ഈ ബ്ലോഗ് തിരയൂ

2019, മാർച്ച് 30, ശനിയാഴ്‌ച

ആരോ പാടീ അനുരാഗമാസ്മരഗാനം


Aaro Padi Anuraga Masmara Ganam
ചിത്രം : നാലുമണിപ്പൂക്കൾ (1978)
ഗാനരചന : ബിച്ചു തിരുമല
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : കെ എസ് ഗോപാലകൃഷ്ണന്‍
അഭിനയിച്ചവർ : മധു, ശ്രീദേവി, സോമൻ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ തുടങ്ങിയവർ

*---------------------------------------------------------------------------*

ആരോ പാടീ അനുരാഗമാസ്മരഗാനം
ശ്രുതിയും ലയവും താളവുമിണങ്ങിയ
സുമധുര ലളിതഗാനം
(ആരോ പാടീ)

അകലെയകലെ നിന്നൊഴുകിവരും
ആ ഗാനകല്ലോലിനികള്‍  (അകലെയകലെ....)
അകതാരിലമൃതം ചൊരിഞ്ഞൂ
അവള്‍ അറിയാതെ വീണുറങ്ങീ
അറിയാതെ വീണുറങ്ങീ
(ആരോ പാടീ)

അവളുടെ അലസമാം നിദ്രയിലന്നെന്റെ
ആവേശമലയടിച്ചുയര്‍ന്നൂ (അവളുടെ)
അവളുടെ സാമീപ്യം കൊതിച്ചൂ
എന്നില്‍ അഭിലാഷം നാമ്പെടുത്തൂ
അഭിലാഷം നാമ്പെടുത്തൂ
(ആരോ പാടീ)

ആ മലർവാടിയിൽ എന്നെയും നോക്കി


*---------------------------------------------------------------------------*

Movie : Naalumanippookkal (1978)
Lyrics : Bichu Thirumala 
Music : G Devarajan
Singer : K J Yesudas
Director : K S Gopalakrishnan
Starring : Madhu, Sreedevi, Soman, Adoor Bhasi, Kaviyoor Ponnamma etc.

2019, മാർച്ച് 29, വെള്ളിയാഴ്‌ച

ആ മലർവാടിയിൽ എന്നെയും നോക്കി


Aa Malarvadiyil Enneyum Nokki
ഗാനം : ആ മലർവാടിയിൽ എന്നെയും നോക്കി
മൂവി : താളം മനസിന്റെ താളം  (1981)
ഗാനരചന : ദേവദാസ്
സംഗീതം : ജി ദേവരാജൻ 
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം : എ ടി  അബു
അഭിനയിച്ചവർ : പ്രേം നസീർ, ഷീല, ശ്രീനാഥ്, ജഗതി ശ്രീകുമാർ, തിക്കുറിശ്ശി, ജലജ തുടങ്ങിയവർ

*-----------------------------------------------------------------------*

ആ മലർവാടിയിൽ എന്നെയും നോക്കി
ആരണ്യ പുഷ്പം വിടർന്നു
ആയിരം വാർണദലങ്ങൾ വിടർത്തി
എന്നിൽ കിനാവായ് തെളിഞ്ഞു
(ആ മലർവാടിയിൽ)

പാതിരാ കാറ്റെൻ കാതിൽ മെല്ലെ നിൻ
കാര്യം പറയാൻ വരുമ്പോൾ .. ആ ആ ആ ആ ആഹാ (പാതിരാ)
മാദക ഗന്ധത്തിൽ കോരിത്തരിച്ചു
കാമുകനായ് നോക്കി നിൽക്കും
കാമുകനായ് നോക്കി നിൽക്കും ...ആ ആ ആ ആ ആഹാ
(ആ മലർവാടിയിൽ)

ആതിര കുളിരിൽ പുടവയുടുത്തു നീ
മാലാഖയായ് അണയുമ്പോൾ
എന്നിലെ ഭാവന നിന്നെക്കുറിച്ചു
ഗാനവും മൂളിയിരിക്കും
ഗാനവും മൂളിയിരിക്കും ...ആ ആ ആ ആ ആഹാ
(ആ മലർവാടിയിൽ)


ഇനിയൊരു ഗാനം പാടാം പ്രിയ സഖിക്കായ്


*-----------------------------------------------------------------------*

Song : Aa Malarvadiyil Enneyum Nokki
Movie : Thaalam Manasinte Thaalam (1981)
Lyrics : Devadas
Music : G Devarajan
Singer : P Jayachandran
Director : A T Abu
Starring : Prem Nazir, Sheela, Sreenath, Jagathy Sreekumar, Thikkurissi, Jalaja etc.

