ഈ ബ്ലോഗ് തിരയൂ

2019, സെപ്റ്റംബർ 10, ചൊവ്വാഴ്ച

ആവണി വന്നു ഓണം പിറന്നു


Aavani Vannu Onam Pirannu
ആൽബം : ശ്രുതിലയ തരംഗിണി  (1993)
ഗാനരചന  : പി സി അരവിന്ദൻ
ഈണം  : കണ്ണൂർ രാജൻ
ആലാപനം  : സുജാത മോഹൻ
-----------------------------------------------

ആവണി വന്നു ഓണം പിറന്നു
പൂവനങ്ങൾ കുളിരുന്നൂ
പൂവനങ്ങൾ കുളിരുന്നു
മണ്ണിതിൻ  കനവുകൾ
പൊൻകതിരണിഞ്ഞു
വിണ്ണിലും സുഗന്ധം പരന്നു
എന്നെയും ശ്രാവണം പുണർന്നു
ആവണി വന്നു ഓണം പിറന്നു
പൂവനങ്ങൾ കുളിരുന്നൂ
പൂവനങ്ങൾ കുളിരുന്നു

മാനസത്താലമേന്തും മാന്ത്രികച്ചെപ്പിൽ നിന്നും
തേനെഴും ഓർമ്മകൾ ചിറകാർന്നിതാ
മാനസത്താലമേന്തും മാന്ത്രികച്ചെപ്പിൽ നിന്നും 
തേനെഴും ഓർമ്മകൾ ചിറകാർന്നിതാ
പൂക്കുമ്പിളേന്തി നിൽക്കുന്നു നിന്റെ
മുന്നിലായ്‌ വന്നൂ ഞാൻ
ഇനിയും കാണാ തളിരുണ്ടോ
അണിയാൻ വാടാ മലരുണ്ടോ

ആവണി വന്നു ഓണം പിറന്നു
പൂവനങ്ങൾ കുളിരുന്നൂ
പൂവനങ്ങൾ കുളിരുന്നു

അമ്പലമേട്ടിലുള്ള തുമ്പപ്പൂ കാട്ടിലെല്ലാം
തുമ്പികൾ ഇമ്പമായ് ഉറയുന്നിതാ
അമ്പലമേട്ടിലുള്ള തുമ്പപ്പൂ കാട്ടിലെല്ലാം
തുമ്പികൾ ഇമ്പമായ് ഉറയുന്നിതാ
പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ
ഉൽക്കളം വെമ്പുന്നു
നിറയെ പൂക്കൾ നീ തരില്ലേ
നിറമെൻ മുറ്റം ചൂടുകില്ലേ
(ആവണി)


മണിതുമ്പപ്പൂക്കുത്തരി മുറത്തേലിട്ടു



Album : Sruthilaya Tharangini (1993)
Lyrics : P C Aravindan
Music : Kannur Rajan
Singer : Sujatha Mohan

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