ഈ ബ്ലോഗ് തിരയൂ

2018, ഡിസംബർ 31, തിങ്കളാഴ്‌ച

മൃഗമദ തിലകവും മൃദു മന്ദഹാസവും


Mrugamada Thilakavum
മൃഗമദ തിലകവും മൃദു മന്ദഹാസവും കരിനീല മിഴികളില്‍ സ്വപ്നവുമായ് പുളിയിലക്കര മുണ്ടും മുടിത്തുമ്പില്‍ പൂവും ചൂടി മൃദുലാംഗി നീ വന്നു കാത്തു നിന്നു മൃദുലാംഗി നീ വന്നു കാത്തു നിന്നു ഗായത്രീമന്ത്രം ഉണരും നാലമ്പലത്തില്‍ നിന്നും ദേവീ നീ നടയിറങ്ങി കടന്നു വന്നു നിന്റെ രൂപം മാത്രം എന്നില്‍ നിറഞ്ഞു നിന്നു ഉള്ളില്‍ നിറഞ്ഞു നിന്നു നര്‍ക്കിലയില്‍ നീ നീട്ടും വരമഞ്ഞള്‍ പ്രസാദം ഞാന്‍ വരദാനം പോലെ വാങ്ങി കുറി വരച്ചു എന്റെ ഇടനെഞ്ചില്‍ ഇലത്താളം ഉണര്‍ന്നുയര്‍ന്നു വീണ്ടും ഉണര്‍ന്നുയര്‍ന്നു


മലരണിക്കാടുകള്‍ തിങ്ങിവിങ്ങി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തൂക്കു വിളക്ക് രചന : ശിവപ്രസാദ് സംഗീതം : പി ആർ മുരളി ആലാപനം : കെ ജെ യേശുദാസ്

2018, ഡിസംബർ 25, ചൊവ്വാഴ്ച

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി




Malaranikadukal Thingivingi

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുൽകി നീക്കി

പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും

കളകളം പെയ്തുപെയ്തങ്ങുമെങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും 
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം

ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയൽ
തുരു തുരെ പൂമഴയായി പിന്നെ 

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി



മലയാളം കവിത : രമണൻ
കവി : ചങ്ങമ്പുഴ കൃഷ്ണപിള്ള




2018, ഡിസംബർ 24, തിങ്കളാഴ്‌ച

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്


Aksharamalathan Aadhyakshrathodu



അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പദശീലിന്റെ
അന്വര്‍ത്ഥവ്യാപ്തി അവര്‍ണനീയം

പൊക്കിള്‍കൊടിയില്‍ തുടങ്ങിടും ബന്ധങ്ങള്‍
അറ്റുപോകാതങ്ങു കാക്കുമമ്മ

ശ്രീലക്ഷ്മിയല്ലാതെ ആരുമില്ലവനിയില്‍
മാതാവിനെയോന്നുപമിച്ചിടാന്‍

ആകാശഗംഗയായ് അമ്മയൊഴുക്കുന്ന
അമ്മിഞ്ഞപ്പാലിന്‍ അമൃതരസം

ആസ്വദിച്ചനുഭവിച്ചേതൊരു മര്‍ത്ത്യനും
ആശ്രയമേകുമാ ധന്യജന്മം

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം

പിച്ചവെയ്ക്കുന്ന കാലിടറിയാല്‍ വന്നമ്മ
എത്തിപ്പിടിക്കുന്നു പിഞ്ചുകരം

ജീവിതസാഗര തിരയില്‍ നാം തളരുമ്പോള്‍
തുഴയുമായ് വന്നമ്മ കാത്തിടുന്നു

കതിരാടും വയലിലെ കള പോല്‍ മുളച്ചങ്ങു
കടചീയ്ക്കും കുറ്റമാം ചെയ്തികളെ

എതിരിട്ടും ശാസിച്ചും മുളയിലെ നുള്ളിയും
പരിചൊടുകാക്കുമാ പുണ്യ ദേഹം

സൂര്യനും ചന്ദ്രനും ആഴിയും പൂഴിയും
ഭൂമിക്കു തുല്യരാം തോഴര്‍ തന്നെ

എത്ര കിടാങ്ങള്‍ പിറന്നാലുമമ്മതന്‍
പെറ്റ വയറിന്നു തുല്ല്യരെല്ലാം

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം

എന്നും തിളങ്ങുന്ന പൊന്‍വിളക്കാണമ്മ
എണ്ണ വറ്റാതെ നാം കാത്തിടേണം

എന്നും തുറന്നിടും വാതായനമുള്ള
ഏകഗേഹമാണമ്മ മനം

വറ്റാതൊരീജല ശ്രോതസ്സുധാരയായ്
മക്കള്‍തന്‍ മൂര്‍ധാവില്‍ വീണിടട്ടെ

ഉണ്മ എന്താണെന്നു തേടി നടക്കേണ്ട
അമ്മയാണമ്മയാണാത്മ സത്യം

അമ്മയാണമ്മയാണാത്മ സത്യം
അമ്മയാണമ്മയാണാത്മ സത്യം


മലയാളം കവിത : അമ്മ
കവയത്രി : ശാന്താ രവീന്ദ്രൻ 
ആലാപനം : വിനോദ് 

2018, ഡിസംബർ 19, ബുധനാഴ്‌ച

പേരറിയാത്തൊരു പെൺകിടാവേ


Perariyaathoru Penkidaave

പേരറിയാത്തൊരു പെൺകിടാവേ
നിന്റെ നേരറിയുന്നു ഞാൻ പാടുന്നു
കോതമ്പു കതിരിന്റെ നിറമാണ്
പേടിച്ച പേടമാൻ മിഴിയാണ്
കയ്യിൽ വളയില്ല കാലിൽ കൊലുസ്സില്ല
മെയ്യിൽ അലങ്കാരം ഒന്നുമില്ല
ഏറുന്ന യൗവനം മാടി മറയ്ക്കുവാൻ
കീറിത്തുടങ്ങിയ ചേലയാണ്

ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും
നീയെന്നും നീയാണ് കോതമ്പു പാടത്തു
നീർ പെയ്തു പോകും മുകിലാണ്
കത്തും വറളിപോൽ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്റെ കുളിരാണ്
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്കു
കൂരയിൽ നീയൊരു കൂട്ടാണ്
ആരാന്റെ കല്ലിന്മേൽ രാകിയാഴിയുന്നോരചന്റെ
ആശതൻ കൂടാണ്
താഴയുള്ളിത്തിരിപോന്ന കിടാങ്ങൾക്കു
താങ്ങാണ് താരാട്ടു പാട്ടാണ്
പേരറിയാത്തൊരു പെൺകിടാവേ
എനിക്കേറെ പരിചയം നിന്നെ

കുഞ്ഞായിരുന്ന നാൾ കണ്ടു കിനാവുകൾ
കുഞ്ഞു വയർ നിറച്ചാഹാരം
കല്ലു മണിമാല കൈവള
ഉത്സവച്ചന്തയിലെത്തും പലഹാരം
തൊട്ടയലത്തെ തൊടിയിൽ
കയറിയൊരത്തിപ്പഴം നീയെടുത്തു തിന്നു
ചൂരൽപ്പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിന്നെത്ര മോന്തില
പിന്നെ മനസ്സിൽ കൊതിയുണർന്നാലതു
പിഞ്ചിലെ നുള്ളിയെറിയുന്നു
കൊയ്ത്തു കഴിഞ്ഞൊരു കോതമ്പു പാടത്തു

കുഞ്ഞായിരുന്ന നാൾ കണ്ടു കിനാവുകൾ
കുഞ്ഞു വയർ നിറച്ചാഹാരം
കല്ലു മണിമാല കൈവള
ഉത്സവച്ചന്തയിലെത്തും പലഹാരം
തൊട്ടയലത്തെ തൊടിയിൽ
കയറിയൊരത്തിപ്പഴം നീയെടുത്തു തിന്നു
ചൂരൽപ്പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിന്നെത്ര മോന്തില
പിന്നെ മനസ്സിൽ കൊതിയുണർന്നാലതു
പിഞ്ചിലെ നുള്ളിയെറിയുന്നു
കൊയ്ത്തു കഴിഞ്ഞൊരു കോതമ്പു പാടത്തു


മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓ എൻ വി കുറുപ്പ് കവിത -  കോതമ്പു മണികൾ
ആലാപനം : - ഓ എൻ വി കുറുപ്പ്



2018, ഡിസംബർ 18, ചൊവ്വാഴ്ച

മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി


മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി
അപ്പോൾ മധുമാസ ചന്ദ്രൻ വന്നു മടങ്ങിപ്പോയി


പാദ  വിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ
പാതിരാ പൂന്തെന്നലും മടങ്ങിപ്പോയി
കാലൊച്ച കേൾപ്പിക്കാതെൻ ജാലകൊപാദത്തിങ്കൽ
കാതോർത്ത ദേവൻ വന്നതറിഞ്ഞില്ല ഞാൻ
അറിഞ്ഞില്ല ഞാൻ തെല്ലും അറിഞ്ഞില്ല ഞാൻ


അംഗന തൈമാവിന്മേൽ രാക്കിളി
ഇരുന്നൊരു ശൃംഗാര പാട്ടുപാടി ഉണർത്തിയപ്പോൾ
മുല്ലപ്പൂ നിലാവില്ല വാതായനത്തിലെന്റെ
അല്ലികാർബാണാനില്ല ആരുമില്ല
ആരുമില്ല അടുത്താരുമില്ല


പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൾ ഇന്ത്യ റേഡിയോ ലളിതഗാനങ്ങൾ
രചന : പി ഭാസ്കരൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം  : അരുന്ധതി

https://youtu.be/6cDqkIVwz2M

2018, ഡിസംബർ 16, ഞായറാഴ്‌ച

പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും



Punchirichal Poonilavudikkum
പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും
നീ സഞ്ചരിച്ചാല്‍ പുല്‍കൊടിയും പൂക്കും
വാക്കുകളാല്‍ തേന്‍ പുഴകള്‍ തീര്‍ക്കും
നീ നോക്കി നിന്നാല്‍ മാറിലസ്ത്രമേല്‍ക്കും

വിണ്ണില്‍ നിന്നിറങ്ങി വന്ന ദേവത പോലെ
വീണയില്‍ വിടര്‍ന്ന ഗാനധാര പോലെ
പുഷ്പമായി പുഷ്യരാഗമായി
എന്റെ ഭാവനയില്‍ നൃത്തമാടും
ദേവിയാണു നീ ആടും ദേവിയാണു നീ
പാടും ദേവിയാണു നീ ആാ

കാട്ടുമുല്ല പൂത്തുണര്‍ന്ന സൗരഭം പോലെ
കാറകന്ന വാനില്‍ പൊന്നും തിങ്കള്‍ പോലെ
സ്വപ്നമായി സ്വര്‍ഗ്ഗറാണിയായി
എന്റെ കല്‍പ്പനയില്‍ കാന്തി വീശും
റാണിയാണു നീ സ്വപ്നറാണിയാണു നീ
സ്വര്‍ഗ്ഗറാണിയാണു നീ ആാ


