ഈ ബ്ലോഗ് തിരയൂ

2020, ജനുവരി 3, വെള്ളിയാഴ്‌ച

പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍


Pachakkarimbu Kondu
മൂവി : കാത്തിരുന്ന നിക്കാഹ്  (1965)
ഗാനരചന :  വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം :  കെ പി ഉദയഭാനു
സംവിധാനം : എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, അംബിക, ബഹാദൂർ, മീന, എസ് പി പിള്ള തുടങ്ങിയവർ.

പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍ തീര്‍ത്തൊരു പെണ്ണ്
ഒരു പതിനേഴു വയസ്സുള്ള പെണ്ണ്
നിക്കാഹിനളിയന്റെ വരവും കാത്തിരിക്കണ്
നാട്ടുമ്പുറത്തൊരു പെണ്ണ്
അഹാ നാട്ടുമ്പുറത്തൊരു പെണ്ണ്
(പച്ചക്കരിമ്പുകൊണ്ടു)

അകലെയിരുന്നവള്‍ക്കു കാണാത്ത കടലാസ്സില്‍
ആയിരം കത്തെഴുതി ഹൃദയം എഹേ (അകലെയിരുന്നവള്‍ക്കു)
കനവിലാക്കവിളത്തു മഴവില്ലു കണ്ടിട്ട്
കല്‍ബിനകത്തൊരു ഹാല്
അളിയനു കല്‍ബിനകത്തൊരു ഹാല് (കനവിലാക്കവിളത്തു)
(പച്ചക്കരിമ്പുകൊണ്ടു)

കരളിന്റെ ചുണ്ടത്ത് കത്തിച്ചു വെച്ചൊരു
കഞ്ചാവു ബീഡിയാണീ പ്രണയം (കരളിന്റെ)
അതു വലിക്കുമ്പം വലിക്കുമ്പം തലയ്ക്കകത്തിരുന്നൊരു
വല്ലാത്ത ഗുലുമാല്
മനിശ്ശനു വല്ലാത്ത ഗുലുമാല് (അതു )
(പച്ചക്കരിമ്പുകൊണ്ടു)


ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി



Film: Kaathirunna Nikkah (1965)
Lyrics: Vayalar Ramavarma
Music: G Devarajan
Singer: KP Udayabhanu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