ഈ ബ്ലോഗ് തിരയൂ

2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

താരുണ്യത്തിൻ പുഷ്പ കിരീടം



Tharuniathin Pushpa Kireedam Thazhikakkudam
താരുണ്യത്തിൻ പുഷ്പ കിരീടം
താഴികക്കുടം തങ്ക താഴികക്കുടം
ഞാനവളെ കണ്ടു കൺ മിന്നലെന്നിൽ കൊണ്ടു
ആ കന്നൽ  മിഴി എന്നിൽ പൂത്ത കാമ പൂവുകൾ  കണ്ടു

കാറ്റിലാടും ഡാഫൊഡിൽ
അവൾ പൂത്തു നിൽക്കും ഗോള്ടെൻഹിൽ
ഒരു പൂവെങ്കിലും നുള്ളാൻ
ഒരു കണമെങ്കിലും നുകരാൻ
ഓടി വന്നല്ലോ ഞാൻ ഓടി വന്നല്ലോ
കം സെപ്റ്റംബർ ഐ ലവ് ടു റിമെംബേർ

കൂട്ടു തെറ്റിയ നക്ഷത്രം അവൾ കാറ്റിലൊഴുകും സംഗീതം
ഒരു കതിരെങ്കിലും പുണരാൻ ഒരു സ്വരമെങ്കിലും നുകരാൻ
തേടി വന്നല്ലോ ഞാൻ തേടി വന്നല്ലോ
കം സെപ്റ്റംബർ ഐ ലവ് ടു റിമെംബേർ
---------------------------------------------------------------------------------------
Tharuniathin Pushpa Kireedam Thazhikakkudam.

ഈ മനോഹരമായ ഗാനം ഭാര്യ ഇല്ലാത്ത രാത്രി എന്ന സിനിമയിൽ നിന്ന്.  1975 ഇൽ പുറത്തു വന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബാബു നന്ദൻകോട് ആണ്.   പ്രൊഡ്യൂസർ പി സുബ്രമണിയവും,

ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് തിക്കുറിശ്ശി സുകുമാരൻ നായർ, രാഘവൻ, KPAC സണ്ണി, ശ്രീ പ്രിയ, കുഞ്ചൻ, പറവൂർ ഭരതൻ എന്നിവരാണ്.

അതി മനോഹരമായ ഇതിന്റെ വരികൾ മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഗാന രചയിതാക്കളിൽ ഒരാളായ ശ്രീ  ശ്രീകുമാരൻ തമ്പിയാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവരാഗങ്ങളുടെ ചക്രവർത്തി ആയ ദേവരാജൻ മാസ്റ്ററും.  ആലാപനം പകരം വെക്കാനില്ലാത്ത മലയാളികളുടെ സ്വന്തം ദാസേട്ടനും.


സിനിമ : ഭാര്യ ഇല്ലാത്ത രാത്രി (1975)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ബാബു നന്ദൻകോട്
നിർമാണം : പി സുബ്രമണിയം
പ്രധാന അഭിനേതാക്കൾ : തിക്കുറിശ്ശി സുകുമാരൻ നായർ, രാഘവൻ, KPAC സണ്ണി, ശ്രീ പ്രിയ, കുഞ്ചൻ, പറവൂർ ഭരതൻ

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