ഈ ബ്ലോഗ് തിരയൂ

2019, ജൂൺ 29, ശനിയാഴ്‌ച

ആത്മസഖീ അനുരാഗിണീ


Aatmasakhi Anuragini
ഗാനം : ആത്മസഖീ അനുരാഗിണീ
തരംഗിണി ആൽബം : വിഷാദഗാനങ്ങള്‍
ഗാനരചന : പൂവച്ചല്‍ ഖാദര്‍
ഈണം : ജെ എം രാജു
ആലാപനം : കെ ജെ യേശുദാസ്

ആത്മസഖീ അനുരാഗിണീ
ഇരുൾ മൂടുമെൻ ജീവിതത്തിൽ
ഒരുതിരി നാളവുമായ് വരികയില്ലേ
നീയെൻ ഓമലേ ആരോമലേ
(ആത്മസഖീ)

വാതിക്കൽ വളർമതി പോലെ നീ
വന്നെന്നിൽ കതിരൊളി തൂകീ നീ (വാതിക്കൽ)
ഓർമ്മിക്കാൻ എന്നെന്നും അതുമാത്രം
ലാളിക്കാൻ നിൻ രൂപശ്രീ മാത്രം
മൗനത്തിൻ വത്മീകം  വളരുമ്പോൾ 
വത്മീകം വളരുമ്പോൾ
(ആത്മസഖീ)

ഭൂഗോളം തിരിയുവതറിയാതെ
ഭൂവിൽ ഞാൻ അലയുമൊരഴലായ് (ഭൂഗോളം)
കാണും നാം എന്നുള്ള വിശ്വാസം
ഒന്നല്ലോ എൻ വാഴ്വിനാശ്വാസം
എന്നുള്ളം ചാഞ്ചല്യം കൊള്ളുന്നു
ചാഞ്ചല്യം കൊള്ളുന്നു
(ആത്മസഖീ)


ആ മലർവാടിയിൽ എന്നെയും നോക്കി



Tharangini Album : Vishaadaganangal
Lyrics : Poovachal Khader
Music : J M Raju
Singer : K J Yesudas

2019, ജൂൺ 28, വെള്ളിയാഴ്‌ച

ആ മലർവാടിയിൽ എന്നെയും നോക്കി



AA Malar Vaadiyil Enneyum Nokki

ഗാനം : ആ മലർവാടിയിൽ എന്നെയും നോക്കി
മൂവി : താളം മനസ്സിന്റെ താളം (1981)
ഗാനരചന : ദേവദാസ്
ഈണം : ജി ദേവരാജൻ
ആലാപനം :  പി ജയചന്ദ്രൻ
സംവിധാനം : എ ടി അബു
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, ശ്രീനാഥ്, ജലജ, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, തുടങ്ങിയവർ.

ആ മലർവാടിയിൽ എന്നെയും നോക്കി
ആരമ്യ പുഷ്പം വിടർന്നൂ
ആയിരം വർണ്ണ ദളങ്ങൾ വിടർത്തി
എന്നിൽ കിനാവായ് തെളിഞ്ഞു
(ആ മലർവാടിയിൽ)

പാതിരാ കാറ്റെൻ കാതിൽ മെല്ലെ നിൻ
കാര്യം പറയാൻ വരുമ്പോൾ (പാതിരാ)
മാദകഗന്ധത്തിൽ കോരിത്തരിച്ചു
കാമുകനായ് നോക്കി നിൽക്കും
കാമുകനായ് നോക്കി നിൽക്കും
(ആ മലർവാടിയിൽ)

ആതിരാ കുളിര് പുടവയുടുത്തു നീ
മാലാഖയായണയുമ്പോൾ
എന്നിലെ ഭാവന നിന്നെക്കുറിച്ച്
ഗാനവും മൂളിയിരിക്കും
ഗാനവും മൂളിയിരിക്കും
(ആ മലർവാടിയിൽ)



ഈ നല്ല രാത്രിയിൽ




Movie :  Thaalam Manassinte Thaalam (1981)
Lyrics : Devadas
Music : G Devarajan
Singer : P Jayachandran

2019, ജൂൺ 26, ബുധനാഴ്‌ച

ഈ നല്ല രാത്രിയിൽ



Ee Nalla Raathriyil
ഗാനം : ഈ നല്ല രാത്രിയിൽ
മൂവി :  പെണ്മക്കൾ  (1966)
ഗാനരചന : വയലാർ രാമവർമ
ഈണം : എം എസ് ബാബുരാജ്
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത
സംവിധാനം : ജെ ശശികുമാർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, ജയഭാരതി, ശോഭ, കൊട്ടാരക്കര ശ്രീധരൻ നായർ, മീന, മണവാളൻ ജോസഫ് തുടങ്ങിയവർ.

ഈ നല്ല രാത്രിയിൽ
ഈ വസന്ത രാത്രിയിൽ
ഇതളിതളായ്‌ ഇതളിതളായ്‌
ഇന്നെന്റെ സ്വപ്നങ്ങൾ പൂത്തുവിടർന്നു
ഈ നല്ല രാത്രിയിൽ
ഈ വസന്ത രാത്രിയിൽ


മാനത്തെ സ്വയംവരപ്പന്തലിൽ ഞാനൊരു
വാനമ്പാടിയായ്‌ വന്നു
നിൻ ഗാനഗംഗതൻ തീരത്തു ഞാനൊരു
സങ്കൽപമണ്ഡപം തീർത്തു
നിൻ ഗാനഗംഗതൻ തീരത്തു ഞാനൊരു
സങ്കൽപമണ്ഡപം തീർത്തു
ഈ നല്ല രാത്രിയിൽ
ഈവസന്ത രാത്രിയിൽ
ഇതളിതളായ്‌ ഇതളിതളായ്‌
ഇന്നെന്റെ സ്വപ്നങ്ങൾ പൂത്തുവിടർന്നു
ഈ നല്ല രാത്രിയിൽ
ഈ വസന്ത രാത്രിയിൽ

മധുമാസ ചന്ദ്രികയിൽ മുങ്ങിക്കുളിക്കണം
മന്ത്രകോടി ഉടുക്കണം
മധുമാസ ചന്ദ്രികയിൽ മുങ്ങിക്കുളിക്കണം
മന്ത്രകോടി ഉടുക്കണം
ഈ മന്ദഹാസത്തിൻ മടിയിലെനിക്കൊരു
രോമാഞ്ചമായി മയങ്ങേണം
ഈ നല്ല രാത്രിയിൽ
ഈ വസന്ത രാത്രിയിൽ
ഇതളിതളായ്‌ ഇതളിതളായ്‌
ഇന്നെന്റെ സ്വപ്നങ്ങൾ പൂത്തുവിടർന്നു
ഈ നല്ല രാത്രിയിൽ
ഈ വസന്ത രാത്രിയിൽ


അല്ലലുള്ള പുലയിക്കേ



Movie : Penmakkal (1966)
Lyrics : Vayalar Ramavarma
Music : M S Baburaj
Singers : KJ Yesudas &  B Vasantha

