ഈ ബ്ലോഗ് തിരയൂ

2020, മാർച്ച് 26, വ്യാഴാഴ്‌ച

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ


Song : Brahma Muhurthathil pranasakhi nee
Movie : Bhajagovindam (1972)
Lyrics : Bichu Thirumala
Music : Jaya Vijaya
Singer : K J Yesudas


ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം
നിന്‍ സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം


ഹരികാംബോജി രാഗസരസ്സില്‍ നീ
അരയന്നക്കിളിയായീ
ഹരിണാക്ഷീ നിന്‍ ഹൃദയ ദലത്തില്‍ ഞാന്‍
ഹരിശ്രീ എഴുതിപ്പോയീ പ്രേമത്തിന്‍
ഹരിശ്രീ എഴുതിപ്പോയീ
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം


നിന്നംഗുലികള്‍ താലോലിച്ചൊരു
തംബുരുവായ് ഞാന്‍ മാറീ
നിന്നധരങ്ങളില്‍ നീയറിയാതൊരു
നിഷാദമായ് ഞാന്‍ മാറീ
കൈശികി നിഷാദമായ് ഞാന്‍ മാറീ
നിന്‍ സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി
ബ്രാഹ്മമുഹൂര്‍ത്തത്തില്‍


കേശഭാരം കബരിയിലണിയും

2020, മാർച്ച് 17, ചൊവ്വാഴ്ച

കേശഭാരം കബരിയിലണിയും


Song : Keshabharam Kabariyil
Movie : Rajahamsam(1974)
Lyrics : Vayalar Ramavarma
Music  : G Devarajan
Singer : Manoharan
Director : Hariharan
Starring : Prem Nazir, Jayabharathi, Srividya, Raghavan, MG Soman, KP Ummer,  Meena, Bahadur, Adoor Bhasi, Shankaradi.

കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികിൽ നില്പൂ
പുഷ്പ തോരണം ചാർത്തിയ പ്രകൃതി
കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ

ആയിരം ചിത്രക്കുമിളകൾ
പതിച്ചൊരാട്ടത്തിരശ്ശീ‍ലയ്ക്കരികിൽ
ആയിരം ചിത്രക്കുമിളകൾ
പതിച്ചൊരാട്ടത്തിരശ്ശീ‍ലയ്ക്കരികിൽ
പൊൻചിലങ്ക പൂച്ചിലങ്ക കിലുക്കി വരും
കുച്ചുപ്പുടി നർത്തകിമാർ
സുരയൗവനങ്ങളിൽ കാമകലയുണർത്തും നിൻ
തിരനോട്ടം പഠിക്കുവാൻ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം)

ആയിരം കുങ്കുമച്ചിറകുകൾ വിതിർക്കും
ആ രംഗ ദീപത്തിന്നരികിൽ
ആയിരം കുങ്കുമച്ചിറകുകൾ വിതിർക്കും
ആ രംഗ ദീപത്തിന്നരികിൽ
മുത്തുമണിച്ചെപ്പുകുടം കുലുക്കി വരും
മണിപ്പുരി നർത്തകിമാർ
അഭിനിവേശങ്ങളെ അന്നനട നടത്തും നിൻ
അഭിനയം പഠിക്കുവാൻ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം)


പ്രിയേ നിന്‍ ഹൃദയമൊരു

2020, മാർച്ച് 11, ബുധനാഴ്‌ച

പ്രിയേ നിന്‍ ഹൃദയമൊരു



Song : Priye Nin Hridayamoru
Movie : Rajahamsam(1974)
Lyrics : Vayalar Ramavarma
Music  : G Devarajan
Singer : KJ Yesudas
Director : Hariharan
Starring : Prem Nazir, Jayabharathi, Srividya, Raghavan, MG Soman, KP Ummer,  Meena, Bahadur, Adoor Bhasi, Shankaradi.


പ്രിയേ
പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ
അമൃതനിഷ്യന്ദിയാം
അതിലുയരുന്നതൊരപൂര്‍വരാഗം
അപൂര്‍വരാഗം അപൂര്‍വരാഗം
(പ്രിയേ)

ഉറങ്ങും എന്‍ വികാരഫണങ്ങളെ
ഉണര്‍ത്തും ഉന്മാദം  (ഉറങ്ങും)
അന്തരവയവ ധമനികളില്‍
അഗ്നികൊളുത്തുമൊരുന്മാദം
നിന്റെശബ്ദങ്ങളില്‍ ജ്വലിക്കും
എന്റെമൌനങ്ങളില്‍ വിശ്രമിക്കും
(പ്രിയേ)

തുടിയ്ക്കും എന്റെ നിശാസദനങ്ങളില്‍
അതിന്റെയാവേശം (തുടിയ്ക്കും)
സ്വപ്നസുരഭില നിദ്രകളില്‍
സ്വര്‍ഗ്ഗസുഖംതരും ആവേശം
നിന്റെദാഹങ്ങളില്‍ ജ്വലിക്കും
എന്റെമോഹങ്ങളില്‍ വിശ്രമിക്കും
(പ്രിയേ)

ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍



2020, മാർച്ച് 2, തിങ്കളാഴ്‌ച

ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍


Song : Chembakam Pookkunna
Movie : Rajahamsam(1974)
Lyrics : Vayalar Ramavarma
Music  : G Devarajan
Singer : P Madhuri
Director : Hariharan
Starring : Prem Nazir, Jayabharathi, Srividya, Raghavan, MG Soman, KP Ummer,  Meena, Bahadur, Adoor Bhasi, Shankaradi.

ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍
ചന്ദ്രഗിരിയുടെ താഴ്‌വരയില്‍
സ്വര്‍ണ്ണച്ചിറകടിച്ചെത്തീ പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍ പക്ഷീ
(ചെമ്പകം)
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

തെക്കന്‍ കാറ്റിനു തണുപ്പു കൂടി
കിളി തേനുണ്ടു തളിരുണ്ടു മദിച്ചു പാടി
നക്ഷത്ര കൊടിയുള്ള മയില്‍പ്പെണ്ണേ നിന്റെ
നൃത്തം കാണാന്‍ ഞാന്‍ വന്നൂ
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

ആടും മയിലിനു കുളിരുകോരീ അവള്‍
ആലിലയരമണികിലുക്കിപ്പാടീ
ഗന്ധര്‍വന്‍ കാട്ടിലെയിണപ്പക്ഷീ നിന്റെ
ഗാനം കേള്‍ക്കാന്‍ ഞാന്‍ നിന്നൂ
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

ആറ്റും കടവിലെ കുടിലുമേഞ്ഞൂ
അകത്തായിരമിലവര്‍ണ്ണപ്പൂ ചൊരിഞ്ഞൂ
കന്നിരാവുദിച്ചപ്പോള്‍ കിളി പാടി
രാത്രി കളിയാടീടാന്‍ നീ വരുമോ
ചെമ്പകം പൂക്കുന്ന താഴ്‌വരയില്‍

പെയ്തും പെറുക്കിയും ഋതുക്കള്‍ പോയി
സ്വര്‍ഗ്ഗ വാതിലും തുറന്നിട്ടാ കിളികള്‍ പോയി
പെണ്മയില്‍ നല്‍കിയോരിളം കുഞ്ഞേ നിന്റെ
അമ്മയെ കാണാന്‍ രാരീരോ
(ചെമ്പകം)

ചിരി കൊണ്ടു ചിരിയെ പൊതിയുമ്പോൾ

2020, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ചിരി കൊണ്ടു ചിരിയെ പൊതിയുമ്പോൾ


Song : Chirikondu Chiriye
Movie : Anumodhanam (1978)
Lyrics : Bharanikkavu Sivakumar
Music : A T Ummer
Singer : Yesudas and Ambili
Director :  I V Sasi
Starring  : Jayan, Kamalahassan, Raghavan M G Soman, Seema, Vidhubala


