ഈ ബ്ലോഗ് തിരയൂ

2019, ഫെബ്രുവരി 27, ബുധനാഴ്‌ച

ഉത്സവക്കൊടിയേറ്റ കേളി


Ussavakkodiyetta Keli

മൂവി : വരദക്ഷിണ ( 1977 )
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം : ജെ ശശികുമാർ
അഭിനേതാക്കൾ : പ്രേം നസീർ, ജയഭാരതി, വിൻസെന്റ്, രാഘവൻ, സുധീർ, കവിയൂർ പൊന്നമ്മ തുടങ്ങിയർ

*-------------------------------------------------------------------*

ഉത്സവക്കൊടിയേറ്റ കേളി എന്റെ
ഉല്ലാസ ദേവാലയത്തിൽ‌
ശില്പങ്ങൾപോലുമിന്നാടും ഇന്നാടും നിന്റെ
സ്വപ്നത്തിൻ കൂത്തമ്പലത്തിൽ
(ഉത്സവക്കൊടിയേറ്റ)

എങ്ങും നവരാത്രി ദീപം
ചുറ്റും രംഗപൂജാ നൃത്തമേളം
ആനന്ദരാഗകല്ലോലം
ആറാടുമനുരാഗ വാനം
മല്ലീശരൻ വില്ലൊടിയും
മധുവിധുവിൻ മായാവിലാസം
മായാവിലാസം
(ഉത്സവക്കൊടിയേറ്റ)

ഭൂമി നമുക്കിന്നു സ്വർഗ്ഗം
പുത്തൻ പുഷ്പതല്പം പ്രേമമഞ്ചം
ആത്മാവിൽ മേഘതരംഗം
ആടിത്തകർക്കും സമോദം
രാപ്പാടി പാടും ദൂരെ
രാഗാർദ്രം രജനീ ഹൃദന്തം
രജനീ ഹൃദന്തം
(ഉത്സവക്കൊടിയേറ്റ)


ഈ രാവിൽ ആത്മാവിൻ ദാഹവുമായ്



*-------------------------------------------------------------------*

Song : Ussavakkodiyetta Keli
Movie : Varadakshina (1977)
Lyrics : Sreekumaran Thampi
Music : G Devarajan
Singer : P Jayachandran
Director : J Sasikumar
Starring : Prem Nazir, Jayabharathi, Vincent, Raghavan, Sudheer, Kaviyoor Ponnamma etc.

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

ഈ രാവിൽ ആത്മാവിൻ ദാഹവുമായ്




മൂവി : അന്തർജനം ഗാനരചന : പി അഗ്നിവേശ് സംഗീതം : ടി കെ ലയൻ ആലാപനം : കെ ജെ യേശുദാസ്


ഈ രാവിൽ ആത്മാവിൻ ദാഹവുമായ് ഈ തീരത്തു പാടുന്നു ഞാൻ കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ വന്നു ചേരുമോ നീ (ഈ രാവിൽ)
പ്രേമലോലുപേ നീ ഉണർത്തുമോ എന്റെ മോഹമാകെ നമ്മൾ നെയ്തൊരാ പൊൻകിനാവുകൾ നീ മറന്നുവോ (ഈ രാവിൽ)



വീശും തെന്നലിൽ നീ അലിയുമോ എന്നിൽ വന്നു ചേരാൻ എകനാ‍യ് ഞാൻ കാത്തിരിക്കവേ എങ്ങു പോയ് നീ
(ഈ രാവിൽ)




എന്നെ നിൻ കണ്ണുകൾ തടവിലാക്കി


Movie : Andarjanam Lyrics : Dr.P.Agnivesh
Music : T K Layan
Singer : KJ Yesudas

2019, ഫെബ്രുവരി 23, ശനിയാഴ്‌ച

എന്നെ നിൻ കണ്ണുകൾ തടവിലാക്കി


Enne Nin Kannukal
ഗാനം : എന്നെ നിൻ കണ്ണുകൾ തടവിലാക്കി
മൂവി : വിഷ്ണു വിജയം ( 1974 )
ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ
ആലാപനം : പി മാധുരി

*---------------------------------------------------------------*

എന്നെ നിൻ കണ്ണുകൾ തടവിലാക്കി
എന്ന നിൻ യൗവനം അടിമയാക്കി
ഏതിന്ദ്രജാലപ്രയോഗം കൊണ്ട് നീ
എന്നെ വശംവദയാക്കി നിൻ മുന്നിൽ
എന്നെ ദുർബലയാക്കി
(എന്നെ നിൻ)