ശർക്കര പന്തലിൽ തേൻ മഴ ചൊരിയും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : ശ്രീദേവി (1977)
ഗാനരചന : യൂസഫലി കേച്ചേരി
സംഗീതം : ജി ദേവരാജൻ
ആലാപനം : യേശുദാസ്
പ്രധാന അഭിനേതാക്കൾ : കമൽഹാസൻ, സോമൻ, ശാരദ തുടങ്ങിയർ

2018, ഡിസംബർ 15, ശനിയാഴ്‌ച

ശർക്കര പന്തലിൽ തേൻ മഴ ചൊരിയും


Chakkara Panthalil Thenmazha
ശർക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ
നിൻ മനോരാജ്യത്തെ രാജകുമാരി ആയി
വന്നു നില്ക്കുവാനൊരു മോഹം

ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ
കരളിൽ ഉറങ്ങും കതിർ കാണാകിളി
കാത്തിരുപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ

വീണുടയാതെ ഇരിക്കാൻ ജീവിത
വീണ തരാം ഞാൻ കയ്യിൽ
കനക സ്മരണകൾ  നീട്ടിയ നെയ്ത്തിരി
കാഴ്ചവയ്ക്കാം മുന്നിൽ
ഹൃദയം നിറയെ സ്വപ്നവുമായി നീ
മധുരം കിള്ളി തരുമോ
വിജനലതാഗൃഹ വാതലിൽ വരുമോ
വീണ മീട്ടി തരുമോ വീണ മീട്ടി തരുമോ

പ്രാണസഖീ നിൻ മടിയിൽ മയങ്ങും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെ പി എ സി നാടകഗാനങ്ങൾ
ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ

ആലാപനം : എ പി കോമള 

KPAC Drama Songs.
Lyrics : Vayalar.
Music : Devarajan.
Singer : A P Komala.

2018, ഡിസംബർ 10, തിങ്കളാഴ്‌ച

പ്രാണസഖീ നിൻ മടിയിൽ മയങ്ങും


Pranasakhi Nin Madiyil Mayangum
പ്രാണസഖീ നിൻ മടിയിൽ മയങ്ങും
വീണക്കമ്പിയിൽ ഒരു ഗാനമായ്
സങ്കൽപ്പത്തിൽ വിരുന്നു വന്നു ഞാൻ
സഖീ സഖീ വിരുന്നു വന്നൂ ഞാൻ

മനസ്സിൽ നിന്നും സംഗീതത്തിൻ
മന്ദാകിനിയായ് ഒഴുകി
സ്വരരാഗത്തിൻ വീചികളെ നിൻ
കരാംഗുലങ്ങൾ തഴുകി
തഴുകി തഴുകി തഴുകി

മദകര മധുമയ നാദസ്‌പന്ദന
മായാ ലഹരിയിലപ്പോൾ
ഞാനും നീയും നിന്നുടെ മടിയിലെ
വീണയുമലിഞ്ഞു പോയി
അലിഞ്ഞലിഞ്ഞു പോയി


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം -  കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൽബം :ആകാശവാണി ലളിതഗാനം
ഗാനം: പ്രാണസഖീ നിൻ മടിയിൽ മയങ്ങും
ഗാനരചന : പി ഭാസ്കരൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം : കെ ജെ യേശുദാസ്

Pranasakhi Nin Madiyil Mayangum
Album : Akashavani Lalithaganangal
Lyrics : P Bhaskaran
Music : M G Radhakrishnan.
Singer : K J Yesudas


2018, ഡിസംബർ 2, ഞായറാഴ്‌ച

മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ

അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്ത്തോന്നൂ
ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം 

ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു
മുള്‍ത്തേനായ്ച്ചേരുന്നു ചിത്തതാരില്‍
അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍ 

ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേള്‍പ്പിച്ച കൈരളി
പാടവഹീനയെന്നാര്‍പറയും

കൊണ്ടാടി നാനാവിചിന്തനതന്തുക്കള്‍
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്‍
കേരളത്തിന്നീയിരുള്‍ക്കുണ്ടില്‍ നിന്നൊന്നു
കേറാന്‍ പിടിക്കയറെന്തുവേറെ

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍


പുഷ്‌പാന്ഗദേ   പുഷ്‌പാന്ഗദേ  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വള്ളത്തോൾ നാരായണ മേനോൻ  കവിത : എന്റെ ഭാഷ

Vallathol Kavitha - Ente Bhasha -  Mindithudangaan Sramikkunna

2018, നവംബർ 24, ശനിയാഴ്‌ച

പുഷ്‌പാന്ഗദേ പുഷ്‌പാന്ഗദേ

Pushpangadhe Pushpangadhe
പുഷ്‌പാന്ഗദേ   പുഷ്‌പാന്ഗദേ
സ്വപ്നമരാളമെന്നരികിലെത്തി
കല്പകപൂങ്കുടക്കീഴെ
നിന്റെ  കൈവട്ടകയിലെ  തിരികത്തി

കനകാംബരങ്ങൾക്കിടയിൽ ഞാൻ  പണിയും
കടലാസു  മേടകൾക്കുള്ളിൽ
നീ എന്റെ മോഹമായി വന്നു
നിൻ മനസമ്മതം തന്നു
നിൻ മുഖപടത്തിൽ തളിർക്കും ലജ്ജയിൽ
എൻ  മന്ദഹാസം  കലർന്നു
കലർന്നു കലർന്നു കലർന്നു  കലർന്നു

അഭിനിവേശങ്ങൾ  ചിറകിട്ടു തുഴയും
അമൃതകല്ലോലങ്ങൾക്കിടയിൽ
നീന്തൽക്കുളത്തിൽ  നീ നിന്നൂ
നിൻ  കളിതാമര  പൂത്തു
നിൻ  യൗവനത്തിൽ  നിറയുന്ന  കുമ്പിളിൽ
എന്നിലെ  ദാഹമലിഞ്ഞു അലിഞ്ഞു
അലിഞ്ഞു  അലിഞ്ഞു  അലിഞ്ഞു  അലിഞ്ഞു

സുഗന്ധീ ഓ ഓ സുമുഖീ ഓ ഓ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : എനിക്ക് നീ മാത്രം (1975)
 ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ
പാടിയത് : പി ജയചന്ദ്രൻ
രാഗം :

2018, നവംബർ 20, ചൊവ്വാഴ്ച

സുഗന്ധീ ഓ ഓ സുമുഖീ

Sugandhi Sumukhi

സുഗന്ധീ ഓ ഓ സുമുഖീ ഓ ഓ
സുരചാരുതയുടെ പൌര്‍ണമീ
സുഗന്ധീ സുമുഖീ
സുരചാരുതയുടെ പൌര്‍ണമീ
സുഗന്ധീ ...ഓ ഓ ഓ

ആദിയിലേപ്പോലീ പറുദീസയിതില്‍
ആദമായ് ഞാന്‍ സ്വയം മാറീ
യൌവ്വനാംഗങ്ങളെ മദം കൊണ്ടുപൊതിയും
ഹവ്വയായ് ഇവള്‍മുന്നിലെത്തി
ഓ ഓ ഓ


ചിറകണിഞ്ഞിടുമെന്‍ മധുരസ്വപ്നത്തിന്‍
നിറപൌര്‍ണമിക്കുളിരുണര്‍ത്തി
പുളകം മുളയ്ക്കുമെന്‍ മൃദുലവികാരത്തില്‍
പുഷ്പബാണാസക്തി വളര്‍ത്തി
ഓ ഓ ഓ

പൂർണ്ണേന്ദു വദനേ നിൻ മൃദുഹാസത്തിൽ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : കർണ്ണപർവം
ഗാനരചന : മാന്ഗോമ്പു ഗോപാലകൃഷ്ണൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : പി ജയചന്ദ്രൻ
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, ജയഭാരതി, K P ഉമ്മർ തുടങ്ങിയർ
രാഗം :

2018, നവംബർ 18, ഞായറാഴ്‌ച

പൂർണ്ണേന്ദു വദനേ നിൻ മൃദുഹാസത്തിൽ


പൂർണ്ണേന്ദു വദനേ നിൻ മൃദുഹാസത്തിൽ
പൂർണ്ണിമ തേടുന്നെൻ അന്തരംഗം
പല്ലവ പുടങ്ങളിൽ വീണലിയുന്ന
 മന്ത്രസംഗീതമോ നിൻ മൊഴികൾ

മുല്ലപ്പൂ മാലചൂടി വാലിട്ടു കണ്ണെഴുതി
മാണിക്യവീണയുമായ് നീ വന്നൂ
ദിവ്യസംഗമത്തിൻ നിർവൃതിയിൽ  ഞാൻ
അനുരാഗ വിവശനായ് ഞാൻ സ്വയം മറന്നു

എന്നാത്മഭാവമോരോ ഗാനകല്ലോലിനിയായ്
മാണിക്യ വീണയിൽ നീ
ശ്രുതിമീട്ടീപ്രേമസായൂജ്യത്തിൻ ശംഖൊലിയിൽ
ഞാൻ ആറാടി അലിഞ്ഞു ചേർന്നനശ്വരനായ്

ഉറക്കുപാട്ടിന്നുടുക്കുകൊട്ടി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൽബം : രസികപ്രിയ
ഗാനരചന : വൈക്കം  പി കെ  സുന്ദരേശൻ
സംഗീതം : വൈക്കം  പി കെ  സുന്ദരേശൻ
പാടിയത്  : കെ ജെ  യേശുദാസ്
രാഗം :



Album : Rasikapriya Vol-1 (1996) / Lyrics & Music : Vaikkom PK Sundaresan / Singer : KJ Yesudas

2018, നവംബർ 15, വ്യാഴാഴ്‌ച

ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍


Urakku Paatin Udukku Kotti
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഉറങ്ങും കാമുകി രജനീഗന്ധി
ഉറക്കും കാമുകന്‍ പൌര്‍ണ്ണമി
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഓമനപ്പൂന്തെന്നല്‍

ധനുമാസക്കുളിരിലെന്‍ ജാലകത്തിരശ്ശീല
ഇളംകാറ്റിന്‍ കലികണ്ടു തലയുയര്‍ത്തീ
മമകേളീശയനത്തിന്‍ നിഴലിലെ പൂവള്ളി
ഒരുപുത്തന്‍ പൂവിടര്‍ത്തി മണം പരത്തി

അനുരാഗവിരല്‍ കൊണ്ടീ മലര്‍നുള്ളിയെടുത്തെന്റെ
ഹൃദയപ്പൂപ്പാലിക ഞാനൊരുക്കിയെങ്കില്‍
ഒരുവരം നേടിയെങ്കില്‍ വിടരുമെന്‍ സ്വപ്നമാകെ
ഉറക്കുപാട്ടായതിനെ തഴുകിയെങ്കില്‍

നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക് - കേൾക്കുവാൻ ഇവിടെ ക്ലിക്ക് 

സിനിമ : അനുഭൂതികളുടെ നിമിഷം .(1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : എ ടി  ഉമ്മർ
ആലാപനം  :കെ ജെ യേശുദാസ്
രാഗം :

2018, നവംബർ 14, ബുധനാഴ്‌ച

നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്


Neelamerunnu Choodum
നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്
ചൂളയില്‍ നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍
നീരി വേര്‍ത്തിമതാണു കാണുകയാവാം ഭദ്രേ
നീ പകല്‍ക്കിനാവ് പൂഞ്ചോലകള്‍ വനങ്ങളും
അതു നല്ലത് പക്ഷെ വിഹരിപ്പിതീ വെയിലില്‍
പുതു വേട്ടാളന്‍ കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളില്‍ പണ്ടുകാലത്തിന്‍ നീണ്ട
ചൂടാണ്ട മാസങ്ങളില്‍ പൂവിട്ടൊരുല്ലാസങ്ങള്‍!