ചിരി കൊണ്ടു ചിരിയെ പൊതിയുമ്പോൾ
നിന്നിൽ ചിറകുള്ള സ്വപ്നങ്ങൾ വിടരുന്നു
മിഴി കൊണ്ടു മിഴിയെ ക്ഷണിയ്ക്കുമ്പോൾ
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു

വയനാടൻ‌ കാടിന്‍റെ കുളിരൂറും ലാവണ്യം
മേനിയിൽ ചാർത്തിയ രാഗവതീ നിന്‍റെ
ദാഹവസന്തത്തിൻ രാസഗൃഹത്തിലെ...
മോഹമുന്തിരി നീരു തരൂ
അതിന്‍റെ മധുരം നുകരട്ടെ
ഞാനായിരം ലഹരിയിലലിയട്ടെ
(ചിരി കൊണ്ടു)

വയലേലപ്പാട്ടിന്‍റെ മിഴിവേറും ലാളിത്യം
വാരിച്ചൂടിയ മോഹവതീ നിന്‍റെ
കാമയൌവ്വനത്തിൻ ചാരുതലത്തിലെ
രാസപ്പൂവുകൾ ചൂടി വരൂ
അതിന്‍റെ ഗന്ധം നുകരട്ടെ
എന്നിൽ ആയിരം ഭാവങ്ങൾ വിടരട്ടെ
(ചിരി കൊണ്ടു)


വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍


2020, ഫെബ്രുവരി 25, ചൊവ്വാഴ്ച

വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍


Song : Varthinkaludikkatha
Movie : Agnisakshi (1999)
Lyrics :
Music : Kaithapram Damadoran Namboothiri
Singer : K J Yesudas
Director : Shyamaprasad
Starring : Shobana, Srividya, Rajit Kapoor, Praveena, Madhupal, Madambu Kunhukuttan.

വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (വാര്‍ത്തിങ്കളുദിക്കാത്ത)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കരാണോ
നീയല്ലാതിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

താംബൂലമൊരുക്കി വച്ചു
കണി താംബാളം നിറച്ചു വച്ചു (താംബൂലമൊരുക്കി)
കളകാഞ്ചി ഉണരാതെ കോണ്‍
പുരവാതിലില്‍ ദേവനെ കാത്തു നിന്നൂ
മാറോടു ചേര്‍ത്ത പരിഭവ പൂമുത്ത്‌
മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

മൗനം കൊണ്ടടച്ചു വച്ചു
മോഹം പുളകത്തില്‍ പൊതിഞ്ഞു വച്ചൂ (മൗനം)
പറയുവാനാശിച്ച സ്നേഹ പഞ്ചാക്ഷരി
ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിര ഉറങ്ങി ആവണിയകന്നു
ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം

വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (വാര്‍ത്തിങ്കളുദിക്കാത്ത)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കരാണോ നീയല്ലാ
തിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്

2020, ഫെബ്രുവരി 23, ഞായറാഴ്‌ച

കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്


Song : Karimbinte Villum
Movie Bheekaran (1988)
Lyrics : Yusufali Kecheri
Music : G Devarajan
Singer: K J Yesudas
Director : Prem
Starring : Rajkumar, Bheeman Raghu, Madhuri, Ravi Menon, Ramya Krishnan, TG Ravi, Sabitha Anand.


കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്
കാമൻ കടന്നു വന്നൂ
അഭയത്തിനായ് ഞാൻ ആരോമലേ നിൻ
അരികിൽ പറന്നു വന്നൂ
അരികിൽ പറന്നു വന്നൂ
(കരിമ്പിന്റെ)

മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ
മാറിൽ ചൂടു തരൂ (മഞ്ഞലയിൽ)
മനസ്സിൽ മോഹം തളിരണിയുമ്പോൾ
മധുരം നീ പകരൂ
മധുരം നീ പകരൂ
മധുരം നീ പകരൂ
(കരിമ്പിന്റെ)

മൃദുലവികാരം പിരിമുറുകുമ്പോൾ
മൽസഖീ നീയുണരൂ (മൃദുലവികാരം)
കനകക്കവിളിൽ കമനീയതയുടെ
കളഭം ചാർത്തി വരൂ
കളഭം ചാർത്തി വരൂ
കളഭം ചാർത്തി വരൂ
(കരിമ്പിന്റെ)

ശിലയായ് പിറവിയുണ്ടെങ്കില്‍



2020, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ശിലയായ് പിറവിയുണ്ടെങ്കില്‍




Song : Shilayay Piraviyundenkil
Movie : Thattakam (1998)
Lyrics : Kaithapram Damodaran Namboothiri
Music : Kaithapram Damodaran Namboothiri
Singers : KJ Yesudas
Director : Ramesh Das
Starring : Nedumudi Venu, Kaithpram Damodaran Namboothiri, Ranjitha

ശിലയായ് പിറവിയുണ്ടെങ്കില്‍
ഞാന്‍ ശിവരൂപമായേനെ (ശിലയായ്)
ശിലയായ് പിറവിയുണ്ടെങ്കില്‍
ഞാന്‍ ശിവരൂപമായേനെ
ഇലയായ് പിറവിയുണ്ടെങ്കില്‍
കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍
(ശിലയായ് )

കലയായ് പിറന്നുവെങ്കില്‍
ശിവമൌലി ചന്ദ്രബിംബമായേനെ (കലയായ്)
ചിലമ്പായ് ചിലമ്പുമെങ്കില്‍
തിരുനാഗ കാല്‍ത്തളയാകും ഞാന്‍
പനിനീര്‍ത്തുള്ളിയായെങ്കില്‍
തൃപ്പാദ പുണ്യാഹമായേനെ
(ശിലയായ് )

അക്ഷരപ്പിറവിയുണ്ടെങ്കിലോ
ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍ (അക്ഷര...)
ഗോജന്മമെങ്കിലോ നന്ദികേശ്വരനായ്
താണ്ഡവതാളം മുഴക്കും
പുണ്യാഗ്നിനാളമാണെങ്കില്‍
അവിടുത്തെ ആരതിയായ് മാറും
(ശിലയായ് )


കേളി വിളക്കിൽ പൊൻതിരിതെളിയും സമയം


2020, ഫെബ്രുവരി 19, ബുധനാഴ്‌ച

കേളി വിളക്കിൽ പൊൻതിരിതെളിയും സമയം


Keli Vilakkil Ponthiri
Samayam Serial Song
Lyrics : Gireesh Puthenchery
Music : Ouseppachan
Singer: G Venugopal

കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം (കേളി )
ശ്രീലക ഭഗവതി തുയിലുണരാൻ നെഞ്ചിൽ
മധുമയ സോപാനം ഉണരും സമയം
സമയം സമയം സമയം
കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം

സൂര്യനും ചന്ദ്രനും ജാതക വിധിയിൽ
സൂക്ഷമായ് മേളിക്കും നരജന്മ സമയം (സൂര്യനും)
ശാപങ്ങളും കർമ്മ ദോഷങ്ങളും മാറാൻ
ശരണമന്ത്രാക്ഷരം ഉരുവിടും സമയം
സമയം സമയം സമയം
കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം

പാപവും പുണ്യവും രാവും പകലുമായ്
പ്രാണനെ ബന്ധിക്കും ശാശ്വത സമയം (പാപവും)
സ്വപനങ്ങളും നൂറു ദുഖങ്ങളും നമ്മെ
അഗ്നിവിശുദ്ധനായ്‌ മാറ്റുന്ന സമയം
സമയം സമയം സമയം


കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി


Song : Karnikara Theerangal
Doordarshan Pattukal : Light Music
Lyrics : Girish Puthenchery
Music : M Jaayachandran
Singer : G Venugopal

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി
കര്‍പ്പൂര കുളിര്‍കാറ്റ് കളിവഞ്ചി പാട്ടായി (കര്‍ണികാര)
ശരൽകാല മേഘങ്ങള്‍ കളഹംസ പിടയായി 
ശശിമുഖി നിനക്കെന്‍റെ സന്ദേശം വരവായീ
കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടീ
കര്‍പ്പൂര കുളിര്‍കാറ്റ് കളിവഞ്ചി പാട്ടായീ

ആഞ്ഞിലി കൊമ്പത്തെ ശാരിക പാട്ടില്‍ നാം
ആത്മാഭിരാമാനും സീതയുമായ് (ആഞ്ഞിലി)
ഇടയന്‍റെ പാട്ടിന്‍റെ ഈരടിയില്‍ നമ്മള്‍
മധുമൊഴി രാധയും മുകുന്ദനുമായ് (ഇടയന്‍റെ)
കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടീ
കര്‍പ്പൂര കുളിര്‍കാറ്റ്  കളിവഞ്ചി പാട്ടായീ

കാവടി ചിന്താടും രാത്രിയില്‍ നാമൊരു
കോകില മിഥുനമായ് പാടുകയായ്‌ (കാവടി)
അഴകുള്ള നിന്നുടെ മിഴിയില്‍ നിന്നൊരു തുള്ളി
അഴലിന്റെ മഴയിതള്‍ പൊഴിയുകയായ്‌ (അഴകുള്ള)
(കര്‍ണികാര)


കാലത്തിന്‍ കല്പടവുകളില്‍


2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

കാലത്തിന്‍ കല്പടവുകളില്‍


Song : Kaamuki Njaan
Movie :  Kaliyodam (1965)
Lyrics : ONV Kurup
Music : G Devarajan
Singers : S Janaki
Director P Subramaniam
Starring : Prem Nazir, Anandavally, Pankajavalli, Madhu, Thikkurissi Sukumaran Nair, S. P. Pillai, Aranmula Ponnamma

കാലത്തിന്‍ കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകിഞാന്‍
കാമുകിഞാന്‍ നിത്യകാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍

നീലപ്പളുങ്കൊളി മീനുകള്‍ നീന്തുന്ന
നീലനദിയുടെ തീരത്ത് (നീലപ്പളുങ്കൊളി)
തങ്കക്കിരീടങ്ങള്‍ അമ്മാനമാടിയ
പെണ്‍കൊടി ഞാനല്ലോ ആ
പെണ്‍കൊടി ഞാനല്ലോ
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍

കോലക്കുഴലിന്റെ നാദമുയര്‍ത്തിയ
ഗോപുരവാതിലിന്‍ ചാരത്ത് (കോലക്കുഴലിന്റെ)
മാദകരാഗത്തിന്‍ മാതളനീരിനായ്
ദാഹിച്ചുനിന്നല്ലോ ഞാന്‍ ദാഹിച്ചുനിന്നല്ലോ
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍


2020, ഫെബ്രുവരി 10, തിങ്കളാഴ്‌ച

ദൈവമൊന്ന് അമ്മയൊന്ന്



Daivamonnu Ammayonnu
Song : Mazhavilkkodiyum Tholilenthi
Movie : Keni (1982)
Lyrics : Perumpuzha Gopalakrishnan
Music : G Devarajan
Singers P Susheela, KR Vijaya
Director : J Sasikumar
Starring : Prem Nazir, KR Vijaya,Sathar, Mammootty, Janardanan, Shubha, Ramu, Bahadur

ഒന്ന്
ദൈവമൊന്ന് അമ്മയൊന്ന്
മനുഷ്യനു മതമൊന്ന്
രണ്ട്
കണ്ണു രണ്ട് കാതു രണ്ട്
ആനയ്ക്കു കൊമ്പു രണ്ട്

രണ്ടും ഒന്നും കൂട്ടിയാൽ മൂന്ന്
ഒന്നും രണ്ടും കൂട്ടിയാൽ മൂന്ന്
തെങ്ങിൽ വിളയും തേങ്ങയ്ക്കും
ഗംഗാനാഥൻ ഭഗവാനും
കണ്ണുകൾ മൂന്നല്ലോ
ബ്രഹ്മാ വിഷ്ണു മഹേശ്വരരാം
മൂർത്തികൾ മൂന്നല്ലോ

മൂന്നും ഒന്നും കൂട്ടിയാൽ നാല്
രണ്ടും രണ്ടും കൂട്ടിയാൽ നാല്
ചെമ്മരിയാട്ടിൻ കുട്ടിയ്ക്കും
പുള്ളിപ്പശുവിൻ കിടാവിനും
കാലുകൾ നാലല്ലോ
സൃഷ്ടി നടത്തും
ബ്രഹ്മാവിനും മുഖങ്ങൾ നാലല്ലോ

നാലും ഒന്നും അഞ്ച്
മൂന്നും രണ്ടും അഞ്ച്
പഞ്ചേന്ദ്രിയങ്ങൾ അഞ്ച്
പഞ്ചഭൂതങ്ങളുമഞ്ച്
പഞ്ചശീലങ്ങളുമഞ്ചാണെങ്കിൽ
പഞ്ചവാദ്യങ്ങളും അഞ്ചല്ലോ

അഞ്ചും ഒന്നും ആറ്
മൂന്നും മൂന്നും ആറ്‌
മുരുകനു മുഖങ്ങളാറ്
ഋതുക്കളാകെയുമാറ്
ഷഢംഗമെന്നതുമാറാണെങ്കിൽ
ഷഡ്കർമ്മങ്ങളുമാറല്ലോ

ആറും ഒന്നും ചേർന്നാൽ ഏഴ്
നാലും മൂന്നും ചേർന്നാൽ ഏഴ്
ഞായർ തിങ്കൾ ചൊവ്വ ബുധൻ
വ്യാഴം വെള്ളി ശനി ഏഴ്
നിറങ്ങളേഴ് സ്വരങ്ങളേഴ്
സാഗരങ്ങളുമേഴ്

ഏഴും ഒന്നും എട്ട്
നാലും നാലും എട്ട്
ദിക്കുകൾ എട്ടല്ലോ
അവയ്ക്ക് പാലകരെട്ടല്ലോ
കഷ്ടങ്ങൾ എട്ടും കളഞ്ഞീടാം
ഗുണങ്ങളെട്ടും നേടാം

എട്ടും ഒന്നും ഒൻപത്
അഞ്ചും നാലും ഒൻപത്
ധാന്യങ്ങളൊൻപതല്ലോ
ഭാവരസങ്ങളൊൻപതല്ലോ
ഗൃഹങ്ങളൊൻപതുമതു പോലെ
രത്നങ്ങളൊൻപതെന്നറിയൂ

ഒൻപതും ഒന്നും പത്ത്
ദശമെന്നതുമീ പത്ത്
ദശപാപങ്ങൾ കഴുകിക്കളഞ്ഞ്
ദശപുഷ്പങ്ങൾ ചൂടിക്കൊണ്ട്
ദശരഥ പുത്രനെ നിത്യം വണങ്ങി
ദശ ദശ വർഷം വാണീടാം
ദശ ദശ വർഷം വാണീടാം


മഴവില്‍ക്കൊടിയും തോളിലേന്തി

2020, ഫെബ്രുവരി 8, ശനിയാഴ്‌ച

മഴവില്‍ക്കൊടിയും തോളിലേന്തി


Song : Mazhavilkkodiyum Tholilenthi
Movie : Keni (1982)
Lyrics : Perumpuzha Gopalakrishnan
Music : G Devarajan
Singers : K J Yesudas, P Madhuri
Director : J Sasikumar
Starring : Prem Nazir, KR Vijaya,Sathar, Mammootty, Janardanan, Shubha, Ramu, Bahadur

ബീനേ ബീനേ വരൂ വരൂ ബീനേ

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
മഴവില്‍ക്കൊടി തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ

വാര്‍മുടിക്കെട്ടില്‍ വാരിച്ചൂടിയ
വാസനപ്പൂവുകള്‍ വാടിയപ്പോള്‍ (വാർമുടി)
വെള്ളിനിലാവല നെയ്തൊരു പൂന്തുകില്‍
അലസമഴിഞ്ഞത് ഞാന്‍ കണ്ടു
നീ പൗര്‍ണ്ണമിയായത്‌ ഞാന്‍ കണ്ടു
വരൂ സഖീ

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ

ഇന്നലെ രാവില്‍ പൂത്തനിലാവില്‍
നമ്മളൊരുക്കിയ ശയ്യയില്‍ (ഇന്നലെ)
നിന്‍ മൃദുമന്ദസ്മിതങ്ങള്‍ വിടര്‍ത്തിയ
പൂക്കളിറുത്തത് ഞാനല്ലേ
പൊന്‍കനവുകള്‍ നെയ്തതു നാമല്ലേ
വരൂ സഖീ

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ


പഥികരെ പഥികരെ പറയുമോ

2020, ഫെബ്രുവരി 4, ചൊവ്വാഴ്ച

പഥികരെ പഥികരെ പറയുമോ


Padhikare Padhikare
Movie : Mayilppeeli (1981)
Lyrics : ONV Kurup
Music : KP Udayabhanu
Singer:  S Janaki
Director : Radhakrishnan (R K)


പഥികരെ പഥികരെ പറയുമോ
ഇതു വഴി എന്‍ ഇടയന്റെ പാട്ടു കേട്ടുവോ
പാട്ടു കേട്ടുവോ (പഥികരെ)
ഒരു മുളം തണ്ടിന്റെ മുറിവുകള്‍ മുത്തി മുത്തി
അരുമയായ്‌ അവനെന്നെ വിളിച്ചുവോ  (ഒരു മുളം)
(പഥികരെ)

പുല്‍ക്കുടിലില്‍ ഞാന്‍ അവനെ കാത്തിരുന്നു
തക്കിളിയില്‍ പട്ടുനൂലു നൂര്‍ത്തിരുന്നു (പുല്‍ക്കുടിലില്‍)
ഇളവേല്‍ക്കാന്‍ എത്തുമെന്‍ ഇടയന്നു നല്‍കുവാന്‍
ഇളനീരുമായ്‌ ഞാന്‍ കാത്തിരുന്നു
(പഥികരെ)

മുറ്റത്തെ ഞാവല്‍ മരം പൂത്തു നിന്നു
കത്തുന്ന മെഴുതിരി പോല്‍ പൂത്തു നിന്നു (മുറ്റത്തെ)
കളമതന്‍ കതിരുമായ്‌ കിളി പാറും തൊടിയിലെ
കറുകപ്പുല്‍ മെത്തയില്‍ കാത്തു നിന്നു
(പഥികരെ)
(ഒരു മുളം)
(പഥികരെ)


ആടുമുത്തേ ചാഞ്ചാടു മുത്തേ


2020, ജനുവരി 29, ബുധനാഴ്‌ച

ആടുമുത്തേ ചാഞ്ചാടു മുത്തേ


Song : Aadumuthe
Movie : Sandhya (1969)
Lyrics : Vayalar
Music : M S Baburaj
Singer : S Janaki
Movie Director Dr. Vasan
Starring : Sathyan, Padmini, Sharada, Jayabharathi, KP Ummer, Adoor Bhasi, Bahadoor, Khadeeja, Lakshmi etc. 

ആടുമുത്തേ ചാഞ്ചാടു മുത്തേ
ആലീമാലീ പൊന്നൂഞ്ഞാലാടു മുത്തേ
ചാഞ്ചാടു മുത്തേ 
(ആടുമുത്തേ)

ഇന്നല്ലോ പൂത്തിരുനാള്
പൊന്നും കുടത്തിനു പൂത്തിരുനാള് (ഇന്നല്ലോ)
അമ്പാടിക്കുഞ്ഞു പിറന്നൊരഷ്ടമിരോഹിണി നാള്
അമ്പാടിക്കുഞ്ഞു പിറന്നൊരഷ്ടമിരോഹിണി നാള്
അഷ്ടമി രോഹിണി നാള് 
(ആടുമുത്തേ)

അരമണി കിങ്ങിണി കെട്ടിക്കൊണ്ടേ
അണിയമ്പൂ ചൂടിക്കൊണ്ടേ (അരമണി)
മുറ്റം നിറയേ പൂവിട്ടങ്ങനെ 
മുത്തേ വാ മുത്തം താ (മുറ്റം)
(ആട മുത്തേ)


2020, ജനുവരി 27, തിങ്കളാഴ്‌ച

ദാഹം ദാഹം



Song : Daaham Daaham
Movie : Sandhya (1969)
Lyrics : Vayalar
Music : M S Baburaj
Singer : S Janaki
Movie Director Dr. Vasan
Starring : Sathyan, Padmini, Sharada, Jayabharathi, KP Ummer, Adoor Bhasi, Bahadoor, Khadeeja, Lakshmi etc.

ദാഹം ദാഹം
സ്നേഹസാഗര തീരത്തലയും
ദാഹമല്ലോ ഞാൻ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ
ദാഹം ദാഹം

ചുടു കണ്ണീരാൽ ചിത്രമെഴുതിയ
സ്മരണകൾ തൻ ചുമരുകളിൽ (ചുടു)
കാറ്റു കെടുത്തിയ കൽവിളക്കുകൾ
കാറ്റു കെടുത്തിയ കൽവിളക്കുകൾ
കൊളുത്തിത്തരുമോ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ
ദാഹം ദാഹം

വിധിയുടെ വീട്ടിൽ തപസ്സിരിക്കും
വിരഹിണി ഞാൻ വിരഹിണി ഞാൻ (വിധിയുടെ)
മനസ്സിൻ മൺപാത്രമുടയും മുൻപെ
മനസ്സിൻ മൺപാത്രമുടയും മുൻപെ
മടങ്ങിവരുമോ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ
(ദാഹം)


മധുമാസ രജനിയില്‍ വഴിതെറ്റിപ്പോയൊരു

2020, ജനുവരി 22, ബുധനാഴ്‌ച

മധുമാസ രജനിയില്‍ വഴിതെറ്റിപ്പോയൊരു


Madhumaasa Rajaniyil
ഗാനം : മധുമാസ രജനിയില്‍ വഴിതെറ്റിപ്പോയൊരു
ഗാനരചന :  പി ഭാസ്കരൻ
ഈണം : കെ രാഘവൻ
സംവിധാനം :  തേജസ് പെരുമണ്ണ
ആലാപനം :  കെ സ് ചിത്ര
അഭിനയിച്ചവർ : അശോകൻ, രുദ്ര തുടങ്ങിയവർ.

മധുമാസ രജനിയില്‍ വഴിതെറ്റിപ്പോയൊരു
വനമുല്ലപ്പൂവാണു ഞാന്‍
ഒരു വനമുല്ലപ്പൂവാണു ഞാന്‍ (മധുമാസ....)
കണ്ണുനീര്‍പ്പൊയ്‌കയില്‍ ഒറ്റയ്‌ക്കു നീന്തുന്ന
കല്‍ഹാരപുഷ്‌പം ഞാന്‍
(മധുമാസ....)

