ഈ ബ്ലോഗ് തിരയൂ

2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

പാർവതി പരിണയ കഥ പറയാം സഖി



Parvathi Parinaya Katha Parayam
ഗാനം : പാർവതി പരിണയ കഥ പറയാം സഖി
ആൽബം  : ഋതുസംഗമം (1988)
ഗാനരചന  : ശ്രീകുമാരൻ തമ്പി
ഈണം  : കെ  ജെ യേശുദാസ്
ആലാപനം : കെ  ജെ യേശുദാസ്

പാർവതി പരിണയ കഥ പറയാം സഖി
പദ്മദളനയനതൻ കഥ പറയാം
കഥയുടെ ശൃംഗാര പടവിലിറങ്ങി
ഭഗവാനും ഭഗവതിയുമായ് മാറാം
(പാർവതി)

പൊൻവെയിൽ തപം ചെയ്ത ഗിരിജതൻ ഉടയാട 
പൊന്നിലഞ്ഞിപ്പൂങ്കാറ്റിൽ ഇളകിയാടി
നിന്റെ മനസ്സുപോലെ (പൊൻവെയിൽ)
വസന്ത പുഷ്പ്പാഭരമണിഞ്ഞ ശൈലജ തന്റെ
പവിഴാധരമലരിൽ മധു തുളുമ്പി
നിന്റെ കവിത പോലെ
(പാർവതി)

താമരവളയത്താൽ സഖികളെ സൽക്കരിച്ചു
കാമപരവശരായ് ചക്രവാകങ്ങൾ
എന്റെ മിഴികൾ പോലെ  (താമരവളയത്താൽ)
മലർക്കുല കൊണ്ടുകളാൽ മദം കൊള്ളും ചില്ലകളെ
മണമാർന്നു പുണർന്നു കാനനവള്ളികൾ 
നിന്റെ കരങ്ങൾ പോലെ
(പാർവതി)
(പാർവതി)


രാധികേ നിന്‍ നയനം നിറഞ്ഞു



Album : Rithusangamam (1988)
Lyrics : Sreekumaran Thampi
Music : K J Yesudas
Singer : K J Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