ഇനിയൊരു ഗാനം പാടാം പ്രിയ സഖിക്കായ്


Iniyoru Ganam Padam
ഗാനം : ഇനിയൊരു ഗാനം പാടാം പ്രിയ സഖിക്കായ്
തരംഗിണി ആൽബം : സ്വീറ്റ് മേലോഡീസ്  Vol.3
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രഘു കുമാർ
ആലാപനം : കെ ജെ യേശുദാസ് & കെ എസ് ചിത്ര


*---------------------------------------------------------------------------------*
ഇനിയൊരു ഗാനം പാടാം പ്രിയ സഖിക്കായ്
കരളിന്റെ വീണയ്ക്കുള്ളില്‍
കിനാവിന്റെ തന്ത്രികള്‍ തഴുകി
അതിനൊരു രാഗം നല്‍കാം പ്രിയതരമായ്
മനസ്സിന്റെ താളം നല്‍കാം
മദോന്മാദ പല്ലവിയരുളാം
ഇനിയൊരു ഗാനം പാടാം

പരല്‍മിഴിക്കുള്ളില്‍ പൂക്കും പരശ്ശതം സ്വപ്നങ്ങളെ
ഒരു സ്വര സ്പന്ദനത്തില്‍ ഒതുക്കി വയ്ക്കാം (പരല്‍മിഴി )
സ്മൃതികളില്‍ ഇതളിടും ആ
സ്മൃതികളില്‍ ഇതളിടും മധുര സങ്കല്‍പ്പങ്ങളില്‍
ഒരു മധുമാധുരി തന്‍ ശ്രുതിലയമേകിയേക്കാം
(ഇനിയൊരു )

പരിഭവം ചോരും ചുണ്ടില്‍ പടരുമെന്‍ മൌനങ്ങളെ
ഒരു മൃദു ചുംബനത്താല്‍ ഉണര്‍ത്തുകില്ലേ (പരിഭവം )
കവിളുകളണിയുമീ ആ
കവിളുകളണിയുമീ അരുണപരാഗങ്ങളും
ഒരു പരിരംഭണത്തില്‍ അലിഞ്ഞലിഞ്ഞാസ്വദിക്കാം
(ഇനിയൊരു )


മഴയായ് പെയ്തൊരാ പ്രണയ സംഗീതമെൻ


*---------------------------------------------------------------------------------*

Song : Iniyouru Ganam Padam
Album : Tharangini Sweet Melodies - Vol. 3
Lyrics : Girish Puthenchery
Music : Raghukumar
Singers : K J Yesudas & K S Chithra

2019, മാർച്ച് 26, ചൊവ്വാഴ്ച

മഴയായ് പെയ്തൊരാ പ്രണയ സംഗീതമെൻ


Mazhayay Peythora
കവിത : മഴയായ്

*--------------------------------------------------------------------*

മഴയായ് പെയ്തൊരാ പ്രണയ സംഗീതമെൻ
ആത്‌മാവിൻ മോഹത്തെ തൊട്ടുണർത്തി (മഴയായ്)

പൊഴിയുന്ന തുള്ളികൾ മനസ്സിന്റെ മരുഭൂവിൽ
വിടരുന്ന മോഹമായ് നനവുള്ള ഓർമ്മയായി (പൊഴിയുന്ന)

എൻ നൊമ്പരപ്പാടുകൾ മായ്ച്ചു പോയി (എൻ നൊമ്പരപ്പാടുകൾ)
ആ മഴക്കാലത്ത് ആ നല്ല രാവത്ത്
നനവുള്ള മുടിയിണകൾ മിഴികളിൽ പാറിച്ചു
എൻ കുടക്കീഴിൽ ചാരത്തു വന്നവൾ
മഴയുടെ ഭാവങ്ങൾ ഒരുമയായ് പങ്കിട്ട് (എൻ കുടക്കീഴിൽ)

എൻ ഹൃദയം നനച്ചവൾ എന്നിലെ റാണിയായ്
എൻ പ്രണയ രാഗത്തിൻ പാത്രമായീ (എൻ പ്രണയ)

ചിരിയുള്ള മഴയുടെ ക്രൂരമാം ഭാവങ്ങൾ
എൻ സഖി തൻ ആയുസ്സ്‌ തട്ടിയെടുത്തത്
എൻ ജീവന്റെ പാതി അടര്തിയെടുത്തത്
എല്ലാം വിധിയുടെ കൈകളിലർപ്പിച്ചു
ഓർമ്മതൻ ഓരത്ത്‌ മറന്നു വെച്ചതൊക്കെയും
ഇന്നുമീ മഴയിൽ ഓർത്തുപോയീ ഞാൻ (ഇന്നുമീ മഴയിൽ)



സത്യമിന്നും കുരിശിൽ

*--------------------------------------------------------------------*

കവിത : മഴയായ്
രചന : രജീഷ് ഓട്ടൂർ

2019, മാർച്ച് 24, ഞായറാഴ്‌ച

സത്യമിന്നും കുരിശിൽ



Sathyaminnum Kurisil
ഗാനം : സത്യമിന്നും കുരിശിൽ
മൂവി  : പഞ്ചാമൃതം  (1977)
ഗാനരചന  : ശ്രീകുമാരൻ തമ്പി
സംഗീതം  : ജി ദേവരാജൻ
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം : ജെ ശശികുമാർ
അഭിനയിച്ചവർ : പ്രേം നസീർ, ജയഭാരതി, എം ജി സോമൻ, വിധുബാല, അടൂർ ഭാസി, ശ്രീലത തുടങ്ങിയവർ

