ഈ ബ്ലോഗ് തിരയൂ

2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന


Sarapanjarathinullil Chirakittadikkunna
ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന
ശരികേ ദുഃഖ ഗായികേ
ഇണയെ വേർപിരിഞ്ഞേകാകിയായ നിൻ
ഹൃദയ നൊമ്പരങ്ങൾ ആരറിയാൻ

താനേ തിരിഞ്ഞും മറിഞ്ഞും തളർന്നു നീ
താങ്ങാനാകാത്ത വ്യഥയോടെ
ആദം പൊയ്‌പ്പോയ പറുദീസയിലിപ്പോ
ഏകയാമ്  ഔവയെപ്പോലെ  ഉഴലുന്നു ഉഴലുന്നൂ

മുളപൊട്ടി വളരും നിൻ പാപം നീ എത്ര നാൾ
മൂടുപടത്തിനുള്ളിൽ ഒളിച്ചുവെക്കും
എന്നോ നഷ്‌ടമായ ജീവന് വേണ്ടി ഈ
ഏകാന്ത ധ്യാനം കൊണ്ടെന്തു നേടും എന്ത് നേടും


ആദ്യത്തെ നോട്ടത്തിൽ  ദിവ്യാനുരാഗത്തിൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : കരണപർവം (1977)
എഴുതിയത് : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ബാബു നന്തന്കോട്
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, ജയഭാരതി, കെ പി ഉമ്മർ, ബഹാദൂർ, കനദുർഗ, KPAC ലളിത, മീന തുടങ്ങിയർ.
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ആദ്യത്തെ നോട്ടത്തിൽ ദിവ്യാനുരാഗത്തിൻ


Aadyathe nottathil divyanuragathin harisree
ആദ്യത്തെ നോട്ടത്തിൽ
ദിവ്യാനുരാഗത്തിൻ ഹരിശ്രീ കുറിച്ചവളെ
ഒരു പുഞ്ചിരിയാൽ ഒതുങ്ങാത്ത പ്രേമത്തിൻ
തിരമാല തീർത്തവളെ നീ എന്നും എന്റേത് മാത്രം

മലരിട്ടു നിൽക്കുന്ന മധുരക്കിനാവിന്റെ
മാദക വൃന്ദാവനത്തിൽ
മദകര പരിമളം വീശുവാനെത്തിയ
മധുമാസ ലാവണ്യമേ നീ എന്നും എന്റേത് മാത്രം

മകര നിലാവിൻറെ മണിവിളക്കെരിയുന്ന
മാനസ പുഷ്പാങ്കണത്തിൽ
സുരഭില ചന്ദനം ചാർത്തുവാനെത്തിയ
കുളിരണി പൂന്തെന്നെലെ
നീ എന്നും എന്റേത് മാത്രം


സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ :
രചന :
സംഗീതം :
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം :
നിർമാണം :
പ്രധാന അഭിനേതാക്കൾ :
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ



Swapnangal Aadhyamay Innen

സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ
മുത്ത് വിളക്കിൽ തിരി കൊളുത്തി
സ്വർഗത്തെ ഗംഗ സ്വരരാഗ ലോലോയെൻ
പുഷ്പസാനുക്കളിൽ ഒഴുകിയെത്തി

ഈ മധു യാമത്തിൽ ഈ മൺകുടിലൊരു
പ്രേമ ഹർഷത്തിൻ മണി മന്ദിരം
ഈ മനോഹര വേദിയിൽ മന്മഥ
ദേവന് പുഷ്പ തുലാഭാരം

ദാഹിച്ചു നിന്ന ഞാൻ ഈ അധരത്തിലെ
താമര തേൻ കിണ്ണം നുകർന്നോട്ടെ
പൂവിടും രോമാഞ്ച വല്ലരിയായ് നിന്റെ
പൂമേനി തന്നിൽ പടർന്നോട്ടെ

ആയിരം അജന്ത ചിത്രങ്ങളിൽ - ഗാനം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



