ഈ ബ്ലോഗ് തിരയൂ

2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

പനിനീർ പൂവുകൾ ഋതുകന്യ തൻ



Panineer Poovukal Rithukanya Than
മലയാളം ലളിതഗാനങ്ങൾ
ഗാനം : പനിനീർ പൂവുകൾ ഋതുകന്യ തൻ
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്

പനിനീർ പൂവുകൾ ഋതുകന്യ തൻ
പകൽ കിനാവുകൾ
അവളുടെ മനസാം വസന്തമെഴുതും
മായാ ചിത്രങ്ങൾ
പനിനീർ പൂവുകൾ ഋതുകന്യ തൻ
പകൽ കിനാവുകൾ

നീഹാര നദിയിൽ നീരാടി
മോഹന രാഗത്തിലുലഞ്ഞാടി
പൊൻവെയിൽ നേര്യതാൽ തല തോർത്തി
മന്ദസ്മിതത്തിൻ മഹാകാവ്യമെഴുതും 
അനുപമവർണ്ണങ്ങൾ ഭൂമികന്യതൻ
അനവദ്യ ചിത്രങ്ങൾ
പനിനീർ പൂവുകൾ ഋതുകന്യ തൻ
പകൽ കിനാവുകൾ

ഏകാന്ത ചിന്ത തൻ തേരേറി .
വ്യാമോഹ തെന്നലിലുലഞ്ഞാടി
താരക മണ്ഡല പ്രഭതേടി
ചഞ്ചലനൃത്തം തുടങ്ങാതെ തുടരും
മാനവഹൃദയങ്ങൾ പുഷ്പകാലത്തിൻ
മാറ്ററിഞ്ഞുണർന്നെങ്കിൽ

പനിനീർ പൂവുകൾ ഋതുകന്യ തൻ
പകൽ കിനാവുകൾ
അവളുടെ മനസാം വസന്തമെഴുതും
മായാ ചിത്രങ്ങൾ
അവളുടെ മനസാം വസന്തമെഴുതും
മായാ ചിത്രങ്ങൾ


തകർന്ന കിനാവിൻ പൂഞ്ചിറകിൽ


Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

തകർന്ന കിനാവിൻ പൂഞ്ചിറകിൽ



Thakarnna Kinavin
മലയാളം ലളിതഗാനങ്ങൾ
ഗാനം : തകർന്ന കിനാവിൻ പൂഞ്ചിറകിൽ
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്

തകർന്ന കിനാവിൻ പൂഞ്ചിറകിൽ
ഇഴയുന്ന ത്യാഗത്തിൻ പൈങ്കിളി
തകർന്ന കിനാവിൻ പൂഞ്ചിറകിൽ
ഇഴയുന്ന ത്യാഗത്തിൻ പൈങ്കിളി
നീരാഗം പാടിയ തേൻവനത്തിൽ
നിനക്കിന്നു ചായാൻ ഇടമില്ലെന്നോ
നിനക്കിന്നു കൂട്ടായ് ഇണയില്ലെന്നോ

അനുരാഗ പുഷ്പങ്ങൾ മാടിവിളിച്ചു
അവയുടെ ലഹരിയിൽ നീ ലയിച്ചു
അനുരാഗ പുഷ്പങ്ങൾ മാടിവിളിച്ചു
അവയുടെ ലഹരിയിൽ നീ ലയിച്ചു
ആശകളിൽ നീന്തിപ്പറന്നു
അവസാനമോഹങ്ങൾ അസ്തമിച്ചു
ആശ്വാസമില്ലാതെ നീ തുടിച്ചു

ഒരു ദുഖസാഗരമുള്ളിലിരമ്പി
വിതുമ്പുന്ന ചുണ്ടാൽ നീ ചിരിവിളമ്പി
ഒരു ദുഖസാഗരമുള്ളിലിരമ്പി
വിതുമ്പുന്ന ചുണ്ടാൽ നീ ചിരിവിളമ്പി
ആർദ്രയായ് സ്നേഹത്തിനിരന്നു
അവസാനം സ്വപ്നങ്ങൾ വെന്തെരിഞ്ഞു
ആശ്രയമില്ലാതെ നീയലഞ്ഞു


പാർവതി പരിണയ കഥ പറയാം സഖി



Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

പാർവതി പരിണയ കഥ പറയാം സഖി



Parvathi Parinaya Katha Parayam
ഗാനം : പാർവതി പരിണയ കഥ പറയാം സഖി
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്

