ഈ ബ്ലോഗ് തിരയൂ

2019, ഒക്‌ടോബർ 30, ബുധനാഴ്‌ച

താലത്തില്‍ പാനമുന്തിരി


Thaalathil Paanamunthiri
ഗാനം : താലത്തില്‍ പാനമുന്തിരി
മൂവി : അഭിനയം (1981)
ഗാനരചന : വിജയൻ
ഈണം  : കെ ജെ യേശുദാസ്  /  കെ രാഘവൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : ബേബി
അഭിനയിച്ചവർ : ജയൻ, വിധുബാല, പ്രതാപ് ചന്ദ്രൻ, ഫിലോമിന തുടങ്ങിയവർ

താലത്തില്‍ പാനമുന്തിരി
താളത്തില്‍ ഗാനമഞ്ജരി
താലത്തില്‍ പാനമുന്തിരി
താളത്തില്‍ ഗാനമഞ്ജരി
പോരൂ ദേവഗംഗേ
തുടിക്കും മനം തുളുമ്പും മദം
തുടിക്കും മനം തുളുമ്പും മദം
ഉറഞ്ഞുലഞ്ഞഴിഞ്ഞിഴഞ്ഞു വാ
താലത്തില്‍ പാനമുന്തിരി
താളത്തില്‍ ഗാനമഞ്ജരി
താലത്തില്‍ പാനമുന്തിരി
താളത്തില്‍ ഗാനമഞ്ജരി
പോരൂ ദേവഗംഗേ

വീഞ്ഞുചോരും മിഴികളില്‍ ലഹരിയോ
പോയകാലം വിടതരും വിരഹമോ
പൊന്‍‌കിനാവിന്‍ വനികയില്‍ പൊഴിയുമീ
വീണപൂവിന്‍ ഹൃദയമാരറിയുവാന്‍
പൂകൊണ്ടമ്പെയ്തു കാമന്‍ തീര്‍ത്തൊരഴകേ വാ

താലത്തില്‍ പാനമുന്തിരി
താളത്തില്‍ ഗാനമഞ്ജരി
താലത്തില്‍ പാനമുന്തിരി
താളത്തില്‍ ഗാനമഞ്ജരി
പോരൂ ദേവഗംഗേ

മേടതോറും മധുരമായ് പുളകമായ്
രാവുതോറും സ്വയമലിഞ്ഞുരുകി നീ
നിന്റെ ശയ്യാ വിരികളില്‍ നിശകളില്‍
നിന്റെ ഗന്ധം പലരിലും വിതറി നീ
ഇന്നു നിന്നുളള്ളിലൂറും നൊമ്പരവുമായ് വാ
(താലത്തില്‍)


കടൽ തേടി ഒഴുകുന്ന പുഴയോ



Movie : Abhinayam (1981)
Lyrics : Vijayan
Music : K J Yesudas / K Raghavan
Singer : K J Yesudas

2019, ഒക്‌ടോബർ 29, ചൊവ്വാഴ്ച

കടൽ തേടി ഒഴുകുന്ന പുഴയോ



Kadalthedi ozhukunnu Puzhayo
ഗാനം : കടൽ തേടി ഒഴുകുന്ന പുഴയോ
മൂവി : അഭിനയം (1981)
ഗാനരചന : വിജയൻ
ഈണം  : കെ ജെ യേശുദാസ്  /  കെ രാഘവൻ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ
സംവിധാനം : ബേബി
അഭിനയിച്ചവർ : ജയൻ, വിധുബാല, പ്രതാപ് ചന്ദ്രൻ, ഫിലോമിന തുടങ്ങിയവർ

കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ
കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ
ഏതാണു സത്യമെന്നറിയാതെ ഞാനെന്നും
ഒരു വഴി തേടി നടപ്പൂ എന്നും
പെരുവഴി തന്നിൽ നടപ്പൂ
കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ

ചിരിച്ചോടിയെത്തുന്ന പുഴയേ
തേങ്ങിക്കരഞ്ഞു കൊണ്ടെന്തേ പുണർന്നു
ആഴി തൻ അടിത്തട്ടിൽ ഊറിയ കണ്ണീരിൻ
ഉപ്പുരസം പുഴ നുകർന്നില്ലേ
നുകർന്നില്ലേ നുകർന്നില്ലേ

കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ

കുതിച്ചോടി കയറുന്ന തിരകൾ
പൊട്ടിച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി
കുതിച്ചോടി കയറുന്ന തിരകൾ
പൊട്ടിച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി
തോൽവിതൻ വേദന മായ്ക്കാനോ
കരയെ തോല്പിച്ചു തളർന്നിട്ടോ
തളർന്നിട്ടോ തളർന്നിട്ടോ

കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ
ഏതാണു സത്യമെന്നറിയാതെ ഞാനെന്നും
ഒരു വഴി തേടി നടപ്പൂ എന്നും
പെരുവഴി തന്നിൽ നടപ്പൂ
കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ


എന്തേ നീ വരാത്തെ



Movie : Abhinayam (1981)
Lyrics : Vijayan
Music : K J Yesudas / K Raghavan
Singer : K P Brahmanandan

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

എന്തേ നീ വരാത്തെ



Enthe Nee Varathe
ആൽബം : നന്ദിപൂർവം ജോൺസൻ  (2002)
ഗാനരചന  : കെ ജയകുമാർ
ഈണം : ജോൺസൻ
ആലാപനം : ജി വേണുഗോപാൽ, ലതിക ടീച്ചർ


എന്തേ നീ വരാത്തെ
എന്തേ നീ വരാത്തെ
അഴകിൻ നിറവായ്
ഓമനത്തിങ്കൾ കേൾക്കാതുറങ്ങൂ
കോമളത്താരല്ലേ പൊന്നോമനതാരല്ലേ
എന്തേ നീ വരാത്തെ

ഓർമകൾക്കുള്ളിൽ വന്നൂയലാടി
ഓലവാലൻകിളി ഒന്നുകൂടി
പണ്ട് നാം കണ്ട കിനാക്കളെല്ലാം
പഞ്ചവർണ്ണക്കിളിയായി മാറി
നിൻ മാറിൽ വന്നു ചായനായെന്റെ
സ്വപ്നമാം ശാരിക ചിറകടിച്ചു

എന്തേ നീ വരാത്തെ
അഴകിൻ നിറവായ്
ഓമനത്തിങ്കൾ കേൾക്കാതുറങ്ങൂ
കോമളത്താരല്ലേ പൊന്നോമനതാരല്ലേ
എന്തേ നീ വരാത്തെ

പഞ്ചതം കുന്നിന്റെ മേലെയെത്തി
പൗർണമി വീണ്ടും തിരി കൊളുത്തി
മന്ദഹാസത്തിൻ വെളിച്ചമോടെ
നീയെന്റെ മുന്നിൽ വിളങ്ങിയെത്തി
ആത്‌മാവിൽ  പൊന്നു പെയ്യാനായി
എന്റെ പ്രണയമാം വിൺമുഖിൽ താണിറങ്ങി

എന്തേ നീ വരാത്തെ
അഴകിൻ നിറവായ്
ഓമനത്തിങ്കൾ കേൾക്കാതുറങ്ങൂ
കോമളത്താരല്ലേ പൊന്നോമനതാരല്ലേ
എന്തേ നീ വരാത്തെ



പനിനീരു പെയ്യും രാവില്‍



Album : Nandipoorvam Johnson (2002)
Lyrics : K Jayakumar
Music : Johnson
Singer : G Venugopal, Lathika

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

പനിനീരു പെയ്യും രാവില്‍



Panaineerum Peyyum Ravil

ആൽബം : നന്ദിപൂർവം ജോൺസൻ  (2002)
ഗാനരചന  : എസ് രമേശൻ നായർ
ഈണം : ജോൺസൻ
ആലാപനം : പി ജയചന്ദ്രൻ

പനിനീരു പെയ്യും രാവില്‍
പതയുന്ന പൂനിലാവില്‍
പനിനീരു പെയ്യും രാവില്‍
പതയുന്ന പൂനിലാവില്‍
തെളിയുന്നു ദൂരെയായ് മുഴുതിങ്കളോ
മുഖചന്ദ്രനോ
പനിനീരു പെയ്യും രാവില്‍