*----------------------------------------------------------------*
സത്യമിന്നും കുരിശിൽ
ധർമ്മമിന്നും തടവിൽ
നിത്യ മധുര സ്നേഹമിന്നും
പഴയ കടങ്കഥയിൽ
(സത്യമിന്നും)

പടർന്നു കത്തും വേദനയിൽ
തിളച്ചു പൊങ്ങും മനസ്സുകൾ
ഈ എരി തീ  അണയ്ക്കുവാൻ
കണ്ണുനീരിനാകുമോ
മണ്ണിൽ വീണ പൂവിനെ
ഞെട്ടിൽ വീണ്ടും തിരുകുവാൻ
തെന്നലിനാകുമോ
ഓ ഓ ഓ ഓ ഓ
തെന്നലിനാകുമോ
(സത്യമിന്നും)

അകന്നുപോകും പാതയിൽ
പതറിയോടും നിഴലുകൾ
ഈ വിരഹം തീർക്കുവാൻ
കായൽ തിരകൾ കാക്കുമോ
തുഴയൊടിഞ്ഞ തോണിയെ
കരയിൽ വീണ്ടുമേറ്റുവാൻ
ഓളങ്ങൾക്കാകുമോ
ഓ ഓ ഓ ഓ ഓ
ഓളങ്ങൾക്കാകുമോ
(സത്യമിന്നും)


രാമനാമജപം തുടരുക മനമേ


*----------------------------------------------------------------*

Song  : Sathyamennum Kurisil
Movie : Panchamrutham (1977)
Lyrics : Sreekumaran Thampi
Music : G. Devarajan
Singer : K J Yesudas
Director : J  Sasikumar
Starring : Prem Nazir, Jaya Bharathi, M G Soman, Vidhubala, Adoor Bhasi, Sreelatha etc.

2019, മാർച്ച് 23, ശനിയാഴ്‌ച

രാമനാമജപം തുടരുക മനമേ



Ramanama Japam thudaruka Maname
ആൽബം  : പുഷ്പാഭരണം  (1994)
ഗാനരചന  : ശ്രീകുമാരൻ തമ്പി
സംഗീതം  : ശ്രീകുമാരൻ തമ്പി
ആലാപനം :  കെ എസ് ചിത്ര

*----------------------------------------------------------------*

രാമനാമജപം തുടരുക മനമേ
രാമ ചിന്തനയില്‍ മുഴുകുക മനമേ
രാമാ രാമാ ദശരഥരാമാ
ശ്രീ രഘുരാമാ സീതാരാമാ
ജയ ജയ രാമാ
രാമനാമജപം തുടരുക മനമേ
രാമ ചിന്തനയില്‍ മുഴുകുക മനമേ

അച്ഛന്‍റെ വാക്കിനായ്‌ അടവിയില്‍ പോയവന്‍ (2)
ദൈത്യരില്‍ നിന്നെന്നും ദേവരെ കാത്തവന്‍ (2)
ഏകപത്നീവ്രത ദീപമായ് വാണവന്‍
രാജ ധര്‍മ്മത്തിന്‍റെ സാരാംശമായവന്‍
രാമന്‍ ശ്രീരാമന്‍
(രാമനാമജപം )

ഭാര്യാ വിരഹത്തിന്‍ വഹ്നിയില്‍ വെന്തവന്‍ (2)
സുഗ്രീവ സഖ്യത്താല്‍ അബ്ധിയും താണ്ടിയോന്‍ (2)
രാവണനെ കൊന്നു സീതയെ കാത്തവന്‍
മാരുതി തന്‍ മാറില്‍ മായാതെ നില്‍പ്പവന്‍
രാമന്‍ ശ്രീരാമന്‍
(രാമനാമജപം )


പിരിഞ്ഞുവെങ്കിലും ഓർമ്മയിൽ നിന്നുടെ


*----------------------------------------------------------------*

Album : Pushpabharanam (1994)
Lyrics : Sreekumaran Thampi
Music : Sreekumaran Thampi
Singer : K S Chithra

2019, മാർച്ച് 22, വെള്ളിയാഴ്‌ച

പിരിഞ്ഞുവെങ്കിലും ഓർമ്മയിൽ നിന്നുടെ


Pirinjuvenkilum Ormayil
തരംഗിണി ആൽബം : സ്വീറ്റ് മേലോഡീസ്  Vol.3
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രഘു കുമാർ
ആലാപനം : കെ ജെ യേശുദാസ്

*--------------------------------------------------------------------------------*

