ഈ ബ്ലോഗ് തിരയൂ

2018, ഡിസംബർ 19, ബുധനാഴ്‌ച

പേരറിയാത്തൊരു പെൺകിടാവേ


Perariyaathoru Penkidaave

പേരറിയാത്തൊരു പെൺകിടാവേ
നിന്റെ നേരറിയുന്നു ഞാൻ പാടുന്നു
കോതമ്പു കതിരിന്റെ നിറമാണ്
പേടിച്ച പേടമാൻ മിഴിയാണ്
കയ്യിൽ വളയില്ല കാലിൽ കൊലുസ്സില്ല
മെയ്യിൽ അലങ്കാരം ഒന്നുമില്ല
ഏറുന്ന യൗവനം മാടി മറയ്ക്കുവാൻ
കീറിത്തുടങ്ങിയ ചേലയാണ്

ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും
നീയെന്നും നീയാണ് കോതമ്പു പാടത്തു
നീർ പെയ്തു പോകും മുകിലാണ്
കത്തും വറളിപോൽ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്റെ കുളിരാണ്
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്കു
കൂരയിൽ നീയൊരു കൂട്ടാണ്
ആരാന്റെ കല്ലിന്മേൽ രാകിയാഴിയുന്നോരചന്റെ
ആശതൻ കൂടാണ്
താഴയുള്ളിത്തിരിപോന്ന കിടാങ്ങൾക്കു
താങ്ങാണ് താരാട്ടു പാട്ടാണ്
പേരറിയാത്തൊരു പെൺകിടാവേ
എനിക്കേറെ പരിചയം നിന്നെ

കുഞ്ഞായിരുന്ന നാൾ കണ്ടു കിനാവുകൾ
കുഞ്ഞു വയർ നിറച്ചാഹാരം
കല്ലു മണിമാല കൈവള
ഉത്സവച്ചന്തയിലെത്തും പലഹാരം
തൊട്ടയലത്തെ തൊടിയിൽ
കയറിയൊരത്തിപ്പഴം നീയെടുത്തു തിന്നു
ചൂരൽപ്പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിന്നെത്ര മോന്തില
പിന്നെ മനസ്സിൽ കൊതിയുണർന്നാലതു
പിഞ്ചിലെ നുള്ളിയെറിയുന്നു
കൊയ്ത്തു കഴിഞ്ഞൊരു കോതമ്പു പാടത്തു

കുഞ്ഞായിരുന്ന നാൾ കണ്ടു കിനാവുകൾ
കുഞ്ഞു വയർ നിറച്ചാഹാരം
കല്ലു മണിമാല കൈവള
ഉത്സവച്ചന്തയിലെത്തും പലഹാരം
തൊട്ടയലത്തെ തൊടിയിൽ
കയറിയൊരത്തിപ്പഴം നീയെടുത്തു തിന്നു
ചൂരൽപ്പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിന്നെത്ര മോന്തില
പിന്നെ മനസ്സിൽ കൊതിയുണർന്നാലതു
പിഞ്ചിലെ നുള്ളിയെറിയുന്നു
കൊയ്ത്തു കഴിഞ്ഞൊരു കോതമ്പു പാടത്തു


മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓ എൻ വി കുറുപ്പ് കവിത -  കോതമ്പു മണികൾ
ആലാപനം : - ഓ എൻ വി കുറുപ്പ്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