മേഘജാലകം വെറുതെ തുറന്നൂ
മോഹദീപമാം മിഴിയില്‍ വിടര്‍ന്നു
മേഘജാലകം വെറുതെ തുറന്നൂ
മോഹദീപമാം മിഴിയില്‍ വിടര്‍ന്നു
പാവമെന്റെ മാറില്‍ നീ
ചായുറങ്ങും വീണയായ്
ഏതോ ദേവഗാനം പെയ്തുവോ
പനിനീരു പെയ്യും രാവില്‍
പതയുന്ന പൂനിലാവില്‍

പൂനിലാവില്‍ ഞാന്‍ മിഴിനീര്‍ തുടച്ചു
താരകങ്ങളില്‍ ഹൃദയം തുടിച്ചു
പൂനിലാവില്‍ ഞാന്‍ മിഴിനീര്‍ തുടച്ചു
താരകങ്ങളില്‍ ഹൃദയം തുടിച്ചു
നോവുറങ്ങും ജീവനില്‍
ദൂതുമായി വന്നുവോ
ദേവീ നിന്റെ കണ്ണീര്‍ത്തുമ്പികള്‍

പനിനീരു പെയ്യും രാവില്‍
പതയുന്ന പൂനിലാവില്‍
തെളിയുന്നു ദൂരെയായ് മുഴുതിങ്കളോ
മുഖചന്ദ്രനോ
പനിനീരു പെയ്യും രാവില്‍


ചന്ദ്രമദം പിഴിഞ്ഞെടുത്തു



Album : Nandipoorvam Johnson (2002)
Lyrics : S Ramesan Nair
Music : Johnson
Singer : P Jyachandran

2019, ഒക്‌ടോബർ 16, ബുധനാഴ്‌ച

ചന്ദ്രമദം പിഴിഞ്ഞെടുത്തു


Chandramadham Pizhinjeduthu
മൂവി : പനിനീർ മഴ
ഗാനരചന : വയലാർ
ഈണം : എം കെ അർജുനൻ
ആലാപനം : കെ ജെ യേശുദാസ്

ചന്ദ്രമദം പിഴിഞ്ഞെടുത്തു
പ്രകൃതിയൊരു
ചന്ദനപ്പൊയ്ക തീർത്തു
അഴകൊഴുകും
ആ ചന്ദനപ്പൊയ്കയിൽ
കുളിർന്നു കുളിർന്നു
പൂത്തോരിന്ദീവരത്തിൽ നീ ജനിച്ചു
സൗന്ദര്യ സർവസ്വമേ നീ ജനിച്ചൂ

പുത്തിലഞ്ഞിപ്പൂമണം ഉന്മാദമുണർത്തും
പാമ്പിൻ കാവുകൾക്കരികിൽ നിന്റെ
പാമ്പിൻ കാവുകൾക്കരികിൽ
സ്വർണ്ണക്കലപ്പയുടെ വിരലു കൊള്ളാത്തൊരു
മണ്ണിലെ കതിർക്കൊടി പോലെ നിന്റെ
മദാലസ യൗവനം വളർന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്ത തന്ത്രിയിലെ അപൂർവരാഗം

വാസരാന്തസ്വപ്നങ്ങൾ വർണ്ണചിത്രം വരയ്ക്കും
വഴിയമ്പലങ്ങൾക്കരികിൽ എന്റെ
വഴിയമ്പലങ്ങൾക്കരികിൽ
പുത്തൻ പൂവമ്പിന്റെ നഖരേഖ തെളിയും
മുത്തണിക്കവിൾത്തടമാകെ നിന്റെ
അചുംബിത ലജ്ജകൾ ചുവന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്ത തന്ത്രിയിലെ അപൂർവരാഗം
(ചന്ദ്രമദം)


നിന്റെ ദുഃഖം നിനക്കു മാത്രം



Movie : Panineer Mazha
Lyrics : Vayalar
Music : M K Arjunan
Singer : K J Yesudas

2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച

നിന്റെ ദുഃഖം നിനക്കു മാത്രം



Ninte Dukham Ninakku Mathram
മൂവി : വെളിച്ചമില്ലാത്ത വീഥി  (1984)
ഗാനരചന :  വെള്ളനാട് നാരായണൻ
ഈണം : കെ പി ഉദയഭാനു
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം :  ജോസ് കല്ലൻ
അഭിനയിച്ചവർ : ഷാനവാസ്, മേനക, വേണു നാഗവല്ലി, ഇന്ദിര, സുകുമാരി, നെല്ല്ലിക്കോട്‌ ഭാസ്കരൻ, മാള അരവിന്ദൻ തുടങ്ങിയവർ.