സിനിമ : മുറ്റത്തെ മുല്ല
രചന : പാപ്പനംകോട് ലക്ഷ്മണൻ
സംഗീതം : വി  ദക്ഷിണാമൂർത്തി
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ജെ  ശശികുമാർ
നിർമാണം : തിരുപ്പതി ചെട്ടിയാർ
പ്രധാന അഭിനേതാക്കൾ : പ്രേം നസീർ, എം ജി സോമൻ, തിക്കുറിശ്ശി സുകുമാരൻ നായർ,  കെ പി ഉമ്മർ, അടൂർ ഭാസി, വിധുബാല, ഉഷാറാണി തുടങ്ങിയർ.
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ആയിരം അജന്ത ചിത്രങ്ങളിൽ

Aayiram Ajantha Chithrangalil
ആയിരം അജന്ത ചിത്രങ്ങളിൽ
ആ മഹാബലി പുര ശില്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു സംഗമ
സംഗീതമാലപിച്ചു
ഓർമയില്ലേ നിക്കൊന്നും ഓർമയില്ലേ

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിനി സന്ധ്യയെ പോലെ
അലയുന്നു ഞാനിന്നു നിന്നുള്ളിലാലിയുവാൻ
അരികിലുണ്ടെന്നാലും നീ
വെൺമേഘ ഹംസങ്ങൾ കൊണ്ടുതരണേമോ
എൻ ദുഃഖ സന്ദേശങ്ങൾ

വിദളിത രാഗത്തിൻ മണിവീണ തേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിക്കുയാണിന്നും നിന്നെ തലോടുവാൻ
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമനാഥ നൂപുരങ്ങൾ മമനാഥ  നൂപുരങ്ങൾ

കാലമാം അശ്വത്തിൻ കുളമ്പടി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


------------------------------------
സിനിമ : ശഖുപുഷ്പം (1977)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം കെ അർജുനൻ
പാടിയത് : കെ ജെ  യേശുദാസ്
സംവിധാനം : ബേബി
നിർമാണം : രഘുകുമാർ
പ്രധാന അഭിനേതാക്കൾ : എം ജി സോമൻ, സുകുമാരൻ, ജോസ് പ്രകാശ്, വിധുബാല, സുകുമാരി തുടങ്ങിയർ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

കാലമാം അശ്വത്തിൻ കുളമ്പടി കേട്ടു



Kaalamam Aswathin Kulambadi kettu
കാലമാം അശ്വത്തിൻ കുളമ്പടി കേട്ടു
കാതോർത്തു നിന്നു തലമുറകൾ
വർഷങ്ങൾ തൻ വിരിമാറിൽ മയങ്ങി
വർഷവും വേനലും ശിശിര ഹേമന്തവും
നഷ്ടവസന്തങ്ങളാം ഋതു കന്യകമാർ
നൃത്തമാടി വീണ്ടും ഭൂമിയാം വേദിയിൽ


സ്വർണ്ണ നാഗങ്ങൾ ഇണ ചേരും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


സിനിമ : കടത്തനാട്ട് മാക്കം (1978)
രചന : ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : നവോദയ അപ്പച്ചൻ
നിർമാണം : നവോദയ
പ്രധാന അഭിനേതാക്കൾ : പ്രേം നസീർ, ജയൻ, ഷീല, ജയഭാരതി, ജനാർദ്ദനൻ, കെ പി ഉമ്മർ, ജി കെ പിള്ള, ഗോവിന്ദൻകുട്ടി, KPAC ലളിത, ഉണ്ണിമേരി, ശ്രീലത, മീന തുടങ്ങിയവർ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച

സ്വർണ്ണ നാഗങ്ങൾ ഇണ ചേരും യാമം


Swarna nagangal inna cherum

സ്വർണ്ണ നാഗങ്ങൾ ഇണ ചേരും യാമം
വർണ്ണ പൂംപീലി വിടർത്തുന്ന വാനം
കാമനെ തിരയുന്ന ഭൂമി ദേവിക്ക്
പൂനിലാവിന്റെ ഉടയാട മാത്രം

