ഈ ബ്ലോഗ് തിരയൂ

2022, ജൂലൈ 10, ഞായറാഴ്‌ച

പേരറിയാത്തൊരു നൊമ്പരത്തെ

 മൂവി :  സ്നേഹം  (1998)

ഗാനരചന : യൂസുഫലി  കേച്ചേരി 

സംഗീതം :  പെരുമ്പാവൂർ  ജി  രവീന്ദ്രനാഥ് 

ആലാപനം  :  കെ ജെ  യേശുദാസ് 

അഭിനയിച്ചവർ : ജയറാം, ജോമോൾ, ബിജു മേനോൻ, കസ്തുരി, ശ്രീരാമൻ, സിദ്ദിഖ് തുടങ്ങിയവർ 


പേരറിയാത്തൊരു നൊമ്പരത്തെ

പ്രേമമെന്നാരോ വിളിച്ചു (പേരറിയാത്തൊരു)

മണ്ണില്‍ വീണുടയുന്ന തേന്‍‌കുടത്തെ

കണ്ണുനീരെന്നും വിളിച്ചു

കണ്ണുനീരെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ

പ്രേമമെന്നാരോ വിളിച്ചു


തങ്കത്തിന്‍ നിറമുള്ള മായാമരീചിയെ 

സങ്കല്‍പ്പമെന്നു വിളിച്ചു (തങ്കത്തിന്‍)

മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ

മുരളികയെന്നും വിളിച്ചു

മുരളികയെന്നും വിളിച്ചു

(പേരറിയാത്തൊരു)


മണിമേഘ ബാഷ്പത്തില്‍ ചാലിച്ച വര്‍ണ്ണത്തെ

മാരിവില്ലെന്നു വിളിച്ചു (മണിമേഘ)

മറക്കുവാനാവാത്ത മൗനസംഗീതത്തെ

മാനസമെന്നും വിളിച്ചു

മാനസമെന്നും വിളിച്ചു

(പേരറിയാത്തൊരു)


പ്രേമോദാരനായ് അണയൂ നാഥാ




2022, ജൂലൈ 7, വ്യാഴാഴ്‌ച

പ്രേമോദാരനായ് അണയൂ നാഥാ

മൂവി : കമലദളം - 1992

ആലാപനം : കെ ജെ യേശുദാസ് & കെ എസ് ചിത്ര 

ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി 

സംഗീതം : രവീന്ദ്രൻ മാസ്റ്റർ 

അഭിനയിച്ചവർ : മോഹൻലാൽ, വിനീത്, മോനിഷ, പാർവതി, മുരളി തുടങ്ങിയവർ 


പ്രേമോദാരനായ് അണയൂ നാഥാ(2)

പനിനിലാവലയിലൊഴുകുമീ

അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ

പ്രേമോദാരനായ് അണയൂ നാഥാ


പധസാ.. നിധ പധനീ.. സനിധപ

പധമപമഗ പധമപമഗ

സരിഗമാ ഗരിഗാ രിസനിധപ

പധസരി ഗമഗരി സാനിധാ



ഹംസദൂതിലുണരും നളഹൃദയതാളമോടെ

ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂവുമഴകില്‍(ഹംസ)

കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ

തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ

(പ്രേമോദാരനായ്)



പാധസരി ഗരി സനിധ

ഗഗരി മഗ ഗരി സധസാ

ഗ.രി സനിധ രിസ സാനിധപ

പപധപ ധസനിധ പധരിസനിധപ



ദേവലോകമുണരും നീ രാഗമാകുമെങ്കില്‍

കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും

ദേവലോകമുണരും നീ വേണുവൂതുമെങ്കില്‍

കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും

ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍

വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍

(പ്രേമോദാരനായ്)



ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