പിരിഞ്ഞുവെങ്കിലും ഓർമ്മയിൽ നിന്നുടെ
കുരുന്നു പുഞ്ചിരി മാത്രം
അകന്നു വെങ്കിലും അരികില്‍ നിന്നുടെ
അപൂര്‍വ്വ ഗന്ധം മാത്രം
(പിരിഞ്ഞുവെങ്കിലും)

ചിറകു മുറിഞ്ഞൊരു ശലഭം പോലെ
മുകിൽ വന്നു മൂടിയ തിങ്കൾ പോലെ (ചിറകു)
ഏകാന്തതയുടെ തീരത്തിലൂടെ ഞാൻ  (ഏകാന്തതയുടെ)
ഇന്നും നിന്നെ തിരയുന്നു തിരയുന്നു
(പിരിഞ്ഞുവെങ്കിലും)


തങ്കക്കിരീടം ചൂടിയ മംഗള



വിരഹമൊതുക്കിയ ഹൃദയവുമായ്
വിറയാർന്ന ചുണ്ടിലെ ഗാനവുമായ് (വിരഹമൊതുക്കിയ)
ജന്മാന്തരങ്ങൾ തൻവീഥിയിലൂടെ ഞാൻ (ജന്മാന്തരങ്ങൾ)
ഇന്നും നിന്നെ തിരയുന്നൂ തിരയുന്നൂ
(പിരിഞ്ഞുവെങ്കിലും)

*--------------------------------------------------------------------------------*

Tharangini Album : Sweet Melodies Vol.3
Lyrics : Gireesh Puthenchery
Music : Raghu Kumar
Singer : K J Yesudas.

2019, മാർച്ച് 20, ബുധനാഴ്‌ച

തങ്കക്കിരീടം ചൂടിയ മംഗള


Thankakkireedam Choodiya
മൂവി : പരിവർത്തനം (1977)
ഗാനരചന :  ശ്രീകുമാരൻ തമ്പി
സംഗീതം : എം സ് വിശ്വനാഥൻ
ആലാപനം  : പി  ജയചന്ദ്രൻ
സംവിധാനം : ജെ ശശികുമാർ
അഭിനയിച്ചവർ : പ്രേം നസീർ, ശ്രീവിദ്യ, സുപ്രിയ, തിക്കുറിശ്ശി, അടൂർ ഭാസി, ശ്രീലത നമ്പൂതിരി തുടങ്ങിയവർ

*----------------------------------------------------------------------------*

തങ്കക്കിരീടം ചൂടിയ മംഗള
സന്ധ്യ നമ്മെയെതിരേറ്റു (തങ്കക്കിരീടം)
നിന്റെ വാര്‍മുടിമുകിലില്‍ സുന്ദരി
സ്വര്‍ണ്ണപൂമ്പൊടി വര്‍ഷിച്ചു (സ്വര്‍ണ്ണപൂമ്പൊടി)
(തങ്കക്കിരീടം)

സ്വപ്നലോലുപ നീയെനിക്കേകിയ
കല്‍പ്പനാപുഷ്പകത്തില്‍ ഞാന്‍ പറന്നു (സ്വപ്നലോലുപ)
രാഗവിരഹിണി വീണയാം നിന്നിലെ
നാദമായ് ഞാനിതാ തിരിച്ചു വന്നു (നാദമായ്)
(തങ്കക്കിരീടം)

നൃത്തഗായകൻ ആവണിതെന്നലീ
പുഷ്‌പിണീ മണ്ഡപത്തിൻ നട തുറന്നു (നൃത്തഗായകൻ)
ഗാന സരസ്വതീ കോവിലാം
നിന്നിലെ ദേവനായ്  ഞാനിതാ
തിരിച്ചു വന്നു തിരിച്ചു വന്നു
തിരിച്ചു വന്നു
(തങ്കക്കിരീടം)


പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ


*----------------------------------------------------------------------------*

Thankakkireedam Choodiya
Film : Parivarthanam (1977)
Lyrics : Sreekumaran Thampi
Music : M S Viswanathan
Singer : P Jayachandran
Director  : J  Sasikumar

2019, മാർച്ച് 19, ചൊവ്വാഴ്ച

പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ


Poovanangalkkariyamo
ആൽബം : പൂമരക്കൊമ്പ്‌
ഗാനരചന : വയലാർ രാമവർമ
സംഗീതം : എൽ പി ആർ വർമ്മ
ആലാപനം : കെ പി എ സി സുലോചന

*------------------------------------------------------*

പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ  വേദന
പൂവിൻ  വേദന (പൂവനങ്ങൾക്കറിയാമോ )
ഓടക്കുഴലിന്നു എന്തറിയാം പാടും കരളിൻ
തേങ്ങലുകൾ (ഓടക്കുഴലിന്നു)
പൂത്തു പിന്നെയും ഈ മലർവാടി
പുല്ലാം കുഴലുകൾ പാടി
(പൂവനങ്ങൾക്കറിയാമോ)

