ഈ ബ്ലോഗ് തിരയൂ

2019, ജനുവരി 30, ബുധനാഴ്‌ച

ഓർക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന


Orkkumbozhekkum Pullakamundakkunna

ഓർക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന
പൂക്കാലമെന്നു വിളിക്കിലോ നിന്നെ ഞാൻ (2)

തുംഗാനുഭൂതിയിൽ മുക്കും മുരളികാ
സംഗീതമെന്നു വിളിക്കിലോ നിന്നെ ഞാൻ (2)

മാനത്തു മൊട്ടിട്ടു നിന്നു ചിരിക്കുന്ന
മാരിവില്ലെന്ന് വിളിക്കിലോ നിന്നെ ഞാൻ (2)

പോരവയെല്ലാം അപൂർണ്ണങ്ങളെന്നു നിൻ
ചാരിമ പാടില്ലാനുപമയാണു നീ

ഇത്രയ്ക്കു ലുബ്‌ദോ നിനക്കാ സുഷമയിൽ
ഇത്തിരി പോലുമൊന്നാസ്വദിപ്പിക്കുവാൻ

ലോഭമില്ലായ്മയാണംബ പ്രകൃതി
നിന്നാഭയേകുന്നതിൽ കാണിച്ചതോമലെ

ഈ ലുബ്ധു മൂലം അവളോടും നീടുറ്റ
കാലത്തിനോടും കൃതഘ്നയാകൊല്ല നീ (2)


നമ്മുടെ മാതാവ് കൈരളി പണ്ടൊരു - ഇവിടെ ക്ലിക്ക് ചെയ്യുക 



കവിത - നിഴലുകൾ
കവി - ചങ്ങമ്പുഴ കൃഷ്ണ പിള്ള 

2019, ജനുവരി 27, ഞായറാഴ്‌ച

നമ്മുടെ മാതാവ് കൈരളി പണ്ടൊരു


Nammude Mathavu
പണ്ടത്തെ പാട്ടുകൾ
വള്ളത്തോൾ നാരായണ മേനോൻ കവിത
ആലാപനം ബി മനോഹരൻ

നമ്മുടെ മാതാവ് കൈരളി പണ്ടൊരു
പൊന്മണി പൈതലായ് വാണ കാലം
യാതോരു ചിന്തയുമില്ലാതെ കേവലം
ചേതസി തോന്നിയ മാതിരിയിൽ

ഏടലർച്ചിലങ്കയിൽ ചെങ്കാൽ ചിലങ്ക
കിലുങ്ങുമാറോടിക്കളിച്ചു രസിച്ച കാലം
പെറ്റമ്മ തന്നുടെ വെൺമുലപ്പാൽ തീരെ
വറ്റിയിട്ടില്ലാത്ത പൂങ്കണ്ഠത്താൽ

പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ
പാൽക്കുഴമ്പല്ലോ ചെകിട്ടിനില്ല
വൃത്ത വ്യവസ്ഥയിൽ അക്ഷര വ്യക്തിയിൽ
അര്തോപപത്തിയില്ലെന്നാകിലും 

ആരാരെ കോൾമയിർ കൊള്ളിക്കില്ലീ ഗീതം
ആരോമൽ പൈങ്കിളി കൊഞ്ചൽ പോലെ
ആരോമൽ പൈങ്കിളി കൊഞ്ചൽ പോലെ


ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി  നീ  - ഇവിടെ ക്ലിക്ക് ചെയ്യുക 



പണ്ടത്തെ പാട്ടുകൾ
വള്ളത്തോൾ നാരായണ മേനോൻ കവിത
ആലാപനം ബി മനോഹരൻ

2019, ജനുവരി 26, ശനിയാഴ്‌ച

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ


Irullin Mahanidhrayil


ഗാനരചന : മധുസൂദനൻ നായർ ആലാപനം : മധുസൂധനൻ നായർ സംഗീതം : മോഹൻ സിതാര മൂവി : ദൈവത്തിന്റെ വികൃതികൾ


ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എൻറെ ചിറകിനാകാശവും നീ തന്നു നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും കനവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും നിൻറെ ഹൃദയത്തിൽ ഞാനെൻറെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിൽ അഭയം തിരഞ്ഞു പോകുന്നു അടരുവാൻ വയ്യാ അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ വീണു കൊഴിയുമ്പോഴാണെൻറെ സ്വർഗം നിന്നിൽ അടിയുന്നതീ നിത്യ സത്യം


ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ - ഇവിടെ ക്ലിക്ക് ചെയ്യുക


2019, ജനുവരി 24, വ്യാഴാഴ്‌ച

ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ

മലയാളം സിനിമ ഭക്തി ഗാനങ്ങൾ
ആലാപനം  പി ജയചന്ദ്രൻ

ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ
തവ പദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ ദേവി മൂകാംബികേ

മായേ മൂകാംബികേ മഹാമായേ മൂകാംബികേ
മനസിലെന്നും എന്റെ മനസിലെന്നും
നിന്റെ മായാ രൂപം കാണേണം
ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ
തവ പദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ ദേവി മൂകാംബികേ

സ്വരമായ് നീ എന്റെ സ്വരരാഗ വീണതൻ
തന്ത്രികളിൽ വീണ തന്ത്രികളിൽ
രാഗമായ് താളമായി
ജീവന്റെ ഭാവമായ് ഉണർന്നാലും
ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ
തവ പദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ ദേവി മൂകാംബികേ

രജനീ യവനികയ്ക്കുള്ളിലെന്നോമന - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


2019, ജനുവരി 23, ബുധനാഴ്‌ച

രജനീ യവനികയ്ക്കുള്ളിലെന്നോമന


Rajanee Yavanika
രജനീ യവനികയ്ക്കുള്ളിലെന്നോമന
മൂവി : അകലെ ആകാശം
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്

രജനീ
രജനീ യവനികയ്ക്കുള്ളിലെന്നോമന
രജതപേടകം തുറന്നൂ
ഒരു മുത്തൊരു നന്മണിമുത്തവളെന്‍
അധരച്ചെപ്പിനു തന്നൂ

പത്മദളത്തില്‍ പരാഗം പോലെ
പാരിജാതത്തില്‍ ഹിമകണം പോലെ
അത്മാവിന്‍ നവനീത തലത്തില്‍
ആടീ ആ മുത്തൊളികള്‍ ഒരു മുത്തൊരു
കോടിയായ് പെരുകും നാളെ .... നാളെ

സ്വര്‍ണ്ണസുമത്തില്‍ സുഗന്ധം ചേര്‍ന്നു
ഗാനദേവത നിന്നുള്ളിലുണര്‍ന്നൂ
ആഷാഢക്കുളിര്‍ ചൂടും മനസ്സില്‍
ആടീ മഴവില്‍ പൂക്കള്‍
ഒരു നിറമൊരു കോടിയായ് വളരും നാളെ ....നാളെ


മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  




2019, ജനുവരി 22, ചൊവ്വാഴ്ച

മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര


Malayalame Ninte

മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ
പനിമഞ്ഞു തോല പുലർക്കാലമെന്നപോൽ
പനിമതി പെയ്യുന്ന രാത്രി പോലെ

അഴലിന്റെ കൂരിരുൾ ദൂരത്തകറ്റുന്ന
അരുണപ്രഭാത കണങ്ങൾ പോലെ
തെരുതെരെ പെയ്യും തുലാവര്ഷമേഘമായ്
കുളിര്കോരി എന്നിൽ നിറഞ്ഞു നിൽക്കും
മലയാളമേ നിന്റെ ശീലുകൾപോലെതു
ലയമുണ്ട് തെല്ലിട തങ്ങി നില്ക്കാൻ

നവനീതമെന്നപോലെൻ നാവിലിറ്റുന്ന
നറുപയസ്സ് തന്നെയീ മാതൃസ്തന്യം
അറിയാതെയാരാനും തൂവിക്കളഞ്ഞീടി
അറിയുമോ ഞാള്ക്കു നൊന്തു പോയി

മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ
പനിമഞ്ഞു തോല പുലർക്കാലമെന്നപോൽ
പനിമതി പെയ്യുന്ന രാത്രി പോലെ
മലയാളമേ നിന്റെ ശീലുകൾപോലെതു
ലയമുണ്ട് തെല്ലിട തങ്ങി നില്ക്കാൻ

