ
ഒരു പനിനീർ പൂ തരുമോ
കണ്ണന് കണി കാണാൻ കണി കണ്ടുണരാൻ
ഒരു പനിനീർ പൂ തരുമോ
നീ തരുമോ

പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ
പൂക്കാരാ പൂ തരുമോ


വെണ്ണിലാ ചോലയിലെ വെണ്ണക്കൽ പടവിങ്കൽ



Malayalam Drama Song
Drama : Doctor
Lyrics : ONV Kurup
Singer  : Kaviyoor Ponnamma

വെണ്ണിലാ ചോലയിലെ വെണ്ണക്കൽ പടവിങ്കൽ



Vennila Cholayile Vennakkal Padavinkal
ഗാനം : വെണ്ണിലാ ചോലയിലെ
മലയാളം നാടക ഗാനം
നാടകം : ഡോക്ടർ
ഗാനരചന : ഓ എൻ വി കുറുപ്പ്
ഈണം : ജി ദേവരാജൻ
ആലാപനം  : ജി ദേവരാജൻ

വെണ്ണിലാ ചോലയിലെ
വെണ്ണക്കൽ പടവിങ്കൽ
മൺകുടമേന്തി ഒരു പെണ്ണ് വന്നു
ഒരു പെണ്ണ് വന്നു
വെണ്ണിലാ ചോലയിലെ
വെണ്ണക്കൽ പടവിങ്കൽ
മൺകുടമേന്തി ഒരു പെണ്ണ് വന്നു
ഒരു പെണ്ണ് വന്നു


മൺകുടമഴകിന്റെ മന്ദാരമലർക്കുടം
പെൺകൊടി മെല്ലെ മെല്ലെ പടവിൽവെച്ചു
മെല്ലെ പടവിൽവെച്ചു
മൺകുടമഴകിന്റെ മന്ദാരമലർക്കുടം
പെൺകൊടി മെല്ലെ മെല്ലെ പടവിൽവെച്ചു
മെല്ലെ പടവിൽവെച്ചു
താരക പെണ്മണികൾ ആറാടും വെണ്ണിലാവിൽ 
തീരത്താ മങ്കയെന്തോ മറന്നു നിന്നു
എന്തോ മറന്നു നിന്നു
താരക പെണ്മണികൾ ആറാടും വെണ്ണിലാവിൽ
തീരത്താ മങ്കയെന്തോ മറന്നു നിന്നു
മറന്നു നിന്നു

കണ്വ തപോവനത്തിൻ കണ്മണിയെപ്പോലൊരു
പൊന്നിൻ കിനാവിൽ അവൾ മയങ്ങി നിൽക്കെ
എന്നെ മറന്നു നിൽക്കെ
കണ്വ തപോവനത്തിൻ കണ്മണിയെപ്പോലൊരു
പൊന്നിൻ കിനാവിൽ അവൾ മയങ്ങി നിൽക്കെ
എന്നെ മറന്നു നിൽക്കെ
പുള്ളിമാൻ പേടയുടെ വർണ്ണ ചിത്രമാർന്നൊരാ
മൺകുടം മന്ദമന്ദം ഒഴുകിപ്പോയീ
മന്ദം ഒഴുകിപ്പോയീ
പുള്ളിമാൻ പേടയുടെ വർണ്ണ ചിത്രമാർന്നൊരാ
മൺകുടം മന്ദമന്ദം ഒഴുകിപ്പോയീ
മന്ദം ഒഴുകിപ്പോയീ

കൺതുറന്നോമലാളാ മൺകുടം തിരഞ്ഞപ്പോൾ
വെണ്ണിലാ ചോല പൊട്ടി ചിരിച്ചതെന്തേ
പൊട്ടി ചിരിച്ചതെന്തേ
മൺകുടം അഴകിന്റെ മന്ദാര മലർക്കുടം
പെൺകൊടി നിന്നെ വിട്ടു മറഞ്ഞു ദുരെ
വിട്ടു മറഞ്ഞു ദുരെ

വെണ്ണിലാ ചോലയിലെ
വെണ്ണക്കൽ പടവിങ്കൽ
മൺകുടമേന്തി ഒരു പെണ്ണ് വന്നു
ഒരു പെണ്ണ് വന്നു


മയങ്ങാത്ത രാവുകളിൽ




Malayalam Drama Song
Drama : Doctor
Lyrics : ONV Kurup
Singer  : G Devarajan


2019, ജൂലൈ 26, വെള്ളിയാഴ്‌ച

മയങ്ങാത്ത രാവുകളിൽ



Mayangatha Raavukalil
ചിത്രം :  നാടൻ പ്രേമം (1972)
ഗാനരചന : പി ഭാസ്കരൻ
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : എൽ ആർ ഈശ്വരി
സംവിധാനം :  ക്രോസ്സ്ബെൽറ്റ്  മണി
അഭിനയിച്ചവർ : മധു, ഷീല, കെ പി ഉമ്മർ, ശങ്കരാടി, അടൂർ ഭാസി, ടി ആർ ഓമന, പറവൂർ ഭരതൻ, എസ പി പിള്ള തുടങ്ങിയവർ.

മയങ്ങാത്ത രാവുകളിൽ
മാനസമന്ദിരമണിയറയിൽ
മൂളിപ്പാട്ടും പാടി വരുന്നൊരു
നീലത്താമര മലരമ്പൻ
മയങ്ങാത്ത രാവുകളിൽ
മാനസമന്ദിരമണിയറയിൽ
മൂളിപ്പാട്ടും പാടി വരുന്നൊരു
നീലത്താമര മലരമ്പൻ
മയങ്ങാത്ത രാവുകളിൽ
മാനസമന്ദിരമണിയറയിൽ

ചുണ്ടനങ്ങും നേരത്ത്‌
ചുമ്മാ കിങ്ങിണി താളമിടും
ചുണ്ടനങ്ങും നേരത്ത്‌
ചുമ്മാ കിങ്ങിണി താളമിടും
കാറ്റിൻലഹരിയിലാടും ഞാനൊരു
പാരിജാതച്ചെടി പോലെ
മയങ്ങാത്ത രാവുകളിൽ
മാനസമന്ദിരമണിയറയിൽ
മൂളിപ്പാട്ടും പാടി വരുന്നൊരു
നീലത്താമര മലരമ്പൻ
മയങ്ങാത്ത രാവുകളിൽ
മാനസമന്ദിരമണിയറയിൽ


പൗർണ്ണമി തൻ കിണ്ണത്തിൽ
പതയും തൂമധു നീട്ടിയിടും
പൗർണ്ണമി തൻ കിണ്ണത്തിൽ
പതയും തൂമധു നീട്ടിയിടും
പാതിരാപ്പൂമലർ മഞ്ജരിയായ്‌
പാരിൽ ചിലങ്ക കെട്ടിയിടും
മയങ്ങാത്ത രാവുകളിൽ
മാനസമന്ദിരമണിയറയിൽ
മൂളിപ്പാട്ടും പാടി വരുന്നൊരു
നീലത്താമര മലരമ്പൻ
മയങ്ങാത്ത രാവുകളിൽ
മാനസമന്ദിരമണിയറയിൽ


ഗുരുവായൂരിൽ വന്നെത്തുവാനല്ലയോ



Movie :  Naadan Premam (1972)
Lyrics : P Bhaskaran
Music : V Dakshinamoorthy
Singer : LR Eeswari

ഗുരുവായൂരിൽ വന്നെത്തുവാനല്ലയോ



Guruvayooril Vannethuvanallayo
തരംഗിണി ആൽബം : ത്രിമധുരം  (1993)
ഗാനരചന : കെ എൽ കൃഷ്ണദാസ്
ഈണം : പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ആലാപനം : കെ ജെ യേശുദാസ്

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക്  നൽകി
തിരുമുൻപിൽ താണു വണങ്ങുവാനല്ലയോ
ഇരു കൈകളെനിക്കു നൽകി
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ കൃഷ്ണ
ഇരുപാദമെനിക്ക് നൽകി

അവിടുത്തെ തിരുനാമം ഉരുവിടാൻ അല്ലയോ
അധരങ്ങൾ എനിക്ക് നൽകി കൃഷ്ണ
അധരങ്ങൾ എനിക്ക് നൽകി
അവിടുത്തെ തിരുനാമം ഉരുവിടാൻ അല്ലയോ
അധരങ്ങൾ എനിക്ക് നൽകി കൃഷ്ണ
അധരങ്ങൾ എനിക്ക് നൽകി
തവമുരളീരവം കേൾക്കുവാൻ അല്ലയോ
ശ്രവണേന്ദ്രിയങ്ങൾ നൽകി  എനിക്കീ
ശ്രവണേന്ദ്രിയങ്ങൾ നൽകി
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക് നൽകി കൃഷ്ണ
ഇരുപാദമെനിക്ക് നൽകി