കവിളത്തു നൃത്തം നടത്തുവാനെത്തിയ
കണ്ണുനീര്‍ത്തുള്ളി ഞാന്‍ (കവിളത്തു)
ഉല്‍ക്കട ദുഃഖമെന്‍ ഗാനം
ഗൽഗദമെന്നുടെ താളം
(മധുമാസ....)

ഓരോ പ്രഭാതവും ചുറ്റിലും തീര്‍ത്തത്
കാരാഗൃഹങ്ങള്‍ മാത്രം (ഓരോ)
സുന്ദരാകാരം പൊന്‍‌കൂട്ടില്‍
ബന്ധനമാണെന്റെ യോഗം
(മധുമാസ....)


ആകാശ പൊയ്കയിൽ അമ്പിളി തോണിയിൽ



Movie : Sasinas (1995)
Lyrics : P Bhaskaran
Music : K Raghavan
Singer : KS Chithra

2020, ജനുവരി 21, ചൊവ്വാഴ്ച

ആകാശ പൊയ്കയിൽ അമ്പിളി തോണിയിൽ



Akasha Poykayil
മൂവി : രണ്ട് മുഖങ്ങൾ  (1981)
ഗാനരചന : അപ്പൻ തച്ചേത്
ഈണം : എം കെ അർജുനൻ
ആലാപനം : വാണി ജയറാം
സംവിധാനം : പി ജി വാസുദേവൻ
അഭിനയിച്ചവർ : ബാലൻ കെ നായർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഊർമിള തുടങ്ങിയവർ.



ആകാശ പൊയ്കയിൽ അമ്പിളി തോണിയിൽ
ആയിരം താരകൾ വന്നിറങ്ങും
ചാമര പൂമരം പൂക്കൾ ചൊരിയുമെൻ
ഓമനേ സ്വപ്‌നങ്ങൾ കണ്ടുറങ്ങൂ
ആകാശ പൊയ്കയിൽ അമ്പിളി തോണിയിൽ
ആയിരം താരകൾ വന്നിറങ്ങും

വയനാടൻ കുന്നിലെ കാറ്റു വരും
വടക്കൻ പാട്ടുകൾ പാടി തരും
തരിവള മണിവള കൈകളിൽ ചാർത്താൻ
കനക നിലവും താഴെ വരും
ആകാശ പൊയ്കയിൽ അമ്പിളി തോണിയിൽ
ആയിരം താരകൾ വന്നിറങ്ങും

രാമായണക്കഥ പാടുവാനെത്തും
ത്രേതായുഗത്തിലെ തത്തമ്മേ
പോരു കഴിച്ചു നീ വള്ളിയൂർക്കാവിലെ
പൂവും പ്രസാദവും കൊണ്ട് തരൂ

ആകാശ പൊയ്കയിൽ അമ്പിളി തോണിയിൽ
ആയിരം താരകൾ വന്നിറങ്ങും
ചാമര പൂമരം പൂക്കൾ ചൊരിയുമെൻ
ഓമനേ സ്വപ്‌നങ്ങൾ കണ്ടുറങ്ങൂ
സ്വപ്‌നങ്ങൾ കണ്ടുറങ്ങൂ
സ്വപ്‌നങ്ങൾ കണ്ടുറങ്ങൂ


യാമങ്ങളറിയാതെ



Movie : Randu Mukhangal (1981)
Lyrics : Appan Thachethu
Music : MK Arjunan
Singer:  Vanijayaram

2020, ജനുവരി 19, ഞായറാഴ്‌ച

യാമങ്ങളറിയാതെ


Yamangalariyathe
മൂവി : രണ്ട് മുഖങ്ങൾ  (1981)
ഗാനരചന : അപ്പൻ തച്ചേത്
ഈണം : എം കെ അർജുനൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : പി ജി വാസുദേവൻ
അഭിനയിച്ചവർ : ബാലൻ കെ നായർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഊർമിള തുടങ്ങിയവർ.


യാമങ്ങളറിയാതെ
രാഗദാഹങ്ങളറിയാതെ
നിത്യദുഃഖത്തിന്‍ ഗോപുരം കൈവിട്ട്
യാത്ര തുടരുന്നു നീ
എകാന്ത യാത്ര തുടരുന്നു നീ
യാമങ്ങളറിയാതെ
രാഗദാഹങ്ങളറിയാതെ

അഭിലാഷ മുന്തിരിപ്പൂവനം കരിഞ്ഞു  
അനുരാഗ താരക അകന്നു മറന്നു   
പ്രണയപഞ്ജരത്തിലെ ആരോമല്‍ പൈങ്കിളി
ചിറകടിച്ചകലേ മറഞ്ഞു  
മറഞ്ഞു മറഞ്ഞു
യാമങ്ങളറിയാതെ
രാഗദാഹങ്ങളറിയാതെ

ജീവിതമൊരു ദുഃഖ ഗാനമായീ എന്നും  
പാടിപ്പഴകിയ പല്ലവിയായി  (ജീവിതമൊരു)
ഇരുളും വെളിച്ചവും കൈ നീട്ടി പുണരുമ്പോള്‍
നിന്‍ പാദചലനങ്ങള്‍ ഇടറുന്നു
ഇടറുന്നു ഇടറുന്നു 
(യാമങ്ങള്‍)






Movie : Randu Mukhangal (1981)
Lyrics : Appan Thachethu
Music : MK Arjunan
Singer:  KJ Yesudas

2020, ജനുവരി 18, ശനിയാഴ്‌ച

നെന്മേനി വാകപ്പൂങ്കാവിൽ നിന്നൊരു


Nenmeni Vaakappoonkaavil
മൂവി : കാത്തിരുന്ന നിക്കാഹ്  (1965)
ഗാനരചന :  വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം :  പി സുശീല
സംവിധാനം : എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, അംബിക, ബഹാദൂർ, മീന, എസ് പി പിള്ള തുടങ്ങിയവർ.

നെന്മേനി വാകപ്പൂങ്കാവിൽ നിന്നൊരു
പൊന്മാൻ പറന്നു വന്നു
ഒരു പൊന്മാൻ പറന്നു വന്നു
താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു
പൊന്മാൻ തപസ്സിരുന്നു
ഒരു പൊന്മാൻ തപസ്സിരുന്നു (നെന്മേനി)

നീല കല്പടവിങ്കൽ പൊന്മാൻ
ചൂളം കുത്തിയിരുന്നപ്പോൾ
പോന്നേലസ്സുകളരയിലാണിഞ്ഞൊരു 
പൂമീനിനെ കണ്ണെറിഞ്ഞു
പൂമീനിനെ കണ്ണെറിഞ്ഞു
(നെന്മേനി)

അല്ലി തുമ്പികളറിയാതെ 
മണി അരയന്നങ്ങളുമറിയാതെ
മീനിനെ കൊക്കിലൊതുക്കി പൊന്മാൻ
മാനത്തു പറന്നേ പോയ്
മാനത്തു പറന്നേ പോയ്
(നെന്മേനി)

വിണ്ണിൻ നീലപൊയ്കകളതിനെ
കൊണ്ട് വളർത്തി പൊന്മാൻ
നൃത്തം വെക്കും പൂമീനതിലൊരു
നക്ഷത്രക്കതിരായി
നക്ഷത്രക്കതിരായി
(നെന്മേനി)


താലോലം തങ്കം താലോലം



Song : Nenmeni Vaakappoonkaavil
Film: Kaathirunna Nikkah (1965)
Music: G Devarajan
Lyrics: Vayalar Ramavarma
Singer: P Susheela

2020, ജനുവരി 15, ബുധനാഴ്‌ച

താലോലം തങ്കം താലോലം



Thaalolam Thankam Thaalom
മൂവി :  സുശീല (1963)
ഗാനരചന : അഭയദേവ്
ഈണം :  വി ദക്ഷിണാമൂർത്തി
ആലാപനം : എം ൽ വസന്തകുമാരി
സംവിധാനം : കെ എസ് സേതുമാധവൻ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, തിക്കുറിശ്ശി സുകുമാരരൻ നായർ, അംബിക , അടൂർ ഭാസി, ബഹാദൂർ, മിസ് കുമാരി തുടങ്ങിയവർ.