പുഴയുടെ കൈകൾ പൊതിഞ്ഞു പിടിക്കും
പുരുഷ സൗന്ദര്യമേ
നീ പഞ്ചലോഹ മണികൃഷ്ണവിഗ്രഹം
പനിനീരാടിയ പോലെ
എൻ ചുരുൾമുടിയാൽ നിന്നെ തോർത്താൻ
എന്നെ അനുവദിക്കൂ
എന്നെ അനുവദിക്കൂ
ആഹാ ആഹാ ആഹാ ആ ആ ആ ആ
(എന്നെ നിൻ)

മനസ്സിലെ പൂക്കൾ ചൊടികളിൽ തൊടുക്കും
പ്രണയ സൗദലമേ
നീ പഞ്ചബാണനിടം തോളിലിട്ടൊരു
പവിഴ തൂണിരം പോലെ
എന്നെ ആദ്യമെൻ പൂമ്പൊടി ചാർത്താൻ
എന്നെ അനുവദിക്കൂ
എന്നെ അനുവദിക്കൂ
ആഹാ ആഹാ ആഹാ ആ ആ ആ ആ
(എന്നെ നിൻ)


ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ


*---------------------------------------------------------------*

ഗാനം : എന്നെ നിൻ കണ്ണുകൾ തടവിലാക്കി
മൂവി : വിഷ്ണു വിജയം ( 1974 )
ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ
ആലാപനം : പി മാധുരി 

2019, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ


Oru Mathra Njanonnu Kandeyulloo

ലളിതഗാനം : ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ
രചന : പദ്മജ രാധാകൃഷ്ണൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം :  ഭാവന രാധാകൃഷ്ണൻ
*-------------------------------------------------------------------------*
ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ
മനതാരില്‍ ആ മുഖം പതിഞ്ഞു പോയി
ഒരു നേരം ഞാനൊന്നു കേട്ടേയുള്ളൂ
മധുരമാം സ്വരമെന്നില്‍ ലയിച്ചു പോയി

കരവല്ലികള്‍ കൊണ്ടു പുണരാനടുത്തപ്പോള്‍
മതിമറന്നന്നു ഞാന്‍ നിന്നു പോയി
ഒരു വാക്കു മാത്രം കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍
കനവാണതെന്നു ഞാനറിഞ്ഞു പോയി
ആ കദനം കൊണ്ടെന്‍ മനം വിതുമ്പിപ്പോയി
ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ
മനതാരില്‍ ആ മുഖം പതിഞ്ഞു പോയി


പുഷ്പാഭരണം ചാർത്തിവരുന്നൊരു സുരഭീ മാസമേ


പൂഞ്ചൊടിയാലെന്നെ നുകരാനണഞ്ഞപ്പോള്‍
മുരളികയെന്നു ഞാന്‍ മറന്നു പോയി
ഹരികാംബോജി രാഗമുണര്‍ന്നപ്പോള്‍
സ്വരസിന്ധുവില്‍ ഞാന്‍ ഒഴുകിപ്പോയി
ആ സ്വരരാഗ വീചിയില്‍ മുഴുകിപ്പോയി

*-------------------------------------------------------------------------*

ലളിതഗാനം : ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ
രചന : പദ്മജ രാധാകൃഷ്ണൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം :  ഭാവന രാധാകൃഷ്ണൻ


2019, ഫെബ്രുവരി 19, ചൊവ്വാഴ്ച

പുഷ്പാഭരണം ചാർത്തിവരുന്നൊരു


Pushpabharanam Charthivarunnoru
ലളിതഗാനം  : പുഷ്പാഭരണം ചാർത്തിവരുന്നൊരു
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്

*----------------------------------------------------------------------------*
പുഷ്പാഭരണം ചാർത്തിവരുന്നൊരു സുരഭീ മാസമേ
നെഞ്ചോടു ചേർത്തുവെച്ചോമനിക്കാൻ
അഞ്ചിതൾ പൂ തരില്ലേ, തരില്ലേ
അഞ്ചിതൾ പൂ തരില്ലേ .....
(പുഷ്പാഭരണം)

പുതിയ കിനാവിൻ പരാഗവുമായിന്ന്
പുലരൊളി വാതിലിൽ വന്നു  (പുതിയ)
എന്നും കൊതിച്ചൊരാ മന്ദസ്മിതം തേടി
അന്തരംഗം പൂത്തുലഞ്ഞു (എന്നും)
ചിങ്ങം ഒരുക്കിയ കണിയെവിടെ
ചിത്തിര പൂവിൻ സഖിയെവിടെ (ചിങ്ങം)
സഖിയെവിടെ .....
(പുഷ്പാഭരണം)

നോവിന്റെ വേലിപ്പടർപ്പുകൾപ്പുറം
മാരിവിൽ മാല കൊരുത്തു  (നോവിന്റെ)
എന്നും കൊതിച്ചൊരാ സംഗീതവാഹിനി
കേൾക്കുവാനുള്ളം തുടിച്ചു  (എന്നും)
ആവണി നൽകിയ നിധിയെവിടെ
ആരും മുകരും മുത്തെവിടെ (ആവണി)
മുത്തെവിടെ ......
(പുഷ്പാഭരണം)



