Vallatholin Janmanadu
ഗാനം : വള്ളത്തോളിൻ ജന്മനാട്
ആൽബം : പരശുറാം എക്സ്പ്രസ്സ് (1984)
ഗാനരചന : ബിച്ചു തിരുമല
ഈണം : ഒടുവിൽ ഉണ്ണികൃഷ്ണൻ
ആലാപനം : കെ എസ് ചിത്ര
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
സാമൂതിരിപ്പാടിൻ മേൽക്കോയ്മ മലയാഴ്മ
മാമാങ്കമാടിയ നാട്
ഇത് കഥകളിതൻ തറവാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
രാമായണക്കിളി പാടിപ്പറന്നൊരു
തുഞ്ചൻ പറമ്പിനെയോർക്കും
രാമായണക്കിളി പാടിപ്പറന്നൊരു
തുഞ്ചൻ പറമ്പിനെയോർക്കും
കുഞ്ചന്റെ കാൽച്ചിലമ്പൊച്ച കെട്ടാടിയ
കിള്ളിക്കുറിശ്ശിയെയോർക്കും
പേരാറിൻ പേരാർന്ന തീരത്തിലൂടിതാ
പായുന്നു മുന്നോട്ടു നാം
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
പാടിപ്പതിഞ്ഞ താളത്തിൻ
കാലാടിപ്പാതയിലൂടെ മുന്നോട്ടും
പാടിപ്പതിഞ്ഞ താളത്തിൻ
കാലാടിപ്പാതയിലൂടെ മുന്നോട്ടും
ആടിത്തെളിഞ്ഞ മനസ്സിന്റെ
ആയിരം ഭാവങ്ങളിൽ പുറകോട്ടും
ഈ പുകവണ്ടിതൻ താളത്തിലൂടിതാ
പോകുന്നു പോകുന്നു നാം
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
സാമൂതിരിപ്പാടിൻ മേൽക്കോയ്മ മലയാഴ്മ
മാമാങ്കമാടിയ നാട്
ഇത് കഥകളിതൻ തറവാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
വള്ളത്തോളിൻ ജന്മനാട്
ഭാരതപ്പുഴയുടെ നാട്
ഭാരതപ്പുഴയുടെ നാട്
ഭാരതപ്പുഴയുടെ നാട്
പ്രസാദമെന്തിനു വേറേ
Album : Parasuram Express (1984)
Song : Vallatholin Janmanadu
Lyrics : Bichu Thirumala
Music : Oduvil Unnikrishnan
Singer : K S Chithra
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