ഈ ബ്ലോഗ് തിരയൂ

2019, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ



മലയാളം ലളിതഗാനങ്ങൾ
ഗാനം : തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്

തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അലകടലിൻ അലകടലിൻ മേലെ
അതുകണ്ട് ചിരിപൊട്ടി തെങ്ങോലകൾ പാടി
അതുകണ്ട് ചിരിപൊട്ടി തെങ്ങോലകൾ പാടി
അവസാനമായി കടലിൻ അവസാനമായി
തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അലകടലിൻ അലകടലിൻ മേലെ

ആഴിതൻ അന്തരംഗത്തിൽ
അവർകെട്ടി പുണർന്നു കിടന്നു
അലകൾ ആത്മാവാൽ ഒട്ടിക്കിടന്നു
ആഴിതൻ അന്തരംഗത്തിൽ
അവർകെട്ടി പുണർന്നു കിടന്നു
അലകൾ ആത്മാവാൽ ഒട്ടിക്കിടന്നു
അവിടെ വിളഞ്ഞു പവിഴപ്പുറ്റുകൾ
മുത്തുകൾ ശങ്കുകൾ രത്നങ്ങൾ
തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അലകടലിൻ അലകടലിൻ മേലെ

ആഴങ്ങളറിയുവാനാര്
നിറംകണ്ടു മയങ്ങുന്നു ലോകം
എന്നും പുറം മാത്രം കാണുന്നു ലോകം
ആഴങ്ങളറിയുവാനാര്
നിറംകണ്ടു മയങ്ങുന്നു ലോകം
എന്നും പുറം മാത്രം കാണുന്നു ലോകം
നമ്മളും തിരകൾ ഒരു തത്വത്തിൻ
ചട്ടകൾ രാഗങ്ങൾ താളങ്ങൾ

തിരമാലകൾ തമ്മിൽ തല്ലുന്നു മേലെ
അലകടലിൻ അലകടലിൻ മേലെ
അതുകണ്ട് ചിരിപൊട്ടി തെങ്ങോലകൾ പാടി
അവസാനമായി കടലിൻ അവസാനമായി
അവസാനമായി കടലിൻ അവസാനമായി 


താപസ കന്യകേ നീ തുറക്കു



Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