ഒരു താമരപ്പൂവിൻ താരുണ്യസ്വപ്നമായ്‌


*----------------------------------------------------------------------------*

Song : Pushpabharanam Charthivarunnoru
Malayalam Light Music
Lyrics :
Music : G Devarajan
Singer : K J Yesudas

2019, ഫെബ്രുവരി 16, ശനിയാഴ്‌ച

ഒരു താമരപ്പൂവിൻ താരുണ്യസ്വപ്നമായ്‌


Oru Thamarappovin Tharunya Swapnamay
മൂവി :  വരദക്ഷിണ  (1977)
ഗാനരചന :  ശ്രീകുമാരൻ തമ്പി
സംഗീതം :  ജി  ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി
സംവിധാനം : ജെ ശശികുമാർ
അഭിനേതാക്കൾ : പ്രേം നസീർ, ജയഭാരതി, വിൻസെന്റ്, രാഘവൻ തുടങ്ങിയവർ

*-----------------------------------------------------------------------------*
ഒരു താമരപ്പൂവിൻ താരുണ്യസ്വപ്നമായ്‌
ഒരു രാവിൽ ഞാനൊളിച്ചു
ഉദയത്തിൻ ഉപവനം പൂക്കാതിരിക്കുവാൻ
മലരിവൾ ആഗ്രഹിച്ചു നമ്മൾ ഇരുവരും ആഗ്രഹിച്ചു

കരിവണ്ടായെന്നധരങ്ങളിലോമന
അരിയപരാഗങ്ങള്‍ തൂവി
മധുരത്തേൻമുത്തുകൾ നൽകി
മായികസോപാനമേകി
സുഖത്തിലൊളിക്കുന്ന ദുഃഖത്തിൻ ചൈതന്യം
ഇരുവരും ആസ്വദിച്ചു നമ്മൾ
ഇരുവരും ആസ്വദിച്ചു

വാചാലമാം മൗനമെന്നപോൽ ചന്ദ്രിക
വാപിയിൽ വീണു ചിലമ്പി
അണിമുത്തു കിങ്ങിണി പാടി ആനന്ദക്കാറ്റലയാടി
ഇരവിന്റെ പിന്നിലെ പകലെന്ന യാഥാർത്ഥ്യം
ഇരുവരും വിസ്മരിച്ചു നമ്മൾ
ഇരുവരും വിസ്മരിച്ചു
*-----------------------------------------------------------------------------*
Movie : Varadakshina (1977)
Lyrics : Sreekumaran Thampi
Music : G Devarajan
Singers : K J Yesudas and P Madhuri

2019, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും



Chitharitherikkunna Chinthakallileppozhum
കവിത : കാട്ടു പൂവ്
കവി : വിനോദ് പുവ്വക്കോട്
ആലാപനം : പ്രവീണ്‍ നീരജ്

*------------------------------------------------------*

ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും
നിന്റെയീ പുഞ്ചിരി ഒന്നു മാത്രം
മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും (2)

കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും
നിന്റെയീ വാർചുരുള്മുടിച്ചുരുളിലെപ്പോൽ
പൂജയ്ക്കെടുക്കാത്ത പൂവായാ ഞാനും
മോഹിച്ചിടുന്നു നിൻ അരികിലെത്താൻ

മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല
താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ
വിടരും മുൻപേ പൊഴിയുന്ന ഇതളുള്ള
പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ

ഇഷ്ടമണ്ണെന്നോന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുന്പിലെത്തിടുമ്പോൾ
നിന്റെ കൊലുസിന്റെ നാദങ്ങളീ ഞാൻ
താനെ മറന്നൊന്നു നിന്നിടുന്നു
ഒന്നും പറയാതെ അറിയാതെ പോയിടുന്നു

ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
വ്യര്ഥമായിപ്പോകുമെൻ ജീവിതം (2)

നീ നടക്കും വഴിയോരത്തു എന്നെ
കണ്ടാൽ ചിരിക്കാതെ പോകരുതേ (2)

നിന്റെയീ പുഞ്ചിരി മാത്രം മതിയെനിക്ക്
ഇനിയുള്ള കാലം കാത്തിരിക്കാൻ (2)
ഇനിയുള്ള കാലം കാത്തിരിക്കാൻ
ഇനിയുള്ള കാലം കാത്തിരിക്കാൻ

*------------------------------------------------------*
കവിത : കാട്ടു പൂവ്
കവി : വിനോദ് പുവ്വക്കോട്
ആലാപനം : പ്രവീണ്‍ നീരജ്