കൂട്ടുകാരോടും കൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങള്‍തന്‍ ഭിന്നഭിന്നമാം സ്വാദും
വയലിന്‍ കച്ചിപ്പുകമണവും
സ്വര്‍ഗ്ഗത്തിലേക്കുയരും
വെണ്മുത്തപ്പത്താടിതന്‍ ചാഞ്ചാട്ടവും
കശുവണ്ടിതന്‍ കൊച്ചുകൊമാളിച്ചിരിയും
കണ്‍മഷി ചിന്നിയ
കുന്നിമണിതന്‍ മന്ദാക്ഷവും

കടലിന്‍ മാറത്തു നിന്നുയരും കാറ്റില്‍
തെങ്ങിന്‍മടലില്‍ പച്ചോലകള്‍
കല്ലോലമിളക്കുമ്പോള്‍
വെട്ടിയ കുളങ്ങള്‍തന്‍
പഞ്ചാരമണല്‍ത്തിട്ടില്‍
വെട്ടവും നിഴലും ചേര്‍ന്നിയലും നൃത്തങ്ങളും
ഞാനനുഭാവിക്കയാണോര്‍മ്മയില്‍ ചുടുവെയിലില്‍
സാനന്ദം കളിചാര്‍ക്കും
തൊഴര്‍തന്‍ ഘോഷങ്ങളും
തേക്കുകാരുടെ പാട്ടും അമ്മമാരുടെ നേരംപോക്കും
ആ നാടാന്‍ ചക്കിന്‍ സ്‌നിഗ്ദ്ധമാം ഞരക്കവും!

ഹാ, വെളിച്ചത്തിന്നോമന്മകളെ
കണിക്കൊന്നപ്പൂവണിപ്പോന്മേടമെ
നല്ലനദ്ധ്യായത്തിന്റെ ദേവതേ
സുരോഷ്ണത്തെത്തൂനിഴലഴികളില്‍
കേവലം തടവില്‍ച്ചെര്‍ത്തുഗ്രവേനലിനെയും
എന്റെയീ മലനാട്ടില്‍ ഉത്സവക്കൊടിക്കീഴില്‍
ചെണ്ടാകൊട്ടിക്കും നിന്റെ ചാതുര്യമേന്തോതേണ്ടു?

മഴയെപ്പുകഴ്ത്തട്ടെ മണ്ടൂകം
മാവിന്‍ ചുനമണക്കും മേടത്തിന്റെ
മടിയില്‍പ്പിറന്ന ഞാന്‍
സ്വര്‍ഗ്ഗവാതില്‍ പക്ഷിയോടോപ്പമേ വാഴ്ത്തിപ്പാടും
മുദ്ഗളം മലനാടു വേനലിന്നപദാനം

പിന്നെയുമൊന്നുണ്ടു
പണ്ടൊരു വെനലിലച്ഛന്‍ കണ്ണടച്ചെന്‍വീടെല്ലാം
പകലുമിരുണ്ടപ്പോള്‍
വന്നു ഞാന്‍ ഭദ്രേ
കണികാണാത്ത കൌമാരത്തിന്‍
ഖിന്നതയോടെ വിഷുനാളില്‍ നിന്‍തറവാട്ടില്‍

Neelamerunnu Choodum
അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടന്‍ ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെന്‍
കണ്മിഴിപ്പൊത്തിക്കണി
കണ്ടാലുമെന്നോതി
ഞാന്‍ പകച്ചു നോക്കുന്നേരം
എന്തൊരത്ഭുതം കൊന്നപ്പൂങ്കുല വാരിച്ചാര്‍ത്തി
സുന്ദരമന്ദസ്മിതം തൂകി നില്ക്കുന്നു
നീയെന്‍ മുന്നില്‍

ലോലമായ് വിളര്‍ത്ത ഒന്നുമറിയാത്തൊരു
കുരുത്തോല പോലെഴും പെണ്ണിന്നിത്ത്രമേല്‍
കുറുമ്പെന്നോ
''പരിഹാസമോ കൊള്ളാം''
എന്ന് ഞാന്‍ ചോദിക്കെ അപ്പരിതാപത്തിന്നാഴം
പെട്ടന്നു മനസ്സിലായ്

ബാഷ്പ്പസങ്കുലമായ കണ്‍കളോട് ''അയ്യോ മാപ്പെ''
ന്നപ്പരിമൃദുപാണി നീയെന്റെ കൈയില്‍ ചെര്‍ക്കെ
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെന്‍ ജീവിതം
മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി !

തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും
മൗഡ്യം ചിന്നിടും
പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ
നിന്റെ ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍

ഇങ്ങകായിലും
കായിട്ടുല്ലസിക്കുമീത്തൊടിയിങ്കലും
തൊഴുത്തിലും തുളസിത്തറയിലും
പതിവായ് തവ നാളം ദ്യോതിക്കേ
മമയത്‌നം പതിരായ്ത്തീരാറില്ലീപ്പുഞ്ചനെല്‍ പാടത്തിലും

കീഴടക്കുന്നുപോലും മനുജന്‍ പ്രകൃതിയെ
കീഴടക്കാതെ സ്വയം കീഴടങ്ങാതെ
അവളെ സ്‌നേഹത്തിനാല്‍ സേവിച്ചു വശയാക്കി
അരിയ സഖിയാക്കി വരിച്ചു പാലിക്കുകില്‍
നാം ഭുജിക്കില്ലേ നിത്യമാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം?
ഒന്നുതാനിനി മോഹം കണിവെള്ളരിക്കപോല്‍
നിന്നുടെ മടിത്തട്ടില്‍ തങ്ങുമീ മണിക്കുട്ടന്‍

ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും
മനസ്സിലുണ്ടാവട്ടെ

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കവിത : വിഷുക്കണി
രചന : വൈലോപ്പിള്ളി ശ്രീധര മേനോൻ
ആലാപനം : ലാസ്‌മിദാസ്

2018, നവംബർ 12, തിങ്കളാഴ്‌ച

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

Orkkunnu Njan Ente Balyakaalam
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങൾ ഇല്ലാത്ത
നാമജപത്തിന്റെ ശാന്തതയും
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

സ്വച്ഛന്ദ സുന്ദര കാലം അഭിലാഷ
സ്വർഗീയ നിമിഷമാ കാലം
എന്റെ മനസ്സിന്റെ കോണിലായിന്നും
എന്നും തെളിയുന്ന ഓര്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

മാമ്പൂ മണക്കുന്ന കാലം മുറ്റത്തു
കരിയിലകൾ വീഴുന്ന നേരം
അണ്ണാറക്കണ്ണന്റെ കലപില കേട്ട്
ഞാൻ അവനോടു കലഹിച്ച ബാല്യ കാലം
ഓർമയിൽ ഇന്നുമാ  ബാല്യകാലം


മുറ്റത്തു പൂക്കളം തീർത്തൊരാ നാളിൽ
മുക്കുറ്റി തേടിയ കാലം
വെള്ളില  കൊണ്ട് ഞാൻ പൂപറിക്കാനിയി
ഞാൻ ഞാറുള്ള പാടത്തു പോയ കാലം
പുള്ളിപ്പശുവിന്റെ  പൈതലിൽ  കവിളത്തു
മുത്തം കൊടുത്തോരാ ഓര്മ മാത്രം

ഓർമയിൽ ഇന്നുമാ പോയകാലം
പ്രണയം അറിയാത്ത കാലം
അവളുടെ പരിഭവമറിഞ്ഞൊരു നേരം
എന്റെ കളിത്തോഴി ബാല്യകാലസഖി
നിന്റെ കൊലുസിന്റെ നാദം
അന്നെന്റെ കാതിൽ മുഴങ്ങിയ നേരം
ഓർമയിൽ എന്നുമാ നഷ്ട  സ്വപ്നം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം

നീലാംബലെ  നിന്നോർമകൾ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളം കവിത
എഴുതിയതു ശ്രീ രഘുനാഥ് 

2018, നവംബർ 11, ഞായറാഴ്‌ച

നീലാംബലെ നിന്നോർമകൾ


Neelambale Ninnormakal
നീലാംബലെ  നിന്നോർമകൾ
എന്നന്തരംഗത്തിൽ നിറയുന്നിതാ
പ്രണയാർദ്രമാകും പരിഭവ മേഘം
പെയ്യുമ്പോൾ നിൻ മുഖം
തെളിയുന്നിതാ ചിങ്ങ
തേൻനിലാവൊഴുകി വന്നെത്തുന്നിതാ


മന്ദാരം പൂത്തൊരാ തൊടിയിലന്നാദ്യമായ്
തമ്മിൽ നാം കണ്ടൊരാ ദിനമോർത്തുപോയി ഞാൻ
കുയിൽ പാടും കൂട്ടിലും കറുകപ്പുല് മേട്ടിലും
കൈകോർത്തു പോയത് മറന്നു പോയോ
സഖി കളിക്കൂട്ടുകാരനെ മറന്നു പോയോ


മാനത്തു മിഴിപൂട്ടും മതിലേഖ പോലെ നീ
മാറത്തു ചാഞ്ഞൊരാ രാവൊർത്തു പോയി ഞാൻ
ദശപുഷ്പം ചൂടിയ അനുരാഗിണി നിന്റെ
മിഴി രണ്ടിൽ ഞാനെന്നെ കണ്ടതല്ലേ
സഖി മറുവാക്ക് ചൊല്ലാതെ അകന്നതെന്തേ 
ഗാനരചന : രാജീവ്  ആലുങ്കൽ 
മ്യൂസിക് : ജയവിജയ
പാടിയത് : പി ജയചന്ദ്രൻ 

2018, നവംബർ 8, വ്യാഴാഴ്‌ച

ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു



ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്നു പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ

പൊന്നു വെക്കേണ്ടിടത്തൊരു പൂവു മാത്രം വെച്ചു
കണ്‍ തുറന്നു കണി കണ്ടു ധന്യരായോര്‍ നമ്മള്‍

പൂ വിരിയേണ്ടിടത്തെല്ലാം പൊന്നു തൂക്കാനല്ലോ
പൂതിയിന്നു നമുക്കു പൊന്നാശ പൂക്കും നെഞ്ചില്‍

എങ്കിലുമീ കണിക്കൊന്ന പൂത്തു നില്‍പ്പൂ വീണ്ടും
മണ്‍ചിരാതില്‍ നിന്നഴകിന്‍ നെയ്‌ത്തിരികള്‍ പോലെ

ചന്തയില്‍ നിന്നഞ്ചു രൂപക്കെന്നയല്കാർ വാങ്ങി
കൊണ്ടു വന്ന കൊച്ചു ശീമകൊന്ന മലര്‍ കാണ്‍കെ

തന്റേതല്ല കിടാവിനെ കണ്ട തള്ളയെ പോല്‍
എന്റെ മുത്തശ്ശിക്കു പഴംങ്കണ്ണു കലങ്ങുന്നു

ഒന്നുമറിയാതെങ്ങോ പൂത്തു കണിക്കൊന്ന
പിന്നെയും ഭൂനന്ദിനിതന്‍ അശ്രുവാര്‍ന്ന പോലെ

എന്തോരുഷ്ണം ഈ വെയിലിന്‍ നീരൊഴുക്കില്‍ നീന്തും
സ്വര്‍ണ മത്സ്യജാലം ഇടതൂര്‍ന്നണഞ്ഞ പോലെ

എന്റെ നെഞ്ചിലെ കനലില്‍ വീണെരിഞ്ഞ മോഹം
പിന്നെയും കിളുന്നു തൂവലാര്‍ന്നുയര്‍ന്ന പോലെ

എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു
മണ്ണിലുണ്ടോ നന്മകള്‍ തന്‍ തുള്ളികള്‍ വറ്റാതെ

ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്നു പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ


കുരുത്തോല കൊണ്ട് ഞാനെൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓ ൻ വി കവിതകൾ

2018, നവംബർ 6, ചൊവ്വാഴ്ച

കുരുത്തോല കൊണ്ട് ഞാനെൻ കിനാവിൽ നിന്നും


Kuruthola Kondu Njanen
കുരുത്തോല കൊണ്ട്
ഞാനെൻ കിനാവിൽ നിന്നും
ഒരു നല്ല കിളി ചന്തം
മെടെഞ്ഞുണ്ടാക്കി
അതിലെന്റെ ഹൃദയം
ഞാൻ ഒളിച്ചുവച്ചു
അതിനൊന്ന് ഇടിക്കുവാൻ
ഇടം കൊടുത്തു

ഇളം ചുണ്ടുകൾക്ക് 
സ്വയം മറന്നൂ പാടാൻ
മുളം തണ്ടിൻ മധുവൂറും
സ്വരം കൊടുത്തൂ
അകലെയങ്ങാകാശം
നിറഞ്ഞൂ കാണാൻ
അകകണ്ണിൻ നിലാപക്ഷം
കടം കൊടുത്തൂ
ഒടുവിലെൻ മനസ്സൊന്ന്
കൊടുത്താ നേരം.
പൊടുന്നനെ അതിൻ
ചിറകനങ്ങിപോയി.

അറിയാതെ  അതുപൊങ്ങി
പറന്നൂപോയി
അനന്താമാം വികായസിൽ
അലിഞ്ഞൂപോയി
കുരുത്തോലാ കിളിപിന്നെ
തിരിച്ചൂവന്നെൻ
ഹൃദയത്തിൽ കൂടുകൂട്ടി
ഒളിച്ചിരുന്നൂ
ഇന്നതാണെൻ മനസ്സിന്റെ
തളിർച്ചില്ലയിൽ
ഇരുന്നേതോ മൃതുരാഗം
ശ്രുതി മീട്ടുന്നു

കാറ്റിനു കുളിരു വന്നൂ  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കവിത : കുരുത്തോലക്കിളി
ആലാപനം :  കുമാരി  സാരംഗി  ജോഷി
ഗാനരചന : ഇ ജിനൻ
സംഗീതം :  ഇ ജിനൻ



2018, നവംബർ 4, ഞായറാഴ്‌ച

കാറ്റിനു കുളിരു വന്നൂ


Kattinu Kuliru Vannu
കാറ്റിനു കുളിരു വന്നൂ
കടൽക്കിളി കുളിച്ചു വന്നൂ
കുളിരിൽ മുങ്ങിക്കുളിച്ചൊരു
പൂർണിമ കുണുങ്ങി കുണുങ്ങി വന്നു

നീല സരോവരത്തിൽ
ആയിരം താമര പൂ വിടർന്നു
അവളുടെ നീല നയനങ്ങൾ
ആയിരം സ്വർണക്കിനാവുന്നർന്നു
താമരപ്പൂവും സ്വർണക്കിനാവും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ

ആകാശ നീലിമയില്‍
ആയിരം താരകപ്പൂ വിടര്‍ന്നു
അവളുടെ ആത്മാവിന്നാഴങ്ങളില്‍
ആയിരം വര്‍ണ്ണങ്ങള്‍ ആടി വന്നു
താരകപ്പൂവും വര്‍ണ്ണക്കുരുന്നും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ


അങ്കണ തൈമാവില്‍ നിന്നാദ്യത്തെ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മധുരഗീതങ്ങൾ - 5  (1991)
ഗാനരചന : ഭരണിക്കാവ് ശിവകുമാര്‍
സംഗീതം : വൈപ്പിൻ സുരേന്ദ്രൻ
പാടിയത് : കെ സ് ചിത്ര
രാഗം :

2018, നവംബർ 3, ശനിയാഴ്‌ച

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ



അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ
മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ

തുംഗമാം മീനച്ചൂടാൽ തൈമാവിൻ
മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ

മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ

മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട്
പരലോകത്തെ പൂകി

വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസലീനനായ്‌ അവന്‍ വാഴ്‌കെ

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍  നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

അയൽ‌പക്കത്തെ കൊച്ചുകുട്ടികള്‍
ഉല്‍സാഹത്തോടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക

എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും

വാസന്തമഹോത്സവമാണവർക്ക്‌

എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
വാസന്തമഹോത്സവമാണവർക്ക്‌
എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍

തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു

മന്ദമായ് ഏവം ചൊന്നാൾ

ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ

നീരസം ഭാവിച്ച് നീ പോയിതെങ്കിലും

കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ

പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ

വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ
തരസാനുകർന്നാലും തായതൻ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ്

അപ്പോള്‍
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു


രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മാമ്പഴം മലയാളം കവിത - വൈലോപ്പിള്ളി ശ്രീധര മേനോൻ 

2018, ഒക്‌ടോബർ 31, ബുധനാഴ്‌ച

രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ

Rambha Pravesamo
രംഭാപ്രവേശമോ
രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ
തൂമ തൂകും തൂവെണ്ണിലാവൊരു
രാഗനര്‍ത്തകിയായി വന്നതോ

രത്നതാരകള്‍ നിന്‍റെ മിഴികള്‍ രംഗ ദീപങ്ങളായി
സ്വര്‍ണ്ണം ഉരുകും മന്ദഹാസം വര്‍ണ്ണ പുഷ്പങ്ങള്‍ തൂകി
ശംഖനാദം മുഴങ്ങി നിന്‍ മുഖം രംഗ പൂജ നടത്തി

തങ്കനൂപുര മണിച്ചിലങ്കകള്‍ മന്ത്ര നാദങ്ങളേകി
ചിന്തയില്‍ നിന്‍ ചിത്രം എന്തെന്തിന്ദ്രജാലങ്ങള്‍ കാട്ടി
എന്‍റെ സ്വര്‍ഗ്ഗമുണര്‍ന്നൂ നിന്‍ സ്വരം എന്‍റെ വീണ കവര്‍ന്നൂ
കവര്‍ന്നൂ


സിനിമ : പൂന്തേനരുവി (1974)
എഴുതിയത് : ശ്രീകുമാരൻ തമ്പി
സംഗീതം : എം കെ  അർജ്ജുനൻ
പാടിയത് : കെ ജെ  യേശുദാസ്
പ്രധാന അഭിനേതാക്കൾ : ജയൻ, പ്രേം നസീർ, ജയഭാരതി, വിൻസെന്റ്, അടൂർ ഭാസി തുടങ്ങിയർ
രാഗം : 

2018, ഒക്‌ടോബർ 28, ഞായറാഴ്‌ച

അനുരാഗം അനുരാഗം അന്തർലീനമാം


Anuragam Anuragam
അനുരാഗം അനുരാഗം
അന്തർലീനമാം അനുഭൂതികൾതൻ
ആശ്ലേഷ മധുര വികാരം

ആദിയുഷസ്സാൽ അഴകാൽ വിരിയും
അത്ഭുത സൗന്ദര്യം
പ്രകൃതിയെ നിത്യ യുവതിയാക്കും
ഭൂമിയെ നിത്യ ഹരിതയാക്കും
അനുരക്ത ഹൃദയത്തിൻ അംഗരാഗം

സ്വരമഞ്ജുഷയിൽ സ്വപ്നമായ് നിറയും
സ്വർഗീയ സംഗീതം
പ്രകൃതിയെ നൃത്ത മനോജ്ഞയാക്കും
ഭൂമിയെ ഹർഷവിലോലയാക്കും
അനുരക്ത മാനസ യുഗ്മഗാനം

ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ :
രചന :
സംഗീതം :
പാടിയത് : കെ ജെ യേശുദാസ്
രാഗം :

2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍


ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം

താവകോത്ക്കര്‍ഷത്തിനെന്‍
ജീവരക്തമാണാവശ്യമെങ്കിൽ എടുത്തുകൊള്ളൂ ഭവാന്‍
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും

ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും
ഞാനസൂയപ്പെടിലെന്‍‌റെയാണാമുഗ്ദ്ധ ഗാനാര്‍ദ്രചിത്തം
എനിക്കറിയാം വിഭോ

അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ്
അങ്ങ തന്‍ ചിത്രം വരച്ചു കാണിക്കിലും
കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും

കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ
അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു
സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍

ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം
താവകോത്ക്കര്‍ഷത്തിനാലംബമാവണം
പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം

ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി


അനുരാഗത്തിന്‍ ലഹരിയില്‍ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കവിത - ശാലിനി
രചന - ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം - സുജാത
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

അനുരാഗത്തിന്‍ ലഹരിയില്‍



 Anuragathin Lahariyil Njan
അനുരാഗത്തിന്‍ ലഹരിയില്‍
ഞാന്‍ നിന്‍ ആരാധകനായി
ആ മൃദുമരന്ദമന്ദസ്മിതത്തിന്‍
ആസ്വാദകനായീ ഞാന്‍ നിന്‍
ആസ്വാദകനായീ

താമരമൊട്ടിനാല്‍ മദനോത്സവത്തിലെ
താരുണ്യം നിന്നെയലങ്കരിച്ചൂ
സൌന്ദര്യദേവത നിന്‍ കവിള്‍ രണ്ടിലും
സൌഗന്ധികപ്പൂ വിടര്‍ത്തീ
ആത്മസഖീ ആത്മസഖീ നിന്നെ ആ
വിശ്വശില്പിയൊരപൂര്‍വ്വസുന്ദരിയാക്കീ
അപൂര്‍വ്വസുന്ദരിയാക്കീ

കാമോപമന്‍ നിന്‍ മിഴികളിലെഴുതീ
കാമിനീ ഈ സുമമുഗ്ധഭാവം
കാലം തൂവിയൊരീ വസന്തവര്‍ണ്ണങ്ങളെന്‍
കരളിന്‍ മണിയറയില്‍ തെളിയുമ്പോള്‍
ആത്മസഖീ ആത്മസഖീ നിന്‍
തളിര്‍തനുവില്ലുകുലച്ചായിരം അമ്പെയ്യാന്‍ മോഹം
പതിനായിരമമ്പെയ്യാന്‍ മോഹം