തിരുമുഖർശന  ഭാഗ്യത്തിനല്ലയോ
നയനങ്ങൾ എനിക്ക് നൽകി കൃഷ്ണ
നയനങ്ങൾ എനിക്ക് നൽകി
തിരുമുഖർശന  ഭാഗ്യത്തിനല്ലയോ
നയനങ്ങൾ എനിക്ക് നൽകി കൃഷ്ണ
നയനങ്ങൾ എനിക്ക് നൽകി
ആ ദിവ്യാനുഗ്രഹം നേടുവാനല്ലയോ
ഈ ജന്മം എനിക്ക് നൽകി കൃഷ്ണ
ഈ ജന്മം എനിക്ക് നൽകി

ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക്  നൽകി
തിരുമുൻപിൽ താണു വണങ്ങുവാനല്ലയോ
ഇരു കൈകളെനിക്കു നൽകി
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക് നൽകി കൃഷ്ണ
ഇരുപാദമെനിക്ക്നൽകി


രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം



Album : Thrimadhuram (1993)
Lyrics : K L Krishnadas
Music : Perumbavoor G Raveendranath
Singer : K J Yesudas

2019, ജൂലൈ 24, ബുധനാഴ്‌ച

രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം



Raavil Virinju Pulariyil Maanju
മലയാളം നാടക ഗാനം
രചന : ഓ എൻ വി കുറുപ്
ഈണം : എം കെ അർജുനൻ
ആലാപനം : കല്ലറ ഗോപൻ

 രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല
എങ്കിലും  നിന്നിതള്‍ തുമ്പിലെ തൂമണം
എന്നെയും കാത്തിന്നു നില്‍പ്പു
എന്നെയും കാത്തിന്നു നില്‍പ്പു
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല

കൺകളിൽ നിദ്രവന്നുമ്മവക്കുമ്പോഴും
നിൻ മുഖം സ്വപനത്തിൽ വന്നുതിക്കും
കൺകളിൽ നിദ്രവന്നുമ്മവക്കുമ്പോഴും
നിൻ മുഖം സ്വപനത്തിൽ വന്നുതിക്കും
പൊന്നമ്പിളിപോലേ
പൊന്നാമ്പൽ പൂപോലേ
പൊന്നമ്പിളിപോലേ
പൊന്നാമ്പൽ പൂപോലേ
പൊൻകണി പൂങ്കുലപോലേ
അജ്ഞാത സൗഗന്ധികമേ എന്റെ
ആത്മാവ് തേടുന്നു നിന്നെ
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല

ഏതോ ശാപത്താൽ പരസ്‌പരം
വേർപിരിഞ്ഞേകാന്തതയുടെ താഴ്വരയിൽ
ഏതോ ശാപത്താൽ പരസ്‌പരം
വേർപിരിഞ്ഞേകാന്തതയുടെ താഴ്വരയിൽ
നൊമ്പര തേൻ കനി തിന്നു
മയങ്ങുന്നോരമ്പല പ്രാവുകൾ നമ്മൾ
അജ്ഞാത സൗന്ദര്യമേ
നീ എന്റെ ആത്മാവിൻ സൗന്ദര്യമായി വന്നു

രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല
എങ്കിലും  നിന്നിതള്‍ തുമ്പിലെ തൂമണം
എന്നെയും കാത്തിന്നു നില്‍പ്പൂ
എന്നെയും കാത്തിന്നു നില്‍പ്പു
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല



തിങ്കൾ കലയുടെ തിരുവാഭരണം


Drama Song
Lyrics  : ONV
Music  : MK Arjunan
Singer : Kallara Gopan

2019, ജൂലൈ 18, വ്യാഴാഴ്‌ച

തിങ്കൾ കലയുടെ തിരുവാഭരണം



Thinkal Kalayude Thiruvabharanam
ആൽബം സോങ്‌സ് / ലളിതഗാനങ്ങൾ
ആലാപനം : കെ ജെ യേശുദാസ്

തിങ്കൾ കലയുടെ തിരുവാഭരണം
തിരുവോണപ്പൂക്കളം തിരഞ്ഞു വന്നു
മണ്ണിൽ വന്ന മാണിക്യ പൂവൊരു
കുഞ്ഞിന്റെ പൂമുഖമായി
എന്റെ സംഗീത മുത്താരമായി
(തിങ്കൾ)