കാനന ഹൃദയം കാണാതെ ഞാനൊരു
പനിനീർ ചെടി നാട്ടു
മിഴിനീർ വീണു കിളിർത്തു
പിന്നെയൊരഴകിൻ തേൻ മലർ പൂത്തു  (മിഴിനീർ)
(പൂവനങ്ങൾക്കറിയാമോ)

പുഞ്ചിരി വിടരും മുൻപേ
നിന്നെ പിച്ചിയെറിഞ്ഞു പൂവേ
മിന്നും മാലയുമിന്നലെ നൽകിയ
കന്നിനിലാവിൻ കൈകൾ (മിന്നും)
(പൂവനങ്ങൾക്കറിയാമോ)


സ്വാഗതം സ്വപ്നസഖീ സ്വാഗതം


*------------------------------------------------------*


Song: Poovanangalkkariyamo
Album: Poomarakkombu
Lyrics : Vayalar Ramavarma
Music Director: LPR Varma
Singer: KPAC Sulochana

2019, മാർച്ച് 18, തിങ്കളാഴ്‌ച

സ്വാഗതം സ്വപ്നസഖീ സ്വാഗതം



Swagatham Swapnasakhi
മൂവി : ഇനിയൊരു ജന്മം തരൂ ( 1972 )
ഗാനരചന : വയലാർ
സംഗീതം : എം ബി ശ്രീനിവാസൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : കെ വിജയൻ
അഭിനയിച്ചവർ : അടൂർ ഭാസി, ജയഭാരതി, പറവൂർ ഭരതൻ, ഫിലോമിന തുടങ്ങിയർ

*--------------------------------------------------------------*
സ്വാഗതം സ്വാഗതം
സ്വപ്നസഖീ സ്വപ്നസഖീ സ്വാഗതം
ഈ സ്വർഗ്ഗീയനിമിഷപ്പൂ
ഈ സ്വർഗ്ഗീയനിമിഷപ്പൂ
വിടരുന്നത് നമുക്കുവേണ്ടീ
ആഹാ നമുക്കുവേണ്ടീ

ഇതിന്റെയിതളിലെ നിറമധു നുകരൂ
ഈ രാത്രി കൂടെവരൂ
തുറന്നുവെയ്ക്കാം ഞാൻ
തുറന്നുവെയ്ക്കാം ഞാൻ
ശയ്യാമുറിയുടെ കിളിവാതിൽ
എന്നോടൊത്തൊരു നൃത്തംവെയ്ക്കാൻ വരു നീ
എന്നെക്കൊണ്ടൊരു മുത്തണിയിയ്ക്കാൻ വരു നീ
(സ്വാഗതം)


ധന്യ നിമിഷമേ ഹര്‍ഷ പുളകമേ



ഇതിന്റെചുണ്ടിലെ അരുണിമ നുകരൂ
ഈക്കാഴച്ച സ്വീകരിയ്ക്കൂ
ഒരുക്കിവെയ്ക്കാം ഞാൻ
വള്ളികൂടീലിലെ വിഭവങ്ങൾ
എന്നിലെ അന്തർദാഹം തീർക്കാൻ വരുനീ
എന്നെയൊരാശ്ലേഷത്തിലുറക്കാൻ വരു നീ
(സ്വാഗതം)

*--------------------------------------------------------------*

Movie : Iniyoru janmam tharoo
Lyrics : Vayalar
Music : M B Sreenivasan
Singer : K J Yesudas

2019, മാർച്ച് 15, വെള്ളിയാഴ്‌ച

ധന്യ നിമിഷമേ ഹര്‍ഷ പുളകമേ


Dhanya Nimishame
മൂവി : നിദ്ര  (1981)
ഗാനരചന : യൂസുഫലി കേച്ചേരി
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : ഭരതൻ
അഭിനയിച്ചവർ :  വിജയ് മേനോൻ, ശാന്തി കൃഷ്ണ, ലാലു അലക്സ്, പി കെ  എബ്രഹാം, കെ പി എ സി ലളിത  തുടങ്ങിയവർ

*------------------------------------------------------------------------------*
ധന്യ നിമിഷമേ ഹര്‍ഷ പുളകമേ
അമൃത ബിന്ദു ഏന്തി വന്ന കനക ചഷകമേ
(ധന്യ നിമിഷമേ )

പ്രേമമെന്ന വല്ലിയിന്നു കോടി കായ്ച്ചു
മോഹമെന്ന പൂവിനിന്നു കാന്തി വായ്ച്ചു
ഹൃദയരാഗമായ് മധുര ഗീതമായ്
മദാലസം മനോരഥം
വിടര്‍ന്നു പൂര്‍വ്വ ജന്മ പുണ്യം
അച്ഛനായി ഞാന്‍
ധന്യ നിമിഷമേ

നാദമെന്ന ദിവ്യ രത്ന മാല നീട്ടി
മോദമെന്ന പൊന്‍ വിപഞ്ചി മീട്ടി മീട്ടി
കാമ്യ പുഷ്പമായ് കാവ്യ ശില്‍പ്പമായ്
പ്രഭാമയം ഈ ജീവിതം
തുറന്നു സ്വര്‍ഗ്ഗ വാതിലിന്നൊരമ്മയായി നീ
(ധന്യ നിമിഷമേ)