പാർവതി പരിണയ കഥ പറയാം സഖി
പദ്മദളനയനതൻ കഥ പറയാം
കഥയുടെ ശൃംഗാര പടവിലിറങ്ങി
ഭഗവാനും ഭഗവതിയുമായ് മാറാം
(പാർവതി)

പൊൻവെയിൽ തപം ചെയ്ത ഗിരിജതൻ ഉടയാട 
പൊന്നിലഞ്ഞിപ്പൂങ്കാറ്റിൽ ഇളകിയാടി
നിന്റെ മനസ്സുപോലെ (പൊൻവെയിൽ)
വസന്ത പുഷ്പ്പാഭരമണിഞ്ഞ ശൈലജ തന്റെ
പവിഴാധരമലരിൽ മധു തുളുമ്പി
നിന്റെ കവിത പോലെ
(പാർവതി)

താമരവളയത്താൽ സഖികളെ സൽക്കരിച്ചു
കാമപരവശരായ് ചക്രവാകങ്ങൾ
എന്റെ മിഴികൾ പോലെ  (താമരവളയത്താൽ)
മലർക്കുല കൊണ്ടുകളാൽ മദം കൊള്ളും ചില്ലകളെ
മണമാർന്നു പുണർന്നു കാനനവള്ളികൾ 
നിന്റെ കരങ്ങൾ പോലെ
(പാർവതി)
(പാർവതി)


രാധികേ നിന്‍ നയനം നിറഞ്ഞു



Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

2019, സെപ്റ്റംബർ 25, ബുധനാഴ്‌ച

രാധികേ നിന്‍ നയനം നിറഞ്ഞു



Radhike Nin Nayanam Niranju
ഗാനം : രാധികേ നിന്‍ നയനം നിറഞ്ഞു
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്


രാധികേ നിന്‍ നയനം നിറഞ്ഞു
രാജീവങ്ങളടഞ്ഞു
മുരളി‌തന്‍ ചുംബനലഹരിയില്‍ നീന്താന്‍
വിരഹിണി നീ കാത്തിരുന്നു
(രാധികേ)

പൊന്നശോകപ്പൂവള്ളിക്കുടിലില്‍
പുതിയ മാധവപ്പടവില്‍ (പൊന്നശോക..)
നിന്റെ നായകന്‍ നീലമുകില്‍‌വര്‍ണ്ണന്‍
നീലാംബരി പാടി
ഇന്നും നീലാംബരി പാടി
(രാധികേ)

താമര ശയ്യയില്‍ യൗവ്വനം തളരുന്നു
തേടിവരില്ലെന്നോ കണ്ണന്‍ (താമര)
നിന്റെ പൂവുകള്‍ വാടുന്ന രംഗം
കാണുകയില്ലെന്നോ
കണ്ണന്‍ കാണുകയില്ലെന്നോ
രാധികേ നിന്‍ നയനം നിറഞ്ഞു
രാജീവങ്ങളടഞ്ഞു
(രാധികേ)


കണ്മണീ പൂക്കണിയായ്




Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കണ്മണീ പൂക്കണിയായ്


Kanmani Pookkaniyay
കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ
മൂവി : ഇവൻ ഒരു സിംഹം (1982)
ഗാനരചന : പൂവച്ചൽ ഖാദർ
ഈണം : എ ടി ഉമ്മർ
ആലാപനം :  എസ് ജാനകി
സംവിധാനം :  എൻ പി സുരേഷ്
അഭിനയിച്ചവർ : പ്രേംനസീർ, ശ്രീവിദ്യ, സോമൻ, സുകുമാരൻ, ഷാനവാസ്, സുമിത്ര, സ്വപ്ന തുടങ്ങിയവർ.


രാരീരോ രാരീരാരോ രാരീരോ രാരീരാരോ

കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ
നില്പൂ നീ തേൻ കണിയായ് എന്നുള്ളിൽ
കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ
നില്പൂ നീ തേൻ കണിയായ് എന്നുള്ളിൽ
കരളല്ലേ നീയുറങ്ങൂ നെഞ്ചിൽ നീ ചേർന്നുറങ്ങൂ
കരളല്ലേ നീയുറങ്ങൂ നെഞ്ചിൽ നീ ചേർന്നുറങ്ങൂ
രാരീരോ രാരീരാരോ രാരീരോ രാരീരാരോ