നിന്റെ ദുഃഖം നിനക്കു മാത്രം
നിന്റെ വഴിയിൽ നീ മാത്രം
സാന്ത്വനമെന്ന മരീചിക തേടി
നീന്തിത്തളരാൻ നീ മാത്രം
നിന്റെ ദുഃഖം നിനക്കു മാത്രം
നിന്റെ വഴിയിൽ നീ മാത്രം
സാന്ത്വനമെന്ന മരീചിക തേടി
നീന്തിത്തളരാൻ നീ മാത്രം

ഇന്നലെ നിന്റെ പ്രതീക്ഷ കൊളുത്തിയ
മൺവിളക്കു വീണുടഞ്ഞു (ഇന്നലെ)
വിശ്വാസങ്ങൾ വഴി മാറുന്നു
നിശ്വാസങ്ങൾ ചിതയൊരുക്കുന്നു

നിന്റെ ദുഃഖം നിനക്കു മാത്രം
നിന്റെ വഴിയിൽ നീ മാത്രം
സാന്ത്വനമെന്ന മരീചിക തേടി
നീന്തിത്തളരാൻ നീ മാത്രം

പൂവുകൾ മുള്ളുകളാക്കാൻ മാത്രം
തപസ്സിരുന്ന നീതിസാരം (പൂവുകൾ)
വിധിയാം കടംകഥ പറയുന്നൂ
സഹതാപം നടിച്ചെല്ലാം മറക്കുന്നു

നിന്റെ ദുഃഖം നിനക്കു മാത്രം
നിന്റെ വഴിയിൽ നീ മാത്രം
സാന്ത്വനമെന്ന മരീചിക തേടി
നീന്തിത്തളരാൻ നീ മാത്രം
നിന്റെ ദുഃഖം നിനക്കു മാത്രം
നിന്റെ വഴിയിൽ നീ മാത്രം


വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു



Movie : Velichamillatha Veedhi (1984)
Lyrics : Vellanad Narayanan
Music : K P Udayabhanu
Singer : K J Yesudas

2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു




മൂവി :  കാമിനി  (1974)
ഗാനരചന :  അൻവർ സുബൈർ
ഈണം :എം സ്  ബാബുരാജ്
ആലാപനം : കെ ജെ  യേശുദാസ്
സംവിധാനം : അൻവർ സുബൈർ
അഭിനയിച്ചവർ : രാഘവൻ, റാണിചന്ദ്ര, പ്രേമ, ടി ആർ ഓമന, ടി എസ് മുത്തയ്യ, ബഹാദൂർ, ബേബി സുമതി, കുതിരവട്ടം പപ്പു, ആലപ്പി വിൻസെന്റ് തുടങ്ങിയവർ.

വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
പടച്ചോന്‍ വെണ്ണക്കല്ലുകൊണ്ടോ
പെണ്ണിനെ സൃഷ്ടിച്ചു
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
പടച്ചോന്‍ വെണ്ണക്കല്ലുകൊണ്ടോ
പെണ്ണിനെ സൃഷ്ടിച്ചു

ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു
ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു
കടന്നല്‍ക്കൂട് വെച്ചു മനസ്സില്‍
കള്ളിമുള്ള് നിറച്ചു മേനിയില്‍ മെഴുകീ
പാലപ്പൂമണം നല്‍കീ
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
പടച്ചോന്‍ വെണ്ണക്കല്ലുകൊണ്ടോ
പെണ്ണിനെ സൃഷ്ടിച്ചു

അഗ്നിനക്ഷത്രമെന്നോതീ ചിലര്‍
കര്‍പ്പൂരധാരയാക്കീ
അഗ്നിനക്ഷത്രമെന്നോതീ ചിലര്‍
കര്‍പ്പൂരധാരയാക്കീ
മാനിനീ മാനസം കാണാന്‍
മാനിനീ മാനസം കാണാന്‍
കഴിയാതെ ദൈവം പോലും കുഴങ്ങീ
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
പടച്ചോന്‍ വെണ്ണക്കല്ലുകൊണ്ടോ
പെണ്ണിനെ സൃഷ്ടിച്ചു

ജന്മം കൊടുത്തതീശ്വരനാകാം
എന്നാല്‍ നന്മ നല്‍കാന്‍ മറന്നൂ
ജന്മം കൊടുത്തതീശ്വരനാകാം
എന്നാല്‍ നന്മ നല്‍കാന്‍ മറന്നൂ
സ്നേഹിക്കാന്‍ ചൊല്ലി നിയതി പക്ഷേ
വഞ്ചന മാത്രമവള്‍ നല്‍കീ
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
പടച്ചോന്‍ വെണ്ണക്കല്ലുകൊണ്ടോ
പെണ്ണിനെ സൃഷ്ടിച്ചു
കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
വെണ്ണക്കല്ലുകൊണ്ടോ
പെണ്ണിനെ സൃഷ്ടിച്ചു


ശീതള ശരത്കാല സന്ധ്യയിൽ




Movie : Kaamini (1974)
Lyrics : Anwar Suber
Music : M S Baburaj
Singer : K J Yesudas

2019, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ശീതള ശരത്കാല സന്ധ്യയിൽ



മൂവി :  കോമരം (1982)
ഗാനരചന : തൃശൂർ ബിജു
ഈണം : കോട്ടയം ജോയ്
ആലാപനം : കെ ജെ യേശുദാസ്
അഭിനയിച്ചവർ : ജയൻ, സീമ, മമ്മൂട്ടി, നെടുമുടി വേണു, ജലജ, കലാരഞ്ജിനി, ബാലൻ കെ നായർ, രവി മേനോൻ, കുണ്ടറ ജോണി, ലളിതശ്രീ, മാള അരവിന്ദൻ തുടങ്ങിയവർ.
സംവിധാനം : ജെ സി ജോർജ്


ശീതള ശരത്കാല സന്ധ്യയിൽ
മാദകമണമൂറും സന്ധ്യയിൽ
നിഴലുറങ്ങി നിലാവുറങ്ങി
നിഴലുറങ്ങി നിലാവുറങ്ങി
മനസ്സു മാത്രം ഉറങ്ങിയില്ല
മനസ്സു മാത്രം ഉറങ്ങിയില്ല

അകലെയകലെ നീലാംബരത്തിൻ
നാലുകെട്ടിലോ താമസം നിന്റെ താമസം
അകലെയകലെ ഏകാന്തതയിൽ
നാലമ്പലത്തിലോ മാനസം നിന്റെ മാനസം
അവിടിരുന്നാലും കേൾക്കാമോ
അവിടിരുന്നാലും കേൾക്കാമോ
എന്റെ അകതാരിൻ അനുരാഗഗാനം
അകതാരിൻ അനുരാഗഗാനം

അരികിലൊഴുകും തേനരുവിക്കു
നിന്റെ ചിലമ്പൊലിത്താളം
നിന്റെ ചിലമ്പൊലിത്താളം
അധരത്തിൽ മൂളും നാടൻ ശീലിന്
നിന്റെ കളമൊഴി നാദ
നിന്റെ കളമൊഴി നാദം
അകന്നിരുന്നാലും ഓർക്കാമോ
അകന്നിരുന്നാലും ഓർക്കാമോ
എന്റെ അകക്കാമ്പിൻ അടങ്ങാത്ത ദാഹം
അകക്കാമ്പിൻ അടങ്ങാത്ത ദാഹം

ശീതള ശരത്കാല സന്ധ്യയിൽ
മാദകമണമൂറും സന്ധ്യയിൽ
നിഴലുറങ്ങി നിലാവുറങ്ങി
നിഴലുറങ്ങി നിലാവുറങ്ങി
മനസ്സു മാത്രം ഉറങ്ങിയില്ല
മനസ്സു മാത്രം ഉറങ്ങിയില്ല
ഉറങ്ങിയില്ല  ഉറങ്ങിയില്ല  ഉറങ്ങിയില്ല