താലോലം തങ്കം താലോലം
താലോലം തങ്കം താലോലം
തങ്കക്കിനാവുകൾ കണ്ടു കണ്ട്
സങ്കല്പ സംഗീതം കേട്ടു കേട്ട്
ആനന്ദത്തൊട്ടിലിൽ ആടിയാടി
ആരോമലേ നീ ഉറങ്ങുറങ്ങു്
താലോലം തങ്കം താലോലം

ആയിരമായിരം ആശാമലരുകൾ
വാരി വിരിച്ചോരെൻ ശയ്യയിൽ നീ (ആയിരമായിരം)
ആലോല പൂന്തെന്നൽ ഏറ്റു  മയങ്ങൂ
ആത്മാവിൽ വന്ന വിരുന്നുകാരാ
ആത്മാവിൽ വന്ന വിരുന്നുകാരാ
താലോലം തങ്കം താലോലം

എത്രനാളായി മധുര പ്രതീക്ഷ തൻ
ഇങ്കു കുറുക്കി ഞാൻ കാത്തിരുന്നു (എത്രനാളായി)
മുത്തു പൊഴിയുമീ തേൻ ചുണ്ടിൽ ചേർത്തൊരു
മുത്തു പൊഴിയുമീ തേൻ ചുണ്ടിൽ ചേർത്തൊരു
മുത്തം പകരാൻ കൊതിച്ചിരുന്നു
മുത്തം പകരാൻ കൊതിച്ചിരുന്നു
താലോലം തങ്കം താലോലം
താലോലം തങ്കം താലോലം


നിനക്കു ഞാൻ സ്വന്തം



Song : Thaalolam Thankam Thaalom
Movie : Susheela (1963)
Lyrics : Abhayadev
Music : V Dakshinamoorthy
Singer : ML Vasanthakumari

2020, ജനുവരി 13, തിങ്കളാഴ്‌ച

നിനക്കു ഞാൻ സ്വന്തം


Ninakku Njan Swantham
മൂവി : ശിഖരങ്ങൾ  (1979)
ഗാനരചന : Dr. പവിത്രൻ
ഈണം : കെ ജെ ജോയ്
ആലാപനം : എസ്  ജാനകി
സംവിധാനം : ഷീല
അഭിനയിച്ചവർ : ജയൻ, ഷീല, രവിചന്ദ്രൻ, കനകദുർഗ, സുകുമാരി, അടൂർ ഭാസി, ബഹാദൂർ, ടി ആർ ഓമന തുടങ്ങിയവർ.


നിനക്കു ഞാൻ സ്വന്തം
എൻ ഹൃദയം നിനക്കായ് മാത്രം (നിനക്കു)
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം
എൻ ഹൃദയം നിനക്കായ് മാത്രം
നിൻ അകതാരിൽ വിടരും ഞാനൊരു പൂജാപുഷ്പമായ്
വൃന്ദാവനത്തിൽ കാത്തിരിക്കും ഞാൻ കണ്ണാ രാധയായ്
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം
എൻ ഹൃദയം നിനക്കായ് മാത്രം

പടരും മുല്ലക്കൊടിയായ്
പുണർന്നീടും നിന്നെ ഞാൻ (പടരും)
അധരങ്ങൾ പ്രേമത്തിൻ മധു നുകരും
ഹൃദയവും ഹൃദയവും ഒന്നാകും (അധരങ്ങൾ)
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം
എൻ ഹൃദയം നിനക്കായ് മാത്രം

ഒഴുകും കാവ്യസുധയായ്
തഴുകീടും നിന്നെ ഞാൻ (ഒഴുകും)
ഹൃദയവിപഞ്ചിയിൽ സ്വരമുയരും
ഒരു നവ നിർവൃതി ഞാനറിയും (ഹൃദയവിപഞ്ചിയിൽ)
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം
എൻ ഹൃദയം നിനക്കായ് മാത്രം (നിനക്കു)
എൻ ഹൃദയം നിനക്കായ് മാത്രം
എൻ ഹൃദയം നിനക്കായ് മാത്രം


മാൻകിടാവേ മാൻകിടാവേ



Song : Ninakku Njan Swantham
Movie : Shikharangal (1979)
Lyrics : Dr. Pavithran
Music : K J Joy
Singer : S Janaki

2020, ജനുവരി 12, ഞായറാഴ്‌ച

മാൻകിടാവേ മാൻകിടാവേ


ഗാനം : മാൻകിടാവേ മാൻകിടാവേ
മലയാളം നാടക ഗാനങ്ങൾ
ആലാപനം : കെ എസ്‌  ജോർജ് , കെ പി എ സി സുലോചന

മാൻകിടാവേ മാൻകിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്
മയങ്ങിയുണരും മണിക്കിനാവുകൾ
മന്ത്രം ചൊല്ലണ ശീലാണ്
മയങ്ങിയുണരും മണിക്കിനാവുകൾ
മന്ത്രം ചൊല്ലണ ശീലാണ്
മാൻകിടാവേ മാൻകിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

പൂജയ്ക്കൊരുക്കിയ പൂപാലികയിൽ
പുളകം നൽകിയ മാലയുമായ് (പൂജയ്ക്കൊരുക്കിയ)
കുളിച്ചു കയറിയിരുന്നപ്പോഴൊരു
വള കിലുക്കം കേട്ടു ഞാൻ
വള കിലുക്കം കേട്ടു ഞാൻ  (കുളിച്ചു)
മാൻകിടാവേ മാൻകിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

കമ്പിളി മുമ്പും ഞൊറിഞ്ഞുടുത്തൊരു
കറുക കുടിലിലിരിക്കാം ഞാൻ (കമ്പിളി)
പണ്ട് ശകുന്തള പാടിയ കഥകൾ
പകർന്നു തരുമോ കാതുകളിൽ (പണ്ട്)
വസന്ത പൗർണമി നാളെ നമുക്കൊരു
വിളക്കു വെക്കും കാടുകളിൽ
വിളക്കു വെക്കും കാടുകളിൽ (വസന്ത)
മാൻകിടാവേ മാൻകിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്




Song : Mankidave Mankidave 
Malayalam Drama Song
Singers : KS George, KPAC Sulochana


2020, ജനുവരി 11, ശനിയാഴ്‌ച

എന്റെ സ്വപ്ന വീണയിലെന്നുമൊരേ ഗാനം


Ente Swapna Veenayilennumore
മൂവി : രണ്ട് മുഖങ്ങൾ  (1981)
ഗാനരചന :
ഈണം : എം കെ അർജുനൻ
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം : പി ജി വാസുദേവൻ
അഭിനയിച്ചവർ : ബാലൻ കെ നായർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഊർമിള തുടങ്ങിയവർ.