വസന്തത്തിൻ വിരിമാറിൽ


*--------------------------------------------------------------*
Song : Dhanya Nimishame
Movie : Nidhra (1981)
Lyrics : Yusafali Kecheri
Music : G Devarajan
Singer : K J Yesudas
Director : Bharathan

2019, മാർച്ച് 14, വ്യാഴാഴ്‌ച

വസന്തത്തിൻ വിരിമാറിൽ



Vasanthathin Virimaril
മൂവി : മകര വിളക്ക് (1980)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : കെ ജെ ജോയ്
ആലാപനം : നിലമ്പൂർ കാർത്തികേയൻ
അഭിനയിച്ചവർ : ജോസ്, ജയന്തി, സത്താർ, ശങ്കരാടി, കനകദുർഗ തുടങ്ങിയവർ

*------------------------------------------------------------*

വസന്തത്തിൻ വിരിമാറിൽ അവൾ
വാർതിങ്കൾപ്പൂമാല
കവർന്നെടുത്തണിഞ്ഞാലോ ഒരു
കന്യകയായ് മാറും എൻ
പ്രണയിനിയാകും പ്രിയതമയാകും
പ്രിയവാദിനിയാകും
(വസന്തത്തിൻ ....)

തുളുമ്പുന്ന പൊൻകുടം പോലെ
വരം നൽകും ദേവത പോലെ (2)
വിടരുമെൻ മുൻപിലവൾ
ഒരുകനകത്തിൻ ഖനി പോലെ
ഉലയുമെൻ നെഞ്ചിൽ
മണിമലരാടുംഉണർവിന്റെ തേരോടും
(വസന്തത്തിൻ ....)

വിതുമ്പും നിന്നധരത്തിൻ താളം
ഉണർത്തുമെൻ ഹൃദയത്തിൽ രാഗം  (2) 
പൊതിയുമെന്നുടലാകെ
ഒരു പുളകത്തിൻ മലർമാല
തിളങ്ങുമാ നേത്രം നിൻ മധുഗാത്രം
എനിക്കെന്നും മധുപാത്രം
(വസന്തത്തിൻ ....)


ഓമനക്കുട്ടൻ ഉറങ്ങുമ്പോൾ

*------------------------------------------------------------*

Song : Vasanthathin Virimaril
Movie : Makara Vilakku (1980)
Lyrics : Sreekumaran Thampi
Music : K J Joy
Singer : Nilambur Karthikeyan


2019, മാർച്ച് 10, ഞായറാഴ്‌ച

ഓമനക്കുട്ടൻ ഉറങ്ങുമ്പോൾ




Omanakkuttan Urangumpol
ഗാനം :  ഓമനക്കുട്ടൻ ഉറങ്ങുമ്പോൾ
ആകാശവാണി ലളിതഗാനങ്ങൾ
ഗാനരചന :  വൈക്കം  Dr പി കെ സുന്ദരേശൻ
സംഗീതം  :  വൈക്കം  Dr പി കെ സുന്ദരേശൻ
ആലാപനം : കെ ജെ യേശുദാസ്

*-----------------------------------------------------------------*
ഓമനകുട്ടൻ  ഉറങ്ങുമ്പോൾ എന്നിൽ
ഓർമ്മകൾ  പിലീ വിടർത്തും
ഓമൽക്കിടാവ്  ഉണർന്നിരിക്കുമ്പോൾ
ഓരോരോ പൂവിരിയും എന്നിൽ
ഓരോരോ പൂവിരിയും
(ഓമനകുട്ടൻ)

ആതിര താരമുണർന്നുചിരിച്ചപ്പോൾ
ആരോമൽ നീ കരഞ്ഞു ( 2  )
മാറോടണയ്ക്കുവാൻ 'അമ്മ കരഞ്ഞപ്പോൾ ( 2 )
മാമ്പൂവേ നീ ചിരിച്ചു ( 2 )
(ഓമനകുട്ടൻ)

താതന്റെ ചേതന ഓടിത്തളർന്നപ്പോൾ
തിങ്കൾ നീ വളർന്നു ( 2 )
ബാലിശമോഹങ്ങൾ മെല്ലെ വളർന്നപ്പോൾ
ബാല്യമേ നീ തളർന്നു ( 2 )
(ഓമനകുട്ടൻ)


അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ


*-----------------------------------------------------------------*
Song : Omanakkuttan Urangumpol
Aakaasavaani Lalithagaanangal
Lyrics : Vaikom Dr P K Sundaresan
Music : Vaikom Dr P K Sundaresan
Singer : K J Yesudas