2019, ഫെബ്രുവരി 13, ബുധനാഴ്‌ച

അത്രമേലെന്നും നിലാവിനെ



Athramelennum Nilavine
അത്രമേലെന്നും നിലാവിനെ
ആകാശവാണി ലളിതഗാനങ്ങള്‍ സംഗീതം കെ പി ഉദയഭാനു ഗാനരചന കെ ജയകുമാര്‍ ഗായകര്‍ കെ എസ് ചിത്ര
*------------------------------------------------------------------* അത്രമേലെന്നും നിലാവിനെ സ്നേഹിച്ചോ- രഞ്ചിതൾ പൂവിനും മൗനം പാതിരാക്കാറ്റിന്റെ ചുംബനപ്പാടുള്ള ഹേമന്തരാവിനും മൗനം സുഖമുള്ള മൗനം അഴകുള്ള മൗനം ആയിരം ചിറകുള്ള മൗനം (അത്രമേലെന്നും...) പാതി വിരിഞ്ഞൊരു പവിഴമല്ലികൾക്കെന്തോ പറയാൻ മടിയായീ ആരുടെ രാഗനിമന്ത്രണം കേൾക്കാൻ ആത്മാവിനിന്നും കൊതിയായി രാവിന്റെ സിരകളെ തന്ത്രികളാക്കി രഹസ്യമോഹങ്ങൾ (അത്രമേലെന്നും...)


രാഗസാമ്രാജ്യ ദേവാലയത്തിലെ

പാർവണ ചന്ദ്രിക സ്പർശിച്ച മാത്രയിൽ പാരിജാതങ്ങൾ മിഴി തുറന്നു കാറ്റിന്റെ കൊതിയാർന്നൊരാശ്ലേഷമണിയാൻ കന്യകാദാഹങ്ങളാഗ്രഹിച്ചു മഞ്ഞിന്റെ പൂന്തുകിൽ യവനികയാക്കി കാമുകഭാവങ്ങൾ (അത്രമേലെന്നും...)

*------------------------------------------------------------------*

അത്രമേലെന്നും നിലാവിനെ

ആകാശവാണി ലളിതഗാനങ്ങള്‍ സംഗീതം കെ പി ഉദയഭാനു ഗാനരചന കെ ജയകുമാര്‍ ഗായകര്‍ കെ എസ് ചിത്ര

2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

രാഗസാമ്രാജ്യ ദേവാലയത്തിലെ



Raga Saamrajya Devalayathile മൂവി : രാജ നർത്തകി
ഗാനരചന : പി ഭാസ്കരൻ
സംഗീതം : എം കെ അർജുനൻ
ആലാപനം : പി ജയചന്ദ്രൻ 
----------------------------------------------------------------

രാഗസാമ്രാജ്യ ദേവാലയത്തിലെ രാജനര്ത്തകി നീയല്ലേ സഖീ രാജനര്ത്തകി നീയല്ലേ പൂവമ്പനമരുന്ന ശ്രീകോവില്തന്നിലെ പൂജാരിണി നീയല്ലേ സഖീ നീയല്ലേ
(രാഗ...)

താരുണ്യമന്ദാരപുഷ്പങ്ങള് വിരിയും താമരത്തളിരെതിര്പ്പൂങ്കവിളില് കൈവിരലാല് നുള്ളിയതാരോ കാമനോ നിന്റെ കാമുകനോ
(രാഗ...)



ശ്രീരംഗ പട്ടണത്തിൻ ശില്പകലാ ഗോപുരത്തിൽ



അഭിലാഷവാസന്തമാസം വിടര്ത്തിയ ആരാമപുഷ്പമേ നിന് മനസ്സില് തൂമരന്ദം വീണ്ടും നിറച്ചത് പ്രേമമോ എന്റെ വ്യാമോഹമോ
(രാഗ...)

----------------------------------------------------------------


Movie : Raja Narthaki
Lyrics : P Bhaskaran
Music : M K Arjunan
Singer : P Bhaskaran

ശ്രീരംഗ പട്ടണത്തിൻ ശില്പകലാ ഗോപുരത്തിൽ


ഗാനം : ശ്രീരംഗ പട്ടണത്തിൻ ശില്പകലാ ഗോപുരത്തിൽ
സിനിമ : മക്കൾ  (1975)
ഗാനരചന :  വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്


അഭിനയിച്ചവർ : എം ജി സോമൻ, ജയഭാരതി, ജോസ് പ്രകാശ്, ശങ്കരാടി തുടങ്ങിയവർ
ശ്രീരംഗ പട്ടണത്തിൻ ശില്പകലാ ഗോപുരത്തിൽ
ശ്രീമംഗലപ്പക്ഷി നീ വന്നൂ
നിന്റെ പുഷ്പപ്രദർശന ശാലയിൽ നിന്നൊരു
പൂമൊട്ടെനിക്കു തന്നൂ
(ശ്രീരംഗ) ...