ചെറുശ്ശേരി കാർവർണ്ണ  ഗാഥകൾ ചൊല്ലിയ
ഇതിഹാസം തുഞ്ചത്തു നിന്ന് കേട്ടാൽ
ചിരിയുടെ തിരകളുയർത്തുവാൻ കുഞ്ചനും
നിറവോടെ പാടിയ ഭാഷയേത്
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ

ഒരു വീണപൂവിന്റെ ഗദ്ഗദം
കാതിലേകരുമായോടെത്തിച്ചതേതു ഭാഷ
കുരുവിക്കു വാഴക്കൈയ്യലിവോടെ നൽകിയ
കവിവരൻ ചൊല്ലിയതേതു ഭാഷ
അരുതാരുതാരുമീ
പാവനശീലയോടരിയെന്നപോലെ ഉദിച്ചിടല്ലേ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ

ഉയിർകൊണ്ടതാദിമ ദ്രവിഡ ഭാഷയിൽ
തമിഴൊത്തു ബാല്യം കഴിച്ചുകൂട്ടി
കൗമാരഭാവങ്ങൾ പിന്നിട്ടതിധ്രുതം
യൗവ്വനയുക്തയായ് പ്രൗഢയായി
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ

നിയതിതൻ കൈയ്യാൽ മെനഞ്ഞതാം മലയാള
സുഭഗയെതനിച്ചു കാട്ടിൽ തനിച്ചു വിട്ട്
അഭിനവരാജന്മാർ അശ്വമേധത്തിനായ്
ആംഗലേയത്തെ തുറന്നുവിട്ടാൽ
ഇവിടാറുമില്ല തലക്കുവാനില്ലെന്നൂറ്റം
എവിടെയോ ചേർക്കുന്നു കൂട്ടുകാരെ
ഇനിയെന്റെ ഭാഷയും ദേശവും സ്വപ്നവും
ഇനിയുമെത്താതെ കളഞ്ഞു പോയാൽ
അവിടെയെൻ ജന്മവും തത്വവും സത്യവും
അവനിയിൽ നിന്നും മറഞ്ഞു പോട്ടെ
അതിലെനിക്കില്ലൊരു സങ്കടമെന്നാളും
അവനിൽ ജീവിച്ചതാരുവാൻ താൻ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ


കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  



കവിത : എന്റെ ഭാഷ
കവി : Dr   ജെ കെ എസ്  വെട്ടൂർ

https://youtu.be/5L03mlr-ybI

2019, ജനുവരി 19, ശനിയാഴ്‌ച

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ


 


Kazhinju Poya Kalam Kattinakkare

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ ദേവതമാർ ചൂടിത്തന്ന പൂമറന്നുവോ ദേവിയായിവന്നണഞ്ഞൊരെന്റ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ...

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ? പ്രിയേ തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ കരളിനുള്ളിലൂറി നിന്നൊരെന്‍റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ



മനസ്സിന്റെ മാധവീലതയിലിരിക്കും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഗാനം : കഴിഞ്ഞു പോയ കാലം 
ആൽബം   : മധുമഴ 
ആലാപനം : എസ് ജാനകി 


2019, ജനുവരി 17, വ്യാഴാഴ്‌ച

മനസ്സിന്റെ മാധവീലതയിലിരിക്കും




Manassinte Madhavi
മനസ്സിന്റെ മാധവീലതയിലിരിക്കും മധുമാസപ്പക്ഷി, നിന്റെ ചിറകുരുമ്മി നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം എനിക്കൊരു യുഗമൊരു നിമിഷം എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ അധര മദത്തിന്റെ അമൃത സഞ്ജീവനി അനുദിനം നുകരുന്നു നുകരുന്നു ഉന്മാദവതിയാം കാറ്റിന്‍ കൈയ്യില്‍ ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു ഏകാന്തതയുടെ ഇരുളില്‍ വിരിയും എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി കണി കണ്ടുണരുന്നു ഉണരുന്നു ഉല്ലാസവതിയാം ഉഷസ്സിന്‍ നടയില്‍ ഒന്നിച്ചു ഭൂപാളം പാടുന്നു



കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഗാനം : മനസ്സിന്റെ മാധവീ ലതയിൽ മൂവി : രഹസ്യ രാത്രി ഗാനരചന : വയലാർ രാമവർമ സംഗീതം : എം കെ അർജുനൻ ആലാപനം : കെ ജെ യേശുദാസ് അഭിനേതാക്കള്‍ : പ്രേം നസീർ, ജയഭാരതി തുടങ്ങിയർ

