ഈ ബ്ലോഗ് തിരയൂ

2019, ഓഗസ്റ്റ് 31, ശനിയാഴ്‌ച

പ്രസാദമെന്തിനു വേറേ


Prasadhamenthinu Vere
ഗാനം : പ്രസാദമെന്തിനു വേറേ
മൂവി : ആദ്യരാത്രിക്ക് മുൻപ്  (ഇരുപതാം നൂറ്റാണ്ട്) (1987)
ഗാനരചന : പൂവച്ചൽ ഖാദർ
ഈണം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി
സംവിധാനം : വിജയൻ കരോട്ട്
അഭിനയിച്ചവർ : ദേവൻ

പ്രസാദമെന്തിനു വേറേ
നിവേദ്യമെന്തിനു വേറേ
പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍
ദര്‍ശനമെന്തിനു വേറേ
ദേവീ ദര്‍ശനമെന്തിനു വേറേ
പ്രസാദമെന്തിനു വേറേ
നിവേദ്യമെന്തിനു വേറേ
പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍
ദര്‍ശനമെന്തിനു വേറേ
ദേവീ ദര്‍ശനമെന്തിനു വേറേ


ഈറന്‍ ചാര്‍ത്തും ഈ വനഭംഗിയില്‍
ഈറനുടുത്തു നീ നില്‍ക്കുമ്പോള്‍
ഈറന്‍ ചാര്‍ത്തും ഈ വനഭംഗിയില്‍
ഈറനുടുത്തു നീ നില്‍ക്കുമ്പോള്‍
മേലാസകലം കുളിരുന്നു നിന്റെ
മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു
മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു

പ്രസാദമെന്തിനു വേറേ
നിവേദ്യമെന്തിനു വേറേ
പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍
ദര്‍ശനമെന്തിനു വേറേ
ദേവീ ദര്‍ശനമെന്തിനു വേറേ

ഈണം മീട്ടും ഈ പുഴക്കരയില്‍
നാണവുമായ് നീ ഒഴുകുമ്പോള്‍
ഈണം മീട്ടും ഈ പുഴക്കരയില്‍
നാണവുമായ് നീ ഒഴുകുമ്പോള്‍
മനസ്സിന്‍ താളം മുറുകുന്നു എന്റെ
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു

പ്രസാദമെന്തിനു വേറേ
നിവേദ്യമെന്തിനു വേറേ
പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍
ദര്‍ശനമെന്തിനു വേറേ
ദേവീ ദര്‍ശനമെന്തിനു വേറേ


കല്ലായി പുഴയിലെ കളവും കണ്ട്



Movie : Aadyaraathrikku Munpu (Irupatham Noottandu) (1987)
Lyrics : Poovachal Khader
Music : G Devarajan
Singers : KJ Yesudas &  P Madhuri

2019, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

കല്ലായി പുഴയിലെ കളവും കണ്ട്


Kallayippuzhayile Kalavum Kandu
ഗാനം  :  കല്ലായി പുഴയിലെ കളവും കണ്ട്
ആൽബം : പരശുറാം എക്സ്പ്രസ്സ് (1984)
ഗാനരചന :  ബിച്ചു തിരുമല
ഈണം : ഒടുവിൽ ഉണ്ണികൃഷ്ണൻ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കെ എസ് ചിത്ര, കൃഷ്ണചന്ദ്രൻ, ലതിക തുടങ്ങിയവർ

കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിയിലെ  പുകിലും കണ്ട്
ഏറ നാട്ടിലെ നെടിയിരുപ്പും കണ്ട്
ചാലിയാർ പുഴയുടെ മജയും കണ്ട്
വച്ചടി വച്ചടി പോഹണു വണ്ടി
അത്തല് മിത്തല് നുപ്പുഹ വണ്ടി
തെക്കോട്ടോ അല്ല വടക്കോട്ടോ
കൂക്കി ബിളിച്ചു കൂക്കണ വണ്ടി
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്