നീയെന്റെ ചേതനയിൽ നിന്നെരിയും പൊൻ നാളം
നീയെന്റെ ചേതനയിൽ നിന്നെരിയും പൊൻ നാളം
നീയെന്റെ ആശകൾ തൻ ആകാശം
നീയെന്റെ ആശകൾ തൻ ആകാശം
പുഞ്ചിരി പൂവണിഞ്ഞു നീയുറങ്ങൂ
കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ
നില്പൂ നീ തേൻ കണിയായ് എന്നുള്ളിൽ

നീയെന്റെ വേദനയിൽ വന്നുതിരും സംഗീതം
നീയെന്റെ വേദനയിൽ വന്നുതിരും സംഗീതം
നീയെന്റെ ഓർമ്മകൾ തൻ സായൂജ്യം
നീയെന്റെ ഓർമ്മകൾ തൻ സായൂജ്യം
എന്നിലെ ചൂടണിഞ്ഞു നീയുറങ്ങൂ

കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ
നില്പൂ നീ തേൻ കണിയായ് എന്നുള്ളിൽ
കരളല്ലേ നീയുറങ്ങൂ നെഞ്ചിൽ നീ ചേർന്നുറങ്ങൂ
കരളല്ലേ നീയുറങ്ങൂ നെഞ്ചിൽ നീ ചേർന്നുറങ്ങൂ
രാരീരോ രാരീരോ രാരീരാരോ


ദേവി നീയെന്‍ കരളിന്‍ നടയില്‍




Movie : Ivan Oru Simham (1982)
Lyrics : Poovachal Khader
Music : A T Ummer
Singer : S Janaki


2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ദേവി നീയെന്‍ കരളിന്‍ നടയില്‍



Devi Neeyen Kaaralin
ഗാനം : ദേവി നീയെന്‍ കരളിന്‍ നടയില്‍
മൂവി :  ഇനിയും കഥ തുടരും  (1985)
ഗാനരചന : പൂവച്ചൽ ഖാദർ
ഈണം : ശ്യാം
ആലാപനം : ഉണ്ണി മേനോൻ, വാണി ജയറാം
സംവിധാനം : ജോഷി
അഭിനയിച്ചവർ : മമ്മൂട്ടി, ജയപ്രദ, സോമൻ, നെടുമുടി വേണു, അംബിക, ഇന്നസെന്റ്, തിലകൻ, ക്യാപ്റ്റൻ രാജു, പറവൂർ ഭരതൻ തുടങ്ങിയവർ.

ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരു വരമരുളി
അനുരാഗ സ്വപ്നങ്ങളില്‍
അഭിലാഷ വാടങ്ങളില്‍
നില്‍പ്പൂ രാഗാര്‍ദ്രയായ്
നീ എന്നും എന്‍ ജീവനില്‍
ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരു വരമരുളി

തീരങ്ങളേകുന്നു പൂമണം
ഓളങ്ങള്‍ നേരുന്നു ഭാവുകം
മണ്ണും വിണ്ണും തമ്മില്‍ ഒന്നാകവേ
എങ്ങോ ഏതോ കിളി പാടവേ
എന്‍ പ്രേമഹാരം ചാര്‍ത്തുന്നു മൂകം
ഞാന്‍ നിന്നില്‍ ശാലീനതേ
ഓ ഓ എന്നുള്ളം വാഴാൻ
എന്ജന്മം കൊള്ളാൻ
എന്നും നീ കൂട്ടായ് വരൂ
ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരു വരമരുളി



ഒരു വേണുവാകും എന്‍ മാനസം
സ്വരമാരി നല്‍കും നിന്‍ ലാളനം
കണ്ണും കണ്ണും മോഹം കൈമാറവേ
മെയ്യും മെയ്യും കുളിര്‍ കോരവേ
നിന്‍ ദേഹദേഹി എൻ സ്വന്തമായി
എന്നോ എന്നാരോമലേ
ഓ ഓ എന്നുള്ളം വാഴാൻ
എന്ജന്മം കൊള്ളാൻ
എന്നും  നീ കൂട്ടായ് വരൂ


ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരു വരമരുളി
അനുരാഗ സ്വപ്നങ്ങളില്‍
അഭിലാഷ വാടങ്ങളില്‍
നില്‍പ്പൂ രാഗാര്‍ദ്രയായ്
നീ എന്നും എന്‍ ജീവനില്‍
ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരു വരമരുളി


നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ



Movie : Iniyum Kadha Thudarum (1985)
Lyrics : Poovachal Khader
Music : Shyam
Singers : Vani Jairam, Unni Menon

