ഈ ബ്ലോഗ് തിരയൂ

2020, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ചിരി കൊണ്ടു ചിരിയെ പൊതിയുമ്പോൾ


Song : Chirikondu Chiriye
Movie : Anumodhanam (1978)
Lyrics : Bharanikkavu Sivakumar
Music : A T Ummer
Singer : Yesudas and Ambili
Director :  I V Sasi
Starring  : Jayan, Kamalahassan, Raghavan M G Soman, Seema, Vidhubala


ചിരി കൊണ്ടു ചിരിയെ പൊതിയുമ്പോൾ
നിന്നിൽ ചിറകുള്ള സ്വപ്നങ്ങൾ വിടരുന്നു
മിഴി കൊണ്ടു മിഴിയെ ക്ഷണിയ്ക്കുമ്പോൾ
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു

വയനാടൻ‌ കാടിന്‍റെ കുളിരൂറും ലാവണ്യം
മേനിയിൽ ചാർത്തിയ രാഗവതീ നിന്‍റെ
ദാഹവസന്തത്തിൻ രാസഗൃഹത്തിലെ...
മോഹമുന്തിരി നീരു തരൂ
അതിന്‍റെ മധുരം നുകരട്ടെ
ഞാനായിരം ലഹരിയിലലിയട്ടെ
(ചിരി കൊണ്ടു)

വയലേലപ്പാട്ടിന്‍റെ മിഴിവേറും ലാളിത്യം
വാരിച്ചൂടിയ മോഹവതീ നിന്‍റെ
കാമയൌവ്വനത്തിൻ ചാരുതലത്തിലെ
രാസപ്പൂവുകൾ ചൂടി വരൂ
അതിന്‍റെ ഗന്ധം നുകരട്ടെ
എന്നിൽ ആയിരം ഭാവങ്ങൾ വിടരട്ടെ
(ചിരി കൊണ്ടു)


വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍


2020, ഫെബ്രുവരി 25, ചൊവ്വാഴ്ച

വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍


Song : Varthinkaludikkatha
Movie : Agnisakshi (1999)
Lyrics :
Music : Kaithapram Damadoran Namboothiri
Singer : K J Yesudas
Director : Shyamaprasad
Starring : Shobana, Srividya, Rajit Kapoor, Praveena, Madhupal, Madambu Kunhukuttan.

വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (വാര്‍ത്തിങ്കളുദിക്കാത്ത)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കരാണോ
നീയല്ലാതിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

താംബൂലമൊരുക്കി വച്ചു
കണി താംബാളം നിറച്ചു വച്ചു (താംബൂലമൊരുക്കി)
കളകാഞ്ചി ഉണരാതെ കോണ്‍
പുരവാതിലില്‍ ദേവനെ കാത്തു നിന്നൂ
മാറോടു ചേര്‍ത്ത പരിഭവ പൂമുത്ത്‌
മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

മൗനം കൊണ്ടടച്ചു വച്ചു
മോഹം പുളകത്തില്‍ പൊതിഞ്ഞു വച്ചൂ (മൗനം)
പറയുവാനാശിച്ച സ്നേഹ പഞ്ചാക്ഷരി
ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിര ഉറങ്ങി ആവണിയകന്നു
ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം

വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (വാര്‍ത്തിങ്കളുദിക്കാത്ത)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കരാണോ നീയല്ലാ
തിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്

2020, ഫെബ്രുവരി 23, ഞായറാഴ്‌ച

കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്


Song : Karimbinte Villum
Movie Bheekaran (1988)
Lyrics : Yusufali Kecheri
Music : G Devarajan
Singer: K J Yesudas
Director : Prem
Starring : Rajkumar, Bheeman Raghu, Madhuri, Ravi Menon, Ramya Krishnan, TG Ravi, Sabitha Anand.


കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ്
കാമൻ കടന്നു വന്നൂ
അഭയത്തിനായ് ഞാൻ ആരോമലേ നിൻ
അരികിൽ പറന്നു വന്നൂ
അരികിൽ പറന്നു വന്നൂ
(കരിമ്പിന്റെ)

മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ
മാറിൽ ചൂടു തരൂ (മഞ്ഞലയിൽ)
മനസ്സിൽ മോഹം തളിരണിയുമ്പോൾ
മധുരം നീ പകരൂ
മധുരം നീ പകരൂ
മധുരം നീ പകരൂ
(കരിമ്പിന്റെ)

മൃദുലവികാരം പിരിമുറുകുമ്പോൾ
മൽസഖീ നീയുണരൂ (മൃദുലവികാരം)
കനകക്കവിളിൽ കമനീയതയുടെ
കളഭം ചാർത്തി വരൂ
കളഭം ചാർത്തി വരൂ
കളഭം ചാർത്തി വരൂ
(കരിമ്പിന്റെ)

ശിലയായ് പിറവിയുണ്ടെങ്കില്‍



2020, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ശിലയായ് പിറവിയുണ്ടെങ്കില്‍




Song : Shilayay Piraviyundenkil
Movie : Thattakam (1998)
Lyrics : Kaithapram Damodaran Namboothiri
Music : Kaithapram Damodaran Namboothiri
Singers : KJ Yesudas
Director : Ramesh Das
Starring : Nedumudi Venu, Kaithpram Damodaran Namboothiri, Ranjitha

ശിലയായ് പിറവിയുണ്ടെങ്കില്‍
ഞാന്‍ ശിവരൂപമായേനെ (ശിലയായ്)
ശിലയായ് പിറവിയുണ്ടെങ്കില്‍
ഞാന്‍ ശിവരൂപമായേനെ
ഇലയായ് പിറവിയുണ്ടെങ്കില്‍
കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍
(ശിലയായ് )

കലയായ് പിറന്നുവെങ്കില്‍
ശിവമൌലി ചന്ദ്രബിംബമായേനെ (കലയായ്)
ചിലമ്പായ് ചിലമ്പുമെങ്കില്‍
തിരുനാഗ കാല്‍ത്തളയാകും ഞാന്‍
പനിനീര്‍ത്തുള്ളിയായെങ്കില്‍
തൃപ്പാദ പുണ്യാഹമായേനെ
(ശിലയായ് )

അക്ഷരപ്പിറവിയുണ്ടെങ്കിലോ
ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍ (അക്ഷര...)
ഗോജന്മമെങ്കിലോ നന്ദികേശ്വരനായ്
താണ്ഡവതാളം മുഴക്കും
പുണ്യാഗ്നിനാളമാണെങ്കില്‍
അവിടുത്തെ ആരതിയായ് മാറും
(ശിലയായ് )


കേളി വിളക്കിൽ പൊൻതിരിതെളിയും സമയം


2020, ഫെബ്രുവരി 19, ബുധനാഴ്‌ച

കേളി വിളക്കിൽ പൊൻതിരിതെളിയും സമയം


Keli Vilakkil Ponthiri
Samayam Serial Song
Lyrics : Gireesh Puthenchery
Music : Ouseppachan
Singer: G Venugopal

കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം (കേളി )
ശ്രീലക ഭഗവതി തുയിലുണരാൻ നെഞ്ചിൽ
മധുമയ സോപാനം ഉണരും സമയം
സമയം സമയം സമയം
കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം

സൂര്യനും ചന്ദ്രനും ജാതക വിധിയിൽ
സൂക്ഷമായ് മേളിക്കും നരജന്മ സമയം (സൂര്യനും)
ശാപങ്ങളും കർമ്മ ദോഷങ്ങളും മാറാൻ
ശരണമന്ത്രാക്ഷരം ഉരുവിടും സമയം
സമയം സമയം സമയം
കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം

പാപവും പുണ്യവും രാവും പകലുമായ്
പ്രാണനെ ബന്ധിക്കും ശാശ്വത സമയം (പാപവും)
സ്വപനങ്ങളും നൂറു ദുഖങ്ങളും നമ്മെ
അഗ്നിവിശുദ്ധനായ്‌ മാറ്റുന്ന സമയം
സമയം സമയം സമയം


കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി


Song : Karnikara Theerangal
Doordarshan Pattukal : Light Music
Lyrics : Girish Puthenchery
Music : M Jaayachandran
Singer : G Venugopal

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി
കര്‍പ്പൂര കുളിര്‍കാറ്റ് കളിവഞ്ചി പാട്ടായി (കര്‍ണികാര)
ശരൽകാല മേഘങ്ങള്‍ കളഹംസ പിടയായി 
ശശിമുഖി നിനക്കെന്‍റെ സന്ദേശം വരവായീ
കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടീ
കര്‍പ്പൂര കുളിര്‍കാറ്റ് കളിവഞ്ചി പാട്ടായീ

ആഞ്ഞിലി കൊമ്പത്തെ ശാരിക പാട്ടില്‍ നാം
ആത്മാഭിരാമാനും സീതയുമായ് (ആഞ്ഞിലി)
ഇടയന്‍റെ പാട്ടിന്‍റെ ഈരടിയില്‍ നമ്മള്‍
മധുമൊഴി രാധയും മുകുന്ദനുമായ് (ഇടയന്‍റെ)
കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടീ
കര്‍പ്പൂര കുളിര്‍കാറ്റ്  കളിവഞ്ചി പാട്ടായീ

കാവടി ചിന്താടും രാത്രിയില്‍ നാമൊരു
കോകില മിഥുനമായ് പാടുകയായ്‌ (കാവടി)
അഴകുള്ള നിന്നുടെ മിഴിയില്‍ നിന്നൊരു തുള്ളി
അഴലിന്റെ മഴയിതള്‍ പൊഴിയുകയായ്‌ (അഴകുള്ള)
(കര്‍ണികാര)


കാലത്തിന്‍ കല്പടവുകളില്‍


2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

കാലത്തിന്‍ കല്പടവുകളില്‍


Song : Kaamuki Njaan
Movie :  Kaliyodam (1965)
Lyrics : ONV Kurup
Music : G Devarajan
Singers : S Janaki
Director P Subramaniam
Starring : Prem Nazir, Anandavally, Pankajavalli, Madhu, Thikkurissi Sukumaran Nair, S. P. Pillai, Aranmula Ponnamma

കാലത്തിന്‍ കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകിഞാന്‍
കാമുകിഞാന്‍ നിത്യകാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍

നീലപ്പളുങ്കൊളി മീനുകള്‍ നീന്തുന്ന
നീലനദിയുടെ തീരത്ത് (നീലപ്പളുങ്കൊളി)
തങ്കക്കിരീടങ്ങള്‍ അമ്മാനമാടിയ
പെണ്‍കൊടി ഞാനല്ലോ ആ
പെണ്‍കൊടി ഞാനല്ലോ
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍

കോലക്കുഴലിന്റെ നാദമുയര്‍ത്തിയ
ഗോപുരവാതിലിന്‍ ചാരത്ത് (കോലക്കുഴലിന്റെ)
മാദകരാഗത്തിന്‍ മാതളനീരിനായ്
ദാഹിച്ചുനിന്നല്ലോ ഞാന്‍ ദാഹിച്ചുനിന്നല്ലോ
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍
കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍


2020, ഫെബ്രുവരി 10, തിങ്കളാഴ്‌ച

ദൈവമൊന്ന് അമ്മയൊന്ന്



Daivamonnu Ammayonnu
Song : Mazhavilkkodiyum Tholilenthi
Movie : Keni (1982)
Lyrics : Perumpuzha Gopalakrishnan
Music : G Devarajan
Singers P Susheela, KR Vijaya
Director : J Sasikumar
Starring : Prem Nazir, KR Vijaya,Sathar, Mammootty, Janardanan, Shubha, Ramu, Bahadur