പാതിരാവിന്‍ നീല യമുനയില്‍ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : ബോയ് ഫ്രണ്ട്   (1975)
എഴുതിയത്  : പി വേണു
സംഗീതം : ജി ദേവരാജൻ
പാടിയത് : യേശുദാസ്

രാഗം :

പ്രധാന അഭിനേതാക്കൾ : കെ പി ഉമ്മർ, രവി മേനോൻ, സുകുമാരി, റാണി ചന്ദ്ര തുടങ്ങിയർ

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

പാതിരാവിന്‍ നീല യമുനയില്‍



Paathiravin Neela Yamunayil

പാതിരാവിന്‍ നീല യമുനയില്‍
പാലപ്പൂമണം ഒഴുകി
സംഗമം കൊതിയ്ക്കുന്ന യുവഹൃദയങ്ങള്‍
ശൃംഗാര ലഹരിയില്‍ മുഴുകീ

മന്മഥനേന്തുന്ന ശരങ്ങള്‍ക്കു മുന്‍പില്‍
മനസ്സുകള്‍ കീഴടങ്ങീ
മധുരമാമൊരു പരാജയം
മാസ്മരമാമൊരു രാഗാലയം രാഗാലയം

കരളിന്‍റെ കാതില്‍ വിമൂക ഭാഷയില്‍
കണ്ണുകള്‍ കഥ പറഞ്ഞു
ഹൃദയമിന്നൊരു  പൊന്‍ ചഷകം
മായികമാമതില്‍ അമൃതകണം അമൃതകണം.


ഒരു നോക്കു ദേവീ കണ്ടോട്ടേ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സിനിമ : ഓർമയിൽ നീ മാത്രം   (1979)
എഴുതിയത്  : യൂസഫലി കേച്ചേരി
സംഗീതം : ജി ദേവരാജൻ
പാടിയത് : യേശുദാസ്

രാഗം :

പ്രധാന അഭിനേതാക്കൾ : പ്രേം നസീർ, ജയഭാരതി, സുധീഷ് തുടങ്ങിയർ

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.


ഒരു നോക്കു ദേവീ കണ്ടോട്ടേ


ഏയ് ഒന്നു നിന്നാട്ടേ

ഒരു നോക്കു ദേവീ കണ്ടോട്ടേ
ഒരു വാക്കീ ദാസന്‍ പറഞ്ഞോട്ടെ
മിഴികള്‍ തമ്മിലിടഞ്ഞോട്ടേ
ഹൃദയം തമ്മിലടുത്തോട്ടേ

ആയിരം രാവിലെ സ്വപ്നങ്ങളില്‍
എന്റെ ആരാധനാപാത്രമായ് നീയണഞ്ഞു
ആത്മാവിൽ നീ നവഭൂതി ചൊരിഞ്ഞു
ആ രാഗനിര്‍വൃതി എന്നില്‍ നിറഞ്ഞു

സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍.. ആ..
സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍
എന്റെ സ്വപ്നരാധികേ ഞാന്‍ കൊതിച്ചു
ആരോമലേ നിന്നെ വാരിപ്പുണരാന്‍
ആയിരം കൈകള്‍ എന്നില്‍ തുടിച്ചു


കിഴക്കു മഴവിൽ പൂവിശറി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : മധുരം തിരുമധുരം  (1976)
എഴുതിയത്  : ഡോക്ടർ ബാലകൃഷ്ണൻ
സംഗീതം : എ ടി ഉമ്മർ
പാടിയത് : പി ജയചന്ദ്രൻ

രാഗം :

പ്രധാന അഭിനേതാക്കൾ : ജയൻ, വിൻസെന്റ്, എം ജി സോമൻ, രാഘവൻ, റാണിചന്ദ്ര, ഉണ്ണിമേരി തുടങ്ങിയർ

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

കിഴക്കു മഴവിൽ പൂവിശറി


കിഴക്കു മഴവിൽ പൂവിശറി
പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യതേര്
സുന്ദര വിശറിയിൽ  പൊൻരാമച്ചം
പൊന്നിൻ കുടത്തിന്നാഭരണം

സൂര്യന്റെ വൈഡൂര്യതേരിൽ കെട്ടിയ
സ്വര്ണമുടിപ്പൂ  ഇറുത്തെടുത്ത്
ആ പൂവുകൾ ജപിച്ചിട്ട് നീരാടിയെത്തും
പുഷ്പിനയവും പ്രിയ സന്ധ്യേ
നിന്നെ തൃക്കാക്കരയിൽ തൊഴുതുവരും
തൃത്താപൂകൊണ്ടു പൊതിയട്ടെ

ചന്ദ്രന്റെ ചന്ദനപ്പന്തലിനുള്ളിലെ
ചന്ദ്രകാന്തക്കല്ലുതിർത്തെടുത്തിട്ടു
ആ കല്ലുകൾ കോർത്തിട്ട താലിയണിഞ്ഞെത്തുന്ന
കാമവധിയാം പ്രിയ സന്ധ്യേ
നിന്നെ തിരുനാവായിൽ കുളിച്ചുവരും
തെന്നലിൻ കുളിരല ചാർത്തട്ടെ

ഏഴാം ഉദയത്തിൽ  ഓമല്ലൂർ കാവിൽ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : അനുമോദനം (1978)
എഴുതിയത്  : ഭരണിക്കാവ്  ശിവകുമാർ
സംഗീതം : എ ടി ഉമ്മർ
പാടിയത് : കെ ജെ യേശുദാസ്
രാഗം :

പ്രധാന അഭിനേതാക്കൾ : ജയൻ, കമല ഹാസൻ, രാഘവൻ, എം ജി സോമൻ, സീമ, വിധുബാല തുടങ്ങിയവർ.

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഏഴാം ഉദയത്തിൽ ഓമല്ലൂർ കാവിൽ


ഏഴാം ഉദയത്തിൽ  ഓമല്ലൂർ കാവിൽ
ഏഴില കുറി ചാർത്തി നിന്നവളേ നിന്റെ
പവിഴാധരത്തിൽ പതിവായി തുളുമ്പും
പഞ്ചക്ഷരി മന്ത്രം പിണങ്ങി

പൂക്കില ഞൊറി വെച്ച പട്ടുടയാടയിൽ
പൂക്കൈത നിറമുള്ള ചന്ദന മേനിയിൽ
വരമഞ്ഞൾ കുറിയിൽ മണിത്താലിലയിൽ
തമ്പുരാട്ടി ഞാൻ എന്നെ മറന്നു പോയി
പുണർന്നോട്ടെ ഒന്ന് നുകർന്നോട്ടെ
മോഹം  തീരാത്ത മോഹം

കനകത്താളികയിൽ അഷ്ടമംഗല്യവും
വെള്ളോട്ടു കിണ്ടിയും അർഹയാപൂജാദിയും
മച്ചകത്തളത്തിൽ ചന്ദനക്കട്ടിലിൽ
തമ്പുരാട്ടി പുഷ്പ മഞ്ചമൊരുക്കാമോ
അലിഞ്ഞോട്ടെ നിന്നിൽ ലയിച്ചോട്ടെ
ദാഹം വല്ലാത്ത ദാഹം

സരോവരം പൂ ചൂടി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : വയനാടൻ തമ്പാൻ  (1978)
എഴുതിയത്  : ശശികല മേനോൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്

പ്രധാന അഭിനേതാക്കൾ : കമൽ ഹാസൻ, ലത, ബാലൻ കെ നായർ, ജനാർദ്ദനൻ തുടങ്ങിയവർ


ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

സരോവരം പൂ ചൂടി എൻ സഖി നിന്നെ പോലെ


Sarovaram Poo Choodi
സരോവരം പൂ ചൂടി
എൻ സഖി നിന്നെ പോലെ
ഓമൽ സഖി നിന്നെ പോലെ
സലജ്ജമാരെ തിരയുന്നു
ഈ സാരസ നയനങ്ങൾ

കൈത പൂവിന് അധരം നുകരും
കാറ്റിനെന്തൊരു ലഹരി
മണമുള്ള ചെമ്പക മലരിന് കവിളിൽ
തഴുകും കാറ്റിനു ലഹരി
നിൻ മുഖ സൗരഭ്‌ ലഹരിയിലൊഴുകും
തെന്നലായെങ്കിൽ ഞാനൊരു
തെന്നലായെങ്കിൽ

കാറ്റിന് കൈകളിലൂഞ്ഞാലാടും
കാടിനെന്തൊരു ലഹരി
സുല പകരുന്നൊരു സുരഭി മാസം
പുലരും കാടിന് ലഹരി
നിൻ പദ ചുംബന മുദ്രകലാനിയും
മൺതരിയായെങ്കിൽ ഞാനൊരു
മൺതരിയായെങ്കിൽ


ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാലാ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : മുഹൂർത്തങ്ങൾ
എഴുതിയത് : ഓ എൻ  വി കുറുപ്പ്
മ്യൂസിക് : എം കെ അർജുനൻ
പാടിയത് : കെ ജെ യേശുദാസ്
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, ഒക്‌ടോബർ 13, ശനിയാഴ്‌ച

ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം


Ezham Kadalin Akkareyundorezhilam paala
ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാലാ
സാഗര കന്യകൾ നാട്ടു വളർത്തിയോരെഴിലം പാലാ

പാലക്ക് തിരി വന്നു പൂ വന്നു കാ വന്നു
പാലക്ക് നീർ കൊടുക്കാനാരാരുണ്ട്
പാലക്ക് നീർ കൊടുക്കും പാലാഴി തിരകൾ
പാൽ കടലിൽ പള്ളി കൊള്ളും പഞ്ചമി തിങ്കൾ
പഞ്ചമി താങ്കൾ

പാലപ്പൂ പന്തലിൽ പാതിരാ പന്തലിൽ
പാൽച്ചിരി ചിരിച്ചു നിൽക്കും സാഗര റാണി
കടലേഴും കടന്നെന്റെ കണ്മണി വരുമോ
കടലേഴുന്നപ്പുറത്തെ മണിമുത്തു തരു നീ
മാണി മുത്തം തരു നീ

ഏലേലം പാടുന്നു പൊന്നാര്യൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാടകം : വിശറിക്കു കാറ്റു വേണ്ട
രചന : വയലാർ രാമവർമ്മ
മ്യൂസിക് : ജി ദേവരാജൻ
പാടിയത് : കെ സ് ജോർജ്, ജി ദേവരാജൻ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ഏലേലം പാടുന്നു പൊന്നാര്യൻ വയലേലകൾ


Elelam Paadunnu Ponnaryan Vayalelakal
ഏലേലം പാടുന്നു പൊന്നാര്യൻ വയലേലകൾ
ആലോലമാടുന്നു പൊന്നരിവാളുകൾ

കന്നിമണ്ണിലെറിഞ്ഞതെല്ലാം നൂറുമേനി വിളഞ്ഞേ
കതിര് കൊയ്യാൻ നീയും വായോ പൊന്നോണക്കിളിയെ
കാറ്റിലാടും തെങ്ങോലത്തുമ്പത്തൊരൂഞ്ഞാലിട്ടു തന്നാൽ
കൊയ്ത്തിനൊരീണം പാടാൻ പോരാം ചങ്ങാലിക്കിളിയേ

