ഈ ബ്ലോഗ് തിരയൂ

2019, ജൂൺ 8, ശനിയാഴ്‌ച

നാഗരാദി എണ്ണയുണ്ട്



Naagaradi Ennayundu
ഗാനം : നാഗരാദി എണ്ണയുണ്ട്
ചിത്രം : ദേവാലയം  (1964)
ഗാനരചന : അഭയദേവ്
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : വി ദക്ഷിണാമൂർത്തി
സംവിധാനം : എൻ എസ്  മുത്തുകുമാരൻ രാമനാഥൻ
അഭിനയിച്ചവർ : പ്രേംനസീർ, പദ്മിനി, അംബിക, തിക്കുറിശ്ശി, കൊട്ടാരക്കര, അടൂർ ഭാസി, എസ് പി പിള്ള, ടി ആർ ഓമന തുടങ്ങിയവർ

നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
പടവലാദി ലേഹ്യമുണ്ട്
വേണ്ടിവന്നാല്‍ അലവലാതി
നെയ്യുമുണ്ടിതില്‍

ഭരണി ഒന്നുതന്നെയാണ്
മണവും ഒന്നുതന്നെയാണ്
ഭരണി ഒന്നുതന്നെയാണ്
മണവും ഒന്നുതന്നെയാണ്
മരുന്നുകള്‍ വേറെയാണ് അതിനു
വിലയും വെവ്വേറെയാണ്
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്

വാതത്തിന്നോ തകരാദി
പിത്തത്തിന്നോ ത്രിഫലാദി
വാതത്തിന്നോ തകരാദി
പിത്തത്തിന്നോ ത്രിഫലാദി
കഫത്തിനോ കൊട്ടംചുക്കാദി
തലചുറ്റിക്കറങ്ങിയാല്‍
അമുക്കുരാദി അശ്വഗന്ധാദി
നിനക്ക് മനസ്സിലായോടി
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്

കരിങ്കുരങ്ങിരിക്കുന്ന കാടുചുറ്റിവീശിവന്ന
കരിങ്കുരങ്ങിരിക്കുന്ന കാടുചുറ്റിവീശിവന്ന
കാറ്റുകൊണ്ട ലേഹ്യമുണ്ട്
കാറ്റുകൊണ്ട ലേഹ്യമുണ്ട്
ഇതുചെന്നാല്‍
കൂറ്റനാകാതെവനുണ്ട്

നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
പടവലാദി ലേഹ്യമുണ്ട്
വേണ്ടിവന്നാല്‍ അലവലാതി
നെയ്യുമുണ്ടിതില്‍


താരാപഥങ്ങളേ - കെ ജെ യേശുദാസ്



Movie : Devaalayam (1964)
Lyrics : Abhayadev
Music : V Dakshinamoorthy
Singer : V Dakshinamoorthy

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