2019, ജനുവരി 15, ചൊവ്വാഴ്ച

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി



Kanakachilanka Kilungi Kilungi
ആലാപനം : പ്രൊഫസർ വി മധുസൂദനൻ നായർ

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി 
കാഞ്ചന കാഞ്ചി കുലുങ്ങിക്കു ലുങ്ങി 
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍പ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി

ഒഴുകും ഉടയാടയിൽ ഒളിയലകൾ ചിന്നി
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി  മഹിതേ 
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടു നെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡു കന്യകള്‍ മണിവീണകള്‍ മീട്ടി 
അപ്സരോ രമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവന മുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുര  സ്വരവീചികള്‍ തന്നില്‍
താളം നിരനിരയായി നുരയിട്ടിട്ടു തങ്ങി
താമര താരുകൾ പോൽ  തത്തി ലയഭംഗി 
സദധസുഖ സുലഭത തൻ നിറപറ വെച്ചു 
ഋതു ശോഭകൾ നിൻ മുന്നിൽ താലം പിടിച്ചു 



ആലാപനം : കാവാലം ശ്രീകുമാർ 

തങ്ക തരി വളയിളകി  നിൻ പിന്നിൽ തരളിതകൾ 
സങ്കൽപ്പ സുഷമകൾ ചാമരം വീശി 
സുരഭില മൃഗമദ തിലകിത ബാലം 
സുമസമ സുലളിത മൃദുല കപോലം 
നളിനദല മോഹന നയനവിലാസം 
നവകൂന്ത സുമസുന്ദര വരമന്ദഹാസം 

ഘനനീല വിപിന സമാനസുകേശം 
കുനുകുന്തള വലയാങ്കിത കരുണാന്തിക ദേശം 
മണി കനക ഭൂഷിത ലളിതഗള നാളം 
മമ മുന്നിലെന്തൊരു സൗന്ദര്യ മേളം  
മുനിമാരും മുകരാത്ത സുഖ ചക്രവാളം 
ഉണരുന്നു പുളകിതം മമ ജീവനാളം 


ഇടവിടാതടപികളും ഗുഹകളും ശ്രുതികൂട്ടിയ 
ജടതൻ  ജ്വര  ജല്പന  മയമായാ മായാ 
മറയുന്നു പിരിയുന്നു മമജീവൻ തന്നിൽ 
മലരുകൾ മലയാള കവിതേ നിൻ മുന്നിൽ 


നിർന്നിമേഷാക്ഷനായ് നില്പ്പതഹോ ഞാനിതം 
നിൻ നർത്തനമെന്തദ്ബുദ  മന്ത്രവാദം
കണ്ടൂ നിൻ കൺകോണുകളുലയവെ
കരിവരിവണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
തെളിതേ നിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ 
കിളി പാറും മരതക മറനിരകൾ 


കനകോജ്ജ്വല ദീപ ശിഖാരേഖാ വലിയാലേ 
കമനീയ കാലദേവത കണിവെച്ചതുപോലെ 
കവരുന്നൂ കവിതേ തവനൃത്ത രംഗം 
കാപാലികനെങ്കിലും എന്നന്തരംഗം 

തവ ചരണ ചലനകൃത രണിതരഥരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം 
എന്നേ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ 

കരകമല ദലയുഗള  മൃദുമൃദുല ചലനങ്ങൾ 
കാണിച്ച സൂക്ഷ്മലോകാന്തരങ്ങൾ 
പലതും കടന്നു കടന്നു ഞാൻ പോയി 
പരിഹൃത പരിണത പരിവേഷനായി 
ജന്മം ഞാൻ കണ്ടൂ ഞാൻ നിർവൃതി കൊണ്ടു 

ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു 
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി 
മായികേ നീ നിൻ നടനം നടത്തി 
പുഞ്ചിരി പെയ്തുപെയ്താടൂ നീ ലളിതേ 
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ 

അഞ്ചികുഴഞ്ഞഴിഞ്ഞാടൂ ഗുണമിലിതെ 
കുഞ്ചന്റെ തുള്ളലിൽ മണി പൊട്ടിയ കവിതേ 
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി 
വിഭ്രമ വിഷവിത്തു വിതക്കീലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുര സുഷമേ 