2019, ജൂൺ 25, ചൊവ്വാഴ്ച

അല്ലലുള്ള പുലയിക്കേ


Allalulla Pulayikke
ഗാനം : അല്ലലുള്ള പുലയിക്കേ
മൂവി :  കോട്ടയം കൊലക്കേസ്  (1967)
ഗാനരചന : വയലാർ രാമവർമ
ഈണം : ബി എ ചിദംബരനാഥ്
ആലാപനം : ഉത്തമൻ
സംവിധാനം : കെ എസ് സേതുമാധവൻ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, ജി കെ പിള്ള, ശാന്ത ദേവി, അടൂർ ഭാസി, ശങ്കരാടി thudangiyavar

അല്ലലുള്ള പുലയിക്കേ
ചുള്ളിയുള്ള കാടറിയൂ
മുള്ളുകൊണ്ട കരളിനേ
മുറിവിന്റെ ചൂടറിയൂ
മുറിവിന്റെ ചൂടറിയൂ
ചൂടറിയൂ
(അല്ലലുള്ള)


കൂട്ടിലിട്ട കുരുവിക്കേ
കാട്ടിലുള്ള സുഖമറിയൂ
വെയിലുകൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ
വെയിലുകൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ
കടവറിയൂ
(അല്ലലുള്ള)

പെണ്ണുകെട്ടി വലഞ്ഞവനേ
കണ്ണുനീരിന്‍ കഥയറിയൂ
വേലചെയ്തു തളര്‍ന്നവനേ
കള്ളിന്റെ വിലയറിയൂ (പെണ്ണുകെട്ടി)
വേലചെയ്തു തളര്‍ന്നവനേ
കള്ളിന്റെ വിലയറിയൂ വിലയറിയൂ
(അല്ലലുള്ള)



രാജപൈങ്കിളി രാമായണക്കിളി



Movie : Kottayam Kolakcase (1967)
Lyrics : Vayalar Ramavarma
Music : B A Chidambaranath
Singer : Uthaman

2019, ജൂൺ 24, തിങ്കളാഴ്‌ച

രാജപൈങ്കിളി രാമായണക്കിളി



Raajappainkili Ramayanakkili
ഗാനം : രാജപൈങ്കിളി രാമായണക്കിളി
ചിത്രം : സൂര്യവംശം (1975)
ഗാനരചന :  വയലാർ രാമവർമ്മ
ഈണം : എം കെ അർജുനൻ
ആലാപനം : അമ്പിളി
സംവിധാനം : എ ബി രാജ്
അഭിനയിച്ചർ : പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, ജോസ്പ്രകാശ്, ബേബി സുമതി, രാജകോകില, ബഹാദൂർ, ടി ആർ ഓമന, ഭീമൻ രഘു തുടങ്ങിയവർ


രാജപൈങ്കിളി രാമായണക്കിളി
രാഗം താനം പാടൂ
രാവിന്‍ മടിയില്‍ നിലാവിന്‍ മടിയില്‍
രാജകുമാരനെ നീയുറക്കൂ
(രാജപൈങ്കിളി)

തങ്കപ്പുലിനഖമോതിരം ചാര്‍ത്തി
സംക്രമദീപം കൊളുത്തീ
പുതിയൊരു സുപ്രഭാതത്തിന്റെ വീഥിയില്‍
ഉദയനക്ഷത്രം വിടരുമ്പോള്‍
ഒരു കണി പൂക്കണി ചുവന്ന പൂക്കണി
കണ്ടുണരാന്‍ നീയുറങ്ങൂ
നീയുറങ്ങൂ നീയുറങ്ങൂ
രാജപൈങ്കിളി രാമായണക്കിളി
രാഗം താനം പാടൂ

അരയില്‍ പൊന്നുടവാളുറ തൂക്കി
അഗ്നികിരീടവും ചൂടി
പുതിയൊരു സൂര്യവംശത്തിന്റെ തേരിലെ
കൊടിയുടെ ജ്വാലകള്‍ പൂക്കുമ്പോള്‍
ഒരു കണി പൂക്കണി ചുവന്ന പൂക്കണി
കണ്ടുണരാന്‍ നീയുറങ്ങൂ
നീയുറങ്ങൂ നീയുറങ്ങൂ
(രാജപൈങ്കിളി)


നീലവിരിയിട്ട നീരാളമെത്തയില്‍



Movie : Sooryavamsham (1975)
Lyrics : Vayalar Ramavarma
Music : M K Arjunan
Singer : Ambili

2019, ജൂൺ 23, ഞായറാഴ്‌ച

നീലവിരിയിട്ട നീരാളമെത്തയില്‍



ഗാനം : നീലവിരിയിട്ട നീരാളമെത്തയില്‍
ചിത്രം : ദേവാലയം  (1964)
ഗാനരചന : അഭയദേവ്
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : പി ലീല
സംവിധാനം : എൻ എസ്  മുത്തുകുമാരൻ രാമനാഥൻ
അഭിനയിച്ചവർ : പ്രേംനസീർ, പദ്മിനി, അംബിക, തിക്കുറിശ്ശി, കൊട്ടാരക്കര, അടൂർ ഭാസി, എസ് പി പിള്ള, ടി ആർ ഓമന തുടങ്ങിയവർ


നീലവിരിയിട്ട നീരാളമെത്തയില്‍
വീണുറങ്ങുന്ന നിലാവേ
നിന്‍ വരവും കാത്തു നില്ക്കുകയാണു ഞാന്‍
നീളും നിഴലുമായ് താഴെ

പാടിത്തളരുന്നു രാക്കുയിൽ
ഈ നല്ല വാടിക വാടിത്തുടങ്ങി (പാടിത്തളരുന്നു)
കണ്ണുകൾ രണ്ടും നിറയുകയാലെന്റെ
കാഴ്ചയും മങ്ങിത്തുടങ്ങി
(നീലവിരിയിട്ട)

നീ വന്നു പാടുമെന്നാശിച്ചു ഞാനെന്റെ
വീണ തൻ കമ്പി മുറുക്കീ
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാതെ
ഉല്ലാസമായി നീ ഉറങ്ങി
(നീലവിരിയിട്ട)




Movie : Devaalayam (1964)
Lyrics : Abhayadev
Music : V Dakshinamoorthy
Singer : P Leela

2019, ജൂൺ 22, ശനിയാഴ്‌ച

മന്ദഹാസമധുരദളം മലരമ്പായി


Mandahaasa Madhuradalam
ഗാനം : മന്ദഹാസമധുരദളം മലരമ്പായി
ചിത്രം :  അനുഭൂതികളുടെ നിമിഷം (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : എ ടി  ഉമ്മർ
ആലാപനം :  പി ജയചന്ദ്രൻ & പി സുശീല
സംവിധാനം :  പി ചന്ദ്രകുമാർ
അഭിനയിച്ചവർ : ജയൻ, സീമ,  സോമൻ, ശാരദ, ഉമ്മർ, അടൂർ ഭാസി, ശ്രീലത, ടി പി മാധവൻ തുടങ്ങിയവർ