2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച

നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ


ആൽബം  : ആവണി പൊൻപുലരി (1997)
ഗാനരചന  : എ വി വാസുദേവൻ പോറ്റി
ഈണം : ബേണി ഇഗ്നേറ്റീസ് ഇഗ്നേഷിസ്
ആലാപനം  : കെ ജെ യേശുദാസ്

നീട്ടി കൊയ്‌തെ നിഴലിനു  നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ
നീട്ടി കൊയ്‌തെ നിഴലിനു  നീളം വെച്ചേ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ

കൊയ്തരിവാളാലെ  പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം
മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ

പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത്   
ചെറുതോണിയിൽ കൊയ്യാൻ പോകാലോ
പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത്   
ചെറുതോണിയിൽ കൊയ്യാൻ പോകാലോ
ചിരുതേ  നീ ഓർത്തിരിക്ക്  മലദൈവങ്ങൾ തുണച്ചാൽ
ഈ ആണ്ടിൽ ഒരു കുഞ്ഞു തരുമോ നീ തിന്തയം താരോ 
നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ

കുന്നോലി  താഴത്തു ഞാറു വെക്കണ നേരത്തു
തിരുവോണ തുമ്പി തുള്ളലോ
തിരുതാളി നീ മുറിക്ക്  മറുകാര്യങ്ങൾ മറക്ക്
ഈ ഓണോം ചെറുപെണ്ണിൻ കല്യാണോം പൊടിപൊടിക്കാം

നീട്ടി കൊയ്‌തെ നിഴലിനു  നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ
നീട്ടി കൊയ്‌തെ നിഴലിനു  നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ
ഓ ഓ ഓ ഓ ഓ ഓ ....


ഈ മരുഭൂവിൽ പൂവുകളില്ല



Album   : Aavani Ponpulari(1997)
Lyrics    : A V Vasudevan Potti
Music    : Berni Ignetious
Singer   : Yesudas

2019, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ഈ മരുഭൂവിൽ പൂവുകളില്ല


ആൽബം : ശ്രുതിലയ തരംഗിണി  (1993)
ഗാനരചന  : പി സി അരവിന്ദൻ
ഈണം  : കണ്ണൂർ രാജൻ
ആലാപനം  : കെ ജെ യേശുദാസ്, സുജാത മോഹൻ

ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല
മേലെയുള്ള നിലാവൊലിക്കിണ്ണം
പോലെയല്ലോ എന്നോണം
എൻ മനതാരിലെ പൊന്നോണം
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല

എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാട യാമിനീ യാമങ്ങളിൽ
എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാട യാമിനീ യാമങ്ങളിൽ
പോയ പൊന്നോണം നാൾ തന്ന സമ്മാനങ്ങൾ
ഓരോന്നും ഓർത്തു ഞാൻ മൂകം
പോയ പൊന്നോണം നാൾ തന്ന സമ്മാനങ്ങൾ
ഓരോന്നും ഓർത്തു ഞാൻ മൂകം
എൻ ഹൃദയത്തിൽ പൂക്കളമില്ല
എന്നധരത്തിൽ പൂവിളിയില്ല
വേനലാളും കിനാവണി പോലെ
ശൂന്യമാണെൻ പൂത്താലം
അങ്ങകലത്തിലെൻ പൂക്കാലം
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല

ഏറെയകന്നാലും വേറിടാതോർമ്മകൾ
നിറങ്ങളേകുന്ന ഓണനാളിൽ
ഏറെയകന്നാലും വേറിടാതോർമ്മകൾ
നിറങ്ങളേകുന്ന ഓണനാളിൽ
കാവിലെ പൂവള്ളി പൊന്നൂയലിൽ മെല്ലെ
ചേർന്നിരുന്നൊന്നാടാൻ മോഹം
കാവിലെ പൂവള്ളി പൊന്നൂയലിൽ മെല്ലെ
ചേർന്നിരുന്നൊന്നാടാൻ മോഹം

ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല
മേലെയുള്ള നിലാവൊലിക്കിണ്ണം
പോലെയല്ലോ എന്നോണം
എൻ മനതാരിലെ പൊന്നോണം
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല


ആവണി വന്നു ഓണം പിറന്നു



Album : Sruthilaya Tharangini (1993)
Lyrics : P C Aravindan
Music : Kannur Rajan
Singer : K J Yesudas & Sujatha Mohan

2019, സെപ്റ്റംബർ 10, ചൊവ്വാഴ്ച

ആവണി വന്നു ഓണം പിറന്നു


Aavani Vannu Onam Pirannu
ആൽബം : ശ്രുതിലയ തരംഗിണി  (1993)
ഗാനരചന  : പി സി അരവിന്ദൻ
ഈണം  : കണ്ണൂർ രാജൻ
ആലാപനം  : സുജാത മോഹൻ
-----------------------------------------------

ആവണി വന്നു ഓണം പിറന്നു
പൂവനങ്ങൾ കുളിരുന്നൂ
പൂവനങ്ങൾ കുളിരുന്നു
മണ്ണിതിൻ  കനവുകൾ
പൊൻകതിരണിഞ്ഞു
വിണ്ണിലും സുഗന്ധം പരന്നു
എന്നെയും ശ്രാവണം പുണർന്നു
ആവണി വന്നു ഓണം പിറന്നു
പൂവനങ്ങൾ കുളിരുന്നൂ
പൂവനങ്ങൾ കുളിരുന്നു

മാനസത്താലമേന്തും മാന്ത്രികച്ചെപ്പിൽ നിന്നും
തേനെഴും ഓർമ്മകൾ ചിറകാർന്നിതാ
മാനസത്താലമേന്തും മാന്ത്രികച്ചെപ്പിൽ നിന്നും 
തേനെഴും ഓർമ്മകൾ ചിറകാർന്നിതാ
പൂക്കുമ്പിളേന്തി നിൽക്കുന്നു നിന്റെ
മുന്നിലായ്‌ വന്നൂ ഞാൻ
ഇനിയും കാണാ തളിരുണ്ടോ
അണിയാൻ വാടാ മലരുണ്ടോ

ആവണി വന്നു ഓണം പിറന്നു
പൂവനങ്ങൾ കുളിരുന്നൂ
പൂവനങ്ങൾ കുളിരുന്നു

അമ്പലമേട്ടിലുള്ള തുമ്പപ്പൂ കാട്ടിലെല്ലാം
തുമ്പികൾ ഇമ്പമായ് ഉറയുന്നിതാ
അമ്പലമേട്ടിലുള്ള തുമ്പപ്പൂ കാട്ടിലെല്ലാം
തുമ്പികൾ ഇമ്പമായ് ഉറയുന്നിതാ
പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ
ഉൽക്കളം വെമ്പുന്നു
നിറയെ പൂക്കൾ നീ തരില്ലേ
നിറമെൻ മുറ്റം ചൂടുകില്ലേ
(ആവണി)


മണിതുമ്പപ്പൂക്കുത്തരി മുറത്തേലിട്ടു



Album : Sruthilaya Tharangini (1993)
Lyrics : P C Aravindan
Music : Kannur Rajan
Singer : Sujatha Mohan

മണിതുമ്പപ്പൂക്കുത്തരി മുറത്തേലിട്ടു



Manithumbappokkuthari
മണിതുമ്പപ്പൂക്കുത്തരി മുറത്തേലിട്ടു
കൊഴിക്കുമ്പോൾ മുത്തശ്ശിക്കൊരു മൂളിപ്പാട്ട് മൂളിപ്പാട്ട്
തുളസിവെറ്റില കൊട്ടടയ്ക്ക പുകല ചുണ്ണാമ്പ്
ചവചവയ്ക്കണ മുത്തശ്ശിക്കൊരു മൂളിപ്പാട്ട് മൂളിപ്പാട്ട്
ചവചവയ്ക്കണ മുത്തശ്ശിക്കൊരു മൂളിപ്പാട്ട്

അറിഞ്ഞില്ലേ പണ്ട് ഞങ്ങടെ പൊന്നു മുത്തശ്ശി
കരഞ്ഞപ്പോൾ കണ്ണീർ മഴ പെയ്തു പോയെന്നേ
അറിഞ്ഞില്ലേ പണ്ട് ഞങ്ങടെ പൊന്നു മുത്തശ്ശി
ചിരിച്ചപ്പോൾ പൂനിലാവാല ചുരുളഴിഞ്ഞെന്നെ
ചിരിച്ചപ്പോൾ പൂനിലാവാല ചുരുളഴിഞ്ഞെന്നെ

തിരുവോണ കദളിവാഴ തൂശനില വെട്ടി
ആരോമൽ കുഞ്ഞുമക്കളെ വിരുന്നുകാര
സ്നേഹം കൊണ്ടേഴു  കറിയും  പാൽപ്പായസവും
വാത്സല്യപ്പാടങ്ങളും ഉപ്പേരിയും
കോരിവാരിത്തന്നു ഞങ്ങളെ ഒമാനിക്കാനായ്
ആരുണ്ടേ മലയാള പൂമുഖപ്പടിയിൽ
ആരുണ്ടേ മലയാള പൂമുഖപ്പടിയിൽ

തനതുമ്പികളോടിവന്നെ ചോദിക്കുന്നു
ഓണവില്ലുകൾ പാടിവന്നെ ചോദിക്കുന്നു
പൂവിളിച്ചും കുരവയിട്ടും ചിലവരുണ്ടേ പൊലിവിളിച്ചും
പൊന്നോണക്കിളികളെല്ലാം ചോദിക്കുന്നു
മാവേലിക്കഥ പറഞ്ഞും മാഞ്ചോട്ടിൽ കളിപറഞ്ഞും
ആരുണ്ടേ പൊന്നൂഞ്ഞാലായമിട്ടാടാൻ
ആരുണ്ടേ പൊന്നൂഞ്ഞാലായമിട്ടാടാൻ

മണിതുമ്പപ്പൂക്കുത്തരി മുറത്തേലിട്ടു
കൊഴിക്കുമ്പോൾ മുത്തശ്ശിക്കൊരു മൂളിപ്പാട്ട് മൂളിപ്പാട്ട്
തുളസിവെറ്റില കൊട്ടടയ്ക്ക പുകല ചുണ്ണാമ്പ്
ചവചവയ്ക്കണ മുത്തശ്ശിക്കൊരു മൂളിപ്പാട്ട് മൂളിപ്പാട്ട്
ചവചവയ്ക്കണ മുത്തശ്ശിക്കൊരു മൂളിപ്പാട്ട്




Onam Lalitha Ganangal

2019, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

വസന്തമേ പ്രേമവസന്തമേ


Vasanthame Prema Vasanthame
ഗാനം : വസന്തമേ പ്രേമവസന്തമേ
മൂവി :  നീ എന്റെ ലഹരി (1976)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം :  പി ജി വിശ്വംഭരൻ
അഭിനയിച്ചവർ : കമലഹാസൻ, ജയഭാരതി, കെ പി ഉമ്മർ, ശങ്കരാടി, ജോസ്പ്രകാശ്, ജയചിത്ര തുടങ്ങിയവർ.

വസന്തമേ
വസന്തമേ പ്രേമവസന്തമേ മടങ്ങിവരില്ലേ നീ
കരിഞ്ഞുണങ്ങുമീ ചില്ലയിൽ കുളിരായ്
തിരിച്ചു വരില്ലേ നീ
വസന്തമേ

എത്ര നിറങ്ങൾ നീ വിടർത്തി
എത്ര സ്വപ്നങ്ങളെ നീ വളർത്തി
എന്നുമാ സാഗരവീചിയിൽ
എന്റെ മനസ്സിനെ തോണിയാക്കി
എങ്ങുപോയ് നീ എങ്ങുപോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനെ
എങ്ങുപോയ് നീ
തരംഗമേ ഗാന തരംഗമേ
തിരിച്ചുവരില്ല നീ മയങ്ങിവീഴും
താന്ത്രിയിൽ ലയമായ് തിരിച്ചുവരില്ല നീ
തരംഗമേ

എത്ര സ്വരങ്ങൾ നീ ഉണർത്തി
എത്ര സത്വങ്ങളെ നീ വളർത്തി
എന്നുമാ രാഗത്തിന് രാജകൊട്ടാരത്തിൽ
എന്റെ മോഹത്തെ അതിഥിയാക്കി
എങ്ങുപോയ് നീ എങ്ങുപോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനെ
എങ്ങുപോയ് നീ


നീയെന്റെ ലഹരി നീ മോഹമലരി



Song : Vasanthame Prema Vasanthame
Movie : Nee Ente Lahari (1976)
Lyrics : Sreekumaran Thampi
Music : G Devarajan
Singer :  KJ Yesudas

2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

നീയെന്റെ ലഹരി നീ മോഹമലരി



Neeyente Lahari Nee Moha Lahari
ഗാനം : നീയെന്റെ ലഹരി നീ മോഹമലരി
മൂവി :  നീ എന്റെ ലഹരി (1976)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം :  പി ജി വിശ്വംഭരൻ
അഭിനയിച്ചവർ : കമലഹാസൻ, ജയഭാരതി, കെ പി ഉമ്മർ, ശങ്കരാടി, ജോസ്പ്രകാശ്, ജയചിത്ര തുടങ്ങിയവർ.

നീയെന്റെ ലഹരി നീ മോഹമലരി
നീയെന്റെ ലഹരി നീ മോഹമലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീയെന്റെ ലഹരി

നിത്യാനുരാഗത്തിൻ നൃത്തനിർജ്ജരി 
നീ നിരവദ്യഭാവനാ പുഷ്പമഞ്ജരി
നിൻ ഗന്ധമലയടിക്കും ഭൂമിയിൽ ഞാനൊരു
സ്വർണ്ണ പതംഗമായ്‌ പറക്കുന്നു
നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ
നിശാഗന്ധിയായ്‌ അലിയുന്നു
നീയെന്റെ ലഹരി നീ മോഹമലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീയെന്റെ ലഹരി

കേൾക്കാത്ത ഗന്ധർവ്വഗാനപല്ലവി
നീ കാണാത്ത കമനീയ ശിൽപ്പചാതുരി
കേൾക്കാത്ത ഗന്ധർവ്വഗാനപല്ലവി
നീ കാണാത്ത കമനീയ ശിൽപ്പചാതുരി
നിൻ രൂപം നിഴലൊരുക്കും ഭൂമിയിൽ ഞാനൊരു
സ്വപ്നശലാകയായ് അലയുന്നു
നീയാകും സ്വർഗ്ഗീയ സംഗീതമാലയിൽ
നിശാഗീതമായ്‌ അലിയുന്നു
നീയെന്റെ ലഹരി നീ മോഹമലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീയെന്റെ ലഹരി


നീലനഭസ്സിൽ നീരദസരസ്സിൽ



Song : Neeyente Lahari Nee Moha Lahari
Movie : Nee Ente Lahari (1976)
Lyrics : Sreekumaran Thampi
Music : G Devarajan
Singer :  KJ Yesudas





നീലനഭസ്സിൽ നീരദസരസ്സിൽ


Neela Nabhassil Neeradha Sarassil
ഗാനം : നീലനഭസ്സിൽ നീരദസരസ്സിൽ
മൂവി :  നീ എന്റെ ലഹരി (1976)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : ജി ദേവരാജൻ
ആലാപനം :  കെ ജെ യേശുദാസ്
സംവിധാനം :  പി ജി വിശ്വംഭരൻ
അഭിനയിച്ചവർ : കമലഹാസൻ, ജയഭാരതി, കെ പി ഉമ്മർ, ശങ്കരാടി, ജോസ്പ്രകാശ്, ജയചിത്ര തുടങ്ങിയവർ.

നീലനഭസ്സിൽ നീരദസരസ്സിൽ
നിരുപമ സുന്ദര രജതസദസ്സിൽ
ചന്ദനച്ചാർത്തിൽ രതിനൃത്തമാടും
ഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ
(നീലനഭസ്സിൽ)

സ്വർണ്ണ കല്ലോല കിരണങ്ങളാൽ നീ
മൗന സംഗീത മാധുരി തൂകി
ആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങാൻ
മോഹം വസുന്ധരയാകും
എന്നുടെ മോഹം വസുന്ധരയാകും
വസുന്ധരയാകും
(നീലനഭസ്സിൽ)

പുഷ്പബാണൻ തൻ അമ്പുകൾ തീർക്കും
സ്വപ്നതല്പങ്ങൾ രജനികളായ്‌
ആദിയുഗത്തിൻ ആദ്യനിശ മുതൽ
ആശാമാധവമല്ലോ
നമ്മളിൽ ആശാമാധവമല്ലോ
മാധവമല്ലോ
(നീലനഭസ്സിൽ)


കോട്ടയ്ക്കലാറിന്റെ തീരം താണ്ടി



Song : Neela Nabhassil Neeradha Sarassil
Movie : Nee Ente Lahari (1976)
Lyrics : Sreekumaran Thampi
Music : G Devarajan
Singer :  KJ Yesudas

2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച

കോട്ടയ്ക്കലാറിന്റെ തീരം താണ്ടി


 Kottakkalarinte Theeram Thaandi
ഗാനം  : കോട്ടയ്ക്കലാറിന്റെ തീരം താണ്ടി
ആൽബം : പരശുറാം എക്സ്പ്രസ്സ് (1984)
ഗാനരചന :  ബിച്ചു തിരുമല
ഈണം : ഒടുവിൽ ഉണ്ണികൃഷ്ണൻ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കെ എസ്‌  ചിത്ര, കൃഷ്ണചന്ദ്രൻ

കോട്ടയ്ക്കലാറിന്റെ തീരം താണ്ടി
വേട്ടയ്ക്കൊരു മകൻ കാവും തീണ്ടി
ലോകനാര്കാവിനെ കൈ വണങ്ങി
പോകയോ തീവണ്ടി നീ കുണുങ്ങി

വടകര ജോനകർ വാണയിടം
ഇത് വടക്കൻ പാട്ടിൽ പുകൾ പേറ്റയിടം
വടകര ജോനകർ വാണയിടം
ഇത് വടക്കൻ പാട്ടിൽ പുകൾ പേറ്റയിടം
കളരിക്കാരും പൂഴിക്കടകൻ പോരും
എലത്തൂരും പിന്നെ കോലത്തൂരും
കളരിക്കാരും പൂഴിക്കടകൻ പോരും
എലത്തൂരും പിന്നെ കോലത്തൂരും

തച്ചോളി വീട്ടിലെ കുഞ്ഞൊതേനൻ
കൃഷ്ണഗാഥകാരൻ ചെറുശ്ശേരിയും
തച്ചോളി വീട്ടിലെ കുഞ്ഞൊതേനൻ  പിന്നെ
കൃഷ്ണഗാഥകാരൻ ചെറുശ്ശേരിയും
ജന്മമെടുത്തൊരീ പുണ്യമാം
നാട്ടിലൂടുൻമാദം പൂണ്ടങ്ങു പോകുന്നു നാം
കണ്ണനാമുണ്ണിയും ലോകനാരമ്മയും
എണ്ണിയാൽ തീരാത്ത നൽവരങ്ങൾ
നമ്മൾക്ക് നൽകി അനുഗ്രഹിച്ചീടുവാൻ
നമ്മൾ സാഷ്ടാംഗം കുമ്പിടുന്നു


വള്ളത്തോളിൻ ജന്മനാട്



Song : Kottakkalarinte Theeram Thaandi
Lyrics : Bichu Thirumala
Music : Oduvil Unnikrishnan
Singer :  K P Brahmanandan, Krishnachandran, K S Chithra

വള്ളത്തോളിൻ ജന്മനാട്


Vallatholin Janmanadu
ഗാനം  : വള്ളത്തോളിൻ ജന്മനാട്
ആൽബം : പരശുറാം എക്സ്പ്രസ്സ് (1984)
ഗാനരചന :  ബിച്ചു തിരുമല
ഈണം : ഒടുവിൽ ഉണ്ണികൃഷ്ണൻ
ആലാപനം : കെ എസ് ചിത്ര


വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
സാമൂതിരിപ്പാടിൻ മേൽക്കോയ്മ മലയാഴ്മ
മാമാങ്കമാടിയ നാട്
ഇത് കഥകളിതൻ തറവാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്

രാമായണക്കിളി പാടിപ്പറന്നൊരു
തുഞ്ചൻ പറമ്പിനെയോർക്കും
രാമായണക്കിളി പാടിപ്പറന്നൊരു
തുഞ്ചൻ പറമ്പിനെയോർക്കും
കുഞ്ചന്റെ കാൽച്ചിലമ്പൊച്ച കെട്ടാടിയ
കിള്ളിക്കുറിശ്ശിയെയോർക്കും 
പേരാറിൻ പേരാർന്ന തീരത്തിലൂടിതാ
പായുന്നു മുന്നോട്ടു നാം
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്

പാടിപ്പതിഞ്ഞ താളത്തിൻ
കാലാടിപ്പാതയിലൂടെ മുന്നോട്ടും
പാടിപ്പതിഞ്ഞ താളത്തിൻ
കാലാടിപ്പാതയിലൂടെ മുന്നോട്ടും
ആടിത്തെളിഞ്ഞ മനസ്സിന്റെ
ആയിരം ഭാവങ്ങളിൽ പുറകോട്ടും
ഈ പുകവണ്ടിതൻ താളത്തിലൂടിതാ
പോകുന്നു പോകുന്നു നാം

വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
സാമൂതിരിപ്പാടിൻ മേൽക്കോയ്മ മലയാഴ്മ
മാമാങ്കമാടിയ നാട്
ഇത് കഥകളിതൻ തറവാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
ഭാരതപ്പുഴയുടെ നാട്
ഭാരതപ്പുഴയുടെ നാട്


പ്രസാദമെന്തിനു വേറേ



Album : Parasuram Express (1984)
Song : Vallatholin Janmanadu
Lyrics : Bichu Thirumala
Music : Oduvil Unnikrishnan
Singer :  K S Chithra