ഈ ബ്ലോഗ് തിരയൂ

2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന


Sarapanjarathinullil Chirakittadikkunna
ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന
ശരികേ ദുഃഖ ഗായികേ
ഇണയെ വേർപിരിഞ്ഞേകാകിയായ നിൻ
ഹൃദയ നൊമ്പരങ്ങൾ ആരറിയാൻ

താനേ തിരിഞ്ഞും മറിഞ്ഞും തളർന്നു നീ
താങ്ങാനാകാത്ത വ്യഥയോടെ
ആദം പൊയ്‌പ്പോയ പറുദീസയിലിപ്പോ
ഏകയാമ്  ഔവയെപ്പോലെ  ഉഴലുന്നു ഉഴലുന്നൂ

മുളപൊട്ടി വളരും നിൻ പാപം നീ എത്ര നാൾ
മൂടുപടത്തിനുള്ളിൽ ഒളിച്ചുവെക്കും
എന്നോ നഷ്‌ടമായ ജീവന് വേണ്ടി ഈ
ഏകാന്ത ധ്യാനം കൊണ്ടെന്തു നേടും എന്ത് നേടും


ആദ്യത്തെ നോട്ടത്തിൽ  ദിവ്യാനുരാഗത്തിൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : കരണപർവം (1977)
എഴുതിയത് : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ബാബു നന്തന്കോട്
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, ജയഭാരതി, കെ പി ഉമ്മർ, ബഹാദൂർ, കനദുർഗ, KPAC ലളിത, മീന തുടങ്ങിയർ.
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

1 അഭിപ്രായം:

  1. എന്റെ പതിനെട്ടാം വയസ്സിൽ മൂളി നടന്ന ഒരു നല്ല പാട്ട്. തീരെ മറന്നുപോയിരുന്നു. എങ്ങിനെയോ ഓർമ്മ വന്നു. തേടി. കണ്ടെത്തി.

    മറുപടിഇല്ലാതാക്കൂ