മന്ദഹാസമധുരദളം മലരമ്പായി
കണ്മയില്‍പ്പീലിയുഴിഞ്ഞു നീ മായവിനിയായി
മൌനരാഗ സ്വരപുഷ്പങ്ങള്‍ മാ‍ലകളായി
മന്മഥന്റെ മനോരഥത്തിന്‍ തോരണമായി

ചിരി ചിലമ്പൊലി കേട്ടു തരിച്ചുപോയീ ഞാന്‍
ഒളിപായും മിഴിച്ചെപ്പിലൊളിച്ചുപോയി
കവിളിലെ കളഭത്തില്‍ വിരല്‍ തൊട്ടു നെറ്റിയില്‍
തൊടുകുറി ചാര്‍ത്തിയെന്നെ കളിയാക്കിയോ (കവിളിലെ)
കവിളിലെ കളഭത്തില്‍ വിരല്‍ തൊട്ടു നെറ്റിയില്‍
തൊടുകുറി ചാര്‍ത്തിയെന്നെ കളിയാക്കിയോ
കളിയാക്കിയോ
(മന്ദഹാസമധുരദളം)

കുയില്‍ പാടുമൊച്ച കേട്ടു മയങ്ങിപ്പോയീ ഞാന്‍
ഉടല്‍ വള്ളിപൂക്കള്‍ കണ്ടു കറങ്ങിപ്പോയി
കരിഞ്ചായല്‍ മുകിലിന്മേല്‍ മുഖം ചേര്‍ത്തു നീന്തുവാന്‍
കമനന്റെ കാമന തിങ്കളായോ
തിങ്കളായോ
(മന്ദഹാസമധുരദളം)


പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ


Movie Anubhoothikalude Nimisham (1978)
Movie Director P Chandrakumar
Lyrics Sreekumaran Thampi
Music AT Ummer
Singers : P Jayachandran & P Susheela

2019, ജൂൺ 19, ബുധനാഴ്‌ച

പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ


Penninte Manassil
ഗാനം : പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ
മൂവി :  അനാച്ഛാദനം (1969)
ഗാനരചന : വയലാർ രാമവർമ
ഈണം : ജി ദേവരാജൻ
ആലാപനം :  പി ജയചന്ദ്രൻ
സംവിധാനം : എം കൃഷ്ണൻ  നായർ
അഭിനയിച്ചവർ : പ്രേംനസീർ, ഷീല, ജയഭാരതി, റാണിചന്ദ്ര, അടൂർ ഭാസി, ടി എസ് മുത്തയ്യ തുടങ്ങിയവർ

പെണ്ണിന്റെ മനസ്സിൽ
പതിനേഴാം വയസ്സിൽ
എന്നുമുത്സവ മേളം
ഉടുക്കു മദ്ദളമിലത്താളം
ഉരുട്ടു ചെണ്ടമേളം എപ്പോഴും
ഉരുട്ടു ചെണ്ടമേളം
(പെണ്ണിന്റെ)

കൊടിയേറ്റ് ആറാട്ട്
കൂടെക്കൂടെ വെടിക്കെട്ട്  (കൊടിയേറ്റ്)
പള്ളിയുണർത്ത് പറക്കെഴുന്നള്ളത്ത്
വില്ലടിച്ചാമ്പാട്ട് (പള്ളിയുണർത്ത്)
അങ്ങനെ
(പെണ്ണിന്റെ)

ഉത്സവത്തിരക്കിൽ കണ്ട് മുട്ടിയാല്‍
ഒളികണ്ണ് കൊണ്ടുള്ള കത്തിയേറ് (ഉത്സവത്തിരക്കിൽ)
അതു കരളിൽ തറയ്ക്കുന്ന ചെറുപ്പക്കാർ
പിന്നെ അവളുടെ പടിക്കൽ പാറാവ് (കരളിൽ)
തിരനോട്ടം മുടിയാട്ടം തിത്തൈ തിത്തൈ തേരോട്ടം (തിരനോട്ടം)
കത്ത് കൊടുപ്പ് കാത്ത് കാത്തിരിപ്പ്
സ്വപ്നം കണ്ട് നടപ്പ്  (കത്ത്)
അങ്ങനെ
(പെണ്ണിന്റെ)


എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ



Movie : Anaachaadhanam (1969)
Lyrics : Vayalar Ramavarma
Music : G Devarajan
Singer:  P Jayachandran

2019, ജൂൺ 18, ചൊവ്വാഴ്ച

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ



Evideya Mohathin Mayilpeelikal
ഗാനം : എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
ചിത്രം :  അനുഭൂതികളുടെ നിമിഷം (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : എ ടി  ഉമ്മർ
ആലാപനം :  എസ് ജാനകി
സംവിധാനം :  പി ചന്ദ്രകുമാർ
അഭിനയിച്ചവർ : ജയൻ, സീമ,  സോമൻ, ശാരദ, ഉമ്മർ, അടൂർ ഭാസി, ശ്രീലത, ടി പി മാധവൻ തുടങ്ങിയവർ

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്രനാൾ കരയുമീ കളിവീട്ടിൽ
ജീവിതമാകുമീ കളിവീട്ടിൽ
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

യാത്രയ്ക്കിടയിൽ കണ്ടുചിരിച്ചു
ചിരിയുടെ ചില്ലയിൽ ചുംബനം പൂത്തു
ആലിംഗനത്തിൻ കൊടികൾ പടർന്നു
ആശകളവയിൽ പൂക്കളായ് വിടർന്നു
കൊഴിയും പൂക്കളെപ് പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേർപിരിയാം
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

പ്രാർത്ഥനകേട്ടു പ്രാണനുണർന്നു
ഹൃദയസ്പന്ദം സ്വരമാ‍യലിഞ്ഞു
താരുണ്യത്തിൻ പൂജാമുറിയിൽ
തങ്കവിളക്കായ് പ്രണയം ജ്വലിച്ചു
അണയും തിരികളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേർപിരിയാം

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ


രജനീഗന്ധികള്‍ വിടരും രാത്രി



Movie Anubhoothikalude Nimisham (1978)
Movie Director P Chandrakumar
Lyrics Sreekumaran Thampi
Music AT Ummer
Singer : S Janaki

2019, ജൂൺ 16, ഞായറാഴ്‌ച

രജനീഗന്ധികള്‍ വിടരും രാത്രി


Rajaneegandhikal Vidarum Raathri
ഗാനം : രജനീഗന്ധികള്‍ വിടരും രാത്രി
ചിത്രം :  ഡാലിയപൂക്കൾ  (1980)
ഗാനരചന : കെ കെ വേണുഗോപാൽ
ഈണം : കാഞ്ഞങ്ങാട് രാമചന്ദ്രൻ
ആലാപനം : വാണി  ജയറാം
സംവിധാനം : പ്രതാപ് സിംഗ്
അഭിനയിച്ചവർ : എം ജി സോമൻ, ശോഭ തുടങ്ങിയവർ.