അവൻ ചിരിച്ചപ്പോൾ പൗർണമി തിരയുടെ
പനിനീർ നൂപുരമുതിർന്നു (അവൻ)
അവൻ നടന്നപ്പോൾ അരളി പൂങ്കുല
അഴകിന്റെ പൂങ്കാറ്റിലുലഞ്ഞു
ഈ പുഞ്ചിരിയും ഈ തേന്മൊഴിയും (ഈ പുഞ്ചിരിയും)
ഈശ്വരൻ എനിക്ക് തന്ന വരങ്ങളല്ലോ
തിങ്കൾ കലയുടെ തിരുവാഭരണം
തിരുവോണപ്പൂക്കളം തിരഞ്ഞു വന്നു

അവൻ കരഞ്ഞപ്പോൾ
മുത്തശ്ശി കഥയിലെ (അവൻ)
അരമണി കിങ്ങിണി കിലുങ്ങി
അതിൽ അറിഞ്ഞപ്പോൾ
ആ ഇളം ചുണ്ടത്തൊരസുലഭ ലാവണ്യം  തിളങ്ങി
ഈ പുഞ്ചിരിയും ഈ ചിലമ്പൊലിയും (ഈ പുഞ്ചിരിയും)
എൻ സ്വപ്നരാജി ചൂടും  നിധികളല്ലോ
(തിങ്കൾ)


പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി


Album Songs / Light Music By Sri K J Yesudas

2019, ജൂലൈ 15, തിങ്കളാഴ്‌ച

പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി



Pachilathoppile thatthamma
ഗാനം : പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി
മൂവി : കൊച്ചുമോൻ (1965)
ഗാനരചന :  പി ജെ കെ ഈഴക്കടവ്
ഈണം : ആലപ്പി ഉസ്മാൻ
ആലാപനം :  എൽ ആർ  ഈശ്വരി
സംവിധാനം :  കെ പദ്മനാഭൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തയ്യ, അടൂർ പങ്കജം, മീന തുടങ്ങിയവർ.

പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി
വെറ്റിലതിന്നു വരുന്നല്ലാ
വരിനെല്ലിന്‍ ചുണ്ടിന്നു കിലുകിലെപ്പുന്നാരം
ആടിവരുന്നതും കേട്ടല്ലാ

പ്രാവുപറക്കിണ പാടത്തു
മാടത്തപ്പൈങ്കിളി പാടുന്ന നേരത്ത്
കുട്ടനാടിന്റെ കരളുകളേ നിങ്ങള്‍
ഇക്കിളികൊള്ളുകയല്ലേ നിങ്ങള്‍
ഇക്കിളികൊള്ളുകയല്ലേ?

കന്നു പൂട്ടും കിടാത്തനെക്കാണുമ്പോള്‍
കിന്നാരം ചൊല്ലിണ പെണ്ണാളേ
ചമ്പാവു കൊയ്യണ പാടത്തെ
ചെളീല് ചൂളം വിളിക്കുവതാരാണ്
ചൂളം വിളിക്കുവതാരാണ്?

പുഞ്ചവരമ്പത്ത് കൊഞ്ചിക്കുഴയാതെ
കൊയ്ത്തിന്നിറങ്ങിനോ പെണ്ണാളേ
പുഞ്ചവരമ്പത്ത് കൊഞ്ചിക്കുഴയാതെ
കൊയ്ത്തിന്നിറങ്ങിനോ പെണ്ണാളേ
മേലേ പാടത്തെ കൊയ്ത്തുകഴിഞ്ഞേ
മേലാളു പായണു പള്ളത്തെപ്പാടത്ത്

വല്യമ്പ്രാന്‍ പാടത്ത് വന്നിടും മുന്‍പേ
കൊയ്തു കഴിയണം കുഞ്ഞാലീ
വല്യമ്പ്രാന്‍ പാടത്ത് വന്നിടും മുന്‍പേ
കൊയ്തു കഴിയണം കുഞ്ഞാലീ
കൊയ്തു വരുന്നേ
കൊയ്തു വരുന്നേ

വള കിലുങ്ങിണ കൈകളിലെല്ലാം
കിലു കിലുങ്ങിണ കൊയ്ത്തരിവാള്
വള കിലുങ്ങിണ കൈകളിലെല്ലാം
കിലു കിലുങ്ങിണ കൊയ്ത്തരിവാള്
കറ്റ മെതിക്കണ് കച്ചി കുടയണ്
തിന്താരം പാടണ് പാടത്ത്