കതിർമണി കൊയ്യും മണ്ണിന്റെ മക്കടെ
കരളിൻതുടിപ്പുകൾ താളമിടും
സംഘഗാനമിതേറ്റുപാടാം എന്നോമൽകിളിയെ


സ്വന്തമെന്നൊരു മന്ത്രവുമായെൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൽബം : മധുര ഗീതങ്ങൾ
എഴുതിയത് : എ ജെ ജോസഫ്
സംഗീതം : എ ജെ ജോസഫ്
പാടിയത് : കെ ജെ യേശുദാസ്
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

സ്വന്തമെന്നൊരു മന്ത്രവുമായെൻ



Swanthamennoru Manthravumayen
സ്വന്തമെന്നൊരു മന്ത്രവുമായെൻ
പിൻപേ അലയും നിഴലെ
സുന്ദരമാമീ സായം സന്ധ്യയിൽ
നീയെവിടെ നിഴലെ
സത്യമോ മിത്യയോ നീ നിഴലെ

പ്രകാശമേകുമീ പകലിൽ എന്റെ
വഴികാട്ടി കാവൽക്കരനും നീ നിഴലേ
പ്രപഞ്ചമുരുകുമീ ഉച്ച വെയിലിൽ
എനിക്കു നടക്കാൻ മരുപ്പച്ചകൾ തീർക്കുന്നു നീ

തമോമയമേ  രജനിയിൽ  ഏതു
തപോവനം തേടുന്നു നീ നിഴലെ
ഏതു ഗന്ധർവ രാജകുമാരന്റെ
പ്രിയസഖി ഞാൻ ആശ്രമാങ്കനയാകുന്നു  നീ


ജനിമൃതികൾ തൻ ഉള്ളിലൊതുങ്ങുമീ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൽബം : മധുര ഗീതങ്ങൾ
എഴുതിയത് : എ ജെ ജോസഫ്
സംഗീതം : എ ജെ ജോസഫ്
പാടിയത് : കെ ജെ യേശുദാസ്
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ജനിമൃതികൾ തൻ ഉള്ളിലൊതുങ്ങുമീ


 Janimruthikal Than Ullilothungumee
ജനിമൃതികൾ തൻ ഉള്ളിലൊതുങ്ങുമീ
ജന്മത്തിൽ നേടുവാൻ എന്ത് മോഹങ്ങൾ
ക്ഷണികംഈ  മാസ്മര രംഗമിതിൽ
നേടുവാനാകുമോ മനഃശാന്തി പോലും

ദുഃഖത്തിലുരുവായ് ദുഃഖിതനായ്
സാദാ ദൂരത്തിലെന്തോ കൊതിക്കുന്നു ഞാൻ
സുഖമൊരുനാൾ വന്നുപുൽകുമെന്നോർമയിൽ
ദുഖാൻഗെല്ലാം മറക്കുന്നു ഞാൻ

അനന്ത സ്നേഹമായ്‌ ആകാശങ്ങളിൽ
അനശ്വരനവനുടെ ഓർമ്മപോലും
ആയിരം രൂപത്തിൽ ആയിരം ഭാവത്തിൽ
ആടുമീ മണ്ണിൽ ഞാനെന്തു നേടാൻ

ശാരദരജനീ ദീപമുയര്‍ന്നു -  കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൽബം : മധുര ഗീതങ്ങൾ
എഴുതിയത് : എ ജെ ജോസഫ്
സംഗീതം : എ ജെ ജോസഫ്
പാടിയത് : കെ ജെ യേശുദാസ്
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, ഒക്‌ടോബർ 7, ഞായറാഴ്‌ച

ശാരദരജനീ ദീപമുയര്‍ന്നു താരാമണ്ഡലമുണര്‍ന്നു


Shaarada Rajani Deepamuyarnnu
ശാരദരജനീ ദീപമുയര്‍ന്നു
താരാമണ്ഡലമുണര്‍ന്നു
ഇടിമിന്നല്‍ തൂകും മണിമുകിലടങ്ങീ
ഇനിയും നീയുറങ്ങൂ

ഇന്ദ്രനീലനിറത്തിന്‍ ലഹരിയില്‍
സാന്ദ്രവാനം മുഴുകി....
ചന്ദ്ര ശീതള ലോലകരങ്ങള്‍ ‍
ചക്രവാളം തഴുകി
ഇളംകാറ്റാകാന്‍ കൊടുംകാറ്റടങ്ങീ
ഇനിയും നീയുറങ്ങൂ ഉറങ്ങൂ

നിന്റെ നിഴലായ് നിന്‍താരാട്ടായ്
ഞാനുറങ്ങാതിരിക്കാം
നിന്റെ കണ്ണീര്‍ത്തുള്ളികള്‍ മായ്ക്കാന്‍
എന്റെപുഞ്ചിരി നല്‍കാം
ഇരുളല നീങ്ങും പുലരൊളിമിന്നും
ഇനിയും നീയുറങ്ങൂ ഉറങ്ങൂ

സിനിമ : പഞ്ചതന്ത്രം 
രചന : ശ്രീകുമാരൻ തമ്പി 
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ് 
സംവിധാനം : ജെ ശശികുമാർ
അഭിനയിച്ചവർ : പ്രേം നസീർ, ജയഭാരതി, മോഹൻ ശർമ്മ, ശ്രീലത നമ്പൂതിരി തുടങ്ങിയവർ  
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക



2018, ഒക്‌ടോബർ 6, ശനിയാഴ്‌ച

ശരറാന്തല്‍ തിരി താണു മുകിലിന്‍


Shararaanthal Thirithaanu Mukilin
ശരറാന്തല്‍ തിരി താണു
മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു

മകരമാസ കുളിരില്‍ അവളുടെ
നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം
ഉണര്‍ന്നിരിക്കുന്നു
വരികില്ലേ നീ
അലയുടെ കൈകള്‍ തഴുകും
തരിവളയണിയാന്‍ വരുകില്ലേ

അലര്‍ വിടര്‍ന്ന മടിയില്‍ അവളുടെ
അഴിഞ്ഞ വാര്‍മുടി ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍ രാവില്‍
കിളുര്‍ത്തു നില്‍ക്കുന്നു
കേള്‍ക്കില്ലേ നീ
കരയുടെ നെഞ്ചില്‍ പടരും
തിരയുടെ ഗാനം കേള്‍ക്കില്ലേ

സിനിമ : കായലും കയറും (1979)
രചന : പൂവച്ചൽ ഖാദർ
മ്യൂസിക് : കെ  വി മഹാദേവൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : കെ സ് ഗോപാലകൃഷ്ണൻ
അഭിനയിച്ചവർ : മധു, ജയഭാരതി, മോഹൻ ശർമ്മ തുടങ്ങിയവർ 
രാഗം : 

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക 

2018, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ഓടക്കുഴലുമായ് പീലിച്ചുരുളുമായ്


Odakkuzhalumay Peelichurulumay
ഓടക്കുഴലുമായ് പീലിച്ചുരുളുമായ്
അണയൂ മണി വർണ്ണാ
യമുന തീരത്തെ ഗോപികൾ പൂജിച്ച
കണ്ണാ കണ്ണാ കാർവർണ്ണാ

പുല്ലാങ്കുഴൽ നാദം കേൾക്കുമ്പോൾ നിന്നുള്ളിൽ
വിടരുമോ പ്രേമത്തിൻ പൂവമ്പുകൾ
പുലർകാലേ ഗുരുവായൂരമ്പല നടയിൽ
വരുമോ എൻ പ്രിയ രാധേ നീ
പാലക്കാ മോതിരം കാലത്തോടുകുറി വരുമോ ഗോവിന്ദ
വൃന്ദാവനത്തിലെ രാധിക ചുംബിച്ച
കണ്ണാ കണ്ണാ കാർവർണ്ണാ


മഥുര പുരിയിലെ മന്മഥ പുരിയിലെ
മദന നർത്തനമാടൂ നീ
ഉണരൂ നീ നിന്റെ പ്രിയനാം  കണ്ണനായ്
ഉപവന പുഷ്പമേ വിടരൂ നീ
അരയാലിലയിൽ അരമണി ചാർത്തി
ദർശനം തരൂ കണ്ണാ
ജന്മാന്തരങ്ങൾ തൻ പാപങ്ങൾ മാറ്റൂ നീ
കണ്ണാ കണ്ണാ മണിവർണ്ണാ

സിനിമ : ഈശ്വര ജഗദീശ്വര 
വരികൾ : N ജയരാജ് 
സംഗീതം : രഘുകുമാർ 
പാടിയത് : പി ജയചന്ദ്രൻ
രാഗം :
ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക 

2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

ഇന്നത്തെ രാത്രിക്കെന്തു ചന്തം

Innathe Rathrikkenthu Chantham

ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്ദനത്തെന്നലിന്നെന്തു സുഗന്ധം ഈ രാത്രി മറയാതിരുന്നെങ്കിൽ ഈ രാഗം മറക്കാതിരുന്നുവെങ്കിൽ ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്ദനത്തെന്നലിന്നെന്തു സുഗന്ധം മദനരസം തുളുമ്പുന്ന കരളോടെ മദജലം പൊടിയുന്ന മിഴിയോടെ നാണത്തിൻ മുഴുക്കാപ്പ്‌ ചാർത്തി നവവധുവായ്‌ ഞാൻ നിൽപൂ നവവധുവായ്‌ ഞാൻ നിൽപൂ ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്ദനത്തെന്നലിന്നെന്തു സുഗന്ധം അമൃതരസം പൊഴിയുന്ന മൊഴിയോടെ അധരത്തിൽ വിരിയുന്ന ചിരിയോടെ ആത്മാവിൽ പുളകപ്പൂ ചൂടാൻ ആനന്ദരൂപാ നീ പോരൂ... ആനന്ദരൂപാ നീ പോരൂ...