രജനീഗന്ധികള്‍ വിടരും രാത്രി
രജതമേഘങ്ങള്‍ പാടും രാഗം
പരാഗസുരഭില കുസുമദലങ്ങളില്‍
തുഷാരതുള്ളികള്‍ പൊഴിയും യാമം
രജനീഗന്ധികള്‍ വിടരും രാത്രി

താഴ്വരക്കാട്ടിലെ താലവനങ്ങള്‍
തുംബുരു മീട്ടി താളം കൊട്ടി
താരാപഥ തിരശ്ശീല ഞൊറിഞ്ഞു
ശാരദസന്ധ്യകള്‍ നടനം ചെയ്തു
രജനീഗന്ധികള്‍ വിടരും രാത്രി

പഞ്ചമിരാത്രികള്‍ പൊന്നരക്കെട്ടില്‍
കുളിര്‍പല്ലവ കരവല്ലികള്‍ ചുറ്റി
ശൃംഗാരശ്ലോകങ്ങള്‍ പാടും തെന്നല്‍
മന്മഥലീലയ്ക്കു ക്ഷണിയ്ക്കും നേരം




കുടകുമല കുന്നിമല



Movie :  Daaliyapookkal (1980)
Lyrics : K K Venugopal
Music : Kanhangad Ramachandran
Singer : Vani Jairam

കുടകുമല കുന്നിമല



Kudakumala Kunnimala
ഗാനം : കുടകുമല കുന്നിമല
ചിത്രം : തച്ചോളി മരുമകൻ ചന്തു (1974)
ഗാനരചന :  പി ഭാസ്കരൻ
ഈണം :  വി ദക്ഷിണാമൂർത്തി
ആലാപനം :  അമ്പിളി, എസ്‌  ടി ശശിധരൻ
സംവിധാനം :  പി  ഭാസ്കരൻ
അഭിനയിച്ചവർ : പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ,  കെ പി ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, ടി എസ് മുത്തയ്യ, ശ്രീലത, ബാലൻ കെ നായർ, ഗോവിന്ദൻ കുട്ടി, കവിയൂർ പൊന്നമ്മ, ഫിലോമിന തുടങ്ങിയവർ.

കുടകുമല കുന്നിമല
കുറ്റിയാടിമലയ് കുറ്റിയാടിമലയ്
കുടിലുകെട്ടി താമസിക്കും
കൂട്ടുകാര് ഞങ്ങൾ
കുടകുമല കുന്നിമല
കുറ്റിയാടിമലയ് കുറ്റിയാടിമലയ്
കുടിലുകെട്ടി താമസിക്കും
കൂട്ടുകാര് ഞങ്ങൾ

കാടിറങ്ങി നാടുചുറ്റി നഗരംചുറ്റി വന്ന്
കാടിറങ്ങി നാടുചുറ്റി നഗരംചുറ്റി വന്ന്
വീടുകേറി കൈയും നോക്കി
കാലും പൂട്ടാൻ വന്നു
കൈച്ചുരിക തഴമ്പുള്ള
കടത്തനാട്ട് വീരന്മാർ തൻ
കൈയും നോക്കി
ഭാഗ്യം ചൊല്ലാൻ കാലാകാലം വന്നു

കച്ചയും കോഡയുമിട്ട തച്ചോളി സുന്ദരിമാരുടെ
കച്ചയും കോഡയുമിട്ട തച്ചോളി സുന്ദരിമാരുടെ
ലക്ഷണ രേഖ നോക്കാൻ ആർത്തിയോടെ വന്നു
താഴത്തെ മഠത്തിലെ പതിനാറു കെട്ടിലെ
താഴംപൂ ചൂടിയ തമ്പുരാട്ടി
കരിവെള്ളൂർ കാട്ടിലെ കണിക്കൊന്ന പൂത്തപോൽ
കനകത്തിൻ നിറമുള്ള തമ്പുരാട്ടി
കൈയ്യുകണ്ടാൽ ചൊല്ലാം കണവനുക്കും  സുദിനം
കണ്ണ് നോക്കി ചൊല്ലാം കല്യാണത്തിൻ സമയം 
നാഴിയുരി നെല്ല് തന്നാൽ നാളും പക്കോം  ചൊല്ലാം
നാല് തവി എന്ന തന്നാൽ ആളും ചേലും ചൊല്ലാം


ഇന്ദുചൂഡന്‍ ഭഗവാന്റെ



Movie Thacholi Marumakan Chandu (1974)
Movie Director P Bhaskaran
Lyrics P Bhaskaran
Music V Dakshinamoorthy
Singers : Ambili, S. T. Sasidharan

2019, ജൂൺ 14, വെള്ളിയാഴ്‌ച

ഇന്ദുചൂഡന്‍ ഭഗവാന്റെ


Induchoodan Bhagavaante
ഗാനം : ഇന്ദുചൂഡന്‍ ഭഗവാന്റെ
ചിത്രം : തച്ചോളി മരുമകൻ ചന്തു (1974)
ഗാനരചന :  പി ഭാസ്കരൻ
ഈണം :  വി ദക്ഷിണാമൂർത്തി
ആലാപനം :  എസ് ജാനകി
സംവിധാനം :  പി  ഭാസ്കരൻ
അഭിനയിച്ചവർ : പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ,  കെ പി ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, ടി എസ് മുത്തയ്യ, ശ്രീലത, ബാലൻ കെ നായർ, ഗോവിന്ദൻ കുട്ടി, കവിയൂർ പൊന്നമ്മ, ഫിലോമിന തുടങ്ങിയവർ.

ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി
ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി

തിരുമുടി ജടയായി
തിരുകിയ പൂക്കള്‍ എല്ലാം
നിരന്നു ചാഞ്ചാടും പീലികളായി
കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി
കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി
കണ്മഷി കന്മദമായി
ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി

നവരത്നഹാരങ്ങള്‍
മഞ്ചാടിമാലയായി
നവരത്നഹാരങ്ങള്‍
മഞ്ചാടിമാലയായി
മാറത്തെ ഉത്തരീയം
മരവുരിയായി
പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി
പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി
മത്തോലും മിഴിയുടെ മട്ടു മാറി

ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേട
തരുണിയായി


മാലക്കാവടി പീലിക്കാവടി



Movie :  Thacholi Marumakan Chandu (1974)
Lyrics : P Bhaskaran
Music : V Dakshinamoorthy
Singer : S Janaki


2019, ജൂൺ 13, വ്യാഴാഴ്‌ച

മാലക്കാവടി പീലിക്കാവടി


Maalakkavadi Peelikkavadi
ഗാനം :  മാലക്കാവടി പീലിക്കാവടി
ചിത്രം :  അശോകവനം  (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം :  എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : എം ജി സോമൻ, ഉണ്ണിമേരി, സുകുമാരൻ, വിജയലളിത, സുധീർ, ജോസ്പ്രകാശ്, ബാലൻ കെ നായർ, അടൂർ ഭാസി തുടങ്ങിയവർ.


മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
നിൻ കണ്ണിൽ നിന്‍ മയിൽപ്പീലിക്കണ്ണിൽ
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ
ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ

മോഹനരാഗം നാദസ്വരം പാടി
മോഹം പോലെ പൂന്തെന്നൽ വന്നാടി
മോഹനരാഗം നാദസ്വരം പാടി
മോഹം പോലെ പൂന്തെന്നൽ വന്നാടി
ഇലകളിലും തകിലുമേളം
ഇലകളിലും തകിലുമേളം
ഉലയും മേനിയിലും നിൻ നടനമേനിയിലും
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ
ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ

പൂമനസ്സിൻ പൊൻവാതിൽ തേടി
ഒരു ഗാനമായ്‌ ഞാൻ അവിടെ കൂടി
പൂമനസ്സിൻ പൊൻവാതിൽ തേടി
ഒരു ഗാനമായ്‌ ഞാൻ അവിടെ കൂടി
കൊതി വിടർന്നു രതിയുണർന്നു
കൊതി വിടർന്നു രതിയുണർന്നു
മധുര ചുണ്ടിണയിൽ നിൻ മദനമഞ്ജുഷയിൽ
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ

ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
നിൻ കണ്ണിൽ നിന്‍ മയിൽപ്പീലിക്കണ്ണിൽ
നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ
ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ


മദ്ധ്യവേനൽ രാത്രിയിൽ



Movie : Ashokavanam (1978)
Lyrics : Sreekumaran Thampi
Music : V Dakshinamoorthy
Singer : K J Yesudas

2019, ജൂൺ 12, ബുധനാഴ്‌ച

മദ്ധ്യവേനൽ രാത്രിയിൽ


Madhyavenal Raathriyil
ഗാനം :  മദ്ധ്യവേനൽ രാത്രിയിൽ
ചിത്രം :  അശോകവനം  (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം :  എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : എം ജി സോമൻ, ഉണ്ണിമേരി, സുകുമാരൻ, വിജയലളിത, സുധീർ, ജോസ്പ്രകാശ്, ബാലൻ കെ നായർ, അടൂർ ഭാസി തുടങ്ങിയവർ.

മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ
അർദ്ധനിദ്ര ചാർത്തി നിന്ന
സ്വപ്നമെന്നു കരുതി ഞാൻ
മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ

ഏപ്രിൽ ലില്ലി മണം ചൊരിയും
എൻ വരാന്തയിൽ
നിഴലിൽ സ്വർണ്ണ ശില്പം പോലെ
നീയനങ്ങവേ
എന്റെ താളം നിന്റെ കാലിൽ പൂത്തു വിടരവേ
എന്തൊരൽഭുതം
സ്വപ്നം സത്യമാകയായ്
മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ

മദനരംഗ ചിത്രമണിയും
മലർ വിരിക്കു മേൽ
നിശ കനിഞ്ഞ ചഷകമായീ
നീ തുളുമ്പവേ
എന്റെ മുത്തം നിന്റെ ചുണ്ടിൽ ഗാനമാകവേ
എന്തൊരൽഭുതം
ഭൂമി സ്വർഗ്ഗമാകയായി

മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ
അർദ്ധനിദ്ര ചാർത്തി നിന്ന
സ്വപ്നമെന്നു കരുതി ഞാൻ
സ്വപ്നമെന്നു കരുതി ഞാൻ
സ്വപ്നമെന്നു കരുതി ഞാൻ
സ്വപ്നമെന്നു കരുതി ഞാൻ


ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍



Movie : Ashokavanam (1978)
Lyrics : Sreekumaran Thampi
Music : V Dakshinamoorthy
Singer : P Jayachandran

2019, ജൂൺ 11, ചൊവ്വാഴ്ച

ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍


ഗാനം : ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍
ചിത്രം :  ഇനിയും കാണാം  (1979)
ഗാനരചന :  ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :  എം എസ് വിശ്വനാഥൻ
ആലാപനം : പി ജയചന്ദ്രൻ, ജോളി എബ്രഹാം
സംവിധാനം : ചാൾസ് അയ്യമ്പിള്ളി
അഭിനയിച്ചവർ : പ്രേംനസീർ, ഉഷാറാണി, വിൻസെന്റ്, വിജയലളിത, തിക്കുറിശ്ശി, ആലുമ്മൂടൻ തുടങ്ങിയവർ.

ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍

അണ്ണാറക്കണ്ണന്‍ ഞാനെന്നാല്‍ അന്യൻ നീയല്ലേ
അല്ലും പകലും കൂടിയിരിക്കാന്‍ ആശ നമുക്കില്ലേ
അണ്ണാറക്കണ്ണന്‍ ഞാനെന്നാല്‍ അന്യൻ നീയല്ലേ
അല്ലും പകലും കൂടിയിരിക്കാന്‍ ആശ നമുക്കില്ലേ
പകുത്തെടുക്കും നാം സുഖദുഃഖം പാടിമറക്കും ശോകം
പകുത്തെടുക്കും നാം സുഖദുഃഖം പാടിമറക്കും ശോകം
ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍

നാവുകള്‍ മാത്രം സമരം ചെയ്യും നമ്മുടെ നാലതിരില്‍
ഉറച്ച കൈകളും ഉയര്‍ത്തി ഞങ്ങള്‍ ഉണര്‍ന്നെണീക്കുന്നു
നാവുകള്‍ മാത്രം സമരം ചെയ്യും നമ്മുടെ നാലതിരില്‍
ഉറച്ച കൈകളും ഉയര്‍ത്തി ഞങ്ങള്‍ ഉണര്‍ന്നെണീക്കുന്നു
ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം
ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം

ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍


മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ




Movie : Iniyum Kaanaam (1979)
Lyrics : Chirayinkeezhu Ramakrishnan Nair
Music : MS Viswanathan
Singers : P Jayachandran & Jolly Abraham

2019, ജൂൺ 10, തിങ്കളാഴ്‌ച

മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ


Mayilpeelikkannile Kalayevide
ഗാനം : മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ
ചിത്രം : സൂര്യവംശം (1975)
ഗാനരചന :  വയലാർ രാമവർമ്മ
ഈണം : എം കെ അർജുനൻ
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം : എ ബി രാജ്
അഭിനയിച്ചർ : പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, ജോസ്പ്രകാശ്, ബേബി സുമതി, രാജകോകില, ബഹാദൂർ, ടി ആർ ഓമന, ഭീമൻ രഘു തുടങ്ങിയവർ

മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ
മാതളച്ചുണ്ടിലെ മദമെവിടെ
മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ
മാതളച്ചുണ്ടിലെ മദമെവിടെ
പരിഭവത്തിന്‍ മുഖപടത്തില്‍ പൊതിയുന്ന
നാണത്തിന്‍ മുത്തെവിടെ
എവിടെ മുത്തെവിടെ മുത്തെവിടെ