പനിനീർ കടലിലെ കുളി കഴിഞ്ഞെത്തിയ
പാർവണ രജനിക്ക് മധുരോന്മാദം
അവളുടെ നെറ്റിയിലെ നകഷത്ര മണികളിൽ
മലരമ്പൻ തന്നുടെ പ്രതിരൂപം കണ്ടു

മദന ശരങ്ങളിലെ കനകദലം കൊഴിഞ്ഞു
മനസ്സാകെ അനുരാഗ തേൻ ചൊരിഞ്ഞു
അധരങ്ങൾ തുടിക്കയായ്  ഒരു ചുംബനം തരൂ
തളിർമേനി തഴുകി ഒന്നെന്നെ പുണരൂ

Swarna nagangal inna cherum
സിനിമ : ശത്രുസംഹാരം (1978)
രചന  :  പാപ്പനംകോട്  ലക്ഷ്മണൻ
സംഗീതം : എം കെ  അർജുനൻ
പാടിയത്  : കെ ജെ  യേശുദാസ്
സംവിധാനം  : ജെ  ശശികുമാർ 
പ്രധാന അഭിനേതാക്കൾ  : പ്രേം നസീർ, ജയൻ, ഉണ്ണിമേരി, അടൂർ ഭാസി, ശങ്കരാടി, ശ്രീലത.

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

സിന്ദൂരം തുടിക്കുന്ന തിരു നെറ്റിയിൽ



Sindhooram Thudikkunna Thirunettiyil

സിന്ദൂരം തുടിക്കുന്ന തിരു നെറ്റിയിൽ
ഒരു ചുംബനം തന്നാൽ പിണങ്ങുമോ നീ
ഒരു ചുംബനം ഒരു സ്വാന്തനം
ഒരു സ്നേഹ സമ്മാനം

കനകാംബരപ്പൂക്കൾ കവിതകൾ പാടും
കാർകൂന്തലിൻ കെട്ടിൽ
ഒരു വർണ തേൻ വണ്ടായി ഒരു ഗാന പല്ലവിയായ്
പറന്നു വന്നുമ്മവെച്ചാൽ പരിഭവിച്ചീടുമോ
പരിഭവിച്ചീടുമോ നീ

മണിമുത്തു മാലകൾ മഹിതമെന്നോതും
വാർമലർ മുകുളങ്ങൾ
പരിഹാസ വാക്കിനാലോ പരിരംഭണത്തിനാലോ
മമ ഹൃത്തോടടുപ്പിച്ചാൽ മതിമറന്നീടുമോ
മതിമറന്നീടുമോ നീ


വര വർണിനീ വർണ്ണ ലയ രഞ്ജിനീ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


സിനിമ :  ചട്ടമ്പി കല്യാണി (1975)
രചന :  ശ്രീകുമാരൻ തമ്പി
സംഗീതം :  എം കെ  അർജുനൻ
പാടിയത് : കെ ജെ  യേശുദാസ്
സംവിധാനം : ജെ ശശികുമാർ
നിർമാണം : ശ്രീകുമാരൻ തമ്പി
പ്രധാന അഭിനേതാക്കൾ : പ്രേം നസീർ, എം ജി സോമൻ, കെ പി ഉമ്മർ, ജഗതി ശ്രീകുമാർ,  ലക്ഷ്മി,അടൂർ ഭാസി, KPAC ലളിത തുടങ്ങിയർ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

വര വർണിനീ വർണ്ണ ലയ രഞ്ജിനീ



Vara Varninee Varna Laya Ranjinee

വര വർണിനീ വർണ്ണ ലയ രഞ്ജിനീ
വിടർന്നു നിന്നോ ഒരു വന പുഷ്പമായ്
വളർ പൗർണമി എന്റെ സുര സുന്ദരീ  നീ
വിരുന്നു വന്നോ ഉള്ളിൽ അനുഭവമായി

ആ പാദ വശ്യമാം നിൻ മന്ദസ്മിതം കാൺകെ
ആവേശ ഭരിതമാകുന്നെൻ ഹൃദയം
ആ സൗഭഗം ഞാൻ നുകർന്നീടുമ്പോൾ
ആയിരം മിഴികളെൻ മെയ്യിൽ മുളക്കും
ആ അഹഹഹഹ ആ അഹഹഹഹ



താരുണ്യത്തിൻ പുഷ്പ കിരീടം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സിനിമ :  പെൺപുലി  (1977)
രചന :  മാന്ഗോമ്പു ഗോപാലകൃഷ്ണൻ
സംഗീതം :  ജി ദേവരാജൻ
പാടിയത് : കെ ജെ  യേശുദാസ്
സംവിധാനം : ക്രോസ്സ്‌ബെൽട് മണി
നിർമാണം : റോസ് മൂവീസ്
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, അടൂർ ഭാസി, ഉണ്ണിമേരി,  KPAC ലളിത, രാജകോകില  തുടങ്ങിയർ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

താരുണ്യത്തിൻ പുഷ്പ കിരീടം



Tharuniathin Pushpa Kireedam Thazhikakkudam
താരുണ്യത്തിൻ പുഷ്പ കിരീടം
താഴികക്കുടം തങ്ക താഴികക്കുടം
ഞാനവളെ കണ്ടു കൺ മിന്നലെന്നിൽ കൊണ്ടു
ആ കന്നൽ  മിഴി എന്നിൽ പൂത്ത കാമ പൂവുകൾ  കണ്ടു

കാറ്റിലാടും ഡാഫൊഡിൽ
അവൾ പൂത്തു നിൽക്കും ഗോള്ടെൻഹിൽ
ഒരു പൂവെങ്കിലും നുള്ളാൻ
ഒരു കണമെങ്കിലും നുകരാൻ
ഓടി വന്നല്ലോ ഞാൻ ഓടി വന്നല്ലോ
കം സെപ്റ്റംബർ ഐ ലവ് ടു റിമെംബേർ

കൂട്ടു തെറ്റിയ നക്ഷത്രം അവൾ കാറ്റിലൊഴുകും സംഗീതം
ഒരു കതിരെങ്കിലും പുണരാൻ ഒരു സ്വരമെങ്കിലും നുകരാൻ
തേടി വന്നല്ലോ ഞാൻ തേടി വന്നല്ലോ
കം സെപ്റ്റംബർ ഐ ലവ് ടു റിമെംബേർ
---------------------------------------------------------------------------------------
Tharuniathin Pushpa Kireedam Thazhikakkudam.

ഈ മനോഹരമായ ഗാനം ഭാര്യ ഇല്ലാത്ത രാത്രി എന്ന സിനിമയിൽ നിന്ന്.  1975 ഇൽ പുറത്തു വന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബാബു നന്ദൻകോട് ആണ്.   പ്രൊഡ്യൂസർ പി സുബ്രമണിയവും,

ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് തിക്കുറിശ്ശി സുകുമാരൻ നായർ, രാഘവൻ, KPAC സണ്ണി, ശ്രീ പ്രിയ, കുഞ്ചൻ, പറവൂർ ഭരതൻ എന്നിവരാണ്.

അതി മനോഹരമായ ഇതിന്റെ വരികൾ മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഗാന രചയിതാക്കളിൽ ഒരാളായ ശ്രീ  ശ്രീകുമാരൻ തമ്പിയാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവരാഗങ്ങളുടെ ചക്രവർത്തി ആയ ദേവരാജൻ മാസ്റ്ററും.  ആലാപനം പകരം വെക്കാനില്ലാത്ത മലയാളികളുടെ സ്വന്തം ദാസേട്ടനും.


സിനിമ : ഭാര്യ ഇല്ലാത്ത രാത്രി (1975)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ബാബു നന്ദൻകോട്
നിർമാണം : പി സുബ്രമണിയം
പ്രധാന അഭിനേതാക്കൾ : തിക്കുറിശ്ശി സുകുമാരൻ നായർ, രാഘവൻ, KPAC സണ്ണി, ശ്രീ പ്രിയ, കുഞ്ചൻ, പറവൂർ ഭരതൻ

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.