ഒന്ന്
ദൈവമൊന്ന് അമ്മയൊന്ന്
മനുഷ്യനു മതമൊന്ന്
രണ്ട്
കണ്ണു രണ്ട് കാതു രണ്ട്
ആനയ്ക്കു കൊമ്പു രണ്ട്

രണ്ടും ഒന്നും കൂട്ടിയാൽ മൂന്ന്
ഒന്നും രണ്ടും കൂട്ടിയാൽ മൂന്ന്
തെങ്ങിൽ വിളയും തേങ്ങയ്ക്കും
ഗംഗാനാഥൻ ഭഗവാനും
കണ്ണുകൾ മൂന്നല്ലോ
ബ്രഹ്മാ വിഷ്ണു മഹേശ്വരരാം
മൂർത്തികൾ മൂന്നല്ലോ

മൂന്നും ഒന്നും കൂട്ടിയാൽ നാല്
രണ്ടും രണ്ടും കൂട്ടിയാൽ നാല്
ചെമ്മരിയാട്ടിൻ കുട്ടിയ്ക്കും
പുള്ളിപ്പശുവിൻ കിടാവിനും
കാലുകൾ നാലല്ലോ
സൃഷ്ടി നടത്തും
ബ്രഹ്മാവിനും മുഖങ്ങൾ നാലല്ലോ

നാലും ഒന്നും അഞ്ച്
മൂന്നും രണ്ടും അഞ്ച്
പഞ്ചേന്ദ്രിയങ്ങൾ അഞ്ച്
പഞ്ചഭൂതങ്ങളുമഞ്ച്
പഞ്ചശീലങ്ങളുമഞ്ചാണെങ്കിൽ
പഞ്ചവാദ്യങ്ങളും അഞ്ചല്ലോ

അഞ്ചും ഒന്നും ആറ്
മൂന്നും മൂന്നും ആറ്‌
മുരുകനു മുഖങ്ങളാറ്
ഋതുക്കളാകെയുമാറ്
ഷഢംഗമെന്നതുമാറാണെങ്കിൽ
ഷഡ്കർമ്മങ്ങളുമാറല്ലോ

ആറും ഒന്നും ചേർന്നാൽ ഏഴ്
നാലും മൂന്നും ചേർന്നാൽ ഏഴ്
ഞായർ തിങ്കൾ ചൊവ്വ ബുധൻ
വ്യാഴം വെള്ളി ശനി ഏഴ്
നിറങ്ങളേഴ് സ്വരങ്ങളേഴ്
സാഗരങ്ങളുമേഴ്

ഏഴും ഒന്നും എട്ട്
നാലും നാലും എട്ട്
ദിക്കുകൾ എട്ടല്ലോ
അവയ്ക്ക് പാലകരെട്ടല്ലോ
കഷ്ടങ്ങൾ എട്ടും കളഞ്ഞീടാം
ഗുണങ്ങളെട്ടും നേടാം

എട്ടും ഒന്നും ഒൻപത്
അഞ്ചും നാലും ഒൻപത്
ധാന്യങ്ങളൊൻപതല്ലോ
ഭാവരസങ്ങളൊൻപതല്ലോ
ഗൃഹങ്ങളൊൻപതുമതു പോലെ
രത്നങ്ങളൊൻപതെന്നറിയൂ

ഒൻപതും ഒന്നും പത്ത്
ദശമെന്നതുമീ പത്ത്
ദശപാപങ്ങൾ കഴുകിക്കളഞ്ഞ്
ദശപുഷ്പങ്ങൾ ചൂടിക്കൊണ്ട്
ദശരഥ പുത്രനെ നിത്യം വണങ്ങി
ദശ ദശ വർഷം വാണീടാം
ദശ ദശ വർഷം വാണീടാം


മഴവില്‍ക്കൊടിയും തോളിലേന്തി

2020, ഫെബ്രുവരി 8, ശനിയാഴ്‌ച

മഴവില്‍ക്കൊടിയും തോളിലേന്തി


Song : Mazhavilkkodiyum Tholilenthi
Movie : Keni (1982)
Lyrics : Perumpuzha Gopalakrishnan
Music : G Devarajan
Singers : K J Yesudas, P Madhuri
Director : J Sasikumar
Starring : Prem Nazir, KR Vijaya,Sathar, Mammootty, Janardanan, Shubha, Ramu, Bahadur

ബീനേ ബീനേ വരൂ വരൂ ബീനേ

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
മഴവില്‍ക്കൊടി തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ

വാര്‍മുടിക്കെട്ടില്‍ വാരിച്ചൂടിയ
വാസനപ്പൂവുകള്‍ വാടിയപ്പോള്‍ (വാർമുടി)
വെള്ളിനിലാവല നെയ്തൊരു പൂന്തുകില്‍
അലസമഴിഞ്ഞത് ഞാന്‍ കണ്ടു
നീ പൗര്‍ണ്ണമിയായത്‌ ഞാന്‍ കണ്ടു
വരൂ സഖീ

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ

ഇന്നലെ രാവില്‍ പൂത്തനിലാവില്‍
നമ്മളൊരുക്കിയ ശയ്യയില്‍ (ഇന്നലെ)
നിന്‍ മൃദുമന്ദസ്മിതങ്ങള്‍ വിടര്‍ത്തിയ
പൂക്കളിറുത്തത് ഞാനല്ലേ
പൊന്‍കനവുകള്‍ നെയ്തതു നാമല്ലേ
വരൂ സഖീ

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കടലിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ


പഥികരെ പഥികരെ പറയുമോ

2020, ഫെബ്രുവരി 4, ചൊവ്വാഴ്ച

പഥികരെ പഥികരെ പറയുമോ


Padhikare Padhikare
Movie : Mayilppeeli (1981)
Lyrics : ONV Kurup
Music : KP Udayabhanu
Singer:  S Janaki
Director : Radhakrishnan (R K)


പഥികരെ പഥികരെ പറയുമോ
ഇതു വഴി എന്‍ ഇടയന്റെ പാട്ടു കേട്ടുവോ
പാട്ടു കേട്ടുവോ (പഥികരെ)
ഒരു മുളം തണ്ടിന്റെ മുറിവുകള്‍ മുത്തി മുത്തി
അരുമയായ്‌ അവനെന്നെ വിളിച്ചുവോ  (ഒരു മുളം)
(പഥികരെ)

പുല്‍ക്കുടിലില്‍ ഞാന്‍ അവനെ കാത്തിരുന്നു
തക്കിളിയില്‍ പട്ടുനൂലു നൂര്‍ത്തിരുന്നു (പുല്‍ക്കുടിലില്‍)
ഇളവേല്‍ക്കാന്‍ എത്തുമെന്‍ ഇടയന്നു നല്‍കുവാന്‍
ഇളനീരുമായ്‌ ഞാന്‍ കാത്തിരുന്നു
(പഥികരെ)

മുറ്റത്തെ ഞാവല്‍ മരം പൂത്തു നിന്നു
കത്തുന്ന മെഴുതിരി പോല്‍ പൂത്തു നിന്നു (മുറ്റത്തെ)
കളമതന്‍ കതിരുമായ്‌ കിളി പാറും തൊടിയിലെ
കറുകപ്പുല്‍ മെത്തയില്‍ കാത്തു നിന്നു
(പഥികരെ)
(ഒരു മുളം)
(പഥികരെ)


ആടുമുത്തേ ചാഞ്ചാടു മുത്തേ