2019, മാർച്ച് 8, വെള്ളിയാഴ്‌ച

അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ




Akale Aakaasha Panineer
മൂവി : എന്റെ നീലാകാശം (1979)
ഗാനരചന : ഓ  എൻ വി കുറുപ്പ് 
സംഗീതം : കെ രാഘവൻ 
ആലാപനം : കെ ജെ യേശുദാസ് 
പ്രധാന അഭിനേതാക്കൾ : സുകുമാരൻ, ശോഭ, കെ പി ഉമ്മർ, ശങ്കരാടി, ശ്രീലത നമ്പൂതിരി തുടങ്ങിയവർ
സംവിധാനം : തോപ്പിൽ ഭാസി 
*--------------------------------------------------------------------*

അകലെ ആകാശ പനിനീർപ്പൂന്തോപ്പിൽ 
അലസനേത്രയാം ശശിലേഖ (2)
കവിളിൽ ചുംബന മറുകുമായ് നിന്നു 
കവിതപോൽ പ്രേമ കവിതപോൽ
(അകലെ) 

തിരുവുടലിതു നിറകുടമാക്കും
ശിലകരാശ്ലേഷ ലഹരികൾ
പ്രിയതരസ്മൃതി സുരഭീ പുഷ്പമായ് 
നറുനിലാ‍വായി വിരിയുന്നു
നവനീതക്കുളിർ ശിലയിൽ തീർത്തൊരു 
യവനശില്പം പോലവൾ നിന്നൂ
(അകലെ) 



അകലെ നിന്നറിയാതെ ഒഴുകി വരുന്നെന്തോ



മറയുവാൻ വെമ്പും സവിതാവിൻ നേരെ 
കരപുടം നീട്ടി അവൾ നിന്നൂ
അധരമൽ‌പ്പവും ഇളകിയില്ലെന്നാൽ 
ഹൃദയം മൂകമായ് പാടുന്നൂ
തഴുകുമ്പോൾ ദേവൻ തഴുകുമ്പോൾ മാത്രം 
മുഴുമതിയായി വിടരും ഞാൻ
(അകലെ)  

*--------------------------------------------------------------------*
Song : Akale Aakaasha Panineer
Movie : Ente Neelakasham (1979)
Lyrics : ONV Kurup
Music : K Raghavan
Singer : K J Yesudas
Director : Thoppil Bhasi
Starring : Sukumaran, Shobha, KP Ummer, Sankaradi, Sreelatha Namboothiri etc.

2019, മാർച്ച് 6, ബുധനാഴ്‌ച

അകലെ നിന്നറിയാതെ ഒഴുകി വരുന്നെന്തോ


ആകാശവാണി ലളിതഗാനങ്ങള്‍
ഗാനരചന : ആനപ്പുഴക്കല്‍ അനില്‍
സംഗീതം : ആലപ്പി ബെന്നി
ആലാപനം : എസ് ആര്‍ ആനന്ദ്

*---------------------------------------------------*

അകലെ നിന്നറിയാതെ ഒഴുകി വരുന്നെന്തോ
അനുഭൂതിയായെന്നില്‍ നിറഞ്ഞു
അകതാരിലവയാകെ  അനുരണനം ചെയ്തേ
അടിമയായ തീർന്നതിൻ ശേഷം
(അകലെ)

പിടയുന്ന നൊമ്പരം എന്താന്നതെന്താണ്
പലവുരു തേടി പകച്ചൂ
ഒരു പ്രേമശീലാണോ
വീണതൻ ധ്വനിയാണോ
കാലമുരളീരവമാണോ
(അകലെ)

തളരുന്ന മാനസം തളിരില കുമ്പിളും
പരതിനടന്നു കുഴഞ്ഞു
ഒരു കിളികൊഞ്ചലിൻ
കവിതയിൽ നിറയുന്ന
മധുര സ്വരമായിരുന്നു
(അകലെ)


പുഷ്പ സുരഭില ശ്രാവണത്തിൽ


*---------------------------------------------------*

ആകാശവാണി ലളിതഗാനങ്ങള്‍
ഗാനരചന : ആനപ്പുഴക്കല്‍ അനില്‍
സംഗീതം : ആലപ്പി ബെന്നി
ആലാപനം : എസ് ആര്‍ ആനന്ദ്

2019, മാർച്ച് 2, ശനിയാഴ്‌ച

പുഷ്പ സുരഭില ശ്രാവണത്തിൽ



ലളിതഗാനം : പുഷ്പ സുരഭില ശ്രാവണത്തിൽ ഗാനരചന : പി ഭാസ്കരൻ സംഗീതം : ജി ദേവരാജൻ ആലാപനം : പി മാധുരി

*------------------------------------------------------------*

പുഷ്പ സുരഭില ശ്രാവണത്തിൽ
പൂനിലാവാണി പന്തലിൽ വർഷ നീരദ നീല യവനിക
നീങ്ങി മാറിയ വേളയിൽ നീങ്ങി മാറിയ വേളയിൽ
(പുഷ്പ സുരഭില)

കനക നൂപുരം കാലിൽ ചാർത്തിയ
കാമിനി സൗദാമിനി (2) തവസമാഗമ സ്വാഗതത്തിനു
നടനമാടി വേദിയിൽ (2)
(പുഷ്പ സുരഭില)