പകല്‍കണ്ട സ്വപ്നത്തിലെന്നെ നീ ചൂടിച്ച
പ്രണയപ്രസാദവുമായ്
പകല്‍കണ്ട സ്വപ്നത്തിലെന്നെ നീ ചൂടിച്ച
പ്രണയപ്രസാദവുമായ് എന്നും
അരികത്തുനില്‍ക്കുമെന്നഭിലാഷങ്ങള്‍ക്ക്
ചിറകു നല്‍കാറുള്ള ചിരിയെവിടെ
എവിടെ ചിരിയെവിടെ
ചിരിയെ ചിരികൊണ്ടു മൂടുമ്പോള്‍ നിന്നില്‍
ജ്വലിക്കുന്നൊരുന്മാദമെവിടെ
എവിടെ എവിടെ എവിടെ

നഖമുള്ള നിന്റെ വികാരങ്ങള്‍ ചാര്‍ത്തിച്ച
പുതിയ സുഗന്ധവുമായ് നിന്നില്‍
പടരുവാന്‍ നില്‍ക്കുമെന്നാവേശങ്ങള്‍ക്ക്
പകര്‍ന്നു നല്‍കാറുള്ള ചൂടെവിടെ
എവിടെ ചൂടെവിടെ
ഞരമ്പു ഞരമ്പിന്മേല്‍ പിണയുമ്പോള്‍ നിന്നില്‍
നിറയുന്നൊരാലസ്യമെവിടെ
എവിടെ എവിടെ എവിടെ

മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ
മാതളച്ചുണ്ടിലെ മദമെവിടെ






Movie : Sooryavamsham (1975)
Lyrics Vayalar Ramavarma
Music : M K Arjunan
Singer : P Jayachandran

2019, ജൂൺ 9, ഞായറാഴ്‌ച

പ്രപഞ്ചത്തിനു യൌവ്വനം നല്‍കും


Prapanchathinu Youvanam Nalkum
ഗാനം : പ്രപഞ്ചത്തിനു യൌവ്വനം നല്‍കും
ചിത്രം : സൂര്യവംശം (1975)
ഗാനരചന :  വയലാർ രാമവർമ്മ
ഈണം : എം കെ അർജുനൻ
ആലാപനം : കെ ജെ യേശുദാസ്
സംവിധാനം : എ ബി രാജ്
അഭിനയിച്ചർ : പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, ജോസ്പ്രകാശ്, ബേബി സുമതി, രാജകോകില, ബഹാദൂർ, ടി ആർ ഓമന, ഭീമൻ രഘു തുടങ്ങിയവർ

പ്രപഞ്ചത്തിനു യൌവ്വനം നല്‍കും
പ്രണയനഗരമാം പാരീസ്
പ്രപഞ്ചത്തിനു യൌവ്വനം നല്‍കും
പ്രണയനഗരമാം പാരീസ്
അവിടെ പൂത്ത നിശാഗന്ധി നീ
അടിമ ഞാന്‍ അടിമ ഞാന്‍
അടിമ ഞാന്‍ നിന്നടിമ ഞാന്‍
ഓ മൈ സ്വീറ്റീ സ്വീറ്റീ സ്വീറ്റീ സ്വീറ്റീ

എമലീസോളയുടെ ഏകാന്തതകളെ
ലഹരി പിടിപ്പിച്ച നായിക നീ
എമലീസോളയുടെ ഏകാന്തതകളെ
ലഹരി പിടിപ്പിച്ച നായിക നീ
വാന്‍‌ഗോഗിന്‍ വര്‍ണ്ണചിത്രത്തിലെ
വികാരസാഗരം നീ വികാരസാഗരം നീ
എന്നെ നിന്‍ എന്നെ നിന്‍
സ്വര്‍ണ്ണമുടിച്ചുരുളില്‍ ചൂടുന്നൊരു
സ്വപ്നപുഷ്പമാക്കൂ
എന്നെ നിന്‍ സ്വപ്നപുഷ്പമാക്കൂ
ഒഹോ ഒഹോ ഒഹോ

വിടരും ലില്ലിയുടെ ദലമര്‍മ്മരങ്ങളില്‍
വയലിന്‍ മീട്ടും ദേവത നീ
നീ പാടും സ്വരഗോപുരത്തിലെ
നിശാന്തരാഗം ഞാന്‍ നിശാന്തരാഗം ഞാന്‍
എന്നെ നിന്‍ എന്നെ നിന്‍
പൊന്‍പവിഴച്ചുണ്ടുകള്‍
ഉമ്മവെയ്ക്കുന്നൊരു പാനപാത്രമാക്കൂ
എന്നെ നിന്‍ പാനപാത്രമാക്കൂ
ഒഹോ ഒഹോ ഒഹോ

പ്രപഞ്ചത്തിനു യൌവ്വനം നല്‍കും
പ്രണയനഗരമാം പാരീസ്
അവിടെ പൂത്ത നിശാഗന്ധി നീ
അടിമ ഞാന്‍ അടിമ ഞാന്‍
അടിമ ഞാന്‍ നിന്നടിമ ഞാന്‍


നാഗരാദി എണ്ണയുണ്ട്



Movie : Sooryavamsham (1975)
Lyrics Vayalar Ramavarma
Music : M K Arjunan
Singer : KJ Yesudas


2019, ജൂൺ 8, ശനിയാഴ്‌ച

നാഗരാദി എണ്ണയുണ്ട്



Naagaradi Ennayundu
ഗാനം : നാഗരാദി എണ്ണയുണ്ട്
ചിത്രം : ദേവാലയം  (1964)
ഗാനരചന : അഭയദേവ്
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : വി ദക്ഷിണാമൂർത്തി
സംവിധാനം : എൻ എസ്  മുത്തുകുമാരൻ രാമനാഥൻ
അഭിനയിച്ചവർ : പ്രേംനസീർ, പദ്മിനി, അംബിക, തിക്കുറിശ്ശി, കൊട്ടാരക്കര, അടൂർ ഭാസി, എസ് പി പിള്ള, ടി ആർ ഓമന തുടങ്ങിയവർ

നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
പടവലാദി ലേഹ്യമുണ്ട്
വേണ്ടിവന്നാല്‍ അലവലാതി
നെയ്യുമുണ്ടിതില്‍

ഭരണി ഒന്നുതന്നെയാണ്
മണവും ഒന്നുതന്നെയാണ്
ഭരണി ഒന്നുതന്നെയാണ്
മണവും ഒന്നുതന്നെയാണ്
മരുന്നുകള്‍ വേറെയാണ് അതിനു
വിലയും വെവ്വേറെയാണ്
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്

