ഈ ബ്ലോഗ് തിരയൂ

2018, നവംബർ 6, ചൊവ്വാഴ്ച

കുരുത്തോല കൊണ്ട് ഞാനെൻ കിനാവിൽ നിന്നും


Kuruthola Kondu Njanen
കുരുത്തോല കൊണ്ട്
ഞാനെൻ കിനാവിൽ നിന്നും
ഒരു നല്ല കിളി ചന്തം
മെടെഞ്ഞുണ്ടാക്കി
അതിലെന്റെ ഹൃദയം
ഞാൻ ഒളിച്ചുവച്ചു
അതിനൊന്ന് ഇടിക്കുവാൻ
ഇടം കൊടുത്തു

ഇളം ചുണ്ടുകൾക്ക് 
സ്വയം മറന്നൂ പാടാൻ
മുളം തണ്ടിൻ മധുവൂറും
സ്വരം കൊടുത്തൂ
അകലെയങ്ങാകാശം
നിറഞ്ഞൂ കാണാൻ
അകകണ്ണിൻ നിലാപക്ഷം
കടം കൊടുത്തൂ
ഒടുവിലെൻ മനസ്സൊന്ന്
കൊടുത്താ നേരം.
പൊടുന്നനെ അതിൻ
ചിറകനങ്ങിപോയി.

അറിയാതെ  അതുപൊങ്ങി
പറന്നൂപോയി
അനന്താമാം വികായസിൽ
അലിഞ്ഞൂപോയി
കുരുത്തോലാ കിളിപിന്നെ
തിരിച്ചൂവന്നെൻ
ഹൃദയത്തിൽ കൂടുകൂട്ടി
ഒളിച്ചിരുന്നൂ
ഇന്നതാണെൻ മനസ്സിന്റെ
തളിർച്ചില്ലയിൽ
ഇരുന്നേതോ മൃതുരാഗം
ശ്രുതി മീട്ടുന്നു

കാറ്റിനു കുളിരു വന്നൂ  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കവിത : കുരുത്തോലക്കിളി
ആലാപനം :  കുമാരി  സാരംഗി  ജോഷി
ഗാനരചന : ഇ ജിനൻ
സംഗീതം :  ഇ ജിനൻ



15 അഭിപ്രായങ്ങൾ:

  1. വളരെ നല്ല വരികൾ
    മികച്ച ആലാപനം

    മറുപടിഇല്ലാതാക്കൂ
  2. എനിക്കു ഭയങ്കര ഇഷ്ടം തന്നെ ഫസ്റ്റ് കേട്ടപ്പോൾ തന്നെ എഴുതി എടുത്തു മൂളി നടന്നു....

    മറുപടിഇല്ലാതാക്കൂ
  3. ഒത്തിരി ഇഷ്ടപ്പെട്ടു... 😍😍കേട്ട് കേട്ട് മതിയാവുന്നില്ല lovely

    മറുപടിഇല്ലാതാക്കൂ
  4. ഈ song ഡൌൺലോഡ് ചെയ്യാൻ എങ്ങനെ പറ്റും

    മറുപടിഇല്ലാതാക്കൂ
  5. മനസിൽ എന്നുംതങ്ങിനിൽക്കുന്ന കവിത എത്രതവണ കേട്ടു എന്നറിയില്ല.ശബ്ദവും വരികളും ഒന്നിനൊന്ന് മികച്ചത്.പാടിയ ആളെ കണ്ടെത്താൻ ഒരു പാട്ശ്രമിച്ചു.സന്തോഷം.ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  6. Super enthu parayanamennu ariyilla manasil thangi nilkunna varikal. Oro thavana kelkumbozhum kooduthal eshttam thonunnu....😍😍😍💓💓💓💓❣️❣️❣️❣️

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2023, മാർച്ച് 31 11:43 AM

    Incredible unique concepts nd edition of words

    മറുപടിഇല്ലാതാക്കൂ