നീല പളുങ്ക് വിളക്കിൽ പൂത്തൊരു
നഗ്ന നാളത്തിന്നരികിൽ എന്റെ
നിത്യ രോമാഞ്ചങ്ങൾ സ്വപ്ന വിലാസിനി
നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാൻ നിന്നു
സ്വാഗതം ചെയ്യുവാൻ നിന്നു
(ശ്രീരംഗ) ...


വിലസി വികതാലസം മൂന്നു സംവത്സരം


മാർഗഴി കാറ്റിൽ കുളിരിൽ കുളിച്ച നിൻ
മന്ദഹാസത്തിൻ കുടിയിൽ പൂത്ത
കാ  സൗന്ദര്യം കോരിത്തരിക്കുമെൻ മാറിൽ
പടർത്തുവാൻ നൂറുമ്മ വെക്കുവാൻ നിന്നൂ
നൂറുമ്മ വെക്കുവാൻ നിന്നൂ
(ശ്രീരംഗ) ...



2019, ഫെബ്രുവരി 11, തിങ്കളാഴ്‌ച

വിലസി വികതാലസം മൂന്നു സംവത്സരം


കവിത : ആ കുഗ്രാമത്തിൽ
കവി : ചങ്ങമ്പുഴ കൃഷ്ണ പിള്ള
ആലാപനം : ആതിര മധു

വിലസി വികതാലസം മൂന്നു സംവത്സരം
വിജയനൊടു കൂടിയാ നാട്ടിന്‍ പുറത്തു ഞാന്‍
ഒരു ചെറിയ കുഗ്രാമമാണെങ്കിലെണ്ടെനിയ്ക്ക്
അരുതിനി മറക്കാന്‍ അവിടെയെന്‍ ജീവിതം

നഗര സുഖമേ നീ നമസ്ക്കരിച്ചീടുക
ആ നഖവനതലങ്ങള്‍ തന്‍ നഗ്ന പാദങ്ങളില്‍
അവനത ശിരസ്ക്കയായ് നില്‍ക്കേണ്ടതാണു നീ
അവിടെയെഴുമോരോ സമൃദ്ധിതന്‍ മുന്നിലും

പലപല ജനങ്ങള്‍ തന്‍ കോലാഹലങ്ങളാല്‍
അലകളീടാടാത്ത ശാന്താന്തരീക്ഷവും
അവികല സമാധാന സങ്കേതകങ്ങള്‍ പോല്‍
അവിടവിടെയായ്  കാണുമോലപ്പുരകളും

ഒരു പരിധിയില്ലാത്ത പച്ചവിരിപ്പിനാല്‍
കരള്‍ കവരുമോരോ പരന്ന പാടങ്ങളും
അകലെയൊരു ചിത്രം വരച്ചപോലന്തിയില്‍
ചൊക ചൊക മിനുങ്ങുന്ന കുന്നിന്മുടികളും

വഴിയിലരയാലിന്‍ ചുവട്ടില്‍ അത്താണിതന്‍
അരികിലൊരു തണ്ണീര്‍ കൊടുക്കുന്ന പന്തലും
എതിരെയൊരു പൊട്ടക്കിണറും
കളിത്തട്ടുമൊരു ചെറിയ കാടും
ഭഗവതീ ക്ഷേത്രവും

സ്മരണയുടെ സമ്മതം ചോദിപ്പൂ സന്തതം
ഹൃദയമിതാ വീണ്ടുമാ ചിത്രം വരയ്ക്കുവാന്‍
മമ ചപല ചിന്തകളിന്നും കിടപ്പതുണ്ട്
അവിടെയൊരു വീടിന്റെ മങ്ങിയ മൂലയില്‍

പരിചിലുയരുന്നുണ്ടതോര്‍ക്കുമ്പോഴേയ്ക്കും
ഇന്നൊരു മധുരഗാനമെന്‍ ആത്മതന്തുക്കളില്‍
വിജയനോടു കൂടിയെന്‍ വിദ്യാലയോത്സവം
വിജയമായിതെൻ വിദ്യാര്‍ത്ഥിജീവിതം

അവന്നൊടൊരുമിച്ചാ കൃശതാലയാണ്ടത്തിലൊരു
നിരതനാദം നിരന്തരം കണ്ടു ഞാന്‍
പകുതി പുരവാതില്‍ മറഞ്ഞു മന്ദസ്മിതം
പകരുമൊരു ലജ്ജാമധുരമാം മാനനം