Movie : Komaram (1982)
Lyrics : Trichur Biju
Music : Kottayam Joy
Singer : K J Yesudas

2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

തിരകൾ തിരകൾ തിരകൾ




Thirakal Thirakal
ഗാനം : തിരകൾ തിരകൾ തിരകൾ
മൂവി : രക്തമില്ലാത്ത മനുഷ്യൻ  (1979)
ഗാനരചന : സത്യൻ അന്തിക്കാട്
ഈണം : എം കെ അർജുനൻ
ആലാപനം : കെ ജെ യേശുദാസ് 
സംവിധാനം : ജെസ്സി
അഭിനയിച്ചവർ : സോമൻ, ജയഭാരതി, ജോസ്, വിധുബാല, ജോസ്പ്രകാശ്, അടൂർ ഭാസി, ശങ്കരാടി, ശുഭ, സുകുമാരി, മീന, മണവാളൻ ജോസഫ് തുടങ്ങിയർ.


തിരകൾ തിരകൾ തിരകൾ
അജ്ഞാതമേതോ താവളം തേടി
അലയുന്നു എന്നുമലയുന്നു
യുഗാന്തരങ്ങളിലൂടെ
യുഗാന്തരങ്ങളിലൂടെ
തിരകൾ തിരകൾ തിരകൾ

ഹർഷോന്മാദ വികാര തരംഗമായ്‌
തിരകൾ സ്വപ്നങ്ങൾ തേടുമ്പോൾ
ആയിരം കൈകളാൽ
ആയിരം കൈകളാൽ അവയ്ക്കു ചുറ്റും
മതിലുകൾ തീർക്കും തീരങ്ങൾ
തീരങ്ങൾ തീരങ്ങൾ
തിരകൾ തിരകൾ തിരകള്‍

വഴിയറിയാതെ തീരത്തിൻ മാറിൽ
തിരകൾ തല തല്ലി തേങ്ങുമ്പോൾ
ആ രോദനം കേട്ടു
ആ രോദനം കേട്ടു ആർത്തുചിരിക്കും
ആർക്കും തോൽക്കാത്ത തീരങ്ങൾ
തീരങ്ങൾ തീരങ്ങൾ

തിരകൾ തിരകൾ
അജ്ഞാതമേതോ താവളം തേടി
അലയുന്നു എന്നുമലയുന്നു
യുഗാന്തരങ്ങളിലൂടെ
യുഗാന്തരങ്ങളിലൂടെ
തിരകൾ തിരകൾ തിരകൾ


ഏതോ കിനാവിന്‍റെ ദ്വീപില്‍



Film : Rakthamillatha Manushyan (1979)
Lyrics : Sathyan Anthikkad
Music : M K Arjunan
Singer : K J Yesudas

2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

ഏതോ കിനാവിന്‍റെ ദ്വീപില്‍



Etho Kinavinte Dweepil
ഗാനം : ഏതോ കിനാവിന്‍റെ ദ്വീപില്‍
മൂവി : രക്തമില്ലാത്ത മനുഷ്യൻ  (1979)
ഗാനരചന : സത്യൻ അന്തിക്കാട്
ഈണം : എം കെ അർജുനൻ
ആലാപനം : വാണി ജയറാം
സംവിധാനം : ജെസ്സി
അഭിനയിച്ചവർ : സോമൻ, ജയഭാരതി, ജോസ്, വിധുബാല, ജോസ്പ്രകാശ്, അടൂർ ഭാസി, ശങ്കരാടി, ശുഭ, സുകുമാരി, മീന, മണവാളൻ ജോസഫ് തുടങ്ങിയർ.


