ഈ ബ്ലോഗ് തിരയൂ

2019, ജൂൺ 12, ബുധനാഴ്‌ച

മദ്ധ്യവേനൽ രാത്രിയിൽ


Madhyavenal Raathriyil
ഗാനം :  മദ്ധ്യവേനൽ രാത്രിയിൽ
ചിത്രം :  അശോകവനം  (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം :  എം കൃഷ്ണൻ നായർ
അഭിനയിച്ചവർ : എം ജി സോമൻ, ഉണ്ണിമേരി, സുകുമാരൻ, വിജയലളിത, സുധീർ, ജോസ്പ്രകാശ്, ബാലൻ കെ നായർ, അടൂർ ഭാസി തുടങ്ങിയവർ.

മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ
അർദ്ധനിദ്ര ചാർത്തി നിന്ന
സ്വപ്നമെന്നു കരുതി ഞാൻ
മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ

ഏപ്രിൽ ലില്ലി മണം ചൊരിയും
എൻ വരാന്തയിൽ
നിഴലിൽ സ്വർണ്ണ ശില്പം പോലെ
നീയനങ്ങവേ
എന്റെ താളം നിന്റെ കാലിൽ പൂത്തു വിടരവേ
എന്തൊരൽഭുതം
സ്വപ്നം സത്യമാകയായ്
മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ

മദനരംഗ ചിത്രമണിയും
മലർ വിരിക്കു മേൽ
നിശ കനിഞ്ഞ ചഷകമായീ
നീ തുളുമ്പവേ
എന്റെ മുത്തം നിന്റെ ചുണ്ടിൽ ഗാനമാകവേ
എന്തൊരൽഭുതം
ഭൂമി സ്വർഗ്ഗമാകയായി

മദ്ധ്യവേനൽ രാത്രിയിൽ
ഒരു നൃത്തവാദ്യം കേട്ടു ഞാൻ
അർദ്ധനിദ്ര ചാർത്തി നിന്ന
സ്വപ്നമെന്നു കരുതി ഞാൻ
സ്വപ്നമെന്നു കരുതി ഞാൻ
സ്വപ്നമെന്നു കരുതി ഞാൻ
സ്വപ്നമെന്നു കരുതി ഞാൻ


ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍



Movie : Ashokavanam (1978)
Lyrics : Sreekumaran Thampi
Music : V Dakshinamoorthy
Singer : P Jayachandran

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