ധന്യേ ധന്യേ മനസ്സിലെ പൂങ്കുയില്‍ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സിനിമ : ലൗലി എഴുതിയത് : ടി വി ഗോപിനാഥൻ സംഗീതം : എം കെ അർജുനൻ പാടിയത് : സ് ജാനകി രാഗം : ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

ധന്യേ ധന്യേ മനസ്സിലെ പൂങ്കുയില്‍



Dhanye Dhanye Manassile Poonkuyil
ധന്യേ ധന്യേ മനസ്സിലെ പൂങ്കുയില്‍
നിന്നെക്കുറിച്ചിന്നു പാടി എന്നിലെ രോമാഞ്ചം പൂവുകള്‍ ചൂടി ജന്മങ്ങള്‍ നിന്നെത്തേടി കണ്ണുകള്‍ കണ്ണൂകളെ ഓമനിച്ചു ചുണ്ടുകല്‍ ചുണ്ടുകളെ സല്‍ക്കരിച്ചു പഞ്ചേന്ദ്രിയങ്ങളെ പൊതിയുന്ന പുടവകള്‍ പറന്നകന്നു കാറ്റില്‍ പറന്നകന്നു കൈവള കാല്‍ത്തള കിലുക്കങ്ങളില്‍ കാറ്റുമ്മവെയ്ക്കുന്ന കണികകളില്‍ കബരീഭാരത്തിന്‍ കന്മദ ഗന്ധത്തില്‍ കവിതകണ്ടൂ ഞാന്‍ കവിത കണ്ടൂ


ആദ്യചുംബനലഹരി അമൃതചുംബന ലഹരി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : മോചനം (1979) എഴുതിയത് : എം ഡി രാജേന്ദ്രൻ സംഗീതം : ജി ദേവരാജൻ പാടിയത് : കെ ജെ യേശുദാസ് അഭിനയിച്ചവർ : ജയൻ, ഉണ്ണിമേരി, ജയഭാരതി, സുകുമാരൻ തുടങ്ങിയർ രാഗം :
ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

ആദ്യചുംബന ലഹരി അമൃതചുംബന ലഹരി


Aadhya Chumbana Lahari
ആദ്യചുംബനലഹരി
ലഹരി ലഹരി
അമൃതചുംബന ലഹരി
ലഹരി ലഹരി
 ഓർമ്മ വേണം ഓർമ്മ വേണം
നമ്മുടെ ആദ്യരജനി രജനി രജനി

അന്നു തമ്മിൽ ചെവിയിൽ
ചൊല്ലിയോരായിരം സ്വകാര്യം
അന്നു കണ്ട കിനാക്കൾ തന്നുടെ
അനുപമമാധുര്യം നീ മറക്കരുതോമലാളേ
ആ മധുവിധു മാധുരി

പൂത്ത പുലരിപ്പൂവിനെ മുത്തും
ആദ്യകിരണം പോലെ
നീലമുകിലിനെയുമ്മ വയ്ക്കും
പൂനിലാവൊളി പോലെ
അന്നു രാത്രിയിലാദ്യരാത്രിയിൽ
 നിന്നെ പുൽകിയ നിമിഷം 

അരുതേ അരുതരുതേ പ്രാണദണ്ഡനമരുതേ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : മാണി കോയ കുറുപ്പ്
എഴുതിയത് : പി ഭാസ്കരൻ
സംഗീതം : എം സ് വിശ്വനാഥൻ
പാടിയത് : കെ ജെ യേശുദാസ്
രാഗം :


ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

അരുതേ അരുതരുതേ പ്രാണദണ്ഡനമരുതേ


Aruthe Arutharuthe Prana Dhandanamaruthe

അരുതേ അരുതരുതേ പ്രാണദണ്ഡനമരുതേ
ഈ ഭാരദണ്ഡനമരുതേ

ചിറകൊടിഞ്ഞു മുന്നിൽ വീണ ചിത്രശലഭം ഞാൻ
ശരണം തേടി കാലിൽ വീണ ശാരികക്കിളി ഞാൻ
നെഞ്ചിൽ നിന്നും ചോരയൊലിച്ചാൽ
പുഞ്ചിരി തൂകുന്നതെങ്ങിനെ പൂ പുഞ്ചിരി തൂകുന്നതെങ്ങിനെ

വേട്ടയാടാൻ കാട്ടാളന്മാർ ഓടിയെത്തുന്നു കാലപാശം
കാട്ടുതീയായ് കഴുത്തിൽ മുറുകുന്നു കൂടു വെടിഞ്ഞ
രാക്കിളിയം ഞാൻ നർത്തനമാടുന്നതെങ്ങിനെ
ഞാൻ നർത്തനമാടുന്നതെങ്ങിനെ


മേഘ സന്ദേശമയക്കാം - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സിനിമ : മാണി കോയ കുറുപ്പ്
എഴുതിയത് : പി ഭാസ്കരൻ
സംഗീതം : എം സ് വിശ്വനാഥൻ
പാടിയത് : വാണി ജയറാം
രാഗം :


ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

മേഘ സന്ദേശമയക്കാം കാളിദാസന്റെ യക്ഷനാകാം


Megha Sandesamayakkam
മേഘ സന്ദേശമയക്കാം
കാളിദാസന്റെ യക്ഷനാകാം
വിരഹിനിയാം എന്റെ പ്രിയതോഴിക്കൊരു
പ്രണയലേഖനമെഴുതാം

പുഴകളോടും പൂക്കളോടും പോയ് പറയൂ
പുതുമണവാട്ടിയാക്കി  ഒരുക്കി നിർത്താം അവളെ
പുതുമണവാട്ടിയാക്കി ഒരുക്കി നിർത്താം
വസന്തകാലത്തോട് നീ ചെന്നു പറയു
ഒരു കതിര്മണ്ഡപം ഒരുക്കി വെക്കാൻ

ഇരുമിഴിയിൽ നീര്മിഴിയിൽ ഈറനണിഞ്ഞു
കണ്മണി നിന്നെയെതിരേൽക്കുമ്പോൾ എന്റെ
കണ്മണി നിന്നെയെതിരേൽക്കുമ്പോൾ
ആലയിലായിൽ പാതി എനിക്കൊഴുക്കി വെക്കാൻ
തരളൻകിയോടു മെല്ലെ പോയ് പറയൂ

വീരഭഗീരഥന്‍ ജനിച്ചതിവിടെ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : രാഗപൗര്ണമി
സംഗീതം : ജി ദേവരാജൻ
രചന : കണിയാപുരം രാമചന്ദ്രൻ
പാടിയത് : കെ ജെ യേശുദാസ്
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വീരഭഗീരഥന്‍ ജനിച്ചതിവിടെ



Veera Bhageerathan Janichathivide
വീരഭഗീരഥന്‍ ജനിച്ചതിവിടെ
ആ യുഗപുരുഷന്‍ വളര്‍ന്നതിവിടെ
സ്വര്‍ഗ്ഗവാഹിനികള്‍ ഭൂമിയിലൊഴുകിയ
പ്രത്യയശാസ്ത്രങ്ങളുണര്‍ന്നതിവിടെ

കര്‍മ്മധീരര്‍ക്ക് കനകസിംഹാസനം
കാലം നല്‍കാറുണ്ടിവിടെ
മാനവധര്‍മ്മത്തിന്‍ സാരഥിയായൊരു
യാദവബാലന്‍ പണ്ടിവിടെ
ആ തേരൊലി കേള്‍ക്കാറുണ്ടിവിടെ

മഞ്ഞല മൂടിയ ചക്രവാളത്തിലും
പൊന്നുഷസ്സുണരാറുണ്ടിവിടെ
ആരണ്യശിലയുടെ ഹൃദയത്തിലുണരും
ആയിരം പ്രവാഹമുണ്ടിവിടെ അതു
സാഗരം കാണാറുണ്ടിവിടെ

വാതിൽ തുറക്കൂ പാതിരിക്കിളി ആതിര രാവല്ലോ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : നിനക്കു ഞാനും എനിക്കു നീയും (1978)
സംഗീതം : വി ദക്ഷിണാമൂർത്തി
രചന : പാപ്പനംകോട് ലക്ഷ്മണൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ജെ ശശികുമാർ
അഭിനേതാക്കൾ : പ്രേം നസീർ, വിധുബാല, രവികുമാർ, ഭവാനി, ജഗതി  ശ്രീകുമാർ തുടങ്ങിയർ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 26, ബുധനാഴ്‌ച

വാതിൽ തുറക്കൂ പാതിരിക്കിളി ആതിര രാവല്ലോ




Vaathil Thurakkoo Paathirakkili
വാതിൽ തുറക്കൂ പാതിരിക്കിളി
ആതിര രാവല്ലോ
നിന്നിളം മെയ്യിന്റെ ചൂടേറ്റുറങ്ങട്ടെ
നീഹാരാർദ്ര രാത്രി

ആദ്യ സമാഗമ വേളയിൽ
വീശിയൊരനുരാഗ പുഷ്പഗന്ധം
കൊക്കുരുമ്മി നീ നിന്നപ്പോൾ
എന്നിൽ കോരിത്തരിപ്പിച്ചൊരുന്മാദം
ഒരു ലഹരിയായ് ശ്രുതിയായ് ലയമായ്‌
 ഓർമയിൽ മധുകാലമുണർത്തുന്നു


ആറ്റിൻ  വിരിമാറിൽ ആളിമാരില്ലാതെ
അര്ധാൻഗിയായ്  നിന്നപ്പോൾ
ഓളങ്ങൾ പുൽകിയ നിൻ അണി ചുണ്ടിലെ
ഒരിതൾ പൂവിന്റെ നാണം
ഒരുനിർവൃതിയായ്  കുളിരായ് മദമായ്
ഓമനേ ഇനിയും നീ പകരില്ലേ


മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മൂവി : അമർഷം (1978)
ഗാനരചന : ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം : ജി ദേവരാജൻ
ആലാപനമാ : കെ ജെ യേശുദാസ്

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും



Mavelippatinte Manippeeli virichadum
മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും
മരവല്ലി കുടിലിന്റെ മതിലകത്ത്
നിറയൗവനത്തിന്റെ നിറമാല ചാർത്തി നിൽക്കും
നിത്യ സുന്ദരി എന്റെ കേരളം

തെങ്ങോല ചാർത്തിന്റെ പൊന്നൂഞ്ഞാലാടുന്ന
ചിങ്ങപ്പൂതിരുവോണ പൂമുറ്റത്ത്
കണ്ണികതിരണി വയലേല പൂമെയ്യിൽ
സ്വർണം ചാര്തുമെന്റെ കേരളം

നാലുകെട്ടിന്നകങ്ങളിൽ നാവിന്മേൽ
മുത്തു ചാർത്തി  നന്ദിക്കും മങ്കമാസം ദേവിയിൽ
തങ്കചേങ്ങല മുഴക്കിക്കൊണ്ടമ്പലത്തിൽ
ഒച്ചകെട്ടിയാടുമെന്റെ കേരളം

ഉദയസൂര്യതിലകം ചൂടി ഉഷസ്സു വന്നു - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ഉദയസൂര്യതിലകം ചൂടി ഉഷസ്സു വന്നു




Udayasoorya Thilakam Choodi
ഉദയസൂര്യതിലകം ചൂടി ഉഷസ്സു വന്നു
ഭാവി വധുവിൻ രൂപം തേടി
മനസ്സുണർന്നു എന്റെ മനസ്സുണർന്നു

കടമിഴിയിൽ കവിതകൾ വേണം
ചൊടിയിണയിൽ പൂവിതൾ വേണം
മാദകപൂ കവിളിണയിൽ മരന്ദ മഞ്ജരി വേണം
സ്വന്തമാക്കും ഞാനാ സൗന്ദര്യം
സ്വപ്നങ്ങൾ നുള്ളിയുണർത്തും സൗന്ദര്യം

കരിമുടിയിൽ മുകിലൊളി വേണം
കളമൊഴിയിൽ തേനല വേണം
വാരിളം നെറ്റിത്തട്ടിൽ വസന്ത പഞ്ചമി വേണം
സ്വന്തമാക്കും ഞാനാ ലാവണ്യം
സ്വർഗങ്ങൾ പാരിലുയർത്തും ലാവണ്യം


പ്രഭാതമേ പ്രഭാതമേ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : അമൃത ചുംബനം  (1979)
രചന : യൂസഫലി കേച്ചേരി 
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : പി വേണു
പ്രധാന അഭിനേതാക്കൾ : രാഘവൻ, സോമൻ, സീമ, വിധുബാല തുടങ്ങിയർ.

രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

പ്രഭാതമേ പ്രഭാതമേ പ്രഭാതമേ പ്രഭാതമേ

Prabhathame Prabhathame

പ്രഭാതമേ പ്രഭാതമേ പ്രഭാതമേ പ്രഭാതമേ
നീരാടും സഖികൾ മിഴി നാണം ചാർത്തവെ
നിന്നുള്ളിൽ ഊറുവതെന്തോ ശൃംഗാര സ്വപ്നങ്ങളോ
നിൻ കണ്ണിൽ കാണുവതെന്തോ മാതള മൊട്ടുകളോ

മഴവില്ലിൻ ഏഴഴകോ മധുമാസ പൂന്തെന്നലോ
വരയ്ക്കുന്നതാരോ നിൻ രൂപം എനിക്കായ്
ചന്ദ്രികയോ താരകളോ സന്ത്യകളോ പൂവുകളോ
കേൾക്കുന്നതാരോ നിൻ നാദം ഏകയായ്

മുലക്കച്ച കെട്ടിയാലും തുളുമ്പുന്ന താരുണ്യമേ
ഉണരുന്നതെന്തോ എന്നുള്ളിൽ നിനക്കായ്
മലരമ്പൊ പരാഗമോ മഗരന്ത തുള്ളികളോ
ഒഴുകുന്നതെന്തോ എന്നുള്ളിൽ നിനക്കായ്

ശുഭ മംഗളോദയം അണിഞ്ഞൊരുങ്ങി  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : ലിസ (1978)
രചന : വിജയൻ (ആക്ടർ)
സംഗീതം : കെ ജെ ജോയ്
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ബേബി
പ്രധാന അഭിനേതാക്കൾ : പ്രേംനസീർ, ജയൻ, സോമൻ, സീമ, വിധുബാല തുടങ്ങിയർ.
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

ശുഭ മംഗളോദയം അണിഞ്ഞൊരുങ്ങി



Subha Mangalodayam Aninjorungi

ശുഭ മംഗളോദയം അണിഞ്ഞൊരുങ്ങി
ശുക്രദശാ യോഗം അതിൽ തുടങ്ങി
അഭിനിവേശങ്ങളിൽ ആയിരം പൗർണമിതൻ
 പുഷ്‌പോത്സവത്തേരിറങ്ങി വന്നു

സുഹൃദോദായത്തിലെ രാഗഭാവം
സുഖദമാം ഊഷ്മള പ്രേമദാഹം
ആദ്യ ഹർഷോത്സവത്തിൻ ഹ്ര്‌സ്പന്ദനം
ആൽമഭാവങ്ങൾ പരിരംഭണം

സ്വർണത്തിനു സുഗന്ധം പോലെ നമ്മിൽ
 എന്നെന്നും നിലനിൽക്കും ഈ സൗഭഗം
 ഋതു ഭംഗികൾ നമ്മെ അനുഗ്രഹിക്കും
 അതുകാൺകേ ദേവകൾ പൂ ചൊരിയും

ചന്ദന പടവിലെ ചാരുലതേ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സിനിമ : തോൽക്കാൻ എനിക്കു മനസ്സില്ല
രചന : മാന്ഗോമ്പു ഗോപാലകൃഷ്ണൻ
സംഗീതം : ശങ്കർ ഗണേഷ്
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ഹരിഹരൻ
പ്രധാന അഭിനേതാക്കൾ : പ്രേംനസീർ, ജയൻ, സോമൻ, ഉമ്മർ, ജയഭാരതി
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

ചന്ദന പടവിലെ ചാരുലതേ



Chandana Padavile Charulathe

ചന്ദന പടവിലെ ചാരുലതേ
നിന്റെ ചന്ദ്ര വദനം ഞാൻ കണ്ടു
മന്ദ പവനൻ തലോടും കവിളിൽ
ഇന്ദ്ര ധനുസ്സു ഞാൻ കണ്ടു

മന്മദ ഗന്ധി നിൻ മനസ്സിൽ വിരിയും
മന്ദാര പുഷ്പം ഞാനല്ലേ
നിന്നെ പൊതിയും മധുര വികാരത്തിൻ
സ്വർണ ചിറകു ഞാനല്ലേ

കണ്ണടക്കുമ്പോൾ കണിക്കൊന്ന പൂക്കുന്ന
കണ്ണന്റെ രൂപം ഞാനല്ലേ
കാതോർത്തുറങ്ങും കതകിനരികിലെ
കാൽപ്പെരുമാറ്റം ഞാനല്ലേ


ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സിനിമ :
എഴുതിയത് :
സംഗീതം :
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം :
പ്രധാന അഭിനേതാക്കൾ :
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക



2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന


Sarapanjarathinullil Chirakittadikkunna
ശരപഞ്ജരത്തിനുള്ളിൽ ചിറകിട്ടടിക്കുന്ന
ശരികേ ദുഃഖ ഗായികേ
ഇണയെ വേർപിരിഞ്ഞേകാകിയായ നിൻ
ഹൃദയ നൊമ്പരങ്ങൾ ആരറിയാൻ

താനേ തിരിഞ്ഞും മറിഞ്ഞും തളർന്നു നീ
താങ്ങാനാകാത്ത വ്യഥയോടെ
ആദം പൊയ്‌പ്പോയ പറുദീസയിലിപ്പോ
ഏകയാമ്  ഔവയെപ്പോലെ  ഉഴലുന്നു ഉഴലുന്നൂ

മുളപൊട്ടി വളരും നിൻ പാപം നീ എത്ര നാൾ
മൂടുപടത്തിനുള്ളിൽ ഒളിച്ചുവെക്കും
എന്നോ നഷ്‌ടമായ ജീവന് വേണ്ടി ഈ
ഏകാന്ത ധ്യാനം കൊണ്ടെന്തു നേടും എന്ത് നേടും


ആദ്യത്തെ നോട്ടത്തിൽ  ദിവ്യാനുരാഗത്തിൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : കരണപർവം (1977)
എഴുതിയത് : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ബാബു നന്തന്കോട്
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, ജയഭാരതി, കെ പി ഉമ്മർ, ബഹാദൂർ, കനദുർഗ, KPAC ലളിത, മീന തുടങ്ങിയർ.
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ആദ്യത്തെ നോട്ടത്തിൽ ദിവ്യാനുരാഗത്തിൻ


Aadyathe nottathil divyanuragathin harisree
ആദ്യത്തെ നോട്ടത്തിൽ
ദിവ്യാനുരാഗത്തിൻ ഹരിശ്രീ കുറിച്ചവളെ
ഒരു പുഞ്ചിരിയാൽ ഒതുങ്ങാത്ത പ്രേമത്തിൻ
തിരമാല തീർത്തവളെ നീ എന്നും എന്റേത് മാത്രം

മലരിട്ടു നിൽക്കുന്ന മധുരക്കിനാവിന്റെ
മാദക വൃന്ദാവനത്തിൽ
മദകര പരിമളം വീശുവാനെത്തിയ
മധുമാസ ലാവണ്യമേ നീ എന്നും എന്റേത് മാത്രം

മകര നിലാവിൻറെ മണിവിളക്കെരിയുന്ന
മാനസ പുഷ്പാങ്കണത്തിൽ
സുരഭില ചന്ദനം ചാർത്തുവാനെത്തിയ
കുളിരണി പൂന്തെന്നെലെ
നീ എന്നും എന്റേത് മാത്രം


സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ :
രചന :
സംഗീതം :
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം :
നിർമാണം :
പ്രധാന അഭിനേതാക്കൾ :
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ



Swapnangal Aadhyamay Innen

സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ
മുത്ത് വിളക്കിൽ തിരി കൊളുത്തി
സ്വർഗത്തെ ഗംഗ സ്വരരാഗ ലോലോയെൻ
പുഷ്പസാനുക്കളിൽ ഒഴുകിയെത്തി

ഈ മധു യാമത്തിൽ ഈ മൺകുടിലൊരു
പ്രേമ ഹർഷത്തിൻ മണി മന്ദിരം
ഈ മനോഹര വേദിയിൽ മന്മഥ
ദേവന് പുഷ്പ തുലാഭാരം

ദാഹിച്ചു നിന്ന ഞാൻ ഈ അധരത്തിലെ
താമര തേൻ കിണ്ണം നുകർന്നോട്ടെ
പൂവിടും രോമാഞ്ച വല്ലരിയായ് നിന്റെ
പൂമേനി തന്നിൽ പടർന്നോട്ടെ

ആയിരം അജന്ത ചിത്രങ്ങളിൽ - ഗാനം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



സിനിമ : മുറ്റത്തെ മുല്ല
രചന : പാപ്പനംകോട് ലക്ഷ്മണൻ
സംഗീതം : വി  ദക്ഷിണാമൂർത്തി
പാടിയത് : കെ ജെ യേശുദാസ്
സംവിധാനം : ജെ  ശശികുമാർ
നിർമാണം : തിരുപ്പതി ചെട്ടിയാർ
പ്രധാന അഭിനേതാക്കൾ : പ്രേം നസീർ, എം ജി സോമൻ, തിക്കുറിശ്ശി സുകുമാരൻ നായർ,  കെ പി ഉമ്മർ, അടൂർ ഭാസി, വിധുബാല, ഉഷാറാണി തുടങ്ങിയർ.
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ആയിരം അജന്ത ചിത്രങ്ങളിൽ

Aayiram Ajantha Chithrangalil
ആയിരം അജന്ത ചിത്രങ്ങളിൽ
ആ മഹാബലി പുര ശില്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു സംഗമ
സംഗീതമാലപിച്ചു
ഓർമയില്ലേ നിക്കൊന്നും ഓർമയില്ലേ

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിനി സന്ധ്യയെ പോലെ
അലയുന്നു ഞാനിന്നു നിന്നുള്ളിലാലിയുവാൻ
അരികിലുണ്ടെന്നാലും നീ
വെൺമേഘ ഹംസങ്ങൾ കൊണ്ടുതരണേമോ
എൻ ദുഃഖ സന്ദേശങ്ങൾ

വിദളിത രാഗത്തിൻ മണിവീണ തേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിക്കുയാണിന്നും നിന്നെ തലോടുവാൻ
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമനാഥ നൂപുരങ്ങൾ മമനാഥ  നൂപുരങ്ങൾ

കാലമാം അശ്വത്തിൻ കുളമ്പടി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


------------------------------------
സിനിമ : ശഖുപുഷ്പം (1977)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം കെ അർജുനൻ
പാടിയത് : കെ ജെ  യേശുദാസ്
സംവിധാനം : ബേബി
നിർമാണം : രഘുകുമാർ
പ്രധാന അഭിനേതാക്കൾ : എം ജി സോമൻ, സുകുമാരൻ, ജോസ് പ്രകാശ്, വിധുബാല, സുകുമാരി തുടങ്ങിയർ
രാഗം :

ദയവു ചെയ്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.