ബേപ്പൂര് സുൽത്താന്റെ ബത്തേരി ഒരുവശം
മാനന്തവാടി മലയിൽ ആദിവാസി ചെറുമക്കടെ
കുടികളിലുതരണ ചെറുതേനും മലമുളയരിയും
ചേലൊത്തൊരു വിഭവം ഉണ്ടാകാൻ
വീണ്ടും വീണ്ടും മാലോകർക്കുത്സവമേകീടാൻ
പയ്യെ പയ്യെ പാലപ്പവുമൊപ്പം തിന്നീടാൻ
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്
     
സാമൂതിരിപ്പാടും മേൽക്കോയ്മയും
മങ്ങാട്ടച്ചനും മലയാഴ്മയും
കുഞ്ഞാലി മരക്കാരും പഴശ്ശി മഹാരാജാവും
വാസ്ഗോഡിഗാമയുമീ കോയിക്കോടിനായാസനാമങ്ങൾ
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്


കുതിച്ചുപായും കരിമുകിലാകും


Song : Kallayippuzhayile Kalavum Kandu
Lyrics : Bichu Thirumala
Music : Oduvil Unnikrishnan
Singers :  K S Chithra, K P Brahmanandan, Krishnachandran, Lathika

2019, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

കുതിച്ചുപായും കരിമുകിലാകും


Kuthipaayum Karimukilakum
ഗാനം : കുതിച്ചുപായും കരിമുകിലാകും
മൂവി : തളിരുകൾ  (1967)
ഗാനരചന :  Dr പവിത്രൻ
ഈണം : എ ടി ഉമ്മർ
ആലാപനം : കെ പി ഉദയഭാനു, എ കെ സുകുമാരൻ
സംവിധാനം :  എം എസ് മണി
അഭിനയിച്ചവർ : സത്യൻ, പോൾ വെങ്ങോല, ഉഷ കുമാരി, കോട്ടയം ചെല്ലപ്പൻ, എസ് പി പിള്ള, തുടങ്ങിയവർ.

കുതിച്ചുപായും കരിമുകിലാകും കുതിരപ്പുറമേറി
നീല വാനിൽ നീളെ നീളെ സവാരി ചെയ്യും ഞാൻ
സവാരി ചെയ്യും ഞാൻ സവാരി ചെയ്യും ഞാൻ
(കുതിച്ചുപായും)

മഞ്ഞണിഞ്ഞ മാമലർ വാടികൾ പുഞ്ചിരി തൂകുമ്പോൾ
കുഞ്ഞിക്കാറ്റിൻ കൈയ്യിലുറങ്ങും താമര വിടരുമ്പോൾ  (മഞ്ഞണിഞ്ഞ)
പൊന്നുഷസ്സിൻ മാറിൽ വീണു പാട്ടു പാടും ഞാൻ ഹായ് (പൊന്നുഷസ്സിൻ)
(കുതിച്ചുപായും)

തരുവല്ലരികൾ തളിരുകൾ ചൂടി പീലി വിടർത്തുമ്പോൾ
കുരുവിക്കൂടുകളരുവിക്കാറ്റിൽ ഊഞ്ഞാലാടുമ്പോൾ (കുരുവിക്കൂടുകളരുവിക്കാറ്റിൽ)
പൊന്നുഷസ്സിൻ മാറിൽ വീണു പാട്ടു പാടും ഞാൻ ഹായ് (പൊന്നുഷസ്സിൻ)
(കുതിച്ചുപായും)

മരതകമണികൾ കാലിൽ കെട്ടി പെരിയാറൊഴുകുമ്പോൾ 
മധുമാസത്തിൻ മദിര നുകർന്നു മലകൾ മയങ്ങുമ്പോൾ   (മരതകമണികൾ)
പൊന്നുഷസ്സിൻ മാറിൽ വീണു പാട്ടു പാടും ഞാൻ ഹായ് (പൊന്നുഷസ്സിൻ)

വാർമഴ വില്ലുകൾ കനക ശരങ്ങൾ തൊടുത്തു നീട്ടുമ്പോൾ
കാർമുകിൽ മലകൾ മുറിച്ചു ചൊല്ലും ദിഗന്ത രേഖയിൽ ഞാൻ
ദിഗന്ത രേഖയിൽ ഞാൻ ദിഗന്ത രേഖയിൽ ഞാൻ
(കുതിച്ചുപായും)


ആഷാഢത്തിലെ ആദ്യദിനത്തിലെൻ



Movie : Thalirukal (1967)
Lyrics : Dr. Pavithran
Music : A T Ummer
Singers : K P Udhayabhanu & A K Sukumaran

2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ആഷാഢത്തിലെ ആദ്യദിനത്തിലെൻ



Aashadathile Aadhya Dinathilen
ഗാനം : ആഷാഢത്തിലെ ആദ്യദിനത്തിലെൻ
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

ആഷാഢത്തിലെ ആദ്യദിനത്തിലെൻ
ആശാനീലിമയിൽ
കാമരൂപൻ നീ വന്നൂ എൻ
കഥനകഥകളിൽ ഹൃദയമലിയുമൊരു
ശ്യാമവർണ്ണൻ നീ വന്നു
(ആഷാഢത്തിലെ)


നീയും കാമുകനല്ലേ
മിന്നല്‍‌ക്കൊടി നിന്‍ പ്രണയിനിയല്ലേ (നീയും)
നീയറിയുന്നു മറ്റൊരു തിരിയില്‍
എരിയും വിരഹ വിഷാദം
എരിയും വിരഹ വിഷാദം
(ആഷാഢത്തിലെ)

ദേവഗായകർ പാടും
വിണ്ണിൻ പടവുകൾ കയറി ഇറങ്ങി (ദേവഗായകർ)
കേവലനാമെൻ ഗത്ഗതഗീതം 
കേൾക്കാൻ എന്തെ വന്നു
കേൾക്കാൻ എന്തെ വന്നു
(ആഷാഢത്തിലെ)

ഗ്രാമ വധുക്കൾ നിനക്ക് നീട്ടും
കടാക്ഷ മാലകൾ ചൂടി (ഗ്രാമ)
പോകുക നീയെൻ പ്രിയയുടെ മേടയിൽ
ആവണി മുകിലായ് പാടാൻ
ആവണി മുകിലായ് പാടാൻ
(ആഷാഢത്തിലെ)


മടിയിൽ മഞ്ജു വിപഞ്ചിക



Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

മടിയിൽ മഞ്ജു വിപഞ്ചിക


Madiyil Manju Vipanchika
ഗാനം : മടിയിൽ മഞ്ജു വിപഞ്ചിക
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

മടിയിൽ മഞ്ജു വിപഞ്ചിക
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക
മടിയിൽ മഞ്ജു വിപഞ്ചിക
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക
ചൊടിയിൽ അമൃത സംഗീതിക ഹൃദയ
കമലിനിയിൽ ഉണരുക ദേവി
ചൊടിയിൽ അമൃത സംഗീതിക ഹൃദയ
കമലിനിയിൽ ഉണരുക നീ എൻ ദേവി
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക 

അക്ഷര പുഷ്‌പാലംകൃതേ
അച്ചുത ശങ്കര പൂജിതേ
അക്ഷര പുഷ്‌പാലംകൃതേ
അച്ചുത ശങ്കര പൂജിതേ
ഹൃത്ഗത സുന്ദര സങ്കല്പങ്ങൾക്കക്ഷയ പാത്രം നീ
ഹൃത്ഗത സുന്ദര സങ്കല്പങ്ങൾക്കക്ഷയയ പാത്രം നീ

സുബ്രസുവാസിത വസനേ
സുസ്വരരഭാസുര ഭവനെ 
സുബ്രസുവാസിത വസനേ
സുസ്വരരഭാസുര ഭവനെ 
നിൻ അഭിവന്ദന കാലജ്ഞലി
അഭിവന്ദന കാലജ്ഞലി
ഈ മൺവിപഞ്ചിയിലും
ഞാനാം മൺവിപഞ്ചിയിലും

മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക
ചൊടിയിൽ അമൃത സംഗീതിക ഹൃദയ
കമലിനിയിൽ ഉണരുക നീ എൻ ദേവി
മടിയിൽ മഞ്ജു വിപഞ്ചിക
മധുമൊഴി ലീലാ ശാരിക


മംഗളഗാനം പാടി മംഗലാപുരം തേടി



Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

മംഗളഗാനം പാടി മംഗലാപുരം തേടി


ഗാനം  : മംഗളഗാനം പാടി മംഗലാപുരം തേടി
ആൽബം : പരശുറാം എക്സ്പ്രസ്സ് (1984)
ഗാനരചന :  ബിച്ചു തിരുമല
ഈണം : ഒടുവിൽ ഉണ്ണികൃഷ്ണൻ
ആലാപനം : കെ എസ് ചിത്ര

മംഗളഗാനം പാടി മംഗലാപുരം തേടി
മംഗളഗാനം പാടി മംഗലാപുരം തേടി
താളത്തിലൂടെ താളത്തിലാടി
പോകുക വണ്ടി തീവണ്ടി
ജീവിതമാകും ആവിവണ്ടി 
മംഗളഗാനം പാടി മംഗലാപുരം തേടി

അക്ഷരരൂപിണി അഖിലസ്വരൂപിണി
അദ്വൈദാബിക തന്മുന്നിൽ
അക്ഷരരൂപിണി അഖിലസ്വരൂപിണി
അദ്വൈദാബിക തന്മുന്നിൽ
മൂകാംബിയിലെ സൗപർണികയിൽ   
മൂകാംബിയിലെ സൗപർണികയിൽ   
മുങ്ങി നിവർന്നു പ്രണാമം
സന്ത്യാ പ്രണാമം

ഭാർഗവരാമൻ പരശുവെറിഞ്ഞൊരു 
ഗോകർണം കണ്ടുണരുമ്പോൾ
ഭാർഗവരാമൻ പരശുവെറിഞ്ഞൊരു 
ഗോകർണം കണ്ടുണരുമ്പോൾ
നാളെ പുലരും നേരം മനസ്സിൽ
നാളെ പുലരും നേരം മനസ്സിൽ
നാമജപങ്ങൾ മുഴങ്ങും
താനേ മുഴങ്ങും

മംഗളഗാനം പാടി മംഗലാപുരം തേടി
താളത്തിലൂടെ താളത്തിലാടി
പോകുക വണ്ടി തീവണ്ടി
ജീവിതമാകും ആവിവണ്ടി 
മംഗളഗാനം പാടി മംഗലാപുരം തേടി


സ്വന്തം രക്തത്തിൽ ഉയിർക്കൊണ്ട



Song : Mangala Gaanam Paadi
Lyrics : Bichu Thirumala
Music : Oduvil Unnikrishnan
Singer :  K S Chithra

2019, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

സ്വന്തം രക്തത്തിൽ ഉയിർക്കൊണ്ട


Swantham Rakthathil Uyirkkonda
ഗാനം : സ്വന്തം രക്തത്തിൽ  ഉയിർക്കൊണ്ട
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

സ്വന്തം രക്തത്തിൽ  ഉയിർക്കൊണ്ട
കുഞ്ഞിനെ സ്വന്തമല്ലെന്നു പറയാൻ
മാമുനേ നിൻ മനം നൊന്തില്ല
മാനവനതിനിന്നും മടിയില്ല
(സ്വന്തം)


കാട്ടിലുപേക്ഷിച്ച കുഞ്ഞിനെ ശാകുന്തങ്ങൾ
കാട്ടിലെ പക്ഷികൾ വളർത്തി (കാട്ടിലുപേക്ഷിച്ച)
ആയിരം പൂക്കളിലെ തേനെടുത്തു
ആരോമൽ ചൊടികളിൽ അവർ പകർന്നു (ആയിരം)
(സ്വന്തം)

പൂവും തളിരും ഇലകളും കൊണ്ടവർ
പൂവാംകുരുന്നുടൽ പുതപ്പിച്ചു (പൂവും)
കന്ന്വനെടുത്തതിനെയോമനിച്ചു
കുഞ്ഞിനെ ശകുന്തളയെന്നു വിളിച്ചു (കന്ന്വ)
(സ്വന്തം)


ഒരു വല്ലം പൂവുമായ് വന്ന വസന്തമേ



Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഒരു വല്ലം പൂവുമായ് വന്ന വസന്തമേ


Oru Vallam Poovumay
ഗാനം : ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)
ഒരു പൂവ് ചോദിച്ചു വന്നൊരാ പെൺകൊടി
വെറുതെ പിണങ്ങിപ്പോയി (ഒരു പൂവ്)
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)

വയലിനുമക്കരെ പൂക്കാത്ത വാക തൻ
നിഴലിലകൾ വന്നൂ നിന്നൂ (വയലിനുമക്കരെ)
കരളിലൊളിപ്പിച്ച കണിമലർപ്പെണ്ണിന്റെ
ഇതളുകളീറനായി (കരളിലൊളിപ്പിച്ച)
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)

ഇളവെയിൽ ചിറ്റാട ചാർത്തിയ ചിങ്ങവും
ഇതുവഴി മഞ്ചലിൽ പോയി (ഇളവെയിൽ)
മിഴികൾ തുളുമ്പി തുളുമ്പാതെ നിന്നൊരു
മുകിലും പറന്നു പോയി (മിഴികൾ)

ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)
ഒരു പൂവ് ചോദിച്ചു വന്നൊരാ പെൺകൊടി
വെറുതെ പിണങ്ങിപ്പോയി (ഒരു പൂവ്)
വെറുതെ പിണങ്ങിപ്പോയി
വെറുതെ പിണങ്ങിപ്പോയി
വെറുതെ പിണങ്ങിപ്പോയി


യമുനയുണർന്നു യമുനയുണർന്നു


Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

2019, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

യമുനയുണർന്നു യമുനയുണർന്നു


Yamunayunnarnnu
ഗാനം : യമുനയുണർന്നു യമുനയുണർന്നു
കെ പി എ സി നാടക ഗാനങ്ങൾ ( VOL .2 )
ഗാനരചന : കേശവൻ പോറ്റി
ഈണം : കെ രാഘവൻ
ആലാപനം : കെ എസ് ചിത്ര

യമുനയുണർന്നു യമുനയുണർന്നു
നീലമഞ്ഞിൻ പുതപ്പു മാറ്റി
നീലമഞ്ഞിൻ പുതപ്പു മാറ്റി പുതപ്പു മാറ്റി
യമുനയുണർന്നു യമുനയുണർന്നു
നീലമഞ്ഞിൻ പുതപ്പു മാറ്റി
നീലമഞ്ഞിൻ പുതപ്പു മാറ്റി പുതപ്പു മാറ്റി
യമുനയുണർന്നു

അക്കരെ ഇക്കരെ പോകുന്നൊരെ
തോണി തരാം തോണി തരാം
അക്കരെ ഇക്കരെ പോകുന്നൊരെ
തോണി തരാം തോണി തരാം
ഏലേലം പാടി പാടി ഓളങ്ങളിൽ
ഉയരവെ കുളിർ കാറ്റിൽ മയങ്ങി മയങ്ങി
അക്കരെ ഇക്കരെ എത്താല്ലോ
അക്കരെ ഇക്കരെ എത്താല്ലോ
യമുനയുണർന്നു യമുനയുണർന്നു
നീലമഞ്ഞിൻ പുതപ്പു മാറ്റി
നീലമഞ്ഞിൻ പുതപ്പു മാറ്റി പുതപ്പു മാറ്റി
യമുനയുണർന്നു

കരിമീനുകൾ ചാടുന്നു വെള്ളിമീൻ പുള്ളിമീൻ
കരിമീനുകൾ ചാടുന്നു വെള്ളിമീൻ പുള്ളിമീൻ
പൂമീനുകളോടിച്ചാടി വട്ടം ചുറ്റി പായുന്നു
മാനത്തെ ഈറ്റില്ലം ചോര കുഞ്ഞിനെ ഏറ്റുവാങ്ങി
ചോര കുഞ്ഞിനെ ഏറ്റുവാങ്ങി
യമുനയുണർന്നു യമുനയുണർന്നു
നീലമഞ്ഞിൻ പുതപ്പു മാറ്റി
നീലമഞ്ഞിൻ പുതപ്പു മാറ്റി പുതപ്പു മാറ്റി
യമുനയുണർന്നു 



പൂവാടി തോറും പൂങ്കുയില്‍ കൂ‍കി



Song : Yamunayunnarnnu
KPAC : Nataka Ganangal VOL 2
Lyrics : Kesavan Potti
Music : K Raghavan
Singer : K S Chithra

2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പൂവാടി തോറും പൂങ്കുയില്‍ കൂ‍കി



Poovadi Thorum Poonkuyil Kooki
മൂവി : തളിരുകൾ  (1967)
ഗാനരചന :  Dr പവിത്രൻ
ഈണം : എ ടി ഉമ്മർ
ആലാപനം : എസ് ജാനകി
സംവിധാനം :  എം എസ് മണി
അഭിനയിച്ചവർ : സത്യൻ, പോൾ വെങ്ങോല, ഉഷ കുമാരി, കോട്ടയം ചെല്ലപ്പൻ, എസ് പി പിള്ള, തുടങ്ങിയവർ.

പൂവാടി തോറും പൂങ്കുയില്‍ കൂ‍കി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
പൂവാടി തോറും പൂങ്കുയില്‍ കൂ‍കി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ രാരിരം രാരോ

വിണ്ണിന്റെ മാറില്‍ ചന്ദ്രനുറങ്ങീ
കുഞ്ഞോളക്കയ്കളില്‍ ആമ്പല്‍ മയങ്ങീ
ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ
ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ

പൂവാടി തോറുംപൂങ്കുയില്‍ കൂ‍കി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ രാരിരം രാരോ


ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി



Movie : Thalirukal (1967)
Lyrics : Dr. Pavithran
Music : A T Ummer
Singer : S Janaki

2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച

ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി



He Kalidasa Nin
ഗാനം : ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
സ്വർഗ്ഗവും ഭൂമിയും കൈ കോർത്തു നിൽക്കും
സർഗ്ഗലാവണ്യത്തിൽ ഞാനലിഞ്ഞു
ഹേ കാളിദാസ

അമൃതകല തിരുമുടിയിൽ അണിയുന്ന
ഹിമശൈലം ആനന്ദ വിവശനായ് കണ്ടു
അമൃതകല തിരുമുടിയിൽ അണിയുന്ന
ഹിമശൈലം ആനന്ദ വിവശനായ് കണ്ടു
പൂവുടൽ പഞ്ചാഗ്നി മധ്യത്തിൽ വാടാത്ത
ദേവിതൻ സ്‌നേഹ തപസ്സു കണ്ടു
പൂവുടൽ പഞ്ചാഗ്നി മധ്യത്തിൽ വാടാത്ത
ദേവിതൻ സ്‌നേഹ തപസ്സു കണ്ടു

മരവുരിയിൽ മറയുന്നോരഴകു
മുനി കന്യയായ്  മാലിനി തീരത്തു നിന്നൂ
മരവുരിയിൽ മറയുന്നോരഴകു
മുനി കന്യയായ്  മാലിനി തീരത്തു നിന്നൂ

ആ വന ജ്യോത്സന തൻ പുഷ്പിത പാണികൾ
ആശ്ലേഷ  മാലകൾ ചാർത്തി നിന്നു
ആ വന ജ്യോത്സന തൻ പുഷ്പിത പാണികൾ
ആശ്ലേഷ മാലകൾ ചാർത്തി നിന്നു

ഋതു സഖികൾ നവ വധു വരരായി
വരവേൽക്കും ആരണ്യ തരുലതകൾ കണ്ടു
ഋതു സഖികൾ നവ വധു വരരായി 
വരവേൽക്കും ആരണ്യ തരുലതകൾ കണ്ടു

ഭൂമിയെ സ്നേഹിച്ചോരപ്സരസിങ്ങോരോ
പൂവിലും നൃത്തമാടുന്ന കണ്ടു
ഭൂമിയെ സ്നേഹിച്ചോരപ്സരസിങ്ങോരോ
പൂവിലും നൃത്തമാടുന്ന കണ്ടു

ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
സ്വർഗ്ഗവും ഭൂമിയും കൈ കോർത്തു നിൽക്കും
സർഗ്ഗലാവണ്യത്തിൽ ഞാനലിഞ്ഞു
ഹേ കാളിദാസ


മൗനം പല്ലവിയാം ഗാനം



Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

മൗനം പല്ലവിയാം ഗാനം



Mounam Pallaviyam Ganam
ഗാനം : മൗനം പല്ലവിയാം ഗാനം
മൂവി : ഏഴു സ്വരങ്ങൾ  (1984)
ഗാനരചന : ചിറ്റൂർ ഗോപി
ഈണം  : തങ്കച്ചൻ
സിങ്ങർ : കൃഷ്ണചന്ദ്രൻ

മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മോഹം വീണയതിൽ രാഗം
മോദം വിരലുകളിൽ മേളം
മോഹം വീണയതിൽ രാഗം
മോദം വിരലുകളിൽ മേളം
നാമിന്നാടും യാമം മധുരം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം


വെണ്ണയൊത്ത കൈയ്യാൽ
ഒന്നു തൊട്ടു നിന്നും
ചേലുതിർന്ന ചുണ്ടാൽ
ദാഹമോതി വന്നും
വെണ്ണയൊത്ത കൈയ്യാൽ
ഒന്നു തൊട്ടു നിന്നും
ചേലുതിർന്ന ചുണ്ടാൽ
ദാഹമോതി വന്നും
കുളിരിൻ പൂവിതളിൽ
നെഞ്ചിൽ അടരും പൂവിതളായ്
കുളിരിൻ പൂവിതളിൽ
നെഞ്ചിൽ അടരും പൂവിതളായ്
നീയിന്നുതിരും ഭാവം തരളം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം

വെണ്ണിലാവു തോൽക്കും
നിന്റെ മന്ദഹാസം
തിങ്കളാക്കി മാറ്റും
എന്റെ ജീവവാനം
വെണ്ണിലാവു തോൽക്കും
നിന്റെ മന്ദഹാസം
തിങ്കളാക്കി മാറ്റും
എന്റെ ജീവവാനം
ഒഴുകും തേനരുവി
ചുണ്ടിൽ മധുരം നീയരുളി
ഒഴുകും തേനരുവി
ചുണ്ടിൽ മധുരം നീയരുളി
നീയിന്നോതും മന്ത്രങ്ങളിദം

മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മോഹം വീണയതിൽ രാഗം
മോദം വിരലുകളിൽ മേളം
മോഹം വീണയതിൽ രാഗം
മോദം വിരലുകളിൽ മേളം
നാമിന്നാടും യാമം മധുരം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം


സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും



Movie : Ezhu Swarangal (1984)
Lyrics : Chittoor Gopi
Music : Thankachan
സിങ്ങർ  Krishnachandran

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും


Swargathil Vilakku Vekkum
ഗാനം : സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
മൂവി : കവിത  (1973)
ഗാനരചന : പി ഭാസ്കരൻ
ഈണം : കെ രാഘവൻ
ആലാപനം : പി സുശീല
സംവിധാനം :  വിജയനിർമല
അഭിനയിച്ചവർ : വിൻസെന്റ്, വിജയനിർമല, കെ പി ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, മീന, അടൂർ ഭാസി, കവിയൂർ പൊന്നമ്മ തുടങ്ങിയവർ

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ
സുപ്രഭാതം സുപ്രഭാതം
നിങ്ങൾക്കു സുപ്രഭാതം
സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ


വർണ്ണശബളമാം വാർമഴവില്ലും
വസന്തചുംബിത വനവും
വർണ്ണശബളമാം വാർമഴവില്ലും
വസന്തചുംബിത വനവും
എന്നുമെന്നും കാണാൻ മാത്രം
കണ്ണുകളരുളീ ദൈവം
നിങ്ങൾക്കുകണ്ണുകളരുളീ ദൈവം
സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ

കന്മഷമെന്തെന്നറിയാതുള്ളൊരു
നൈർമ്മല്യങ്ങൾ നിങ്ങൾ
കന്മഷമെന്തെന്നറിയാതുള്ളൊരു
നൈർമ്മല്യങ്ങൾ നിങ്ങൾ
കനവിൽ പോലും പൊടി പുരളാത്തൊരു
കാട്ടുപൂവുകൾ
നിങ്ങൾ കാട്ടു പൂവുകൾ
സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ
സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം


കായൽക്കാറ്റിന്റെ താളം തെറ്റി



Movie : Kavitha (1973)
Lyrics : P Bhaskaran
Music : K Raghavan
Singer : P Susheela


2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

കായൽക്കാറ്റിന്റെ താളം തെറ്റി


Kayalkattinte Thalam Thetti
ഗാനം : കായൽക്കാറ്റിന്റെ താളം തെറ്റി
മൂവി : കവിത  (1973)
ഗാനരചന : പി ഭാസ്കരൻ
ഈണം : കെ രാഘവൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം :  വിജയനിർമല
അഭിനയിച്ചവർ : വിൻസെന്റ്, വിജയനിർമല, കെ പി ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, മീന, അടൂർ ഭാസി, കവിയൂർ പൊന്നമ്മ തുടങ്ങിയവർ.

കായൽക്കാറ്റിന്റെ താളം തെറ്റി
ഓളപ്പാത്തിക്കു നീളം മുറ്റി
കോളിളകിയ കായലിലൂടെ
കൊതുമ്പു വഞ്ചിയിതെങ്ങിനെ പോകും
എങ്ങിനെ പോകും
കായൽക്കാറ്റിന്റെ താളം തെറ്റി

കാറ്റുപായ കയറു പൊട്ടി
കർക്കിട നക്ഷത്രം കണ്ണു ചിമ്മി
കണ്ണു ചിമ്മി
കാറ്റുപായ കയറു പൊട്ടി
കർക്കിട നക്ഷത്രം കണ്ണു ചിമ്മി
കണ്ണു ചിമ്മി
കണ്ണീരാറ്റിൽ വെള്ളം പൊങ്ങി
കാലക്കേടിന്റെ ചുഴി കറങ്ങി
ചുഴി കറങ്ങി
കായൽക്കാറ്റിന്റെ താളം തെറ്റി

ചിങ്ങപ്പൂവിന്റെ പുഞ്ചിരി മുങ്ങി
ചിറവരമ്പ്‌ മുറിഞ്ഞേ പോയ്‌
മുറിഞ്ഞേ പോയ്‌
നയമ്പൊടിഞ്ഞൊരു നാക്കിലത്തോണി
നടുക്കടലിൽ നീയെന്തു ചെയ്യും
നീ എന്തു ചെയ്യും
കായൽക്കാറ്റിന്റെ താളം തെറ്റി


ഇന്നലെ ഇന്നു നാളേ

.

Movie : Kavitha (1973)
Lyrics : P Bhaskaran
Music : K Raghavan
Singer : KJ Yesudas