ഉടല്‍ മുഴുവനൊന്നോടെ കോരിതരിയ്ക്കുമാ-
റുയരുമൊരു നേരിയ മഞ്ജീര ശിഞ്ചിതം
അയല്‍മുറിയില്‍ നിന്നും കിളിവാതിലൂടെ
എന്നരികിലണയുന്നൊരാ മല്ലികാസൌരഭം


ഘനശ്യാമ സന്ധ്യാ ഹൃദയം



മതി ഇനിയുമെന്തിനാമംഗള സ്വപ്നമോര്‍ത്ത്
അതിവിവശ ചിത്തനായ് വീര്‍പ്പിട്ടിടുന്നു ഞാന്‍
മഹിയിലിനി മറ്റൊന്നുമില്ലെനിയ്ക്കെങ്കിലും
മതി മധുരമാംമാ സ്മൃതികള്‍ മാത്രം മതി



2019, ഫെബ്രുവരി 10, ഞായറാഴ്‌ച

ഘനശ്യാമ സന്ധ്യാ ഹൃദയം

.
Ghanashyama Sandhya
ആകാശവാണി ലളിതഗാനങ്ങൾ
ഗാനരചന : കാവാലം നാരായണ പണിക്കർ
സംഗീതം :  എം ജി രാധാകൃഷ്ണൻ
ആലാപനം :  കെ ജെ യേശുദാസ്

ഘനശ്യാമ സന്ധ്യാ ഹൃദയം
നിറയേ മുഴങ്ങീ മഴവില്ലിൻ
മാണിക്യ വീണാ

നീരാഞ്ജന സമരുചിരം
നിരവദ്യമീ നടന വിലാസം
പകലുമിരവും പകരും
പദചലന ലയ മേളം

വസന്തങ്ങളീവഴിയേ വന്നൂ
വനജ്യോത്സ്ന കൈക്കുമ്പിൾ നീട്ടി
രാസകേളി രമണീയം
മകരന്ദ ബിന്ദുവിൽ മയങ്ങീ

അഗാധനീലി മകളിൽ വിദൂര തീരങ്ങളിൽ
പ്രണവമുണരും സീമകളിൽ
ധ്വനിതരള ലയമേളം

ഇളംതെന്നൽ ചിന്തുകളും പാടി
കണിക്കൊന്ന പൂങ്കൊമ്പിലാടി
പൂനിലാവും വനനിഴലും പുണരുന്ന
മർമ്മരം ഉണർന്നൂ


വിമൂകശോക സ്മൃതികളുണർത്തി



Akashavani Lalithaganangal
Lyrics : Kavalam Narayana Panicker
Music : M G Radhakrishnan
Singer : Yesudas

2019, ഫെബ്രുവരി 9, ശനിയാഴ്‌ച

വിമൂകശോക സ്മൃതികളുണർത്തി


Vimookashoka Smruthikalunarthi
ഗാനം :  വിമൂകശോക സ്മൃതികളുണർത്തി
മൂവി :  മുത്ത്  (1976)
ഗാനരചന : കെ  എസ് നമ്പൂതിരി
സംഗീതം : പ്രതാപ് സിംഗ്
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : എൻ എൻ പിഷാരടി
പ്രധാന അഭിനേതാക്കൾ : മധു, റാണിചന്ദ്ര, സുമിത്ര തുടങ്ങിയവർ

വിമൂകശോക സ്മൃതികളുണർത്തി
വീണ്ടും പൗർണമി വന്നൂ
വിഷാദ വീഥികൾ മാത്രം വിരിയും
വിപഞ്ചികെ നീ പാടു, നീ പാടൂ

നിഴലിന് പിറകെ നടന്നൂ
കാലിടറി വീണു പിരിഞ്ഞു നാം
നിനക്ക് നന്മകൾ നേരുന്നു ഞാൻ
നിറഞ്ഞ ഹൃദയവുമായ്, നിറഞ്ഞ ഹൃദയവുമായ്

വിരിയട്ടെ നിൻ ജീവിത വേദിയിൽ
വിശുദ്ധ സർഗ്ഗ സുഖങ്ങൾ
സ്വപ്നം പോലൊരു സ്വപ്നം പോലെൻ
സ്വയം പ്രഭേ നീ പിരിയൂ, സ്വയം പ്രഭേ നീ പിരിയൂ



പുഷ്പദളങ്ങളാൽ നഗ്നത മറയ്ക്കും



-----------------------------
ഗാനം :  വിമൂകശോക സ്മൃതികളുണർത്തി
മൂവി :  മുത്ത്  (1976)
ഗാനരചന : കെ  എസ് നമ്പൂതിരി 
സംഗീതം : പ്രതാപ് സിംഗ്
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : എൻ എൻ പിഷാരടി
പ്രധാന അഭിനേതാക്കൾ : മധു, റാണിചന്ദ്ര, സുമിത്ര തുടങ്ങിയവർ

