ഈ ബ്ലോഗ് തിരയൂ

2018 നവംബർ 11, ഞായറാഴ്‌ച

നീലാംബലെ നിന്നോർമകൾ


Neelambale Ninnormakal
നീലാംബലെ  നിന്നോർമകൾ
എന്നന്തരംഗത്തിൽ നിറയുന്നിതാ
പ്രണയാർദ്രമാകും പരിഭവ മേഘം
പെയ്യുമ്പോൾ നിൻ മുഖം
തെളിയുന്നിതാ ചിങ്ങ
തേൻനിലാവൊഴുകി വന്നെത്തുന്നിതാ


മന്ദാരം പൂത്തൊരാ തൊടിയിലന്നാദ്യമായ്
തമ്മിൽ നാം കണ്ടൊരാ ദിനമോർത്തുപോയി ഞാൻ
കുയിൽ പാടും കൂട്ടിലും കറുകപ്പുല് മേട്ടിലും
കൈകോർത്തു പോയത് മറന്നു പോയോ
സഖി കളിക്കൂട്ടുകാരനെ മറന്നു പോയോ


മാനത്തു മിഴിപൂട്ടും മതിലേഖ പോലെ നീ
മാറത്തു ചാഞ്ഞൊരാ രാവൊർത്തു പോയി ഞാൻ
ദശപുഷ്പം ചൂടിയ അനുരാഗിണി നിന്റെ
മിഴി രണ്ടിൽ ഞാനെന്നെ കണ്ടതല്ലേ
സഖി മറുവാക്ക് ചൊല്ലാതെ അകന്നതെന്തേ 
ഗാനരചന : രാജീവ്  ആലുങ്കൽ 
മ്യൂസിക് : ജയവിജയ
പാടിയത് : പി ജയചന്ദ്രൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