വാതത്തിന്നോ തകരാദി
പിത്തത്തിന്നോ ത്രിഫലാദി
വാതത്തിന്നോ തകരാദി
പിത്തത്തിന്നോ ത്രിഫലാദി
കഫത്തിനോ കൊട്ടംചുക്കാദി
തലചുറ്റിക്കറങ്ങിയാല്‍
അമുക്കുരാദി അശ്വഗന്ധാദി
നിനക്ക് മനസ്സിലായോടി
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്

കരിങ്കുരങ്ങിരിക്കുന്ന കാടുചുറ്റിവീശിവന്ന
കരിങ്കുരങ്ങിരിക്കുന്ന കാടുചുറ്റിവീശിവന്ന
കാറ്റുകൊണ്ട ലേഹ്യമുണ്ട്
കാറ്റുകൊണ്ട ലേഹ്യമുണ്ട്
ഇതുചെന്നാല്‍
കൂറ്റനാകാതെവനുണ്ട്

നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
പടവലാദി ലേഹ്യമുണ്ട്
വേണ്ടിവന്നാല്‍ അലവലാതി
നെയ്യുമുണ്ടിതില്‍


താരാപഥങ്ങളേ - കെ ജെ യേശുദാസ്



Movie : Devaalayam (1964)
Lyrics : Abhayadev
Music : V Dakshinamoorthy
Singer : V Dakshinamoorthy

2019, ജൂൺ 7, വെള്ളിയാഴ്‌ച

താരാപഥങ്ങളേ - കെ ജെ യേശുദാസ്



Tharapadhangale - Yesudas
ഗാനം : താരാപഥങ്ങളേ
ചിത്രം :  ഉദയം കിഴക്കു തന്നെ (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : കെ ജെ യേശുദാസ്
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം :  പി എൻ മേനോൻ
അഭിനയിച്ചവർ : സുകുമാരൻ, സുമിത്ര, സുജാത, ബാലൻ കെ നായർ, രവി മേനോൻ, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ തുടങ്ങിയവർ.

താരാപഥങ്ങളേ
താലോലമാട്ടുന്നു മായികകാന്ത സന്ദേശം
താരാപഥങ്ങളേ
താലോലമാട്ടുന്നു മായികകാന്ത സന്ദേശം
ജ്വാലാ സുമങ്ങള്‍ തന്‍ ചുണ്ടില്‍ തുളുമ്പുന്നു
മാസ്മര ജീവനസ്മേരം
താരാപഥങ്ങളേ

നിത്യ ഹരിതമാം ഈവഴിത്താരയില്‍
നിന്നു ഞാന്‍ നിന്നെ വിളിക്കും
നിത്യ ഹരിതമാം ഈവഴിത്താരയില്‍
നിന്നു ഞാന്‍ നിന്നെ വിളിക്കും
സ്നേഹമായ് വന്നു നിന്‍
ജീവന്‍റെ ജീവനില്‍ ഗാനസൗരഭ്യം നിറയ്ക്കും 
മോഹമായ് വന്നു നിന്‍
ഭാവനാവേദിയില്‍ വാനവര്‍ണ്ണങ്ങള്‍ വിതയ്ക്കും
താരാപഥങ്ങളേ
താലോലമാട്ടുന്നു മായികകാന്ത സന്ദേശം
താരാപഥങ്ങളേ

നീയറിയാതെ നിന്‍ ശൂന്യബോധങ്ങളില്‍
നിര്‍വൃതിയായ് ഞാന്‍ തുടിക്കും
നീ തളരുമ്പോള്‍ നിന്‍ ശുഷ്കനേത്രങ്ങളില്‍
നീര്‍മണിയായ് ഞാനടരും
നിന്നെ കരയിച്ച നിശ്ശബ്ദ
ദുഃഖമെന്നെന്നെയീ ലോകം വിളിക്കും
നിന്നെ കരയിച്ച നിശ്ശബ്ദ
ദുഃഖമെന്നെന്നെയീ ലോകം വിളിക്കും


മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ


താരാപഥങ്ങളേ - പി സുശീല



Movie : Udayam Kizhakku Thanne (1978) Lyrics : Sreekumaran Thampi Music : KJ Yesudas Singer : K J Yesudas

2019, ജൂൺ 6, വ്യാഴാഴ്‌ച

മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ

Malarkinavinte Maanikya Thottilil

ഗാനം : മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ
മൂവി : വരദക്ഷിണ ( 1977 )
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
ആലാപനം : പി മാധുരി, കാർത്തികേയൻ
സംവിധാനം : ജെ ശശികുമാർ
അഭിനേതാക്കൾ : പ്രേം നസീർ, ജയഭാരതി, വിൻസെന്റ്, രാഘവൻ, സുധീർ, കവിയൂർ പൊന്നമ്മ തുടങ്ങിയർ

മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ
മനസ്സിൽ നമ്മൾ കെട്ടി
എൻ മണിത്തൊട്ടിലിൽ നിന്നെയുറക്കി
നിൻ മണിത്തൊട്ടിലിൽ എന്നെയുറക്കി

സ്വപ്നത്തിൽ നവരത്നചുമരുകളിൽ നാം
ചിത്രങ്ങളെഴുതിയാൽ പോരാ
മുത്തിന്റെ മുത്തിനായ്‌ തൊട്ടിലുണ്ടാക്കുവാൻ
മുത്തും പവിഴവും പോരാ
നിന്റെ ചിരിയാകെ എടുത്താലോ
എന്റെ കൊതിയാകെ കൊടുത്താലോ
നിന്റെ ചിരിയാകെ എടുത്താലോ
എന്റെ കൊതിയാകെ കൊടുത്താലോ
(മലർക്കിനാവിന്റെ)

ചിന്തതൻ ശ്രുതിചേർത്ത വീണകളിൽ നാം
പൊൻവിരലോടിച്ചാൽ പോരാ
ചിന്തതൻ ശ്രുതിചേർത്ത വീണകളിൽ നാം
പൊൻവിരലോടിച്ചാൽ പോരാ
തങ്കത്തിൻ തങ്കത്തെ താരാട്ടിപ്പാടുവാൻ
താളവും രാഗവും പോരാ
നിന്റെ കുളിരാകെ എടുത്താലോ
എന്റെ സുഖമാകെ കൊടുത്താലോ
(മലർക്കിനാവിന്റെ)


കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല



Movie : Varadakshina (1977)
Lyrics : Sreekumaran Thampi
Music : G Devarajan
Singers : P Madhuri, Karthikeyan

2019, ജൂൺ 5, ബുധനാഴ്‌ച

കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല


Kannilppettathu Kaiyyil
ഗാനം : കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല
ചിത്രം : ദേവാലയം  (1964)
ഗാനരചന : അഭയദേവ്
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : പി ബി ശ്രീനിവാസ്
സംവിധാനം : എൻ എസ്  മുത്തുകുമാരൻ രാമനാഥൻ
അഭിനയിച്ചവർ : പ്രേംനസീർ, പദ്മിനി, അംബിക, തിക്കുറിശ്ശി, കൊട്ടാരക്കര, അടൂർ ഭാസി, എസ് പി പിള്ള, ടി ആർ ഓമന തുടങ്ങിയവർ


കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല
കാലം നമ്മള്‍ക്കെതിരായാൽ
കണ്ണീരുകൊണ്ടൊരു കാര്യവുമില്ല
കാലക്കേടിനു മരുന്നില്ല
കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല
കാലം നമ്മള്‍ക്കെതിരായാൽ


ആശിച്ചിടുന്നതിനതിരില്ല
നമുക്കായതു നേടുവാന്‍ വഴിയില്ല
ആശിച്ചിടുന്നതിനതിരില്ല
നമുക്കായതു നേടുവാന്‍ വഴിയില്ല
ഹൃദയം തുറന്നുകാട്ടിയാല്‍ കാണാന്‍
ഉതവുന്ന കണ്ണുകളാർക്കുമില്ല
കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല
കാലം നമ്മള്‍ക്കെതിരായാൽ

എന്താണു ജീവിതമെന്താണിതിന്നർഥം
ഏതാണു പോകേണ്ട മാര്‍ഗ്ഗം
ആരാണു ചൊല്ലിത്തരുവാന്‍ നേർവഴി
ആരാണു കാട്ടിത്തരുവാന്‍

കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല
കാലം നമ്മള്‍ക്കെതിരായാൽ
കണ്ണീരുകൊണ്ടൊരു കാര്യവുമില്ല
കാലക്കേടിനു മരുന്നില്ല
കണ്ണില്‍പ്പെട്ടതു കയ്യിൽപ്പെടില്ല
കാലം നമ്മള്‍ക്കെതിരായാൽ


ശ്രീമംഗല്യത്താലി ചാര്‍ത്തിയ



Movie : Devaalayam (1964)
Lyrics : Abhayadev
Music : V Dakshinamoorthy
Singer : P B Sreenivas

2019, ജൂൺ 4, ചൊവ്വാഴ്ച

ശ്രീമംഗല്യത്താലി ചാര്‍ത്തിയ


Sreemangalyathali Charthiya
ഗാനം : ശ്രീമംഗല്യത്താലി ചാര്‍ത്തിയ
ചിത്രം : മാധവിക്കുട്ടി  (1973)
ഗാനരചന :  വയലാർ
ഈണം :  ജി ദേവരാജൻ
ആലാപനം :  പി മാധുരി
സംവിധാനം :  തോപ്പിൽ ഭാസി
അഭിനയിച്ചവർ : മധു, ജയഭാരതി, സോമൻ, കെ പി എ സി ലളിത, ശ്രീലത നമ്പൂതിരി, അടൂർ ഭാസി, ടി ആർ ഓമന, ശങ്കരാടി തുടങ്ങിയവർ

ശ്രീമംഗല്യത്താലി ചാര്‍ത്തിയ സോമലേഖേ
നിന്റെ സീമന്തരേഖയില്‍
ആരുടെ തിരുമുഖ
സുസ്മിതസിന്ദൂരം സിന്ദൂരം

പൂമുഖപന്തലില്‍ സ്വയംവരവധുവായ്
പൂത്തുനിന്ന നിന്നരികില്‍
തോളോടു തോള്‍ചേര്‍ന്നു നിന്ന നിന്‍ നാഥന്റെ
ലാളനമേള്‍ക്കാന്‍ കൊതിയായോ
ആ മാറില്‍ കവിള്‍ചേര്‍ത്തു നില്‍ക്കാന്‍
കൊതിയായോ കൊതിയായോ
(ശ്രീമംഗല്യത്താലി)

പാല്‍ക്കടല്‍ദ്വീപില്‍ പ്രിയനവനിരിക്കും
പത്മരാഗമണിയറയില്‍
ഭൂമിനിലാവില്‍ കുളിച്ചുകേറും മുന്‍പ്
പൂമെത്ത നീര്‍ത്താന്‍ തിടുക്കമായോ
ആ മടിയില്‍ തലചായ്ച്ചുറങ്ങാന്‍
തിടുക്കമായോ തിടുക്കമായോ
(ശ്രീമംഗല്യത്താലി)


ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി


Movie : Madhavikkutty (1973)
Lyrics : Vayalar
Music : G Devarajan
Singer : P Madhuri

2019, ജൂൺ 3, തിങ്കളാഴ്‌ച

ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി


Chithravarna Kodikaluyarthi
ഗാനം : ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി
ചിത്രം :  ലേഡീസ് ഹോസ്റ്റൽ (1973)
ഗാനരചന :  ശ്രീകുമാരൻ തമ്പി
ഈണം : എം എസ്  ബാബുരാജ്
ആലാപനം : എൽ ആർ ഈശ്വരിയും സംഘവും
സംവിധാനം : ഹരിഹരൻ
അഭിനയിച്ചവർ : പ്രേംനസീർ, ജയഭാരതി, വിൻസെന്റ്, സുജാത, ഉമ്മർ, പറവൂർ ഭരതൻ, ബഹാദൂർ തുടങ്ങിയവർ

ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി
ചിത്രശലഭം വന്നല്ലോ
ചിത്തിരപ്പൊന്മലരേ നിന്റെ
ശുക്രദശയുമുദിച്ചല്ലോ
ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി
ചിത്രശലഭം വന്നല്ലോ
ചിത്തിരപ്പൊന്മലരേ നിന്റെ
ശുക്രദശയുമുദിച്ചല്ലോ

അല്ലിറാണി നിന്‍ വീര്യമെവിടെ
ആഞ്ഞടിക്കും വാക്കുകളെവിടെ
അല്ലിറാണി നിന്‍ വീര്യമെവിടെ
ആഞ്ഞടിക്കും വാക്കുകളെവിടെ
അര്‍ജ്ജുനന്‍ നിന്മനസ്സു കവര്‍ന്നോ
അടിമയാകാന്‍ നീ സമ്മതിച്ചു
ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി
ചിത്രശലഭം വന്നല്ലോ

കല്യാണവാക്കു കൊടൂത്തോ
നീ കള്ളനെക്കയ്യിലെടുത്തോ
കല്യാണവാക്കു കൊടൂത്തോ
നീ കള്ളനെക്കയ്യിലെടുത്തോ
കരളിന്നുള്ളില്‍ തേന്‍ കൂടു പൊട്ടി
കരളിന്നുള്ളില്‍ തേന്‍ കൂടു പൊട്ടി
കണ്ണടച്ചാല്‍ കനവുകളായ്
കണ്ണടച്ചാല്‍ കനവുകളായ്

ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി
ചിത്രശലഭം വന്നല്ലോ
ചിത്തിരപ്പൊന്മലരേ നിന്റെ
ശുക്രദശയുമുദിച്ചല്ലോ


ദന്തഗോപുര മേഘരഥത്തില്‍



Movie : Ladies Hostel (1973)
Lyrics : Sreekumaran Thampi
Music : MS Baburaj
Singers :  LR Eeswari, Chorus