2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

പുഷ്പദളങ്ങളാൽ നഗ്നത മറയ്ക്കും


ഗാനം : പുഷ്പദളങ്ങളാൽ നഗ്നത മറയ്ക്കും
മൂവി : വിഷ്ണു വിജയം (1974)
ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : എൻ ശങ്കരൻ നായർ
പ്രധാന അഭിനേതാക്കൾ : കമലഹാസൻ, ഷീല, തിക്കുറിശ്ശി തുടങ്ങിയവർ


പുഷ്പദളങ്ങളാൽ നഗ്നത മറയ്ക്കും
സ്വപ്നസുന്ദരി, പ്രകൃതി സർപ്പ സുന്ദരി
നിൻ അരക്കെട്ടിൽ കൈ ചുറ്റി നിൽക്കും
നിലാവിനെന്തൊരു  മുഖ പ്രസാദം

പ്രിയ യൗവ്വനത്തിൻ നഖലാളനങ്ങൾ
കവിളിൽ കുറിക്കും ശ്ലോകങ്ങൾ
ഗൂഢാത്മ ശൃങ്കാര കാവ്യത്തിലേ ഒരു
പ്രൗഢ നായികയാക്കി നിന്നെ
പ്രൗഢ നായികയാക്കി
ആ കാവ്യത്തിൻ അലങ്കാരമാകാൻ
ആവേശം എനിക്കാവേശം


ആ രാവിൽ നിന്നോട് ഞാനോതിയ


ഒരു പൗരഷത്തിൻ പരിരംഭണങ്ങൾ
വിരൽതൊട്ടുണർത്തും ദാഹങ്ങൾ
ഹേമാംഗ രോമാഞ്ച മഞ്ചത്തിലെ
ഒരു കാമ സായകമാക്കി നിന്നെ
കാമ സായകമാക്കി
ആ പൂവമ്പിൻ മുന കൊണ്ട് മുറിയാൻ
ആവേശം എനിക്കാവേശം


--------------------------------
ഗാനം : പുഷ്പദളങ്ങളാൽ നഗ്നത മറയ്ക്കും
മൂവി : വിഷ്ണു വിജയം (1974)
ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : എൻ ശങ്കരൻ നായർ
പ്രധാന അഭിനേതാക്കൾ : കമലഹാസൻ, ഷീല, തിക്കുറിശ്ശി തുടങ്ങിയവർ


2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

ആ രാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങൾ


Aa Ravil Ninnodu
മലയാളം കവിത : ആത്മരഹസ്യം
കവി : ചങ്ങമ്പുഴ കൃഷ്ണ പിള്ള
ആലാപനം : പ്രൊഫസർ വി മധുസൂദനൻ നായർ

ആ രാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങൾ
ആരോടുമരുളരുതോമലെ നീ
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദാശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന
മൃദു വെള്ളിവലാഹകൾ നിരന്നു നിൽക്കെ
നർത്ഥന നിരതകൾ പുഷ്‌പലതികകൾ
നാൽത്തളിർകളാൽ നമ്മെത്തഴുകീടവേ
ആലോലപരിമള ധോരണിയിങ്കൽ മുങ്ങി
മലയാനിലൻ മന്ദമലഞ്ഞു പോകെ
നാണിച്ചു നാണിച്ചിന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചമിളകും നിൻ ഹേമാഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞ നിൻ ചെഞ്ചൊടിതളിരിലെൻ
ചുംബനമിടക്കമർന്നീടവേ
നാമിരുവരുമൊരു നീലാശിലാതലത്തിൽ
നാഗ നിർവൃതി നേടി പരിലസിക്കെ

ആ രാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങൾ
ആരോടുമരുളരുതോമലെ നീ  (2)

വേദന സഹിയാത്ത രോദനം തുളുമ്പീടും
മാമക ഹൃദയത്തിൻ ക്ഷതങ്ങൾ തോറും (2)

ആദര സമന്വിതം ആരും അറിയാതൊരു
ശീതള സുഖാസവം പുരട്ടി മന്ദം
നീയെന്നെ തഴുകവേ ഞാനൊരു ഗാനമായി
നീലാംബരമ്പരത്തോളമുയർന്നു പോയി
സങ്കൽപ്പ സുഖത്തിനും മീതെയായ് മിന്നും
ദിവ്യ മംഗളസ്വപ്നമേ നിൻ അരികിലെത്താൻ
യാതൊരു കഴിവുമില്ലാതെ ഞാൻ എത്രകാലം
ആതുര ഹൃദയനായ് ഉഴഞ്ഞിരുന്നു
കൂരിരുൾ നിറഞ്ഞോരെൻ ജീവിതം പൊടുന്നനെ
താരകവൃതമായി ചമഞ്ഞ നേരം
ആ വെളിച്ചത്തിൽ നിന്നെക്കണ്ടു ഞാൻ
ദിവ്യമമോരാനന്ദ രശ്മിയായെന്നരികിൽ തന്നെ
മായാത്ത കാന്തി വീശും മംഗള കിരണമേ
നീ ഒരു നിഴലാണെന്നാരു ചൊല്ലി
അല്ലിലെ വെളിച്ചമേ നിന്നെ ഞാൻ അറിഞ്ഞതില്ല
അല്ലലിൽ മൂടി നിൽക്കും ആനന്ദമേ

യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തി (2)

കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നലർ കവിൾക്കൂമ്പു തുടച്ചു മന്ദം

ആ രാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങൾ
ആരോടുമരുളരുതോമലെ നീ  (2)

എന്നാത്മ  രഹസ്യങ്ങൾ എന്തും ഞാൻ നിന്നോടോതും
മന്നിനായത്  കേട്ടിട്ടെന്തു കാര്യം
ഭൂലോക മൂഢരായി നമ്മെയിന്നപരന്മാർ
പൂരൈരാത്ത പരിഹാസം കരുതിയേയ്ക്കാം
സാരമില്ലാവയൊന്നും സന്തതം മമ ഭാഗ്യ
സാര സർവ്വസ്വമെ നീയുഴന്നിടേണ്ട

മാമക ഹൃദയത്തിൻ സ്പന്ദനം നിൽക്കുവോളം
പ്രേമവും അതിൽ തിര അടിച്ചു കൊള്ളും
കല്പാന്ത കാലം വന്നു ഭൂലോകം ആകെ ഒരു
കർക്കശ സമുദ്രമായ് മാറിയാലും
അന്നതിൻ  മീതെ അല്ല തള്ളിയരച്ചു വന്നു
പൊങ്ങിടും ഓരോ കൊച്ചു കുമിള പോലും

ഇന്ന് മന്മാനസത്തിൽ തുള്ളി തുളുമ്പി നിൽക്കും
നിന്നോടുള്ളനുരാഗമായിരിക്കും
രണ്ടല്ല നീയും ഞാനും ഒന്നായി കഴിഞ്ഞല്ലോ
വിണ്ടലം നമുക്കിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും
ആരെല്ലാം പരിഭവം കരുതിയാലും

ആ രാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങൾ
ആരോടുമരുളരുതോമലെ നീ  (2)


പ്രിയസഖി നീ പ്രണയ കവിത പോലെ - ഇവിടെ ക്ലിക്ക് ചെയ്യുക 



മലയാളം കവിത : ആത്മരഹസ്യം
കവി : ചങ്ങമ്പുഴ കൃഷ്ണ പിള്ള
ആലാപനം : പ്രൊഫസർ വി മധുസൂദനൻ നായർ

2019, ഫെബ്രുവരി 4, തിങ്കളാഴ്‌ച

പ്രിയസഖി നീ പ്രണയ കവിത പോലെ



Priya Sakhi Nee 

പ്രിയസഖി നീ പ്രണയ കവിത പോലെ അകമലരിൽ അമൃതബിന്ദു പോലെ (2)
മിഴിയിണകൾ പ്രേമഭരിതം മൊഴി മനസ്സിൽ നിത്യ ഹരിതം പുതുമഴയായ്.. പുലരൊളിയായ് പകരുമോ സാന്ത്വനം (പ്രിയസഖി) നറു നിലാവുപോലെ നിറയുമെന്നിൽ അഴകേ പ്രണയം പകരും പ്രിയതരമാമൊരു മധുരം (2)
കർണ്ണികാര പൂക്കൾ വിരിയുമ്പോൾ കണ്ടു ഞാൻ നിൻ മുഖം അരികിൽ നീ തരളയായ് വരികയെൻ സ്നേഹമേ.. കനവിലും കഴിയുമോ പിരിയുവാൻ പ്രിയതമേ (പ്രിയസഖി) കരളിൽ ഓർമയാണോ കനവിലാരു ഞാനോ പ്രിയതേ പറയൂ പുഞ്ചിരിതൻ മധു പകരൂ (2)
ഓമനപ്പൂങ്കുയിലുകൾ പാറുമ്പോൾ ഓർമയിൽ നിൻ സ്വരം മനസ്സിലെ നൊമ്പരം മായ്ച്ചിടും ദേവതേ മാരിവിൽ ചിറകെഴും മധുമൊഴി ശാരികേ (പ്രിയസഖി)


ഓർക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന - ഇവിടെ ക്ലിക്ക് ചെയ്യുക 


ആൽബം : തെന്നൽ സംഗീതം- പീറ്റർ ഗായകൻ - പി ജയചന്ദ്രൻ