തവ തലമുടിയിൽനിന്നൊരു നാരു പോരും 
തരികെന്നെ തഴുകട്ടെ പെരുമയും പേരും 
പോകുന്നോ നിൻ നൃത്തം നിർത്തി നീ ദേവി 
പോവല്ലേ പോവല്ലേ പോവല്ലേ ദേവി 

പറന്നു പറന്നു പറന്നു ചെല്ലാൻ  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള 


2019, ജനുവരി 12, ശനിയാഴ്‌ച

പറന്നു പറന്നു പറന്നു ചെല്ലാൻ


Parannu Parannu Parannu
പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ ഞാനൊരു പൂമരക്കൊമ്പിൽ ..ആ .. പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ  കിലുകിലുന്നനെ രാക്കിളികൾ വള കിലുക്കിയ കാലം, കുനു കുനുന്നനെ  കാട്ടുപൂക്കൾ തിരികൊളുത്തിയ കാലം ആ .. ആ  ജാലകങ്ങൾ നീ തുറന്നു ഞാനതിന്റെ കീഴിൽ നിന്നു പാട്ടുപാടി നീ എനിക്കൊരു കൂട്ടുകാരിയായീ .. കൂട്ടുകാരിയായി ~  മാലകോർത്തു ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങിവച്ചു പന്തലിട്ടു കാത്തിരുന്നു ചന്ദനക്കുറി പൂശി കണ്ടില്ല നിന്നെ മാത്രം കാത്തിരുന്നു നിന്നെ മാത്രം പൊൻകിനാക്കൾ പൂത്ത നേരം പോയതെങ്ങു നീ .. പോയതെങ്ങു നീ


ചന്തമേറിയ പൂവിലും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മലയാളം നാടകഗാനങ്ങൾ ഗാനരചന : വയലാർ രാമവർമ സംഗീതം : എൽ പി ആർ വർമ്മ ആലാപനം : തൃക്കൊടിത്താനം സച്ചിതാനന്ദൻ
https://youtu.be/9Fn8C0-Kqt4

2019, ജനുവരി 9, ബുധനാഴ്‌ച

ചന്തമേറിയ പൂവിലും ശബളാഭമാംശലഭത്തിലും




ചന്തമേറിയ പൂവിലും ശബളാഭമാംശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും ഹന്ത! ചാരുകടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍
സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ് കാരണാന്തരമായ് ജഗത്തിലുയര്‍ന്നുനിന്നിടുമൊന്നിനെ സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണക്കനുമേയമായ് ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെനിനയ്ക്കുവിന്‍ നിത്യനായക, നീതിചക്രമതിന്‍ തിരിച്ചിലിനക്ഷമാം സത്യമുള്‍ക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയില്‍ പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മശക്തി കുളിക്കുക സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡമാശു കവര്‍ന്നുപോം ദേഹമാനസ ദോഷസന്തതി ദേവ ദേവ, നശിക്കണേ സ്നേഹമാം കുളിര്‍പൂനിലാവു പരന്നു സര്‍വവുമേകമായ് മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വമുള്ളില്‍ വിളങ്ങണേ. ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍ കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.


എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കുമാരനാശാൻ കവിത സംഗീതം : ജി ദേവരാജൻ


2019, ജനുവരി 8, ചൊവ്വാഴ്ച

എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ



 Ennittum Omalal Vannillallo
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ

ഓരോ തളിരിലും ഓരോ പൂവിലും
ഓര്‍മ കുറിപ്പുകള്‍ എഴുതി
ഉദയശശികിരണ കനക തൂലികയില്‍
കവിതയും മഷിയും തീര്‍ന്നു
ഇന്ന് കവിതയും മഷിയും തീര്‍ന്നു
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ

വാസന്ത രജനിയെ കൊര്‍ക്കുവാന്‍ ഏല്‍പ്പിച്ച
വനമുല്ല മലര്‍മാല വാടി
വിധുര മധുര പാപം വീണയിൽ തീർത്തു വെച്ച
സംഗീതം മറന്നു പോയി
എൻ സംഗീതം ഞാൻ മറന്നു പോയി
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ

ആവണി വാനിടത്തിന്‍ ആല്‍ത്തറയില്‍
കൊളുത്തിയ ഓണ നക്ഷത്ര ദീപം മങ്ങി
മഴമുകില്‍ നിരയുടെ മലര്‍ വല്ലി കുടിലിലും
മനസ്സിലും കൂരിരുള്‍ തിങ്ങി
എന്റെ മനസ്സിലും കൂരിരുള്‍ തിങ്ങി
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ


ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



ആകാശവാണി ലളിത ഗാനം
ഗാനരചന: പി ഭാസ്കരന്‍
സംഗീതം : കെ പി ഉദയഭാനു
ആലാപനം: പി ജയചന്ദ്രന്‍

2019, ജനുവരി 7, തിങ്കളാഴ്‌ച

ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി


Oru Chingam Koodi Oru Thiruvonam Koodi
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി
ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി
ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

കർക്കിടകം ചാർത്തിച്ച കരിവളകളുടഞ്ഞു
കാലം നിറമേയൊപ്പി വേലിക്കൽ നിൽക്കേ
മാറോടു ചേർത്താ കൈ സ്നേഹാതുരമായ് തഴുകി
ശാരിക തൻ കൺഠത്തിൻ ചാരുത പോൽ മിന്നും
അരിയ  ചുവപ്പോലും പുതു തരിവളകൾ ചാർത്തി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

കർക്കിടകം രാമായണ കഥ പാടി മറഞ്ഞു
കാലത്തിന് മിഴിയിൽ ജനകാദ്മജ തൻ ദുഃഖം
അടരാത്തൊരു കണ്ണീർ കണമായ് നിന്നു തുടിക്കേ
കരിമണ്ണിനാത്മാവിൻ കണികളിലായ് വിളയും
നറുമണികളെടുത്തോരോ ചെറുപൂവിനുമേകി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

കർക്കിടകം കൊട്ടിയ പാഴ്ചട്ടിയുമായ് പോയി
കാലം കളിമണ്ണുകുഴച്ചാലയിൽ നിൽക്കുന്നു
പുത്തൻ കാലമിതുമെനയും പുകിലുകളാർക്കുമ്പോൾ
കറ്റ മെതിച്ചീടും പദ നൃത്തം മുഴുകുമ്പോൾ
പുത്തരി വേവുന്ന മണം പുരകളിൽ നിറയുമ്പോൾ
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

ആവണി കാറ്റിന്നു കുണുങ്ങി വന്നു - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഓ എൻ വി കുറുപ് കവിതകൾ
സംഗീതം : രാജീവ് ഓ എൻ വി
ആലാപനം : അപർണ രാജീവ്

Poet : ONV Kurup
Music : Rajeev ONV
Singer : Aparna Rajeev





2019, ജനുവരി 5, ശനിയാഴ്‌ച

ആവണി കാറ്റിന്നു കുണുങ്ങി വന്നു



Aavani kattinnu kunungi vannu
ആവണി കാറ്റിന്നു കുണുങ്ങി വന്നു
എൻറെ മാനസ കിളിവാതിൽ തുറന്നു തന്നു
 ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു
എൻറെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു

കാതരേ നീ എൻറെ തിരുമുറ്റത്ത്
എൻറെ കനവുകൾ മയങ്ങുന്ന മണിമുറ്റത്ത്
ഒരു പൂവുമായി പൂമിഴിയുമായി തിരുവോണമായ് ഒഴുകി
തരള ഹൃദയദളങ്ങൾ മുഴുവൻ മധുരിമ തൂകി

മാലികെ നീ എൻറെ മലർ വനിയിൽ
എൻറെ മനസ്സിൻറെ മുകിലിറങ്ങും പൂവനിയിൽ
ഒരു മോഹമായ് നറുഗന്ധമായ് തിരുവോണമായ് ഒഴുകി
മൃദുല തരള തലങ്ങൾ മുഴുവൻ കുളിരില മുഴുകി

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


ആൽബം : പൊന്നോണതരംഗിണി
രചന : പി കെ ഗോപി
സംഗീതം : രഘുകുമാർ
ആലാപനം : കെ ജെ യേശുദാസ്

2019, ജനുവരി 4, വെള്ളിയാഴ്‌ച

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം


എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്ത് പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ

മണ്ണിൽ വീണു കുരുത്ത നെന്മണി വിത്ത് മുളപൊട്ടി
മിന്നുമീരില വീശിടുമ്പോൾ എത്രയീരടികൾ
മണ്ണിൽ വേർപ്പു വിതച്ചവർതൻ  ഈണമായ് വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം

കൊഞ്ചലും കുറുമൊഴികളും പോയ് കഥകൾ പലതോതി
നെഞ്ചണചൊരു ഗുരു വളർത്തിയ കിളിമകൾ പാടി
ദേവ ദൈത്യ മനുഷ്യവർഗ മഹാ ചരിത്രങ്ങൾ
തേൻ കിനിയും വാക്കിലോതി വളർന്നു മലയാളം

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്ത് പവിഴങ്ങൾ കൊരുത്തൊരു സ്വർണ മാലിക പോൽ


രാമായണക്കിളി ശാരികപ്പൈങ്കിളി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


ഓ എൻ വി കവിത : മലയാളം
ആലാപനം : ഓ എൻ വി കുറുപ്പ്


2019, ജനുവരി 2, ബുധനാഴ്‌ച

രാമായണക്കിളി ശാരികപ്പൈങ്കിളി


രാമായണക്കിളി ശാരികപ്പൈങ്കിളി
രാജീവ നേത്രനേ കണ്ടോ
എൻറെ രാഗവിലോലനെ കണ്ടോ

ആരണ്യകാണ്ഡത്തിലൂടെ
എൻറെ ആരാധ്യദേവൻ തിരഞ്ഞോ
നീറുന്ന ചിന്തകളോടെ
എൻറെ ശ്രീരാമ ദേവൻ കരഞ്ഞോ


ശിംശിപ വൃക്ഷച്ചുവട്ടിൽ
ഓരോ ദുഖവുമായ് ഞാനിരിപ്പൂ
ഗാനാമൃതം പകർന്നേകൂ
നിൻറെ ഗാനത്തിൽ എന്നെയുറക്കൂ

മിഴിയ്ക്കു നീലാഞ്ചന പുഞ്ചമായും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

രചന : പൂവച്ചൽ ഖാദർ
സംഗീതം : എം. ജി. രാധാകൃഷ്ണൻ
ആലാപനം  : എം. ജി. രാധാകൃഷ്ണൻ




മിഴിയ്ക്കു നീലാഞ്ചന പുഞ്ചമായും


Mizhiykku Neelanchana
മിഴിയ്ക്കു നീലാഞ്ചന പുഞ്ചമായും
ചെവിയ്ക്കു സംഗീതകസാരമായും
മെയ്യിനു കർപൂരകമായും
വരുന്നല്ലോ പുതുവര്ഷകാലം

കവിയ്ക്കു കാമിയ്ക്ക്ക്കു  കൃഷീവലന്
കരൾക്കൊരാഹ്ളാദ രസം വളർത്തി
ആവിര്ഭവിപ്പൂ നവ നീല മേഘം
അഹോ കറുപ്പിന് കമനീയ ഭാവം

മേലെ മദാൽ കാറ്റ് കുലിക്കിടുമ്പോൾ
പുത്തൻ മഴത്തുള്ളികളോടു കൂടി
ഉതിർന്നു വീഴും നാരു മാമ്പഴങ്ങൾ
ഓടിപെറുക്കുന്നിതിളം കിടാങ്ങൾ

ചിന്നിത്തെറിക്കും നറു മുത്തു പോലെ
നീളുന്ന വെള്ളിതെളി നൂലു പോലെ
ആകാശഗംഗ പ്രസരങ്ങൾ പോലെ
ആഹാ പതിപ്പ് പുതുവർഷ തോയം

വീഴും മഴത്തുള്ളികളുമ്മവെച്ചു
വരണ്ട മണ്ണിന് മണമുദ്വമിയ്‌ക്കെ
പച്ച പൊടിപ്പുല്ല് കിനാവ് കണ്ടു
പശുക്കളമ്പാരവമേറ്റിടുന്നു

കവിത : വര്ഷാഗമനം
കവി : വൈലോപ്പിള്ളി ശ്രീധര മേനോൻ
ആലാപനം : ബാബു മണ്ടൂർ