ഏതോ കിനാവിന്‍റെ ദ്വീപില്‍
ഇന്നെന്‍റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി
നീലാംബരം വെള്ളി മേഘങ്ങളാല്‍
വെണ്‍ചാമരങ്ങള്‍ വീശി നിന്നു
ഏതോ കിനാവിന്‍റെ ദ്വീപില്‍
ഇന്നെന്‍റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

സാഗര നീലിമ പൊന്‍പീലിയില്‍
രാഗചിത്രങ്ങള്‍ക്കു രൂപമേകി
പൂങ്കാറ്റു വാസന്ത പൂക്കളുമായ്
ആ വര്‍ണ്ണരേണുവെ പുല്‍കി നിന്നൂ
അതിന്‍ മോഹം പുതുരാഗം
ഞാന്‍ പാടി നിന്നൂ
ഏതോ കിനാവിന്‍റെ ദ്വീപില്‍
ഇന്നെന്‍റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി

ആത്മ വിപഞ്ചിക തന്ത്രികളില്‍
ആയിരം നാദങ്ങളൊന്നു ചേര്‍ന്നു
സ്വര്‍ഗീയ സംഗീത കന്യകള്‍ തന്‍
സംഗമം സായൂജ്യമേകി നിന്നൂ
അതിന്‍ ഭാവം പുതുരാഗ.
ഞാന്‍ പാടി നിന്നൂ

ഏതോ കിനാവിന്‍റെ ദ്വീപില്‍
ഇന്നെന്‍റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി
നീലാംബരം വെള്ളി മേഘങ്ങളാല്‍
വെണ്‍ചാമരങ്ങള്‍ വീശി നിന്നു


അനാദിമധ്യാന്ത ചൈതന്യമമ്മ



Film : Rakthamillatha Manushyan (1979)
Lyrics : Sathyan Anthikkad
Music : M K Arjunan
Singer : Vani Jayaram

2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അനാദിമധ്യാന്ത ചൈതന്യമമ്മ


Anadhimadhyantha Chaithanyamamma
മലയാളം ലളിതഗാനങ്ങൾ
ഗാനം : അനാദിമധ്യാന്ത ചൈതന്യമമ്മ
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്

അമ്മാ അമ്മാ അമ്മ

അനാദിമധ്യാന്ത ചൈതന്യമമ്മ
സച്ചിതാനന്ദ വിഗ്രഹമമ്മ
ആദിയിൽ ജ്വാലയായ് ജ്യോതിയായ് രൂപമായ്
ആടിത്തുടങ്ങിയ ശക്തി അമ്മ
ആദിപരാശക്തി അമ്മ
അനാദിമധ്യാന്ത ചൈതന്യമമ്മ
സച്ചിതാനന്ദ വിഗ്രഹമമ്മ

പ്രണവരഹസ്യ തരംഗിണിയൊഴുകും പ്രകൃതി
പ്രണവരഹസ്യ തരംഗിണിയൊഴുകും പ്രകൃതി
പ്രസവസഹസ്ര തലങ്ങൾ വിടർത്തും പ്രകൃതി
സ്ത്രീയാം നിന്നിലുണർന്നു വളർന്നു പുരുഷൻ
ജനനി നിന്നിൽ വളർന്നു പടർന്നു പുരുഷൻ
അടരാത്ത പൂവിരിയും തോട്ടം
അമ്മ തുടരുന്നീ മോഹിനിയാട്ടം അമ്മ
അനാദിമധ്യാന്ത ചൈതന്യമമ്മ
സച്ചിതാനന്ദ വിഗ്രഹമമ്മ


തിരുവാതിരയുടെ ചിരിയായ് മലരുവതമ്മ
വനമാലകളുടെ മനമായി പടരുവതമ്മ
തിരുവാതിരയുടെ ചിരിയായ് മലരുവതമ്മ
വനമാലകളുടെ മനമായി പടരുവതമ്മ
ആദ്യ താരമായ് ഉറഞ്ഞ
മേഘ പാൽക്കടലൊളിയാണമ്മ
കൊഴിയാത്ത കനിവിളയും തോട്ടം
അമ്മ തുടരുന്നീ മോഹിനിയാട്ടം
കൊഴിയാത്ത കനിവിളയും തോട്ടം
അമ്മ തുടരുന്നീ മോഹിനിയാട്ടം
 
സച്ചിതാനന്ദ വിഗ്രഹമമ്മ
ആദിയിൽ ജ്വാലയായ് ജ്യോതിയായ് രൂപമായ്
ആടിത്തുടങ്ങിയ ശക്തി അമ്മ
ആദിപരാശക്തി അമ്മ
അനാദിമധ്യാന്ത ചൈതന്യമമ്മ
സച്ചിതാനന്ദ വിഗ്രഹമമ്മ
സച്ചിതാനന്ദ വിഗ്രഹമമ്മ
സച്ചിതാനന്ദ വിഗ്രഹമമ്മ


തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ



Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

2019, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ



മലയാളം ലളിതഗാനങ്ങൾ
ഗാനം : തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്

തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അലകടലിൻ അലകടലിൻ മേലെ
അതുകണ്ട് ചിരിപൊട്ടി തെങ്ങോലകൾ പാടി
അതുകണ്ട് ചിരിപൊട്ടി തെങ്ങോലകൾ പാടി
അവസാനമായി കടലിൻ അവസാനമായി
തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അലകടലിൻ അലകടലിൻ മേലെ

ആഴിതൻ അന്തരംഗത്തിൽ
അവർകെട്ടി പുണർന്നു കിടന്നു
അലകൾ ആത്മാവാൽ ഒട്ടിക്കിടന്നു
ആഴിതൻ അന്തരംഗത്തിൽ
അവർകെട്ടി പുണർന്നു കിടന്നു
അലകൾ ആത്മാവാൽ ഒട്ടിക്കിടന്നു
അവിടെ വിളഞ്ഞു പവിഴപ്പുറ്റുകൾ
മുത്തുകൾ ശങ്കുകൾ രത്നങ്ങൾ
തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അലകടലിൻ അലകടലിൻ മേലെ

ആഴങ്ങളറിയുവാനാര്
നിറംകണ്ടു മയങ്ങുന്നു ലോകം
എന്നും പുറം മാത്രം കാണുന്നു ലോകം
ആഴങ്ങളറിയുവാനാര്
നിറംകണ്ടു മയങ്ങുന്നു ലോകം
എന്നും പുറം മാത്രം കാണുന്നു ലോകം
നമ്മളും തിരകൾ ഒരു തത്വത്തിൻ
ചട്ടകൾ രാഗങ്ങൾ താളങ്ങൾ

തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അതുകണ്ട് ചിരിപൊട്ടി തെങ്ങോലകൾ പാടി
അവസാനമായി കടലിൻ അവസാനമായി
അവസാനമായി കടലിൻ അവസാനമായി 


താപസ കന്യകേ നീ തുറക്കു



Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

താപസ കന്യകേ നീ തുറക്കു


Thaapasa Kanyake Nee Thurakkoo
മലയാളം ലളിതഗാനങ്ങൾ
ഗാനം : താപസ കന്യകേ നീ തുറക്കു
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്


താപസ കന്യകേ നീ തുറക്കു
താമര നികുഞ്ജത്തിൻ തളിർവാതിൽ
മൂകാനുരാഗത്തിൻ ഗാനവസന്തമായ്
ജീവവിപഞ്ചിക തേടുന്നു ഞാൻ
(താപസ)
താപസ കന്യകേ....

നിൻ പർണശാലതൻ തിരുമുറ്റമിന്നൊരു
നന്ദനവനമായ് മാറുന്നു (നിൻ)
നിന്റെ തപോവന ഹൃദയവുമിന്നൊരു
സുന്ദര മണിയറ തീർക്കുന്നു
ഉണരൂ ഉണരൂ നീ ഉണരൂ

താപസ കന്യകേ നീ തുറക്കു
താമര നികുഞ്ജത്തിൻ തളിർവാതിൽ
മൂകാനുരാഗത്തിന് ഗാനവസന്തമായ്
ജീവവിപഞ്ചിക തേടുന്നു ഞാൻ
(താപസ)
താപസ കന്യകേ....

നിൻ പൂജാ വേദിയിൽ പൂമാലകളൊരു
സുന്ദര കണ്ഠം തിരയുന്നു (നിൻ)
നിദ്രാഹീന നിശായാമങ്ങളിൽ
നിൻ ശയ്യ തേങ്ങി കരയുന്നു
അറിയൂ അറിയൂ നീ അറിയൂ
(താപസ)
താപസ കന്യകേ....
താപസ കന്യകേ....


പനിനീർ പൂവുകൾ ഋതുകന്യ തൻ



Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas