Kayalkattinte Thalam Thetti
ഗാനം : കായൽക്കാറ്റിന്റെ താളം തെറ്റി
മൂവി : കവിത (1973)
ഗാനരചന : പി ഭാസ്കരൻ
ഈണം : കെ രാഘവൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : വിജയനിർമല
അഭിനയിച്ചവർ : വിൻസെന്റ്, വിജയനിർമല, കെ പി ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, മീന, അടൂർ ഭാസി, കവിയൂർ പൊന്നമ്മ തുടങ്ങിയവർ.
കായൽക്കാറ്റിന്റെ താളം തെറ്റി
ഓളപ്പാത്തിക്കു നീളം മുറ്റി
കോളിളകിയ കായലിലൂടെ
കൊതുമ്പു വഞ്ചിയിതെങ്ങിനെ പോകും
എങ്ങിനെ പോകും
കായൽക്കാറ്റിന്റെ താളം തെറ്റി
കാറ്റുപായ കയറു പൊട്ടി
കർക്കിട നക്ഷത്രം കണ്ണു ചിമ്മി
കണ്ണു ചിമ്മി
കാറ്റുപായ കയറു പൊട്ടി
കർക്കിട നക്ഷത്രം കണ്ണു ചിമ്മി
കണ്ണു ചിമ്മി
കണ്ണീരാറ്റിൽ വെള്ളം പൊങ്ങി
കാലക്കേടിന്റെ ചുഴി കറങ്ങി
ചുഴി കറങ്ങി
കായൽക്കാറ്റിന്റെ താളം തെറ്റി
ചിങ്ങപ്പൂവിന്റെ പുഞ്ചിരി മുങ്ങി
ചിറവരമ്പ് മുറിഞ്ഞേ പോയ്
മുറിഞ്ഞേ പോയ്
നയമ്പൊടിഞ്ഞൊരു നാക്കിലത്തോണി
നടുക്കടലിൽ നീയെന്തു ചെയ്യും
നീ എന്തു ചെയ്യും
കായൽക്കാറ്റിന്റെ താളം തെറ്റി
ഇന്നലെ ഇന്നു നാളേ
.Movie : Kavitha (1973)
Lyrics : P Bhaskaran
Music : K Raghavan
Singer : KJ Yesudas
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