അക്കരെയുള്ളൊരു ചക്കരമാവിലെ
തെക്കേ കൊമ്പിലെ കിങ്ങിണി കൊമ്പില്
കൂടിയിരിക്കും കൊയ്‌ലാളേ
അക്കരെയുള്ളൊരു ചക്കരമാവിലെ
തെക്കേ കൊമ്പിലെ കിങ്ങിണി കൊമ്പില്
കുടിയിരിക്കും കൊയ്‌ലാളേ
പാട്ടു പാടുമോ കൂട്ട് കൂടുമോ
വീട്ടിൽ പോരുമോ കൂട്ടിലിരിക്കും കൊയ്‌ലാളേ
ഓ ഓ ഓ കൊയ്‌ലാളേ
പാട്ടു പാടുമോ കൂട്ട് കൂടുമോ
വീട്ടിൽ പോരുമോ കൂട്ടിലിരിക്കും കൊയ്‌ലാളേ
ഓ ഓ ഓ കൊയ്‌ലാളേ


പച്ചപ്പനം തത്ത പാട്ടുകേട്ടപ്പം



Movie : Kochumon (1965)
Lyrics : PJ K Eezhakkadavu
Music : Alleppey Usman
Singer : LR Eeswari

2019, ജൂലൈ 12, വെള്ളിയാഴ്‌ച

പച്ചപ്പനം തത്ത പാട്ടുകേട്ടപ്പം



Pachappanam Thatha
ഗാനം : പച്ചപ്പനം തത്ത പാട്ടുകേട്ടപ്പം
മൂവി : കൊച്ചുമോൻ (1965)
ഗാനരചന :  പി ഭാസ്കരൻ
ഈണം : ആലപ്പി ഉസ്മാൻ
ആലാപനം :  എൽ ആർ  ഈശ്വരി
സംവിധാനം :  കെ പദ്മനാഭൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തയ്യ, അടൂർ പങ്കജം, മീന തുടങ്ങിയവർ.

പച്ചപ്പനം തത്ത പാട്ടുകേട്ടപ്പം
പാടത്തു തുള്ളാട്ടം
കൈതവരമ്പത്തു കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം
പച്ചപ്പനം തത്ത പാട്ടുകേട്ടപ്പം
പാടത്തു തുള്ളാട്ടം
കൈതവരമ്പത്തു കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം

പുഞ്ചയ്ക്കു തേവണ പൂവാലന്മാരും
പാടിയാടിന കൊണ്ടാട്ടം
പുഞ്ചയ്ക്കു തേവണ പൂവാലന്മാരും
പാടിയാടിന കൊണ്ടാട്ടം
സിന്ദൂരം വേണ്ട ലാലാക്കുവേണ്ടാ
സിന്ദൂരം വേണ്ട ലാലാക്കുവേണ്ടാ
സിങ്കാരപ്പെണ്ണിനു താളത്തില്‍ തുള്ളുവാന്‍
ചേങ്ങല വേണ്ടാ ചെണ്ട വേണ്ട
പച്ചപ്പനം തത്ത പാട്ടുകേട്ടപ്പം
പാടത്തു തുള്ളാട്ടം
കൈതവരമ്പത്തു കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം

കാവാലം കായലില്‍ കേവഞ്ചി തള്ളണ
കേമനാം മാരന്റെ വരവാണ്
കാവാലം കായലില്‍ കേവഞ്ചി തള്ളണ
കേമനാം മാരന്റെ വരവാണ്
നല്ലെണ്ണ വേണം താലിയും വേണം
നല്ലെണ്ണ വേണം താലിയും വേണം
മാരനെക്കാണുവാന്‍ മാഞ്ചോട്ടിലെത്തുമ്പോള്‍
മാലയും വേണം ചേലും വേണം

പച്ചപ്പനം തത്ത പാട്ടുകേട്ടപ്പം
പാടത്തു തുള്ളാട്ടം
കൈതവരമ്പത്തു കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം


തിരമാലക്കൊരു തീരം വേണം



Movie : Kochumon (1965)
Lyrics : P Bhaskaran
Music : Alleppey Usman
Singer : LR Eeswari

2019, ജൂലൈ 11, വ്യാഴാഴ്‌ച

തിരമാലക്കൊരു തീരം വേണം


Thiramaalakkoru Theeram
ഗാനം : തിരമാലക്കൊരു തീരം വേണം
മൂവി : ഡ്രൈവർ മദ്യപിച്ചിരുന്നു  (1979)
ഗാനരചന : കല്ലട ശശി
ഈണം : കെ രാഘവൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം :  എസ്  കെ സുഭാഷ്
അഭിനയിച്ചവർ : സുധീർ, പ്രമീള, കവിയൂർ പൊന്നമ്മ, KPAC സണ്ണി, ആലുമ്മൂടൻ, കടുവക്കുളം ആന്റണി തുടങ്ങിയവർ.