എന്റെ സ്വപ്ന വീണയിലെന്നുമൊരേ ഗാനം
എന്റെ സ്വര്‍ഗ്ഗ സീമയിലെന്നുമൊരേ താളം
ഹൃദയ ദേവതേ എനിക്കു നീ മാത്രം
എന്റെ സ്വപ്ന വീണയിലെന്നുമൊരേ ഗാനം
എന്റെ സ്വര്‍ഗ്ഗ സീമയിലെന്നുമൊരേ താളം

കഥപറയും കണ്ണുകളിലൊരിന്ദ്രജാലം
നിന്റെ കവിതയൂറും ചുണ്ടിണയില്‍ പുഷ്യരാഗം
കദളിപ്പൂങ്കവിളിതളില്‍ കാമന്റെ കളിയരങ്ങില്‍
കളിയാടും നാണത്തിന്‍ കതിരൊളികള്‍
സിന്ദൂരക്കതിര്‍മണികള്‍
എന്റെ സ്വപ്ന വീണയിലെന്നുമൊരേ ഗാനം
എന്റെ സ്വര്‍ഗ്ഗ സീമയിലെന്നുമൊരേ താളം


കരയൂ നീ കരയൂ



Movie : Randu Mukhangal (1981)
Lyrics :
Music : M K Arjunan
Singer : P Jayachandran

2020, ജനുവരി 9, വ്യാഴാഴ്‌ച

കരയൂ നീ കരയൂ



Karayoo Nee Karayoo
മൂവി :  ബ്രഹ്മചാരി  (1972)
ഗാനരചന :  വയലാർ രാമവർമ
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : പി സുശീല
സംവിധാനം : ജെ ശശികുമാർ
അഭിനയിച്ചവർ : പ്രേംനസീർ, ശാരദ, റാണിചന്ദ്ര, ജോസ്പ്രകാശ്, അടൂർ ഭാസി, ടി ആർ ഓമന, ശങ്കരാടി, സുജാത തുടങ്ങിയവർ.


കരയൂ നീ കരയൂ
കരയൂ നീ കരയൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ (കരയുന്ന)
കരയൂ നീ കരയൂ

സീതയും ഊര്‍മ്മിളയും ജനിച്ചകാലം മുതല്‍
ശപിക്കപ്പെട്ടവരല്ലോ സ്ത്രീകള്‍
ശപിക്കപ്പെട്ടവരല്ലോ
എത്രയോ രേണുകമാര്‍ അഹല്യമാര്‍
എത്ര ശകുന്തളമാര്‍
നിത്യഗദ്ഗദങ്ങളായി ഭൂമിയിൽ
ദുഃഖസ്മരണകളായി
കരയൂ നീ കരയൂ

ദൈവവും മനുഷ്യനും ജനിച്ചകാലം മുതല്‍
ത്യജിക്കപ്പെട്ടവരല്ലോ
സ്ത്രീകള്‍ ത്യജിക്കപ്പെട്ടവരല്ലോ
അവരുടെ പ്രതികാരമഗ്നിയായി
അവരുടെ കണ്ണുനീര്‍ കടലായി
ആ കടലിലെ രത്നങ്ങള്‍ കാമുകന്മാരുടെ
കണ്ഠഭാരങ്ങളായി

കരയൂ നീ കരയൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ




തുളസി പൂത്ത താഴ്വരയില്‍



Movie : Brahmachaari (1972)
Lyrics : Vayalar Ramavarma
Music : V Dakshinamoorthy
Singer : P Susheela

2020, ജനുവരി 7, ചൊവ്വാഴ്ച

തുളസി പൂത്ത താഴ്വരയില്‍


Thulasi Pootha Thazvarayil
മൂവി : ഭൂഗോളം തിരിയുന്നു (1974)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം :  ശ്രീകുമാരൻ തമ്പി
അഭിനയിച്ചവർ : രാഘവൻ, റാണിചന്ദ്ര, വിൻസെന്റ്, സോമൻ, സാധന, ജനാർദ്ദനൻ, കുതിരവട്ടം പപ്പു, സുകുമാരി, ടി ആർ ഓമന, കെ പി എ സി ലളിത, ബഹാദൂർ, രാജ രമണി തുടങ്ങിയവർ.


തുളസി പൂത്ത താഴ്വരയില്‍
തുമ്പി തുള്ളാന്‍വന്ന കാറ്റേ
തൂമിഴിയില്‍ കവിതയൂറും
പൂമകളേ പുണരുക നീ
തുളസിപൂത്ത താഴ്വരയില്‍ കൃഷ്ണ
തുളസി പൂത്ത താഴ്വരയില്‍

കളി പറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളി പറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളമൊഴിയിവള്‍ നിന്റെ പാട്ടില്‍
കഥകളി പദമധു ചൊരിയും
തുളസിപൂത്ത താഴ്വരയില്‍ കൃഷ്ണ
തുളസി പൂത്ത താഴ്വരയില്‍

താമരപ്പൂവിതളില്‍ നിന്നും
തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും
താമരപ്പൂവിതളില്‍ നിന്നും
തങ്കക്കുടത്തിന്‍ ചുണ്ടില്‍ നിന്നും
പത്മരാഗം നുകര്‍ന്നെടുക്കാം
പകലൊളിയ്ക്കും കടം കൊടുക്കാം

തുളസി പൂത്ത താഴ്വരയില്‍
തുമ്പി തുള്ളാന്‍വന്ന കാറ്റേ
തൂമിഴിയില്‍ കവിതയൂറും
പൂമകളേ പുണരുക നീ
തുളസിപൂത്ത താഴ്വരയില്‍ കൃഷ്ണ
തുളസി പൂത്ത താഴ്വരയില്‍


മാടപ്പിറാവേ മാടപ്പിറാവേ



Song : Thulasi Pootha Thazvarayil
Movie : Bhoogolam Thiriyunnu (1974)
Lyrics : Sreekumaran Thampi
Music : V Dakshinamoorthy
Singer:  KJ Yesudas

2020, ജനുവരി 6, തിങ്കളാഴ്‌ച

മാടപ്പിറാവേ മാടപ്പിറാവേ


Maadappirave Maadappirave
മൂവി : കാത്തിരുന്ന നിക്കാഹ്  (1965)
ഗാനരചന :  വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം :  എ എം രാജ
സംവിധാനം : എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, അംബിക, ബഹാദൂർ, മീന, എസ് പി പിള്ള തുടങ്ങിയവർ.

മാടപ്പിറാവേ മാടപ്പിറാവേ
മക്കത്തു പോയൊരു ഹാജിയാരേ ഹാജിയാരേ
മക്കത്തുന്നെന്തെല്ലാം കൊണ്ടുവന്നു
മുത്തുണ്ടോ പൊന്‍ മുത്തുച്ചിപ്പിയുണ്ടോ
(മാടപ്പിറാവേ)

മധുമാസ രാവിലെ മരതക ദ്വീപില്‍
മലക്കുകള്‍ കോര്‍ത്തൊരു മാലയുണ്ടോ
ഇത്താത്തായ്ക്കു ചൂടിയുറങ്ങാന്‍
ഇബിലീസു കാണാത്ത പൂവുണ്ടോ
(മാടപ്പിറാവേ)

മഴവില്ലിന്‍ നാട്ടിലെ മൈലാഞ്ചിയുണ്ടോ
മാനത്തെ പട്ടുനൂല്‍ തട്ടയുണ്ടോ
ഇത്താത്തായ്ക്കു ചുറ്റിയുടുക്കാന്‍
വക്കത്തു കസവുള്ള കൈലിയുണ്ടോ
(മാടപ്പിറാവേ)


വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌



Film: Kaathirunna Nikkah (1965)
Music: G Devarajan
Lyrics: Vayalar Ramavarma
Singer: A M Raja

2020, ജനുവരി 5, ഞായറാഴ്‌ച

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌


Veettilorutharumillatha
മൂവി : കാത്തിരുന്ന നിക്കാഹ്  (1965)
ഗാനരചന :  വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം :  എ എം രാജ, പി സുശീല
സംവിധാനം : എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, അംബിക, ബഹാദൂർ, മീന, എസ് പി പിള്ള തുടങ്ങിയവർ.

