ഈ ബ്ലോഗ് തിരയൂ

2019, ജനുവരി 9, ബുധനാഴ്‌ച

ചന്തമേറിയ പൂവിലും ശബളാഭമാംശലഭത്തിലും




ചന്തമേറിയ പൂവിലും ശബളാഭമാംശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും ഹന്ത! ചാരുകടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍
സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ് കാരണാന്തരമായ് ജഗത്തിലുയര്‍ന്നുനിന്നിടുമൊന്നിനെ സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണക്കനുമേയമായ് ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെനിനയ്ക്കുവിന്‍ നിത്യനായക, നീതിചക്രമതിന്‍ തിരിച്ചിലിനക്ഷമാം സത്യമുള്‍ക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയില്‍ പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മശക്തി കുളിക്കുക സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡമാശു കവര്‍ന്നുപോം ദേഹമാനസ ദോഷസന്തതി ദേവ ദേവ, നശിക്കണേ സ്നേഹമാം കുളിര്‍പൂനിലാവു പരന്നു സര്‍വവുമേകമായ് മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വമുള്ളില്‍ വിളങ്ങണേ. ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍ കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.


എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കുമാരനാശാൻ കവിത സംഗീതം : ജി ദേവരാജൻ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