തിരമാലക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ
തിരമാലക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ
പ്രാണസഖിയ്ക്കെൻ ഹൃദയം വേണം
എന്നും കണികണ്ടുണരാൻ
തിരമാലക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ

സ്വർഗ്ഗത്തിൽ ഭൂമിയിൽ നർത്തനമാടും
സ്വപ്നങ്ങൾക്കിന്നൊരു സ്വയംവരം
മനസ്സും മനസ്സും കൈമാറിനില്ക്കും
സഖിയ്ക്കും എനിയ്ക്കും മദനോൽസവം
തിരമാലക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ

നെഞ്ചിലുണർന്നു മധുരസ്മൃതിയുടെ
തന്ത്രിയിലിന്നൊരു നവതാളം
അവളുടെ ചുണ്ടിൽ അസുലഭരാഗം
അനുരാഗപല്ലവി മേളം


മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു



Movie : Driver Madyapichirunnu (1979)
Lyrics : Kallada Sasi
Music : K Raghavan
Singers  : K J Yesudas &


2019, ജൂലൈ 8, തിങ്കളാഴ്‌ച

മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു



Mazhavillal Makarasandhya
മൂവി :  പരിവർത്തനം  (1977)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം :  എം എസ് വിശ്വനാഥൻ
ആലാപനം :  പി സുശീല
സംവിധാനം :  ജെ ശശികുമാർ
അഭിനയിച്ചവർ : പ്രേംനസീർ, ശ്രീവിദ്യ, ശ്രീപ്രിയ, ജോസ്പ്രകാശ്, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, ശ്രീലത, ബഹാദൂർ, മണവാളൻ ജോസഫ് തുടങ്ങിയവർ.

മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു
മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു
മണിമേഘ പൂമലകൾ മലർ ചൊരിയുന്നു
മണിമേഘ പൂമലകൾ മലർ ചൊരിയുന്നു
മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു

ചക്രവാളസീമയിൽ സന്ധ്യതീർക്കും വേദിയിൽ
നക്ഷത്രക്കതിരുകളായാടിയെങ്കിൽ
ചക്രവാളസീമയിൽ സന്ധ്യതീർക്കും വേദിയിൽ
നക്ഷത്രക്കതിരുകളായാടിയെങ്കിൽ
നാം ആടിയെങ്കിൽ
മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു

ആകാശംപോലുമെനിക്കതിരുകളല്ലാ
അതിരുകളല്ലാ
ആകാശംപോലുമെനിക്കതിരുകളല്ലാ
അതിരുകളല്ലാ
അരികിലുണ്ടെങ്കിൽ നീയെന്നരികിലുണ്ടെങ്കിൽ
അരികിലുണ്ടെങ്കിൽ നീയെന്നരികിലുണ്ടെങ്കിൽ
നരകം പോലും സ്വർഗ്ഗം ഏതുനാടും സ്വന്തം
നരകം പോലും സ്വർഗ്ഗം ഏതുനാടും സ്വന്തം
ഹൃദയഗാന ഗന്ധർവൻ കൂടെയുണ്ടെങ്കിൽ
മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു

ധൂമകേതു വന്നാലും ഭയമെനിക്കില്ല
ഭയമെനിക്കില്ല
ധൂമകേതു വന്നാലും ഭയമെനിക്കില്ല
ഭയമെനിക്കില്ല
അലിഞ്ഞു ചേരുമ്പോൾ നിന്നിൽ
അലിഞ്ഞു ചേരുമ്പോൾ
അലിഞ്ഞു ചേരുമ്പോൾ നിന്നിൽ
അലിഞ്ഞു ചേരുമ്പോൾ
ഉയരും പ്രേമവാനിൽ മോഹഗാനം പാടി
ഉയരും പ്രേമവാനിൽ മോഹഗാനം പാടി
മധുരരാഗ വീണമീട്ടാൻ മദനനുണ്ടെങ്കിൽ
മധുരരാഗ വീണമീട്ടാൻ മദനനുണ്ടെങ്കിൽ
മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു


അസ്തമയ ചക്രവാളം



Movie : Parivarthanam
Lyric : Sreekumaran Thampi
Music : M S Viswanathan
Singer : P Susheela

2019, ജൂലൈ 6, ശനിയാഴ്‌ച

അസ്തമയ ചക്രവാളം


Asthamaya Chakravalam
ഗാനം : അസ്തമയ ചക്രവാളം
മൂവി : സൗന്ദര്യ പൂജ  (1973)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : എം എസ് ബാബുരാജ്
ആലാപനം : കെ ജെ  യേശുദാസ്
സംവിധാനം : ബി കെ പൊറ്റെക്കാട്
അഭിനയിച്ചവർ : മധു, ജയഭാരതി, റാണിചന്ദ്ര, ബാലൻ കെ നായർ, ടി ആർ ഓമന, അടൂർ ഭാസി, ശ്രീലത, രാധാമണി.


അസ്തമയ ചക്രവാളം
അഗ്നിയുടുപ്പണിഞ്ഞു
ആ ചിതയില്‍ ധൂമമുയര്‍ന്നു
ഉടല്‍ വാടിപ്പൊഴിയുന്ന
കുസുമ രത്നങ്ങളേ
ഉദയത്തിലെന്തിനു ചിരിച്ചു  നിങ്ങള്‍
ഉദയത്തിലെന്തിനു ചിരിച്ചൂ
അസ്തമയ ചക്രവാളം

ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടനപത്രികകള്‍ (ഉഷസ്സും)
ഉദയരാഗം കണ്ടുകൊതിക്കുന്ന ഭൂമിയേ
എരിതീയിലെരിക്കുന്നു മദ്ധ്യാഹ്നം
വീണ്ടും ഇരുളിലമര്‍ത്തുന്നു പാതിരാത്രി
അസ്തമയ ചക്രവാളം

സൌന്ദര്യ കാവ്യങ്ങള്‍ എഴുതുന്നു മണ്ണില്‍
സംഗീത മധുവസന്തം (സൌന്ദര്യ)
വിടരുമവര്‍ണ്ണത്തിന്‍ വിദളിത ശോഭകള്‍ (വിടരുമവര്‍ണ്ണത്തിന്‍)
ഒരുപുത്തന്‍ ഗ്രീഷ്മത്തിന്‍ മുഖം മൂടി വാനം
സകല തകര്‍ച്ചയ്ക്കും മാപ്പുസാക്ഷി
അസ്തമയ ചക്രവാളം
അസ്തമയ ചക്രവാളം


അനുരാഗലേഖനം മനതാരിലെഴുതിയ



Movie : Soundarya Pooja (1973)
Lyrics : Sreekumaran Thampi
Music : M S  Baburaj
Singer : K J Yesudas

2019, ജൂലൈ 5, വെള്ളിയാഴ്‌ച

അനുരാഗലേഖനം മനതാരിലെഴുതിയ


Anuraga Lekhanam
ഗാനം : അനുരാഗലേഖനം മനതാരിലെഴുതിയ
ആകാശവാണി ലളിതഗാനം
ഗാനരചന  : പൂവച്ചൽ ഖാദർ
ഈണം : എം ജി രാധാകൃഷ്ണൻ
ആലാപനം : ലത രാജു


അനുരാഗലേഖനം മനതാരിലെഴുതിയ
പ്രിയതമനെവിടെ തോഴീ
പ്രണയാംഗുലീയം വിരലിലണിയിച്ച
ക്ഷിതിപാലനെവിടെ തോഴീ
(അനുരാഗലേഖനം)

എന്നാര്യപുത്രന്റെ നാമാക്ഷരങ്ങൾ ഞാൻ
എന്നുള്ളിൽ എണ്ണി കുറിച്ചൂ  (എന്നാര്യപുത്രന്റെ)
എൻ രാജദേവന്റെ ദർശന മാത്രകൾ   
എൻ മിഴി എണ്ണിത്തുടിച്ചൂ 
(അനുരാഗലേഖനം)

വരുമെന്നു ചൊല്ലി കരളിൽ ജപന്തകങ്ങൾ     
ചിറകടിച്ചിന്നും ഇരിപ്പൂ (വരുമെന്നു)
വനജോത്സന നീട്ടിയ പൂമെത്തയിപ്പോഴും
വാടാതെ തന്നെ കിടപ്പൂ (വനജോത്സന)
(അനുരാഗലേഖനം)


പാതി വിരിഞ്ഞൊരു പാ‍തിരാ പൂവായ്



Akashavani Light Music
Lyrics  :Poovachal Khader
Music  :MG Radha Krishnan
Singer : Latha Raju

2019, ജൂലൈ 3, ബുധനാഴ്‌ച

പാതി വിരിഞ്ഞൊരു പാ‍തിരാ പൂവായ്



Paathi Virinjoru
ഗാനം : പാതി വിരിഞ്ഞൊരു പാ‍തിരാ പൂവായ്
മൂവി : നിശാഗന്ധി  (1970)
ഗാനരചന : ഓ എൻ വി കുറുപ്
ഈണം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : എ എൻ തമ്പി
അഭിനയിച്ചവർ : സത്യൻ, ജയഭാരതി, പി ജെ ആന്റണി, കെ പി ഉമ്മർ, അടൂർ ഭാസി, ശങ്കരാടി, കൊട്ടാരക്കര ശ്രീധരൻ നായർ, ടി ആർ ഓമന തുടങ്ങിയവർ.


പാതി വിരിഞ്ഞൊരു പാ‍തിരാ പൂവായ്
വാതിലില്‍ വന്നു വസന്തം
എന്‍പടി വാതിലില്‍ വന്നു വസന്തം
(പാതിവിരിഞ്ഞൊരു)

കസ്തൂരി ദീപവും കയ്യിലേന്തി
കാര്‍ത്തിക താരമായ് വന്നൂ നീ (കസ്തൂരി)
പൊട്ടി ചിരിച്ചു നിന്‍ കൈവളകള്‍
പൊട്ടി വിടര്‍ന്നെന്റെ പൊന്‍കിനാക്കള്‍ (പൊട്ടി)
പൊന്‍ കിനാക്കള്‍
(പാതിവിരിഞ്ഞൊരു)

ചെമ്പകപ്പൂവേ നിന്‍ മേനിയാകെ
എന്തിത്ര കോരിത്തരിച്ചുപോവാന്‍
ചന്ദന കാറ്റിന്റെ കൈകള്‍ മെല്ലെ
ഒന്നു തൊട്ടപ്പൊഴേ നാണമായോ (ചന്ദന)
നാണമായോ
(പാതിവിരിഞ്ഞൊരു)


ഒന്നാനാം കൊച്ചുതുമ്പീ



Film : Nisagandhi (1970)
Lyrics : O N V Kurup
Music : G Devarajan
Singer : K J Yesudas


2019, ജൂലൈ 2, ചൊവ്വാഴ്ച

ഒന്നാനാം കൊച്ചുതുമ്പീ


ഗാനം : ഒന്നാനാം കൊച്ചുതുമ്പീ
ലളിതഗാനങ്ങൾ


ഒന്നാനാം കൊച്ചുതുമ്പീ
പൊന്നോണ പൂത്തുമ്പീ
പൂവേലും ചിറകുവീശി പറന്നു വാ
തുമ്പപ്പൂക്കളം എഴുതിയ പൂമുറ്റത്ത് 
നീളേ നീ താളത്തിൽ ചാഞ്ചാട്
(ഒന്നാനാം)

കതിരണിയും വയലേലകൾ കണ്ടീലേ നീ
ഓണക്കളിവഞ്ചിപ്പാട്ടുകളും കേട്ടീലേ (കതിരണിയും)
കുണുങ്ങി വാ തുമ്പീ കുഞ്ഞുമണിത്തുമ്പീ
കുമ്മിയടിപ്പാട്ടും പാടി ചാഞ്ചാട്  (കുണുങ്ങി)
(ഒന്നാനാം)

മണിവില്ലിൻ ചെറു ഞാണൊലി കേട്ടീലേ നീ
മലയാളം കുളിരാർ‌ന്നതറിഞ്ഞീലേ (മണിവില്ലിൻ)
ചമഞ്ഞു വാ തുമ്പീ ചെല്ലമണിത്തുമ്പീ
പൊന്നോണപ്പാട്ടും പാടി ചാഞ്ചാട് (ചമഞ്ഞു)
(ഒന്നാനാം)


ആത്മസഖീ അനുരാഗിണീ



Malayalam Light Music