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌
വിരുന്നിനെന്തിനു വന്നു (വീട്ടിലൊരുത്തരുമില്ലാത്ത)
ദാഹത്തിനിത്തിരി ഇള നീരു ചോദിച്ചു
വാതിൽക്കലെന്തിനു നിന്നു
കാണാൻ ഒന്നു കാണാൻ എന്റെ
നാണക്കുടുക്കയെ തേടി വന്നു
(വീട്ടിലൊരുത്തരുമില്ലാത്ത)

കരളിലൊളിച്ചു വച്ച കനകക്കിനാവുകൾ
കവർന്നു കവർന്നെടുക്കാൻ വന്നു ഞാൻ വന്നു
വിടുകയില്ലിനിയെന്റെ ഖൽബിലെ കള്ളനെ വിലങ്ങു വയ്ക്കും
വിടുകയില്ലിനിയെന്റെ ഖൽബിലെ കള്ളനെ വിലങ്ങു വയ്ക്കും
ഞാൻ തടവിലാക്കും
(വീട്ടിലൊരുത്തരുമില്ലാത്ത)

മനസ്സിനകം മുഴുവൻ മധുരം വിളമ്പുവാൻ
നൊയമ്പും നോറ്റിരിക്കുന്ന ബീവി പൊന്നു ബീവി
തരിവളക്കൈകളാൽ മണിയറ തുറന്നെന്നെ തടവിലാക്കു
വേഗം തടവിലാക്കു
(വീട്ടിലൊരുത്തരുമില്ലാത്ത)


പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍



Film: Kaathirunna Nikkah (1965)
Lyrics: Vayalar Ramavarma
Music: G Devarajan
Singers: A M Raja, P Susheela

2020, ജനുവരി 3, വെള്ളിയാഴ്‌ച

പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍


Pachakkarimbu Kondu
മൂവി : കാത്തിരുന്ന നിക്കാഹ്  (1965)
ഗാനരചന :  വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം :  കെ പി ഉദയഭാനു
സംവിധാനം : എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, അംബിക, ബഹാദൂർ, മീന, എസ് പി പിള്ള തുടങ്ങിയവർ.

പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍ തീര്‍ത്തൊരു പെണ്ണ്
ഒരു പതിനേഴു വയസ്സുള്ള പെണ്ണ്
നിക്കാഹിനളിയന്റെ വരവും കാത്തിരിക്കണ്
നാട്ടുമ്പുറത്തൊരു പെണ്ണ്
അഹാ നാട്ടുമ്പുറത്തൊരു പെണ്ണ്
(പച്ചക്കരിമ്പുകൊണ്ടു)

അകലെയിരുന്നവള്‍ക്കു കാണാത്ത കടലാസ്സില്‍
ആയിരം കത്തെഴുതി ഹൃദയം എഹേ (അകലെയിരുന്നവള്‍ക്കു)
കനവിലാക്കവിളത്തു മഴവില്ലു കണ്ടിട്ട്
കല്‍ബിനകത്തൊരു ഹാല്
അളിയനു കല്‍ബിനകത്തൊരു ഹാല് (കനവിലാക്കവിളത്തു)
(പച്ചക്കരിമ്പുകൊണ്ടു)

കരളിന്റെ ചുണ്ടത്ത് കത്തിച്ചു വെച്ചൊരു
കഞ്ചാവു ബീഡിയാണീ പ്രണയം (കരളിന്റെ)
അതു വലിക്കുമ്പം വലിക്കുമ്പം തലയ്ക്കകത്തിരുന്നൊരു
വല്ലാത്ത ഗുലുമാല്
മനിശ്ശനു വല്ലാത്ത ഗുലുമാല് (അതു )
(പച്ചക്കരിമ്പുകൊണ്ടു)


ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി



Film: Kaathirunna Nikkah (1965)
Lyrics: Vayalar Ramavarma
Music: G Devarajan
Singer: KP Udayabhanu

2020, ജനുവരി 2, വ്യാഴാഴ്‌ച

ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി


മൂവി :  എവിടെൻസ്  (പുതുമഴത്തുള്ളികൾ) (1988)
ഗാനരചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം : കൃഷ്ണത്തേജ്
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം :  രാഘവൻ
അഭിനയിച്ചവർ : ശങ്കർ, സീമ, വിൻസെന്റ്, വാണി വിശ്വനാഥ്, സുധീർ, രാഘവൻ, പ്രതാപ് ചന്ദ്രൻ, ജനാർദ്ദനൻ തുടങ്ങിയവർ.

ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി
കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ
ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി
കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ
ന്യായവേദി തൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത

നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ
കണ്ണുനീരിലലിയും മൗനമോഹമിവിടെ
നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ
കണ്ണുനീരിലലിയും മൗനമോഹമിവിടെ
ശപ്തജീവിതം ഓതുമീ ചരിതമോ
വിഷാദാത്മകം പിന്നിലോ ശൂന്യത

സ്വർണ്ണ മൂടുപടത്താൽ കണ്ണുപൊത്തി സത്യം
നൊമ്പരത്തിലുരുകി വെന്തു കീറി ഹൃദയം thee
സ്വർണ്ണ മൂടുപടത്താൽ കണ്ണുപൊത്തി സത്യം
നൊമ്പരത്തിലുരുകി വെന്തു കീറി ഹൃദയം
ന്യായവേദി തൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത
ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി
കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ


സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും



Song : Ilam Thennalin
Movie : Evidence (Puthumazhatthullikal) (1988)
Lyrics : Mankombu Gopalakrishnan
Music : Krishnathej
Singer : P Jayachandran

2020, ജനുവരി 1, ബുധനാഴ്‌ച

സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും


Swarnamalakal Vinnil Vitharum
മൂവി : ലവ് ലെറ്റർ (1975)
ഗാനരചന : സത്യൻ അന്തിക്കാട്
ഈണം : കെ ജെ ജോയ്
ആലാപനം : അമ്പിളി
സംവിധാനം : Dr ബാലകൃഷ്ണൻ
അഭിനയിച്ചവർ : വിൻസെന്റ്, വിധുബാല, സുധീർ, റീന, ജനാർദ്ദനൻ, മല്ലിക സുകുമാരൻ, ടി ആർ ഓമന, ശങ്കരാടി, ടി പി മാധവൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ.

സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും
സ്വപ്നലോലയാം സായാഹ്നമേ
തരൂ തരൂ സുരാഗങ്ങളേ
എന്നാത്മാവിന്‍ രാഗങ്ങളേ
തരൂ തരൂ സുരാഗങ്ങളേ
എന്നാത്മാവിന്‍ രാഗങ്ങളേ

നാദങ്ങളേ സ്നേഹ ഭാവങ്ങളേ
സങ്കല്പത്തിന്‍ നാളങ്ങളേ
എന്നില്‍ വന്നു നിറയൂ എന്നുള്ളില്‍ നൃത്തമാടൂ
തരള ഹൃദയരാഗങ്ങള്‍ എന്നിലുണര്‍ത്തൂ
സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും
സ്വപ്നലോലയാം സായാഹ്നമേ
തരൂ തരൂ സുരാഗങ്ങളേ
എന്നാത്മാവിന്‍ രാഗങ്ങളേ

മോഹങ്ങളേ സ്വപ്നരേണുക്കളേ
താരുണ്യത്തിന്‍ പ്രദീപങ്ങളേ
എന്നില്‍ വന്നു നിറയൂ എന്നുള്ളിലമൃതു ചൊരിയൂ
മധുര മൃദുവികാരങ്ങള്‍ എന്നിലുണര്‍ത്തൂ


ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്



Song : Swarnamaalakal Vinnil Vitharum
Lyrics :Sathyan Anthikkad
Music : KJ Joy
Singer : Ambili