ഈ ബ്ലോഗ് തിരയൂ

2018, നവംബർ 12, തിങ്കളാഴ്‌ച

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

Orkkunnu Njan Ente Balyakaalam
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങൾ ഇല്ലാത്ത
നാമജപത്തിന്റെ ശാന്തതയും
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

സ്വച്ഛന്ദ സുന്ദര കാലം അഭിലാഷ
സ്വർഗീയ നിമിഷമാ കാലം
എന്റെ മനസ്സിന്റെ കോണിലായിന്നും
എന്നും തെളിയുന്ന ഓര്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

മാമ്പൂ മണക്കുന്ന കാലം മുറ്റത്തു
കരിയിലകൾ വീഴുന്ന നേരം
അണ്ണാറക്കണ്ണന്റെ കലപില കേട്ട്
ഞാൻ അവനോടു കലഹിച്ച ബാല്യ കാലം
ഓർമയിൽ ഇന്നുമാ  ബാല്യകാലം


മുറ്റത്തു പൂക്കളം തീർത്തൊരാ നാളിൽ
മുക്കുറ്റി തേടിയ കാലം
വെള്ളില  കൊണ്ട് ഞാൻ പൂപറിക്കാനിയി
ഞാൻ ഞാറുള്ള പാടത്തു പോയ കാലം
പുള്ളിപ്പശുവിന്റെ  പൈതലിൽ  കവിളത്തു
മുത്തം കൊടുത്തോരാ ഓര്മ മാത്രം

ഓർമയിൽ ഇന്നുമാ പോയകാലം
പ്രണയം അറിയാത്ത കാലം
അവളുടെ പരിഭവമറിഞ്ഞൊരു നേരം
എന്റെ കളിത്തോഴി ബാല്യകാലസഖി
നിന്റെ കൊലുസിന്റെ നാദം
അന്നെന്റെ കാതിൽ മുഴങ്ങിയ നേരം
ഓർമയിൽ എന്നുമാ നഷ്ട  സ്വപ്നം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം

നീലാംബലെ  നിന്നോർമകൾ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളം കവിത
എഴുതിയതു ശ്രീ രഘുനാഥ് 

2 അഭിപ്രായങ്ങൾ: