ഈ ബ്ലോഗ് തിരയൂ

2019, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ഈ മരുഭൂവിൽ പൂവുകളില്ല


ആൽബം : ശ്രുതിലയ തരംഗിണി  (1993)
ഗാനരചന  : പി സി അരവിന്ദൻ
ഈണം  : കണ്ണൂർ രാജൻ
ആലാപനം  : കെ ജെ യേശുദാസ്, സുജാത മോഹൻ

ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല
മേലെയുള്ള നിലാവൊലിക്കിണ്ണം
പോലെയല്ലോ എന്നോണം
എൻ മനതാരിലെ പൊന്നോണം
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല

എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാട യാമിനീ യാമങ്ങളിൽ
എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാട യാമിനീ യാമങ്ങളിൽ
പോയ പൊന്നോണം നാൾ തന്ന സമ്മാനങ്ങൾ
ഓരോന്നും ഓർത്തു ഞാൻ മൂകം
പോയ പൊന്നോണം നാൾ തന്ന സമ്മാനങ്ങൾ
ഓരോന്നും ഓർത്തു ഞാൻ മൂകം
എൻ ഹൃദയത്തിൽ പൂക്കളമില്ല
എന്നധരത്തിൽ പൂവിളിയില്ല
വേനലാളും കിനാവണി പോലെ
ശൂന്യമാണെൻ പൂത്താലം
അങ്ങകലത്തിലെൻ പൂക്കാലം
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല

ഏറെയകന്നാലും വേറിടാതോർമ്മകൾ
നിറങ്ങളേകുന്ന ഓണനാളിൽ
ഏറെയകന്നാലും വേറിടാതോർമ്മകൾ
നിറങ്ങളേകുന്ന ഓണനാളിൽ
കാവിലെ പൂവള്ളി പൊന്നൂയലിൽ മെല്ലെ
ചേർന്നിരുന്നൊന്നാടാൻ മോഹം
കാവിലെ പൂവള്ളി പൊന്നൂയലിൽ മെല്ലെ
ചേർന്നിരുന്നൊന്നാടാൻ മോഹം

ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല
മേലെയുള്ള നിലാവൊലിക്കിണ്ണം
പോലെയല്ലോ എന്നോണം
എൻ മനതാരിലെ പൊന്നോണം
ഈ മരുഭൂവിൽ പൂവുകളില്ല
ഈ മറുനാട്ടിൽ തുമ്പികളില്ല


ആവണി വന്നു ഓണം പിറന്നു



Album : Sruthilaya Tharangini (1993)
Lyrics : P C Aravindan
Music : Kannur Rajan
Singer : K J Yesudas & Sujatha Mohan

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