താരും തളിരും പൂവും പുല്ലും
പുഴയും ശ്യാമ പുളിനവും (2)
വയലും കതിരും ചളിയിൽ മിന്നും
പുഞ്ചിരിക്കും നളിനവും (2)
(പുഷ്പ സുരഭില)

രാഗം ഭാവ താള മേളം നൃത്തരംഗം താണ്ഡവേ രാജനർത്തയെ നൃത്തമാടി ഗഗനാമം മാണി വേദിയിൽ ഗഗനാമം മാണി വേദിയിൽ

(പുഷ്പ സുരഭില)


മംഗള മൂർത്തി മോഹന ഗണപതി


*-----------------------------------------------------------*


ലളിതഗാനം : പുഷ്പ സുരഭില ശ്രാവണത്തിൽ ഗാനരചന : പി ഭാസ്കരൻ സംഗീതം : ജി ദേവരാജൻ ആലാപനം : പി മാധുരി

മംഗള മൂർത്തി മോഹന ഗണപതി



സോപാന സംഗീതം
ആലാപനം ശ്രീ  ഏലൂർ  ബിജു

*------------------------------------------------------*

മംഗള മൂർത്തി മോഹന ഗണപതി ( 2 )
മതികല ചൂടും ദേവനു തനയാ ( 2 )
മഹിതമഹാശയനേ
തുണ തരണേ മാതംഗാനന
ശ്രീഗണനാഥ  ( 2 )
മംഗള മൂർത്തി മോഹന ഗണപതി ...ആ ആ ആ

സായകവേഗാൽ മോഹിക്കുമ്പൊൾ
സാധന തേടിക്ഷനിൻ ചരണത്തിൽ ( 2 )
സർവ്വായുധനേ ഗർവ്വതു തീർക്കൂ
സിന്ദുര വദനാ ദേവ ഗണേശ ( 2 )
മംഗള മൂർത്തി മോഹന ഗണപതി ...ആ ആ ആ

പാർവ്വണ രൂപ സമാന മുഖവും
പാർവ്വതി ഉണ്ണിഗണേശ ദേവ ( 2 )
പനങ്ങാടമരും ശ്രീമഹാഗണപതെ
പാർത്തലം അതിനുടെ മൂർത്തിമതേ ( 2 )
മംഗള മൂർത്തി മോഹന ഗണപതി
മതികല ചൂടും ദേവനു തനയാ ( 2 )
മംഗള മൂർത്തി മോഹന ഗണപതി ...ആ ആ ആ


ഇവിടെയമ്പാടിതന്‍ ഒരുകോണിലരിയ



*------------------------------------------------------*


സോപാന സംഗീതം
ആലാപനം ശ്രീ  ഏലൂർ  ബിജു


2019, മാർച്ച് 1, വെള്ളിയാഴ്‌ച

ഇവിടെയമ്പാടിതന്‍ ഒരുകോണിലരിയ



Ivideyambadithan Oru


​കവിത : കൃഷ്ണ നീ എന്നെ അറിയില്ല കവി : സുഗത കുമാരി ആലാപനം : ജി വേണുഗോപാൽ

*------------------------------------------------------------*

ഇവിടെയമ്പാടിതന്‍ ഒരുകോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍
ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ചപലകാളിന്ദിതന്‍ കുളിരലകളില്‍ പാതി
മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി
നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ
ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാലൊഴുകി
മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ
ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലെ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം
പണികളില്‍ എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി ആടിയുലയും
ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി
ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്‍റെ
കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു
മുറുകുമ്പോള്‍ കിലുകിലെ
ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു
ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍
മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞൊരു നാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ്
പൊടിയവേ പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല



ഉത്സവക്കൊടിയേറ്റ കേളി


നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തിൽ ലതാനികുഞ്ജത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു
ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ഒരുനൂറു നൂറുവനകുസുമങ്ങള്‍ തന്‍ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍ ഒരു നാളുമാ നീല
വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല

പോരൂ വസന്തമായ്‌ പോരൂ വസന്തമായ്‌
നിന്‍റെ കുഴല്‍ പോരൂ വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം
പൊഴിച്ചു ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍
വെച്ചാത്മാവ് കോടിയര്‍ച്ചിച്ചൂ
കൃഷ്ണാ നീയെന്നെയറിയില്ല

കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പൊല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
ഞാനെന്‍റെ മിഴി പൊക്കി നോക്കിടും
നേരം നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന
തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ കേണു
നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു
ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല
എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിന്നു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു
ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം
സ്മിതമെനിക്കായി നല്‍കുന്നു
കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ

*------------------------------------------------------------*

​കവിത : കൃഷ്ണ നീ എന്നെ അറിയില്ല കവി : സുഗത കുമാരി ആലാപനം : ജി വേണുഗോപാൽ